Panchayat:Repo18/vol1-page1071: Difference between revisions

From Panchayatwiki
(''(ബി.എ) "സംസ്ഥാന ഉന്നതതല സമിതി’ എന്നാൽ 2എ വകുപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by the same user not shown)
Line 1: Line 1:
'(ബി.എ) "സംസ്ഥാന ഉന്നതതല സമിതി’ എന്നാൽ 2എ വകുപ്പു പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ഉന്നതതല സമിതി എന്നർത്ഥമാകുന്നു: (സി) "ഫണ്ട്" എന്നാൽ 17-ാം വകുപ്പു പ്രകാരം വച്ചുപോരുന്ന റിവർ മാനേജ്മെന്റ് ഫണ്ട് എന്നർത്ഥമാകുന്നു; (ഡി) "സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു; (ഇ) "കടവ് എന്നാൽ മണൽവാരൽ നടത്തുന്ന ഒരു നദീതീരമോ ജലാശയമോ എന്നർത്ഥ മാകുന്നു; (എഫ്) "കടവുകമ്മിറ്റി" എന്നാൽ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച കടവുകമ്മിറ്റി എന്നർത്ഥ മാകുന്നു; (ജി) "തദ്ദേശാധികാരസ്ഥാനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത് അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു; (എച്ച്) "മുനിസിപ്പാലിറ്റി' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ടൗൺ പഞ്ചായത്ത് അല്ലെങ്കിൽ ഒരു മുനിസിപ്പൽ കൗൺസിൽ അല്ലെ ങ്കിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നർത്ഥമാകുന്നു; () "വിജ്ഞാപനം’ എന്നാൽ ഈ ആക്റ്റ് അനുസരിച്ച ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വിജ്ഞാപനം എന്നർത്ഥമാകുന്നു; (ജെ) "നിർണ്ണയിക്കപ്പെട്ട് എന്നാൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾ മൂലം നിർണ്ണ യിക്കപ്പെട്ട എന്നർത്ഥമാകുന്നു; (കെ) "വകുപ്പ്' എന്നാൽ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; '(കെ.എ) "പ്രത്യേക സംരക്ഷണ സേന' എന്നാൽ 26എ വകുപ്പു പ്രകാരം രൂപീകരിക്കുന്ന പ്രത്യേക സംരക്ഷണസേന എന്നർത്ഥമാകുന്നു.] (എൽ) “ഗ്രാമപഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു; (എം) "ബ്ലോക്ക് പഞ്ചായത്ത്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാ കുന്നു; (എൻ) "ജില്ലാ പഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു. അദ്ധ്യായം II കമ്മിറ്റികളുടെ രൂപീകരണം [2എ. സംസ്ഥാന ഉന്നതതല സമിതിയുടെ രൂപീകരണം.- (1) ജില്ലാ വിദഗ്ദദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള പദ്ധതികൾ സൂക്ഷ്മപരിശോധന നടത്തുന്നതിനും അവയ്ക്ക് അംഗീകാരം നൽകുന്നതിനുമായി, സർക്കാർ, ഗസ്റ്റ് വിജ്ഞാപനം മുഖേന, ഒരു സംസ്ഥാന ഉന്നതതല സമിതി രൂപീകരിക്കേണ്ടതാണ്. (2) (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ഉന്നതതല സമിതി താഴെപ്പറ യുന്ന അംഗങ്ങൾ അടങ്ങിയതായിരിക്കേണ്ടതാണ്. അതായത്.-
<big><big><center>കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ്, 2001</center></big></big>
(i) റവന്യൂ വകുപ്പുമന്ത്രി - ചെയർമാൻ (ii) റവന്യൂ വകുപ്പിന്റെ ചുമതലയുള്ള ഗവൺമെന്റ് സെക്രട്ടറി - കൺവീനർ
 
{{Create}}
<center>(ആക്ട് 18/2001)</center>
 
ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നതിൽ നിന്നും നദീതീരങ്ങളെയും നദിയുടെ അടിത്തട്ടിനെയും സംരക്ഷിക്കുന്നതിനും അവയുടെ ജൈവ- ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്ന - തിനും ആറ്റുമണൽ നീക്കം ചെയ്യുന്നതും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ
- ആയ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഒരു ആക്റ്റ് -  
 
'''പീഠിക'''.- നദികളിൽ നിന്നും വിവേചനരഹിതവും അനിയന്ത്രിതവുമായ മണൽവാരൽ, നദീ തീരങ്ങളിൽ വൻതോതിൽ മണ്ണിടിച്ചിലിനും വസ്തുക്കളുടെ നാശനഷ്ടത്തിനും കാരണമാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും,
 
ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നത് നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ വ്യത്യസ്ഥ അളവുകളിൽ തകരാറിലാക്കുന്നതിനാലും;
 
ഭരണപരമായ നിയന്ത്രണ ഉത്തരവുകൾ നിലവിലിരിക്കുന്ന കാരണത്താൽ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നുള്ളതിനാലും; -
 
പൊതു താല്പര്യാർത്ഥം, നദീതീര സംരക്ഷണത്തിനും നദികളിൽ നിന്ന് മണൽ വാരുന്നത് നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ വ്യവസ്ഥ ചെയ്യേണ്ടത് യുക്തമായിരിക്കുന്നതിനാലും;
 
- ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അൻപത്തിരണ്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമ മുണ്ടാക്കുന്നു:
 
<big><center>അദ്ധ്യായം 1</center></big>
<big><center>പ്രാരംഭം</center ></big>
 
'''1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും''' -  
 
:(1) ഈ ആക്റ്റിന് 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്റ്റ് എന്ന് പേർ പറയാം.
 
