Panchayat:Repo18/vol1-page0585: Difference between revisions
Sajithomas (talk | contribs) No edit summary |

(7 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
==1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ== | |||

'''എസ്. ആർ. ഒ. നമ്പർ 841/97'''.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 188-ഉം, 215-ഉം വകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും (2)-ാം ഉപവകുപ്പ് (XXXVI)-ാം ഖണ്ഡവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''ചട്ടങ്ങൾ''' | |||

'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാരീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ എന്ന പേർ പറയാം.

(2) ഇവ 1997 ഏപ്രിൽ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്.

'''2. നിർവ്വചനങ്ങൾ'''- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(i) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ii) 'ആഡിറ്റർ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 215-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ആഡിറ്റർ എന്നും; 'ആഡിറ്റ്' എന്നാൽ ആഡിറ്റർ പ്രസ്തുത വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം നടത്തുന്ന ആഡിറ്റ് എന്നും അർത്ഥമാകുന്നു

(iii) ‘ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ' എന്നാൽ, 1994-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റ് (1994-ലെ 14) 3-ാം വകുപ്പിൻകീഴിൽ സർക്കാർ നിയമിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ എന്നർത്ഥമാകുന്നു;

(iv) ‘വിശദമായ വാർഷിക ആഡിറ്റ്' എന്നാൽ ഒരു പഞ്ചായത്തിലെ ഒരു സാമ്പത്തിക വർഷത്തിലെ അഥവാ ഒരു സാമ്പത്തിക വർഷത്തിൽ കൂടുതൽ വരുന്ന കാലയളവിലെ മുഴുവൻ പണമിടപാടുകളുടെയും കണക്കുകളുടെയും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആഡിറ്റ് എന്നർത്ഥമാകുന്നു;

(v) 'പരിശോധന’ എന്നാൽ 188-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന എന്നർത്ഥമാകുന്നതും, അതിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രസ്തുത ഉദ്യോഗസ്ഥന്റെ കീഴിൽ ഏർപ്പെടുത്തിയ സംവിധാനമോ നടത്തുന്ന പെർഫോമൻസ് ആഡിറ്റ് ഉൾപ്പെടുന്നതുമാകുന്നു;

(vi) പെർഫോമൻസ് ആഡിറ്റ് എന്നാൽ ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ വികസനപരവും ജനക്ഷേമപരവും ആയ ചുമതലകളും ആ പഞ്ചായത്തിനെ ഭാരമേൽപിച്ച സാമ്പത്തികവും നിയന്ത്രണപരവുമായ അധികാരങ്ങളും, നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസ്യതമായി കാര്യക്ഷമമായും ഫലപ്രദമായും നിർവ്വഹിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും പാകപ്പിഴകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ യഥാസമയം അതിന് നിർദ്ദേശങ്ങൾ നൽകുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഭരണനിർവ്വഹണ പരിശോധന എന്ന് അർത്ഥമാകുന്നതും, അതിൽ ഒരു പഞ്ചായത്തിലെ അഥവാ പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിൽപ്പെടുന്ന സ്ഥാപനത്തിലെ കണക്കുകൾ, രേഖകൾ നടപടിക്രമങ്ങൾ എന്നിവയും, നികുതിയുടെ അസസ്മെന്റ്, ഡിമാന്റ്, കളക്ഷൻ എന്നിവയും, മരാമത്ത് പണികളും സൂക്ഷ്മമായി പരിശോധിച്ച അപാകതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുന്നതും നിയമാനുസൃതമുള്ള നടപടികൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകലും ഉൾപ്പെടുന്നതും ആണ്.

(vii) 'പ്രത്യേക ആഡിറ്റ്' എന്നാൽ ഏതെങ്കിലും പ്രത്യേക കാര്യത്തിനോ അഥവാ കാര്യ ങ്ങൾക്കോ ഒരു പ്രത്യേക കാലയളവിലെ പണമിടപാടുകളെ സംബന്ധിച്ച് പ്രത്യേക നിർദ്ദേശ പ്രകാരമോ പ്രത്യേക ഉദ്ദേശത്തോടെയോ ഏർപ്പെടുത്തിയ വിശദമായ ആഡിറ്റ് എന്നർത്ഥമാകുന്നതും, അതിൽ മുൻപ് ആഡിറ്റ് ചെയ്യപ്പെട്ട ഒരു കാലയളവിലെ അക്കൗണ്ടുകളുടെ 'റീ ആഡിറ്റ്' ഉൾപ്പെടുന്നതുമാകുന്നു;

(viii) വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം, ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്.

'''പെർഫോമൻസ് ആഡിറ്റ്''' | |||

'''3. പെർഫോമൻസ് ആഡിറ്റ് സംവിധാനം.'''-(1) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിലേക്കായി സംസ്ഥാനതലത്തിൽ ഒരു പെർഫോമൻസ് ആഡിറ്റ് അതോറിറ്റി ഉണ്ടായിരിക്കേണ്ടതും അത് സർക്കാരിലെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരിക്കുന്നതുമാണ്.

(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ സംസ്ഥാന തലത്തിൽ സഹായിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർ ആയി സർക്കാർ നിയമിക്കേണ്ടതും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് അതിന്റെ ഏതെങ്കിലുമോ എല്ലാമോ അധികാരങ്ങൾ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർക്ക് ഏൽപ്പിച്ചു കൊടുക്കാവുന്നതാണ്.

(3) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് മേഖലാടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ് ആഫീസർമാരെ സർക്കാരിന് നിയമിക്കാവുന്നതും ഈ ആഫീസർമാരുടെ കീഴിൽ രൂപീകരിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീമുകൾ വഴി വിവിധ പഞ്ചായത്തുകളിൽ മൂന്നു മാസത്തിലൊരിക്കൽ പെർഫോമൻസ് ആഡിറ്റ് നടത്തേണ്ടതും ആണ്.

(4) ഓരോ പഞ്ചായത്തിലും ഓരോ വർഷത്തെയും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിനുള്ള കാര്യപരിപാടി ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.

(5) ഇപ്രകാരം തയ്യാറാക്കിയ കാര്യപരിപാടിയുടെ പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്തിന് മുൻകൂട്ടി നൽകേണ്ടതും പഞ്ചായത്ത് ഇത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

(6) ത്രൈമാസ പെർഫോമൻസ് ആഡിറ്റിന് പുറമെ ഏതെങ്കിലും പഞ്ചായത്ത് ആവശ്യപ്പെടുന്നതനുസരിച്ചോ സർക്കാർ നിർദ്ദേശിച്ച പ്രകാരമോ അഥവാ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് ബോദ്ധ്യമായതനുസരിച്ചോ പ്രത്യേക പെർഫോമൻസ് ആഡിറ്റ് ഏർപ്പെടുത്താവുന്നതും അത് സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും സർക്കാരിനും നൽകേണ്ടതുമാണ്.

(7) പെർഫോമൻസ് ആഡിറ്റ് ടീമുകളുടെയും മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർമാരുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും റിപ്പോർട്ടുകൾ വാങ്ങി പരിശോധിക്കുന്നതിനും പെർഫോമൻസ് ആഡിറ്റ് ആഫീസർക്കും അധികാരം ഉണ്ടായി രിക്കുന്നതാണ്.

'''4. പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയുടെ കർത്തവ്യങ്ങളും ചുമതലകളും.-'''(1) പഞ്ചായ ത്തിന്റെ കണക്കുകൾ, പണമിടപാടുകൾ, ആഫീസ് പ്രവർത്തനം, പൊതുമരാമത്തു പണികൾ എന്നിവ പരിശോധിച്ച അപാകതകൾ പരിഹരിക്കുന്നതിനും തെറ്റുകൾ ചൂണ്ടികാണിക്കുന്നതിനും പുറമെ,-

(i) ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ ബഡ്ജറ്റിന്റെ പകർപ്പുകൾ യഥാസമയം ജില്ലാപഞ്ചായത്തിനും ജില്ലാപഞ്ചായത്ത് അവ സമാഹരിച്ച് ജില്ലാപഞ്ചായത്തിന്റെ ബഡ്ജറ്റ് ഉൾപ്പെടെ യഥാസമയം സർക്കാരിന് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും;

(ii) ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ വാർഷിക ഭരണ റിപ്പോർട്ടുകൾ യഥാസമയം ജില്ലാപഞ്ചായത്തിനും ജില്ലാപഞ്ചായത്ത് പ്രസ്തുത ഭരണ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അതിന്റെ ഭരണ റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർക്കാരിനു നൽകുന്നതിന് ഏർപ്പാട് ചെയ്യുന്നതും;

(iii) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട്, ആഡിറ്റ് റിപ്പോർട്ട് എന്നിവയിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ പഞ്ചായത്തുകൾക്ക് നൽകുന്നതും;

(iv) പെർഫോമൻസ് ആഡിറ്റ് ടീമുകൾ എല്ലാ പഞ്ചായത്തുകളിലും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും; പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയുടെ കർത്തവ്യങ്ങൾ ആയിരിക്കുന്നതാണ്.

(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റി താഴെപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സർക്കാരിന് വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടതാണ്, അതായത്:-

(i) പഞ്ചായത്തുകളുടെ നികുതി നിർണ്ണയത്തിലെ പൊതു പോരായ്മകളും നികുതി പിരിച്ചെടുക്കുന്നതിലെ ഏറ്റക്കുറച്ചിലുകളും;

(ii) കൂടുതൽ വിഭവസമാഹരണത്തെ സംബന്ധിച്ച വിശദാംശങ്ങൾ;

(iii) പഞ്ചായത്തുകളുടെ കടബാദ്ധ്യതകളുടെ ഏകദേശ രൂപവും കടം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച പുരോഗതിയും;

(iv) സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും,

(v) പഞ്ചായത്തുകൾക്ക് അനുകരണീയമായ മാതൃകകൾ.

(3) ഓരോ പഞ്ചായത്തിലും ഭരണപരമായ കാര്യങ്ങൾ നടപടി ക്രമമനുസരിച്ച് നിർവ്വഹിക്കപ്പെ ടുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ യഥാസമയം നൽകുന്നതിനും, രേഖകൾ, കണക്കു കൾ, പണമിടപാടുകൾ എന്നിവ പരിശോധിച്ച് പാകപിഴകൾ തിരുത്തുന്നതിന് പഞ്ചായത്തിന് നിർദ്ദേശം നൽകുന്നതിനും, തെറ്റുകൾ ചൂണ്ടിക്കാട്ടി നടപടികൾ നിർദ്ദേശിക്കുന്നതിനും പെർഫോമൻസ് ആഡിറ്റ് ടീമുകൾക്ക് ചുമതലയുണ്ടായിരിക്കുന്നതാണ്

(4) പെർഫോമൻസ് ആഡിറ്റിന്റെ ഭാഗമായി പഞ്ചായത്തിലെ പൊതുമരാമത്ത് പണികൾ സംബ ന്ധിച്ച് രേഖകൾ, പണി നടന്ന സ്ഥലം, പണിക്ക് ഉപയോഗിച്ച സാധനങ്ങളുടെയും ചെയ്ത ജോലിയുടെയും സാമാന്യ ഗുണമേൻമ മുതലായവ പെർഫോമൻസ് ആഡിറ്റ് ടീമിന് പരിശോധിക്കാവുന്നതാണ്.

(5) പെർഫോമൻസ് ആഡിറ്റും പരിശോധനയും നടത്തുന്ന കാര്യത്തിൽ കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി പെർഫോമൻസ് ആഡിറ്റ് അതോറിറ്റി പ്രവർത്തിക്കേണ്ടതാണ്.

'''5. പെർഫോമൻസ് ആഡിറ്റിലെ നടപടിക്രമം'''.-(1) പെർഫോമൻസ് ആഡിറ്റിൽ താഴെപ്പറയുന്ന നടപടിക്രമം അനുവർത്തിക്കേണ്ടതാണ്:-

(i) പെർഫോമൻസ് ആഡിറ്റിനായി നിയോഗിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീം പരിശോധനയ്ക്ക് ആവശ്യമായ രജിസ്റ്ററുകൾ, രേഖകൾ, കണക്കുകൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ചോദ്യാവലിയുടെ രൂപത്തിൽ വിവരങ്ങൾ സെക്രട്ടറിയോടോ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനോടോ ആവശ്യപ്പെടേണ്ടതും അത് നൽകാൻ, അതത് സംഗതി പോലെ, സെക്രട്ടറിയോ ഉദ്യോഗസ്ഥനോ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്;

(ii) ഏതെങ്കിലും രേഖ ലഭ്യമാകാത്തപക്ഷം ആ രേഖയെ സംബന്ധിക്കുന്ന പണമിടപാടോ, നടപടിക്രമമോ നിയമാനുസൃതം നടന്നിട്ടില്ല എന്ന് അനുമാനിക്കപ്പെടേണ്ടതും പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ ആ വിധം രേഖപ്പെടുത്തേണ്ടതുമാണ്.

(iii) പഞ്ചായത്ത് തീരുമാനങ്ങൾ, രജിസ്റ്ററുകൾ, രേഖകൾ, കണക്കുകൾ, വൗച്ചറുകൾ മുതലായവ പരിശോധിച്ചശേഷം പെർഫോമൻസ് ആഡിറ്റ് ടീം അവയിൻമേൽ പ്രാഥമിക അഭിപ്രായങ്ങളും കൂടുതൽ അന്വേഷണത്തിനാവശ്യമായ വിവരങ്ങളും വിശദീകരണങ്ങളും രേഖപ്പെടുത്തിയ ശേഷം സെക്രട്ടറിക്കോ മറ്റ് ഉദ്യോഗസ്ഥൻമാർക്കോ മറുപടി നൽകാൻ അവസരം നൽകേണ്ടതാണ്.

(iv) കൂടുതലായി ലഭിച്ച വിവരങ്ങൾ പരിശോധിച്ചശേഷം പെർഫോമൻസ് ആഡിറ്റ് ടീമിന്റെ അഭിപ്രായവും, നിഗമനങ്ങളും, നിർദ്ദേശങ്ങളും സെക്രട്ടറിക്ക് രേഖാമൂലം നൽകേണ്ടതും ഇവയ്ക്കുള്ള മറുപടി അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി പെർഫോമൻസ് ആഡിറ്റ് ടീമിന് നൽകേണ്ടതുമാണ്.

(v) ഇത്തരം കുറിപ്പുകൾ പകർപ്പുസഹിതം തയ്യാറാക്കേണ്ടതും കുറിപ്പ് കൈപ്പറ്റിയ വിവരം പകർപ്പിൽ കയൊപ്പൊടെ രേഖപ്പെടുത്തേണ്ടതുമാണ്.

(vi) തെറ്റുകൾ തിരുത്തുന്നതിനും അവ ആവർത്തിക്കപ്പെടാതിരിക്കാൻ നിർദ്ദേശം നൽകുന്നതിനുമായിരിക്കണം പെർഫോമൻസ് ആഡിറ്റിൽ ഊന്നൽ നൽകേണ്ടത്. പരിശോധന തീരുന്ന മുറയ്ക്ക് കുറിപ്പുകളുടേയും നിശ്ചിത സമയത്തിനുള്ളിൽ സെക്രട്ടറി നൽകിയ മറുപടിയുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ് ടീം പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി ഒരാഴ്ചക്കുള്ളിൽ അത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്നിവർക്ക് നൽകേണ്ടതും റിപ്പോർട്ടു കിട്ടിയ വിവരം സെക്രട്ടറി പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതുമാണ്.

(2) ഓരോത്രൈമാസ പെർഫോമൻസ് ആഡിറ്റിലും മുൻകാല പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൻമേൽ പഞ്ചായത്ത് എടുത്ത നടപടികളെപ്പറ്റിയുള്ള പരിശോധനയായിരിക്കും ആദ്യ ഇനം. റിപ്പോർട്ടിൽ ഇക്കാര്യത്തിൽ പ്രത്യേക പരാമർശം ആവശ്യമാണ്.

(3) പരിശോധനയോടൊപ്പം രജിസ്റ്ററുകളും രേഖകളും കണക്കുകളും കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് നടപടികളുടെ കാര്യത്തിൽ പെർഫോമൻസ് ആഡിറ്റ് ടീം മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതാണ്.

(4) പരിശോധനയ്ക്കുശേഷം പഞ്ചായത്ത് ഭരണം കൂടുതൽകാര്യക്ഷമമാക്കുന്നതിനെപ്പറ്റിയും ജോലിഭാരം കണക്കാക്കി ജോബ് ചാർട്ട് പുതുക്കി നിശ്ചയിക്കുന്നതിനെപ്പറ്റിയും പെർഫോമൻസ് ആഡിറ്റ് ടീം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി നിർദ്ദേശിക്കേണ്ടതാണ്.