:(2) ഇതിന് കേരള സംസ്ഥാനം മുഴുവനും വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
 
:(3) ഇതിന് സർക്കാർ ഗസറ്റ് വിജ്ഞാപനം മൂലം നിശ്ചയിക്കാവുന്ന തീയതി മുതൽ പ്രാബല്യ മുണ്ടായിരിക്കുന്നതാണ്.
 
'''2. നിർവ്വചനങ്ങൾ'''.- ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-
:(എ) “അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ” എന്നാൽ 2ബി വകുപ്പു പ്രകാരം അധികാര പ്പെടുത്തിയിട്ടുള്ള ലാന്റ് റവന്യൂ കമ്മീഷണർ എന്നർത്ഥമാകുന്നതും അതിൽ പ്രസ്തുത വകുപ്പ് പ്രകാരം അദ്ദേഹത്തെ സഹായിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നതുമാകുന്നു.  
 
::(എഎ) “ജില്ലാ കളക്ടർ” എന്നാൽ ജില്ലയുടെ കളക്ടർ എന്നർത്ഥമാകുന്നു;
 
:(ബി) “ജില്ലാ വിദഗ്ധ സമിതി”.. എന്നാൽ 3-ാം വകുപ്പു പ്രകാരം രൂപീകരിച്ച ജില്ലാ വിദഗ്ധ സമിതി എന്നർത്ഥമാകുന്നു;
{{Accept}}

Latest revision as of 11:54, 2 February 2018

കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ്, 2001
(ആക്ട് 18/2001)

ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നതിൽ നിന്നും നദീതീരങ്ങളെയും നദിയുടെ അടിത്തട്ടിനെയും സംരക്ഷിക്കുന്നതിനും അവയുടെ ജൈവ- ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്ന - തിനും ആറ്റുമണൽ നീക്കം ചെയ്യുന്നതും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ - ആയ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഒരു ആക്റ്റ് -

പീഠിക.- നദികളിൽ നിന്നും വിവേചനരഹിതവും അനിയന്ത്രിതവുമായ മണൽവാരൽ, നദീ തീരങ്ങളിൽ വൻതോതിൽ മണ്ണിടിച്ചിലിനും വസ്തുക്കളുടെ നാശനഷ്ടത്തിനും കാരണമാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും,

ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നത് നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ വ്യത്യസ്ഥ അളവുകളിൽ തകരാറിലാക്കുന്നതിനാലും;

ഭരണപരമായ നിയന്ത്രണ ഉത്തരവുകൾ നിലവിലിരിക്കുന്ന കാരണത്താൽ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നുള്ളതിനാലും; -

പൊതു താല്പര്യാർത്ഥം, നദീതീര സംരക്ഷണത്തിനും നദികളിൽ നിന്ന് മണൽ വാരുന്നത് നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ വ്യവസ്ഥ ചെയ്യേണ്ടത് യുക്തമായിരിക്കുന്നതിനാലും;

- ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അൻപത്തിരണ്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമ മുണ്ടാക്കുന്നു:

അദ്ധ്യായം 1
പ്രാരംഭം

1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും -

(1) ഈ ആക്റ്റിന് 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്റ്റ് എന്ന് പേർ പറയാം.
(2) ഇതിന് കേരള സംസ്ഥാനം മുഴുവനും വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇതിന് സർക്കാർ ഗസറ്റ് വിജ്ഞാപനം മൂലം നിശ്ചയിക്കാവുന്ന തീയതി മുതൽ പ്രാബല്യ മുണ്ടായിരിക്കുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-

(എ) “അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ” എന്നാൽ 2ബി വകുപ്പു പ്രകാരം അധികാര പ്പെടുത്തിയിട്ടുള്ള ലാന്റ് റവന്യൂ കമ്മീഷണർ എന്നർത്ഥമാകുന്നതും അതിൽ പ്രസ്തുത വകുപ്പ് പ്രകാരം അദ്ദേഹത്തെ സഹായിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നതുമാകുന്നു.
(എഎ) “ജില്ലാ കളക്ടർ” എന്നാൽ ജില്ലയുടെ കളക്ടർ എന്നർത്ഥമാകുന്നു;
(ബി) “ജില്ലാ വിദഗ്ധ സമിതി”.. എന്നാൽ 3-ാം വകുപ്പു പ്രകാരം രൂപീകരിച്ച ജില്ലാ വിദഗ്ധ സമിതി എന്നർത്ഥമാകുന്നു;