'''6. പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചില കാര്യങ്ങൾ.-'''(1) പഞ്ചായത്ത് ഭരണത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പെർഫോമൻസ് ആഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്:-

(i) നികുതി നിർണ്ണയം യഥാസമയം നടത്തിയിട്ടുണ്ടോ എന്നും വിട്ടുപോയതോ കുറച്ച് നിശ്ചയിച്ചതോ ആയ നികുതി നിർണ്ണയം ഉണ്ടോ എന്ന്;

(ii) നിർണ്ണയിച്ച നികുതി വസൂലാക്കാൻ നടപടിയെടുത്ത് കഴിഞ്ഞിട്ടുണ്ടോ എന്ന്;

(iii) നികുതി ഈടാക്കാൻ നടപടി പൂർത്തിയാക്കിയിട്ടുണ്ടോ എന്ന്;

(iv) നികുതി കുടിശികയുടെ തോത്; മുൻവർഷത്തിൽ എത്ര ശതമാനം നികുതി പിരിച്ചു എന്ന്;

(v) വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന്

(vi) ചെലവുകൾ അധികാരപ്പെടുത്തിയതനുസരിച്ച് തന്നെയാണോ എന്ന്;

(vii) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ എന്നും ഓരോ വികസന മേഖലയ്ക്കും നീക്കി വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുക ആ മേഖലയ്ക്ക് നീക്കിവച്ചിട്ടുണ്ടോ എന്നും അതനുസരിച്ച ചെലവ് ചെയ്തിട്ടുണ്ടോ എന്നും;

(viii) പ്രത്യേക ഘടകപദ്ധതിക്കും (എസ്.സി.പി) ഗിരിവർഗ്ഗ ഉപപദ്ധതിക്കും (ടി.എസ്.പി) വേണ്ടി നീക്കിവച്ച തുക ആ ഇനങ്ങൾക്ക് വേണ്ടിതന്നെ ചെലവഴിച്ചിട്ടുണ്ടോ എന്ന്;

(ix) ചെലവ സംബന്ധിച്ച് രേഖകൾ പൂർണ്ണമാണോ എന്ന്;

(x) നടപടിക്രമം പാലിച്ചുകൊണ്ട് തന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത് എന്ന്;

(xi) പദ്ധതിയേതര ചെലവുകൾ;

(xii) പദ്ധതി ചെലവുകൾ;

(xiii) പഞ്ചായത്തിന്റെ കടബാദ്ധ്യതകളും തിരിച്ചടവ് വിവരങ്ങളും,

(xiv) വാർഷിക ബഡ്ജറ്റും ചെലവുകളും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്ന്;

(xv) സാമ്പത്തിക ഇടപാടുകൾ സുതാര്യമാണോ എന്ന്;

(xvi) കരാർ പണികളും മറ്റ് മരാമത്ത് പണികളും ചട്ട പ്രകാരം നടത്തുന്നുണ്ടോ എന്ന്;

(xvii) പഞ്ചായത്ത് അതിന്റെ അനിവാര്യ ചുമതലകൾ നിർവ്വഹിക്കുന്നുണ്ടോ എന്ന്;

(xviii) പഞ്ചായത്ത് യോഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളും അവയുടെ തീരുമാനങ്ങളും നടപടി ക്രമമനുസരിച്ച് തന്നെയാണോ എന്ന്;

(xix) തീരുമാനങ്ങൾ യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന്;

(xx) ഗ്രാമ പഞ്ചായത്തുകളിൽ ഗ്രാമസഭകൾ നിയമപ്രകാരം കൂടുന്നുണ്ടോ എന്ന്;

(xxi) ആഫീസ് ഭരണത്തിന്റെ കാര്യക്ഷമത,

(xxii) ജീവനക്കാരുടെ ജോലി വിഭജനം പുതുക്കി നിശ്ചയിക്കേണ്ടതുണ്ടോ എന്ന്;

(xxiii) പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തൽ,

'''7. പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട മറ്റു കാര്യങ്ങൾ.-'''(1) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ, പഞ്ചായത്തിലെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചും, നടപടി ക്രമങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചുമുള്ള പരാമർശങ്ങൾക്കും നിഗമനങ്ങൾക്കും പുറമേ, നിയമവിധേയമല്ലാത്തതോ നിയമ വിരുദ്ധമായതോ ആയ ഏതെങ്കിലും ചെലവുകൾ പഞ്ചായത്ത് ചെയ്തിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും പഞ്ചായത്തിന് ഏതെങ്കിലും ധനനഷ്ടമോ പാഴ്ചെലവുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും ഏതെങ്കിലും ധനദുർവിനിയോഗം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റിയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും അത്തരം നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്ക് ഉത്തരവാദികളാരാണെന്ന് വ്യക്തമാക്കേണ്ടതുമാണ്.

(2) ഇപ്രകാരം ഉത്തരവാദിത്വം നിർണ്ണയിക്കപ്പെട്ട സംഗതിയിൽ അനന്തര നടപടികളെടുക്കുന്നതിന് പെർഫോമൻസ് ആഡിറ്റ് ടീം വ്യക്തമായ നിർദ്ദേശം പഞ്ചായത്തിന് നൽകേണ്ടതാണ്.

'''8. പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് പരിഗണിക്കൽ.'''-(1) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം അത് പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ പരിഗണനയ്ക്ക് വയ്ക്കക്കേണ്ടതും പഞ്ചായത്ത് അത് ചർച്ച ചെയ്ത് മേൽനടപടികൾക്കായി തീരുമാനം എടുക്കേണ്ടതുമാണ്.

(2) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്തിയും ശുപാർശകൾ നടപ്പിലാക്കിയും ഒരു മാസത്തിനുള്ളിൽ പ്രസിഡന്റ് പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മറുപടി നൽകേണ്ടതാണ്.

(3) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിന്റെയും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനത്തിന്റെയും പ്രസിഡന്റ് പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകിയ മറുപടിയുടെയും പകർപ്പുകൾ, സെക്രട്ടറി, ആഡിറ്റർക്ക് നൽകേണ്ടതും അവരുടെ പകർപ്പുകൾ അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും, എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ടതുമാണ്.

( 4) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനവും പ്രസിഡന്റ് നൽകിയ മറുപടിയും പ്രസിദ്ധീകരിച്ചശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്.

(5) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിന് സ്വീകാര്യമല്ലാത്ത ഏതെങ്കിലും നിരീക്ഷണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ സെക്രട്ടറി പ്രത്യേകം അറിയിക്കേണ്ടതും ആ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥന്റെ നിർദ്ദേശം പഞ്ചായത്ത് പരിഗണിക്കേണ്ടതുമാണ്.

(6) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൻമേൽ പഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുന്നപക്ഷം വിവരം ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ അറിയിക്കേണ്ടതും ആവശ്യമായ കൂടുതൽ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം പ്രസ്തുത അതോറിറ്റി സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതും നിയമപരമായ കർത്തവ്യത്തിൽ പഞ്ചായത്ത് വീഴ്ച വരുത്തിയതായി കണ്ടാൽ സർക്കാർ യുക്തമായ നടപടി സ്വീകരിക്കേണ്ടതുമാണ്.

'''9. പെർഫോമൻസ് ആഡിറ്റ് ടീമിനുള്ള മറ്റ് അവകാശങ്ങൾ'''- (1) പരിശോധനാ സമയത്ത്, ക്രമക്കേട് ഉണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്ന കാര്യത്തിൽ സെക്രട്ടറിയുടേയോ മറ്റ് ജീവനക്കാരുടെയോ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തി രേഖകൾ അക്കമിടുന്നതിന് പെർഫോമൻസ് ആഡിറ്റ് ടീമിന് അവകാശമുണ്ടായിരിക്കുന്നതും ഇവയെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കാൻ ചുമതല ഉണ്ടായിരിക്കുന്നതുമാണ്.

(2) ഏതെങ്കിലും ക്രമക്കേടിനെപ്പറ്റി തെളിവ് നൽകുന്നതിന് ഏതൊരു പൗരനും സ്വമേധയാ ഹാജരായാൽ സ്റ്റേറ്റമെന്റ് രേഖപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പ്രസിഡന്റിന് പ്രത്യേക റിപ്പോർട്ട് നൽകാൻ പെർഫോമൻസ് ആഡിറ്റ് ടീമിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

'''വാർഷിക ആഡിറ്റ്''' | |||

'''10. വാർഷികാടിസ്ഥാനത്തിൽ വിശദമായും തുടർച്ചയായും ആഡിറ്റ് നടത്തണമെന്ന്'''- (1) ഈ ചട്ടങ്ങൾ നിലവിൽ വരുന്ന തീയതി മുതൽ പഞ്ചായത്തിന്റെ തൊട്ടുമുൻവർഷത്തെ കണക്കുകൾ ആഡിറ്റർമാർ വിശദമായും തുടർച്ചയായും ആഡിറ്റ് ചെയ്യേണ്ടതും റിപ്പോർട്ടുകൾ തയ്യാറാക്കി നിശ്ചയിക്കപ്പെട്ട പ്രകാരം യഥാസ്ഥാനങ്ങളിൽ നൽകേണ്ടതുമാണ്.

(2) ഇപ്രകാരം ആഡിറ്റ് നടത്തുന്ന സമയത്ത് ആഡിറ്റ് കുടിശികയായി അവശേഷിക്കുന്ന വാർഷിക കണക്കുകളുടെ ഏകദേശ വിവരം ആഡിറ്റർമാർ ശേഖരിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറെ അറിയിക്കേണ്ടതും ഡയറക്ടർ ഈ വിവരം സർക്കാരിനെ ധരിപ്പിച്ച്, സർക്കാർ തീരുമാനിക്കുന്ന തരത്തിലും രീതിയിലും സമയ പരിധിക്കുള്ളിലും മറ്റ് പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായും, ആക്റ്റും അതിൻകീഴിലുള്ള ചട്ടങ്ങളും നിലവിൽ ഇല്ലാതിരുന്നാലെന്നപോലെ എന്നാൽ അന്ന് നിലവിലിരുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായും സംക്ഷിപ്ത ആഡിറ്റ് നടത്തി റിപ്പോർട്ട് പഞ്ചായത്തിലും ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കും അനന്തരനടപടികൾക്കായി പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും നൽകേണ്ടതുമാണ്.

'''വിശദീകരണം-''' ആഡിറ്റ് കുടിശിക എന്നാൽ ഒരു പഞ്ചായത്തിനെ സംബന്ധിച്ച് ഏറ്റവും ഒടുവിൽ നടന്ന ആഡിറ്റിനുശേഷം ഈ ചട്ടങ്ങൾ നിലവിൽ വന്നതിന് തൊട്ടുമുൻപുള്ള സാമ്പത്തിക വർഷത്തിന് മുൻപുവരെയുള്ള ആഡിറ്റു കുടിശിക എന്നർത്ഥമാകുന്നു.

'''11. വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് സമർപ്പിക്കൽ-''' (1) 215-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ധനകാര്യ സ്റ്റേറ്റമെന്റ് സാമ്പത്തികവർഷം അവസാനിച്ച് നാല് മാസത്തിനകം, അതായത് ജൂലായ് 31-ാം തീയതിക്ക് മുൻപ്, ആ പഞ്ചായത്തിന്റെ കണക്കുകൾ ആഡിറ്റ് ചെയ്യാൻ അധികാരപ്പെടുത്തിയ ആഡിറ്റർക്ക് ആഡിറ്റിനായി നൽകേണ്ടതാണ്.

(2) ഇപ്രകാരം ധനകാര്യ സ്റ്റേറ്റമെന്റ് സമയപരിധിക്കുള്ളിലും ചട്ടപ്രകാരവും ആഡിറ്റിന് സമർപ്പിക്കാനുള്ള ഉത്തരവാദിത്ത്വം സെക്രട്ടറിക്കായിരിക്കുന്നതും വീഴ്ച വരുത്തുന്ന സെക്രട്ടറിയുടെ പേരിൽ 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റ് 9-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരവും പ്രസ്തുത ആക്റ്റിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളിലെ വ്യവസ്ഥകളനുസരിച്ചും നടപടികൾ സ്വീകരിക്കേണ്ടതാണ്.

(3) നിയമാനുസൃതം തയ്യാറാക്കിയിട്ടില്ലാത്തതോ ആവശ്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്തതോ മറ്റ് ന്യൂനതകളുള്ളതോ ആയ വാർഷിക ധനകാര്യ സ്റ്റേറ്റമെന്റുകൾ ആഡിറ്റിന് സമർപ്പിക്കപ്പെട്ടാൽ ആഡിറ്റർ അത്തരം ന്യൂനതകൾ ചൂണ്ടിക്കാട്ടി ഒരാഴ്ചയ്ക്കകം സ്റ്റേറ്റ്മെന്റ് തിരിച്ച് അയക്കേണ്ടതും ന്യൂനതകൾ പരിഹരിച്ചുകൊണ്ടുള്ള വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് ഉടനടി ആഡിറ്റർക്ക് വീണ്ടും സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം പുതുക്കിയ സ്റ്റേറ്റമെന്റ് സമർപ്പിക്കുന്നതുവരെ ബന്ധപ്പെട്ട സെക്രട്ടറി സ്റ്റേറ്റമെന്റ് നൽകിയിട്ടില്ലാ എന്ന് കരുതപ്പെടേണ്ടതാണ്. എന്നാൽ, ഒരു പഞ്ചായത്തിന്റെ വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് കിട്ടിയ തീയതി മുതൽ പതിനഞ്ച് ദിവസം കഴിഞ്ഞാൽ ആഡിറ്റർ ആ ധനകാര്യ സ്റ്റേറ്റമെന്റ് തിരിച്ചയയ്ക്കാൻ പാടില്ലാത്തതും ആവശ്യമായ വിവരങ്ങൾ എഴുതി അറിയിച്ച് വരുത്തേണ്ടതുമാണ്.

(4) ഒരു പഞ്ചായത്ത് ആഡിറ്റ് ചെയ്യുന്നതിനായി ആഡിറ്റർ മുൻകൂട്ടി തീരുമാനിച്ച് തയ്യാറാക്കിയ പരിപാടി അനുസരിച്ചുള്ള തീയതി പ്രസ്തുത പഞ്ചായത്തിന്റെ സെക്രട്ടറിയെ രണ്ടാഴ്ചയ്ക്കു മുമ്പ് അറിയിക്കേണ്ടതാണ്. എന്നാൽ, വിശദമായ ആഡിറ്റിനുപുറമേ സ്പെഷ്യൽ ആഡിറ്റ് നടത്തുന്നതിന് ഇത്തരം നോട്ടീസ് ആവശ്യമില്ലാത്തതാകുന്നു.

(5) ഒരു ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വർഷത്തിലൊരിക്കൽ ആഡിറ്റ് നടത്തി പൂർത്തിയാകത്തക്കവിധം പരിപാടി തയ്യാറാക്കി മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതും അതനുസരിച്ച് ആഡിറ്റ് നടത്തേണ്ടതുമാണ്.

'''12. രേഖകളും, രജിസ്റ്ററുകളും, കണക്കുകളും ആഡിറ്റർമാർക്ക് നൽകുന്നത് സംബന്ധിച്ച്.'''- | |||
(1) ആഡിറ്റർ രേഖാമൂലം ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്ററുകളും കണക്കുകളും സെക്രട്ടറി നൽകേണ്ടതാണ്.

(2) ബന്ധപ്പെട്ട രേഖകളോ, കണക്കുകളോ നൽകാൻ വീഴ്ച വരുത്തിയാൽ അത്തരം രേഖയോ, കണക്കോ നിലവിലില്ലാ എന്ന് കരുതപ്പെടുന്നതും അതനുസരിച്ചുള്ള നിഗമനത്തിൽ എത്താവുന്നതുമാണ്.

(3) ആഡിറ്റ് സമയത്ത് ശ്രദ്ധയിൽപ്പെടുത്തുന്ന തടസ്സങ്ങളും ചെലവനുവാദം തിരസ്ക്കരിക്കലും ദൂരീകരിക്കുന്നതിനാവശ്യമായ രേഖകൾ ലഭ്യമാണെങ്കിൽ ആഡിറ്റ് സമയത്തുതന്നെ നൽകി ഈ വക കാര്യങ്ങളിൽ റിപ്പോർട്ടിൽ ഉണ്ടാകാവുന്ന പരാമർശം ഒഴിവാക്കുന്നതിനുള്ള ചുമതല സെക്രട്ടറിക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ഉണ്ടായിരിക്കുന്നതാണ്.

(4) ആഫീസ് ഉത്തരവുകളുടെയും പഞ്ചായത്ത് തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ഏൽപ്പിച്ചിട്ടുള്ള കൃത്യങ്ങളിൽ വീഴ്ചവരുത്തിയതുമൂലമുള്ള നഷ്ടങ്ങൾക്കും പാഴ്ചെലവിനും ദുർവിനിയോഗങ്ങൾക്കുമുള്ള ഉത്തരവാദി ജോലി വിഭജനമനുസരിച്ചുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ ആയിരിക്കുന്നതും ഇക്കാര്യങ്ങളിൽ അയാളുടെ മേലുദ്യോഗസ്ഥനും സെക്രട്ടറിക്കും മേൽനോട്ട പിശകിനും ഉത്തരവാദിത്തമുണ്ടായിരിക്കുന്നതുമാണ്.

'''13. ഭരണവും സാമ്പത്തിക നിയന്ത്രണവും സംബന്ധിച്ചു കാര്യങ്ങൾ പരിശോധിച്ച റിപ്പോർട്ട ചെയ്യണമെന്ന്-''' (1) ആഡിറ്റർ വിശദമായ വാർഷിക ആഡിറ്റ് നടത്തുന്ന പഞ്ചായത്തിന്റെ ഭരണവും സാമ്പത്തിക നിയന്ത്രണവും സംബന്ധിച്ച് എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതും താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമാണ്;

(i) വാർഷിക ബഡ്ജറ്റും വരവ് ചെലവുകളും,

(ii) ചെലവുകൾക്ക് നിദാനമായ രേഖകൾ,

(iii) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ എന്ന്,

(iv) നികുതി നിർണ്ണയം,

(v) നികുതി വസൂലാക്കൽ,

(vi) പഞ്ചായത്തു നൽകുന്ന ഗ്രാന്റുകൾ, സംഭാവനകൾ,

(vii) പദ്ധതിയേതര ചെലവുകൾ,

(viii) പദ്ധതി ചെലവുകൾ,

(ix) അനിവാര്യ ചുമതലകളും ചെലവുകളും,

(x) പ്രത്യേക ഫണ്ടുകളുടെ വിനിയോഗം,

(xi) ചെലവുകൾ അനുമതിക്കനുസൃതമാണോ എന്ന്,

(xii) നടപടിക്രമം പാലിച്ചുകൊണ്ടുതന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത്,

(xiii) പഞ്ചായത്തിന്റെ സാമ്പത്തിക അച്ചടക്കം.

(xiv) ഭരണപരമായ കാര്യക്ഷമത,

(xv) നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ബാദ്ധ്യതാ വിവരങ്ങളും,

(xvi) മരാമത്ത് പണികളിലെ കുറ്റങ്ങളും കുറവുകളും,

(xvii) കടബാദ്ധ്യതകളും തിരിച്ചടവ് വിവരങ്ങളും,

(xviii) ഓരോ വികസന മേഖലയ്ക്കും നീക്കി വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുക ആ മേഖലയ്ക്ക് നീക്കി വച്ചിട്ടുണ്ടോ എന്നും അതനുസരിച്ച ചെലവ് ചെയ്തിട്ടുണ്ടോ എന്നും,

(xix) പ്രത്യേക ഘടകപദ്ധതി, ഗിരിവർഗ്ഗ ഉപപദ്ധതി എന്നിവയ്ക്ക് വേണ്ടി നീക്കിവച്ച തുക ആ ഇനങ്ങൾക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടോ എന്ന്,

(xx) തടസ്സങ്ങൾ (ഒബ്ജക്ഷൻസ്), ചെലവ്, അനുമതി നിരാകരിക്കൽ (ഡിസ് അലവൻസ്) സർചാർജ് ഇനങ്ങൾ,

'''14. ആഡിറ്റ് റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ച്-'''(1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റ് പൂർത്തിയാക്കി കഴിയുന്നതും വേഗം, എന്നാൽ മൂന്ന് മാസം കവിയുന്നതിനുള്ളിൽ, 215-ാം വകുപ്പ (4)-ാം ഉപവകുപ്പിൽ നിഷ്ക്കർഷിച്ചിരിക്കുന്ന വിധത്തിൽ പഞ്ചായത്തിനും സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും നൽകേണ്ടതാണ്. ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റർക്കും നൽകേണ്ടതാണ്.

(2) പഞ്ചായത്തിന് ലഭിച്ച ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് അതിൻമേൽ സെക്രട്ടറി തയ്യാറാക്കിയ കുറിപ്പോടുകൂടി ഇതിലേയ്ക്ക് പ്രത്യേകം വിളിച്ചുകൂട്ടിയ പഞ്ചായത്ത് യോഗത്തിൽ പരിഗണനയ്ക്കായി വയ്ക്കക്കേണ്ടതാണ്.

(3) ആഡിറ്റ് റിപ്പോർട്ട് പഞ്ചായത്തിന് ലഭിച്ച ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിന്റെ പ്രത്യേകം യോഗം കൂടേണ്ടതും റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിലെ പ്രസക്ത പരാമർശങ്ങളിൻമേൽ വ്യക്തമായ തീരുമാനമെടുക്കേണ്ടതുമാണ്.

'''15, ആഡിറ്റ് റിപ്പോർട്ടിൻമേലുള്ള പഞ്ചായത്ത് തീരുമാനം.'''-(1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് എടുത്ത തീരുമാനവും അത്തരം തീരുമാനം എടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ പെർഫോമൻസ് ആഡിറ്റർക്ക് നൽകേണ്ടതും, അദ്ദേഹം പ്രസ്തുത റിപ്പോർട്ടും തീരുമാനങ്ങളും വിശദമായി പഠിച്ച് റിപ്പോർട്ടിൻമേലുള്ള തീരുമാനങ്ങളുടെ വെളിച്ചത്തിൽ പഞ്ചായത്ത് കൈക്കൊളേളണ്ട നടപടികളെപ്പറ്റി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതും മേൽ നടപടികൾ നിരീക്ഷിക്കേണ്ടതുമാണ്.

(2) ആഡിറ്റ് റിപ്പോർട്ടിന്റെയും അതിൻമേൽ പഞ്ചായത്ത് എടുത്ത തീരുമാനങ്ങളുടെയും പകർപ്പ അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും, എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ടതുമാണ്.

(3) ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തിയശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്.

'''16. പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ആഡിറ്റ്'''- ഒരു പഞ്ചായത്തിന്റെ ഏതൊരു സ്ഥാപനവും സന്ദർശിച്ച് അവിടെ സൂക്ഷിച്ചിരിക്കുന്ന രേഖകളും രജിസ്റ്ററുകളും പരിശോധിക്കുവാൻ, ആഡിറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതും അത്തരം പരിശോധനകളിൽ വെളിപ്പെടുന്ന കാര്യങ്ങൾ ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുമാണ്.

'''17. പ്രത്യേക ഫണ്ടുകൾ.'''- പഞ്ചായത്ത് ഫണ്ടിൽ നിന്ന് വേറിട്ട് പഞ്ചായത്ത് സൂക്ഷിച്ചിരിക്കുന്ന ഏതൊരു ഫണ്ടിന്റെയും വരവ് ചെലവ് കണക്കുകൾ ആഡിറ്റിന് വിധേയമാക്കേണ്ടതാണ്.

'''18. ഇളവ് അനുവദിക്കൽ'''- ഈ ചട്ടങ്ങളിൽ, എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഈടാക്കേണ്ടതാണെന്ന് ആഡിറ്റർ, സാക്ഷ്യപ്പെടുത്തിയിട്ടുള്ള അഞ്ഞുറ് (500) രൂപയിൽ കവിയാത്ത തുക, പണമിടപാടിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് എഴുതി തള്ളുന്നതിന് ആഡിറ്റർക്ക് പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്.

'''19. പ്രത്യേക ആഡിറ്റുകൾ.'''- പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജക്കണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും പെർഫോമൻസ് ആഡിറ്ററോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രാഥമിക അന്വേഷണം നടത്തിയശേഷം ഏതൊരു സമയത്തും ഏതൊരു പഞ്ചായത്തിന്റെയും കണക്ക് ഒരു പ്രത്യേക കാലത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേണ്ടതും ഇത്തരം ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റർക്കും, സർക്കാരിനും സമർപ്പിക്കേണ്ടതുമാണ്.

'''20. അവസാനിപ്പിച്ച ആഡിറ്റ് പുനഃപരിശോധിക്കാൻ പാടില്ലെന്ന്'''.- ഒരു പ്രത്യേക ആഡിറ്റിലല്ലാതെ അവസാന റിപ്പോർട്ട് നൽകിയ ഒരു ആഡിറ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ലാത്തതാകുന്നു.

'''21. ക്രമക്കേടുകളും ന്യൂനതകളും പരിഹരിക്കൽ.''' (1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പഞ്ചായത്തിന് ലഭിച്ച് അതിനുമേൽ പഞ്ചായത്ത് തീരുമാനങ്ങളെടുത്തശേഷം രണ്ട് മാസത്തിനുള്ളിൽ അതിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ന്യൂനതകളും പഞ്ചായത്ത് പരിഹരിക്കേണ്ടതും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് കൈക്കൊണ്ട നടപടികളെ സംബന്ധിച്ച ഒരു റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്കും അതിന്റെ പകർപ്പ് പെർഫോമൻസ് ആഡിറ്റർക്കും സർക്കാരിനും നൽകേണ്ടതാണ്.

(2) റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്ക് കിട്ടിയതിനുശേഷം അഥവാ അത് കിട്ടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുശേഷം ആഡിറ്റ് റിപ്പോർട്ടിൻമേൽ ഉള്ള അനന്തരനടപടികൾ 1996-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ആഡിറ്റർ കൈക്കൊളേളണ്ടതാണ്.

(3) ആക്റ്റിലോ ഈ ചട്ടങ്ങളിലോ പരാമർശിക്കപ്പെടാത്ത, പഞ്ചായത്തിന്റെ ആഡിറ്റും അതു മായി ബന്ധപ്പെട്ട കാര്യങ്ങളും 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റിലേയും (1994ലെ 14) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകളും നിബന്ധനകളും നടപടി ക്രമങ്ങളും അനുസരിച്ച് നടത്തേണ്ടതാണ്.

'''നഷ്ടം മുതലായവയ്ക്കുള്ള ബാദ്ധ്യത''' | |||
1. |
'''22. നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്കുള്ള ബാദ്ധ്യതയും പെരുമാറ്റ ദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ കൊണ്ടുള്ള ബാദ്ധ്യതയും.'''-(1) ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പ്രവർത്തിക്കാതിരുന്നതിനാലോ വിരുദ്ധമായി പ്രവർത്തിച്ചതിനാലോ സെക്രട്ടറിയുൾപ്പെടെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിന് പുറമേ പെരുമാറ്റദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ നിമിത്തം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ, അംഗങ്ങളോ, സെക്രട്ടറിയോ പഞ്ചായത്ത് ഫണ്ട് അഥവാ പഞ്ചായത്തിലെ ചെലവിലേക്കായി സർക്കാർ ലഭ്യമാക്കിയ ഫണ്ട് നഷ്ടപ്പെടുത്തുകയോ അഥവാ പാഴായി ചെലവാക്കുകയോ അഥവാ ദുർവിനിയോഗം ചെയ്യുകയോ, അഥവാ ഇതിലേതെങ്കിലും സംഭവിക്കാൻ ഇടയാക്കുകയോ ചെയ്താൽ, അത്തരം നഷ്ടത്തിനോ, പാഴാക്കലിനോ ദുർവിനിയോഗത്തിനോ അവയ്ക്കിടയാക്കലിനോ ഉത്തരവാദിയായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അംഗം, സെക്രട്ടറി ആയതിന് ബാദ്ധ്യസ്ഥനാകുന്നതും ആ ബാദ്ധ്യത ഈടാക്കാൻ 253-ാം വകുപ്പു പ്രകാരം സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.

(2) 253-ാം വകുപ്പ് അനുസരിച്ചുള്ള ബാദ്ധ്യതകളിൽ,-

(i) തീരുമാനമെടുക്കുന്നതിന് മുമ്പ്, ചെലവിടൽ നഷ്ടമുണ്ടാക്കാനിടയുണ്ടെന്ന് സെക്രട്ടറിയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥനോ ചൂണ്ടിക്കാണിച്ചശേഷം, അഥവാ പണമിടപാട് നഷ്ടത്തിൽ കലാശിക്കുമെന്ന് സ്വാഭാവികമായി കരുതാൻ ഇടയുള്ള കാര്യങ്ങളിൽ ചെലവ് ചെയ്യുന്നത് നഷ്ടമായും;

(ii) നടപടിക്രമങ്ങൾ അധികാരപ്പെടുത്തിയ രീതിയിലല്ലാതെ അഥവാ ചെലവ് ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യുകയില്ലായെന്ന് സാധാരണ ഗതിയിൽ വിചാരിക്കാൻ സാഹചര്യമുണ്ടായിരിക്കെ ചെലവ് ചെയ്യുന്നത് പാഴ്ചചെലവായും;

(iii) ഏതെങ്കിലും ഇനത്തിൽ ഫണ്ട് ചെലവ് ചെയ്യുന്നത്,-

(എ) പ്ലാൻ പദ്ധതിക്കുള്ള തുക പദ്ധതിയേതര ചെലവിനങ്ങൾക്കുവേണ്ടി വകമാറ്റിയോ;

(ബി) അധികാരപ്പെടുത്തിയതോ ബഡ്ജറ്റിൽ വകകൊളളിച്ചതോ അല്ലാതെ വകമാറ്റിയോ;

(സി ) പ്രത്യേക ഫണ്ടിൽ നിന്നുദ്ദേശിച്ചിട്ടുള്ളത് വകമാറ്റിയോ,

(ഡി) പ്രത്യേക ഘടകപദ്ധതിക്കും ഗിരിവർഗ്ഗ ഉപപദ്ധതിക്കും നീക്കിവച്ച തുക ആ ഇനങ്ങൾക്ക് ചെലവാക്കാതെ വകമാറ്റിയോ;

(ഇ) നിയമവും ചട്ടവും, സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചല്ലാതെയോ, പഞ്ചായത്തിന്റെ കർത്തവ്യങ്ങൾക്കനുസൃതമല്ലാതെയോ അധികാരപ്പെടുത്തിയ കാര്യങ്ങൾക്കല്ലാതെയോ,

ആകുന്നുവെങ്കിൽ ദുർവിനിയോഗമായും;

കണക്കാക്കപ്പെടുന്നതും അതനുസരിച്ച് ബാദ്ധ്യത ഈടാക്കാൻ നടപടി എടുക്കേണ്ടതുമാണ്.

'''കുറിപ്പ്-''' ഈ ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം ആയിരിക്കുന്നതും ചെലവിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് മറ്റ് ഏതൊരു നഷ്ടവും പാഴ്ചെലവും ദുർവിനിയോഗവും അന്വേഷണത്തിൽ വ്യക്തമാക്കുന്ന നിലയ്ക്ക് ബന്ധപ്പെട്ട ആളുടെ ബാദ്ധ്യതയായി സർക്കാരിന് തിട്ടപ്പെടുത്താവുന്നതുമാണ്.

'''23. ബാദ്ധ്യത പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും ആഡിറ്ററും റിപ്പോർട്ട് ചെയ്യണമെന്ന്.-''' | |||
(1) ഒരു പഞ്ചായത്തിൽ പരിശോധന നടത്തുന്ന ആഡിറ്ററോ പെർഫോമൻസ് ആഡിറ്റ് ടീമോ 253-ാം വകുപ്പ് അനുസരിച്ച ഒരു ബാദ്ധ്യത ആകാവുന്ന പണമിടപാടിന്റെ വിവരം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടനടി അതത് സംഗതിപോലെ, ലോക്കൽഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ അതോറിറ്റിക്കോ റിപ്പോർട്ട് ചെയ്യേണ്ടതും കൂടുതൽ പരിശോധനയ്ക്കുശേഷം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അഥവാ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകേ ണ്ടതുമാണ്.

(2) സർക്കാരിലേക്ക് നൽകപ്പെടുന്ന റിപ്പോർട്ടിൽ, ആരുടെയൊക്കെ പേരിലാണോ ബാദ്ധ്യത കണക്കാക്കിയിരിക്കുന്നത് അവരുടെ പേരുവിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.

(3) സർക്കാരിന് ഇക്കാര്യത്തിൽ പരാതിയോ നിവേദനമോ നേരിട്ട് ലഭിക്കുന്നിടത്ത് അത്തരം പരാതിയോ നിവേദനമോ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കോ അധികാരപ്പെടുത്തിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ റിപ്പോർട്ടിനായി നൽകേണ്ടതും പ്രത്യേകം അന്വേഷണത്തിനു ശേഷം ലഭിച്ച റിപ്പോർട്ടിൻമേൽ സർക്കാർ നടപടി എടുക്കേണ്ടതുമാണ്.

'''24. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത തിട്ടപ്പെടുത്തൽ.''' (1) 23-ാം ചട്ടപ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത ഈടാക്കാതിരിക്കാൻ കാരണം ചോദിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് ബാദ്ധ്യത ആരോപിക്കപ്പെട്ടിട്ടുള്ള ആൾക്ക് സർക്കാർ നൽകേണ്ടതും ഈ നോട്ടീസിനോടൊപ്പം ആരോപണങ്ങളുടെയും ബാദ്ധ്യതയ്ക്ക് ആധാരമായ രേഖകളുടെയും ബാദ്ധ്യതയുടെ പൊതു സ്വഭാവത്തെപ്പറ്റിയും ഒരു സംക്ഷിപ്തവിവരണം അടങ്ങിയിരിക്കേണ്ടതുമാണ്.

(2) നോട്ടീസ് ലഭിച്ച് മുപ്പത് (30) ദിവസത്തിനുള്ളിൽ ആരോപണവിധേയൻ വിശദീകരണം നൽകേണ്ടതാണ്. ആവശ്യപ്പെട്ടാൽ ആരോപണവിധേയന് നേരിൽ കേൾക്കാനുള്ള ഒരവസരം സർക്കാർ നൽകേണ്ടതുമാണ്.

(3) വിശദീകരണം പരിശോധിച്ചശേഷവും ബാദ്ധ്യത നിലനിൽക്കുന്നു എന്നു കണ്ടാൽ സർക്കാർ തുക തിട്ടപ്പെടുത്തി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും തിട്ടപ്പെടുത്തിയ തുക നിശ്ചിത തീയതിക്കു മുമ്പ് പഞ്ചായത്തിന് തിരികെ കൊടുക്കുവാൻ ബാദ്ധ്യസ്ഥനായ ആളോട് രേഖാമൂലം നിർദ്ദേശിക്കേണ്ടതുമാണ്.

(4) ഉത്തരവ് ലഭിച്ചാൽ മുപ്പത് (30) ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ തുക അടച്ച് രസീത് വാങ്ങിക്കൊളേളണ്ടതും പ്രസ്തുത കാലയളവിനുള്ളിൽ തുക അടയ്ക്കുകയോ 253-ാം വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത തുക ബാദ്ധ്യതപ്പെട്ടയാളിൽ നിന്ന് ഭൂമിയിൻമേലുള്ള നികുതി കുടിശിക എന്നപോലെ ഈടാക്കി പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതാണ്.

'''25. അന്വേഷണ ഉദ്യോഗസ്ഥൻ. കക്ഷിയായിരിക്കുമെന്ന്.'''- 24-ാം ചട്ടം (3)-ാം ഉപചട്ടപ്രകാരം സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവിനെതിരെ ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുന്ന സംഗതിയിൽ സർക്കാരിന് പുറമേ തർക്കത്തിലുള്ള ബാദ്ധ്യതയെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട സമർപ്പിച്ച ഉദ്യോഗസ്ഥനെ കൂടി എതിർകക്ഷിയാക്കേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥൻ സർക്കാരിനുവേണ്ടി കോടതി മുമ്പാകെ വസ്തുതകൾ സമർപ്പിക്കേണ്ടതുമാണ്.

'''പലവക''' | |||

'''26. പഞ്ചായത്തുകൾക്ക് സർക്കാർ വിട്ടുകൊടുത്ത സ്ഥാപനങ്ങളിലെ പരിശോധന.'''- (1) യഥാക്രമം ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും മുഖേന ഒരു പഞ്ചായത്തിൽ നടത്തുന്ന ആഡിറ്റിനും പെർഫോമൻസ് ആഡിറ്റിനും പുറമേ 166-ാം വകുപ്പു പ്രകാരമോ 172-ാം വകുപ്പുപ്രകാരമോ 173-ാം വകുപ്പുപ്രകാരമോ 181-ാം വകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിന് സർക്കാർ കൈമാറിയ ഒരു സ്ഥാപനത്തിൽ പരിശോധന നടത്തുവാൻ ആ സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെ മേധാവിക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരമുണ്ടായിരിക്കുന്നതാണ്.

(2) വകുപ്പുതല് പരിശോധനയുടെ റിപ്പോർട്ടിന്റെ പകർപ്പ് പരിഗണിക്കുന്നതിനും നടപടിക്കുമായി പഞ്ചായത്തിന് അയച്ചുകൊടുക്കേണ്ടതാണ്.

'''27, ആഡിറ്റും പെർഫോമൻസ് ആഡിറ്റും വകുപ്പുതല പരിശോധനയും തമ്മിലുള്ള ബന്ധം.-''' 188-ാം വകുപ്പുപ്രകാരമുള്ള പെർഫോമൻസ് ആഡിറ്റ്, 215-ാം വകുപ്പുപ്രകാരമുള്ള ആഡിറ്റ്, 26-ാം ചട്ടപ്രകാരമുള്ള വകുപ്പുതല പരിശോധന എന്നിവ സ്വതന്ത്രവും, അതേസമയം പരസ്പരം ബന്ധപ്പെടുത്താവുന്നതും, ഒരു റിപ്പോർട്ടിലെ നിഗമനങ്ങൾ മറ്റൊരു റിപ്പോർട്ടിന്റെ ആവശ്യത്തിലേക്കായി ആശ്രയിക്കാവുന്നതും പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കാവുന്നതുമാണ്.

{{Approved}} | |||

Latest revision as of 07:01, 29 May 2019
1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 841/97.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 188-ഉം, 215-ഉം വകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും (2)-ാം ഉപവകുപ്പ് (XXXVI)-ാം ഖണ്ഡവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാരീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ എന്ന പേർ പറയാം.
(2) ഇവ 1997 ഏപ്രിൽ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്.
2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(i) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ii) 'ആഡിറ്റർ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 215-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ആഡിറ്റർ എന്നും; 'ആഡിറ്റ്' എന്നാൽ ആഡിറ്റർ പ്രസ്തുത വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം നടത്തുന്ന ആഡിറ്റ് എന്നും അർത്ഥമാകുന്നു
(iii) ‘ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ' എന്നാൽ, 1994-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റ് (1994-ലെ 14) 3-ാം വകുപ്പിൻകീഴിൽ സർക്കാർ നിയമിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ എന്നർത്ഥമാകുന്നു;
(iv) ‘വിശദമായ വാർഷിക ആഡിറ്റ്' എന്നാൽ ഒരു പഞ്ചായത്തിലെ ഒരു സാമ്പത്തിക വർഷത്തിലെ അഥവാ ഒരു സാമ്പത്തിക വർഷത്തിൽ കൂടുതൽ വരുന്ന കാലയളവിലെ മുഴുവൻ പണമിടപാടുകളുടെയും കണക്കുകളുടെയും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആഡിറ്റ് എന്നർത്ഥമാകുന്നു;
(v) 'പരിശോധന’ എന്നാൽ 188-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന എന്നർത്ഥമാകുന്നതും, അതിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രസ്തുത ഉദ്യോഗസ്ഥന്റെ കീഴിൽ ഏർപ്പെടുത്തിയ സംവിധാനമോ നടത്തുന്ന പെർഫോമൻസ് ആഡിറ്റ് ഉൾപ്പെടുന്നതുമാകുന്നു;
(vi) പെർഫോമൻസ് ആഡിറ്റ് എന്നാൽ ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ വികസനപരവും ജനക്ഷേമപരവും ആയ ചുമതലകളും ആ പഞ്ചായത്തിനെ ഭാരമേൽപിച്ച സാമ്പത്തികവും നിയന്ത്രണപരവുമായ അധികാരങ്ങളും, നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസ്യതമായി കാര്യക്ഷമമായും ഫലപ്രദമായും നിർവ്വഹിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും പാകപ്പിഴകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ യഥാസമയം അതിന് നിർദ്ദേശങ്ങൾ നൽകുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഭരണനിർവ്വഹണ പരിശോധന എന്ന് അർത്ഥമാകുന്നതും, അതിൽ ഒരു പഞ്ചായത്തിലെ അഥവാ പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിൽപ്പെടുന്ന സ്ഥാപനത്തിലെ കണക്കുകൾ, രേഖകൾ നടപടിക്രമങ്ങൾ എന്നിവയും, നികുതിയുടെ അസസ്മെന്റ്, ഡിമാന്റ്, കളക്ഷൻ എന്നിവയും, മരാമത്ത് പണികളും സൂക്ഷ്മമായി പരിശോധിച്ച അപാകതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുന്നതും നിയമാനുസൃതമുള്ള നടപടികൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകലും ഉൾപ്പെടുന്നതും ആണ്.
(vii) 'പ്രത്യേക ആഡിറ്റ്' എന്നാൽ ഏതെങ്കിലും പ്രത്യേക കാര്യത്തിനോ അഥവാ കാര്യ ങ്ങൾക്കോ ഒരു പ്രത്യേക കാലയളവിലെ പണമിടപാടുകളെ സംബന്ധിച്ച് പ്രത്യേക നിർദ്ദേശ പ്രകാരമോ പ്രത്യേക ഉദ്ദേശത്തോടെയോ ഏർപ്പെടുത്തിയ വിശദമായ ആഡിറ്റ് എന്നർത്ഥമാകുന്നതും, അതിൽ മുൻപ് ആഡിറ്റ് ചെയ്യപ്പെട്ട ഒരു കാലയളവിലെ അക്കൗണ്ടുകളുടെ 'റീ ആഡിറ്റ്' ഉൾപ്പെടുന്നതുമാകുന്നു;
(viii) വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം, ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്.
പെർഫോമൻസ് ആഡിറ്റ്
3. പെർഫോമൻസ് ആഡിറ്റ് സംവിധാനം.-(1) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിലേക്കായി സംസ്ഥാനതലത്തിൽ ഒരു പെർഫോമൻസ് ആഡിറ്റ് അതോറിറ്റി ഉണ്ടായിരിക്കേണ്ടതും അത് സർക്കാരിലെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരിക്കുന്നതുമാണ്.
(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ സംസ്ഥാന തലത്തിൽ സഹായിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർ ആയി സർക്കാർ നിയമിക്കേണ്ടതും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് അതിന്റെ ഏതെങ്കിലുമോ എല്ലാമോ അധികാരങ്ങൾ സംസ്ഥാന പെർഫോമൻസ് ആഡിറ്റ് ആഫീസർക്ക് ഏൽപ്പിച്ചു കൊടുക്കാവുന്നതാണ്.
(3) പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് മേഖലാടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ് ആഫീസർമാരെ സർക്കാരിന് നിയമിക്കാവുന്നതും ഈ ആഫീസർമാരുടെ കീഴിൽ രൂപീകരിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീമുകൾ വഴി വിവിധ പഞ്ചായത്തുകളിൽ മൂന്നു മാസത്തിലൊരിക്കൽ പെർഫോമൻസ് ആഡിറ്റ് നടത്തേണ്ടതും ആണ്.
(4) ഓരോ പഞ്ചായത്തിലും ഓരോ വർഷത്തെയും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിനുള്ള കാര്യപരിപാടി ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.
(5) ഇപ്രകാരം തയ്യാറാക്കിയ കാര്യപരിപാടിയുടെ പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്തിന് മുൻകൂട്ടി നൽകേണ്ടതും പഞ്ചായത്ത് ഇത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.
(6) ത്രൈമാസ പെർഫോമൻസ് ആഡിറ്റിന് പുറമെ ഏതെങ്കിലും പഞ്ചായത്ത് ആവശ്യപ്പെടുന്നതനുസരിച്ചോ സർക്കാർ നിർദ്ദേശിച്ച പ്രകാരമോ അഥവാ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്ക് ബോദ്ധ്യമായതനുസരിച്ചോ പ്രത്യേക പെർഫോമൻസ് ആഡിറ്റ് ഏർപ്പെടുത്താവുന്നതും അത് സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും സർക്കാരിനും നൽകേണ്ടതുമാണ്.
(7) പെർഫോമൻസ് ആഡിറ്റ് ടീമുകളുടെയും മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർമാരുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും റിപ്പോർട്ടുകൾ വാങ്ങി പരിശോധിക്കുന്നതിനും പെർഫോമൻസ് ആഡിറ്റ് ആഫീസർക്കും അധികാരം ഉണ്ടായി രിക്കുന്നതാണ്.
4. പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയുടെ കർത്തവ്യങ്ങളും ചുമതലകളും.-(1) പഞ്ചായ ത്തിന്റെ കണക്കുകൾ, പണമിടപാടുകൾ, ആഫീസ് പ്രവർത്തനം, പൊതുമരാമത്തു പണികൾ എന്നിവ പരിശോധിച്ച അപാകതകൾ പരിഹരിക്കുന്നതിനും തെറ്റുകൾ ചൂണ്ടികാണിക്കുന്നതിനും പുറമെ,-
(i) ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ ബഡ്ജറ്റിന്റെ പകർപ്പുകൾ യഥാസമയം ജില്ലാപഞ്ചായത്തിനും ജില്ലാപഞ്ചായത്ത് അവ സമാഹരിച്ച് ജില്ലാപഞ്ചായത്തിന്റെ ബഡ്ജറ്റ് ഉൾപ്പെടെ യഥാസമയം സർക്കാരിന് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും;
(ii) ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ വാർഷിക ഭരണ റിപ്പോർട്ടുകൾ യഥാസമയം ജില്ലാപഞ്ചായത്തിനും ജില്ലാപഞ്ചായത്ത് പ്രസ്തുത ഭരണ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അതിന്റെ ഭരണ റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർക്കാരിനു നൽകുന്നതിന് ഏർപ്പാട് ചെയ്യുന്നതും;
(iii) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട്, ആഡിറ്റ് റിപ്പോർട്ട് എന്നിവയിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ പഞ്ചായത്തുകൾക്ക് നൽകുന്നതും;
(iv) പെർഫോമൻസ് ആഡിറ്റ് ടീമുകൾ എല്ലാ പഞ്ചായത്തുകളിലും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും; പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയുടെ കർത്തവ്യങ്ങൾ ആയിരിക്കുന്നതാണ്.
(2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റി താഴെപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സർക്കാരിന് വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടതാണ്, അതായത്:-
(i) പഞ്ചായത്തുകളുടെ നികുതി നിർണ്ണയത്തിലെ പൊതു പോരായ്മകളും നികുതി പിരിച്ചെടുക്കുന്നതിലെ ഏറ്റക്കുറച്ചിലുകളും;
(ii) കൂടുതൽ വിഭവസമാഹരണത്തെ സംബന്ധിച്ച വിശദാംശങ്ങൾ;
(iii) പഞ്ചായത്തുകളുടെ കടബാദ്ധ്യതകളുടെ ഏകദേശ രൂപവും കടം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച പുരോഗതിയും;
(iv) സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും,
(v) പഞ്ചായത്തുകൾക്ക് അനുകരണീയമായ മാതൃകകൾ.
(3) ഓരോ പഞ്ചായത്തിലും ഭരണപരമായ കാര്യങ്ങൾ നടപടി ക്രമമനുസരിച്ച് നിർവ്വഹിക്കപ്പെ ടുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ യഥാസമയം നൽകുന്നതിനും, രേഖകൾ, കണക്കു കൾ, പണമിടപാടുകൾ എന്നിവ പരിശോധിച്ച് പാകപിഴകൾ തിരുത്തുന്നതിന് പഞ്ചായത്തിന് നിർദ്ദേശം നൽകുന്നതിനും, തെറ്റുകൾ ചൂണ്ടിക്കാട്ടി നടപടികൾ നിർദ്ദേശിക്കുന്നതിനും പെർഫോമൻസ് ആഡിറ്റ് ടീമുകൾക്ക് ചുമതലയുണ്ടായിരിക്കുന്നതാണ്
(4) പെർഫോമൻസ് ആഡിറ്റിന്റെ ഭാഗമായി പഞ്ചായത്തിലെ പൊതുമരാമത്ത് പണികൾ സംബ ന്ധിച്ച് രേഖകൾ, പണി നടന്ന സ്ഥലം, പണിക്ക് ഉപയോഗിച്ച സാധനങ്ങളുടെയും ചെയ്ത ജോലിയുടെയും സാമാന്യ ഗുണമേൻമ മുതലായവ പെർഫോമൻസ് ആഡിറ്റ് ടീമിന് പരിശോധിക്കാവുന്നതാണ്.
(5) പെർഫോമൻസ് ആഡിറ്റും പരിശോധനയും നടത്തുന്ന കാര്യത്തിൽ കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി പെർഫോമൻസ് ആഡിറ്റ് അതോറിറ്റി പ്രവർത്തിക്കേണ്ടതാണ്.
5. പെർഫോമൻസ് ആഡിറ്റിലെ നടപടിക്രമം.-(1) പെർഫോമൻസ് ആഡിറ്റിൽ താഴെപ്പറയുന്ന നടപടിക്രമം അനുവർത്തിക്കേണ്ടതാണ്:-
(i) പെർഫോമൻസ് ആഡിറ്റിനായി നിയോഗിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീം പരിശോധനയ്ക്ക് ആവശ്യമായ രജിസ്റ്ററുകൾ, രേഖകൾ, കണക്കുകൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ചോദ്യാവലിയുടെ രൂപത്തിൽ വിവരങ്ങൾ സെക്രട്ടറിയോടോ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനോടോ ആവശ്യപ്പെടേണ്ടതും അത് നൽകാൻ, അതത് സംഗതി പോലെ, സെക്രട്ടറിയോ ഉദ്യോഗസ്ഥനോ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്;
(ii) ഏതെങ്കിലും രേഖ ലഭ്യമാകാത്തപക്ഷം ആ രേഖയെ സംബന്ധിക്കുന്ന പണമിടപാടോ, നടപടിക്രമമോ നിയമാനുസൃതം നടന്നിട്ടില്ല എന്ന് അനുമാനിക്കപ്പെടേണ്ടതും പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ ആ വിധം രേഖപ്പെടുത്തേണ്ടതുമാണ്.
(iii) പഞ്ചായത്ത് തീരുമാനങ്ങൾ, രജിസ്റ്ററുകൾ, രേഖകൾ, കണക്കുകൾ, വൗച്ചറുകൾ മുതലായവ പരിശോധിച്ചശേഷം പെർഫോമൻസ് ആഡിറ്റ് ടീം അവയിൻമേൽ പ്രാഥമിക അഭിപ്രായങ്ങളും കൂടുതൽ അന്വേഷണത്തിനാവശ്യമായ വിവരങ്ങളും വിശദീകരണങ്ങളും രേഖപ്പെടുത്തിയ ശേഷം സെക്രട്ടറിക്കോ മറ്റ് ഉദ്യോഗസ്ഥൻമാർക്കോ മറുപടി നൽകാൻ അവസരം നൽകേണ്ടതാണ്.
(iv) കൂടുതലായി ലഭിച്ച വിവരങ്ങൾ പരിശോധിച്ചശേഷം പെർഫോമൻസ് ആഡിറ്റ് ടീമിന്റെ അഭിപ്രായവും, നിഗമനങ്ങളും, നിർദ്ദേശങ്ങളും സെക്രട്ടറിക്ക് രേഖാമൂലം നൽകേണ്ടതും ഇവയ്ക്കുള്ള മറുപടി അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി പെർഫോമൻസ് ആഡിറ്റ് ടീമിന് നൽകേണ്ടതുമാണ്.
(v) ഇത്തരം കുറിപ്പുകൾ പകർപ്പുസഹിതം തയ്യാറാക്കേണ്ടതും കുറിപ്പ് കൈപ്പറ്റിയ വിവരം പകർപ്പിൽ കയൊപ്പൊടെ രേഖപ്പെടുത്തേണ്ടതുമാണ്.
(vi) തെറ്റുകൾ തിരുത്തുന്നതിനും അവ ആവർത്തിക്കപ്പെടാതിരിക്കാൻ നിർദ്ദേശം നൽകുന്നതിനുമായിരിക്കണം പെർഫോമൻസ് ആഡിറ്റിൽ ഊന്നൽ നൽകേണ്ടത്. പരിശോധന തീരുന്ന മുറയ്ക്ക് കുറിപ്പുകളുടേയും നിശ്ചിത സമയത്തിനുള്ളിൽ സെക്രട്ടറി നൽകിയ മറുപടിയുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ പെർഫോമൻസ് ആഡിറ്റ് ടീം പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി ഒരാഴ്ചക്കുള്ളിൽ അത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്നിവർക്ക് നൽകേണ്ടതും റിപ്പോർട്ടു കിട്ടിയ വിവരം സെക്രട്ടറി പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതുമാണ്.
(2) ഓരോത്രൈമാസ പെർഫോമൻസ് ആഡിറ്റിലും മുൻകാല പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൻമേൽ പഞ്ചായത്ത് എടുത്ത നടപടികളെപ്പറ്റിയുള്ള പരിശോധനയായിരിക്കും ആദ്യ ഇനം. റിപ്പോർട്ടിൽ ഇക്കാര്യത്തിൽ പ്രത്യേക പരാമർശം ആവശ്യമാണ്.
(3) പരിശോധനയോടൊപ്പം രജിസ്റ്ററുകളും രേഖകളും കണക്കുകളും കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് നടപടികളുടെ കാര്യത്തിൽ പെർഫോമൻസ് ആഡിറ്റ് ടീം മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതാണ്.
(4) പരിശോധനയ്ക്കുശേഷം പഞ്ചായത്ത് ഭരണം കൂടുതൽകാര്യക്ഷമമാക്കുന്നതിനെപ്പറ്റിയും ജോലിഭാരം കണക്കാക്കി ജോബ് ചാർട്ട് പുതുക്കി നിശ്ചയിക്കുന്നതിനെപ്പറ്റിയും പെർഫോമൻസ് ആഡിറ്റ് ടീം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി നിർദ്ദേശിക്കേണ്ടതാണ്.
6. പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചില കാര്യങ്ങൾ.-(1) പഞ്ചായത്ത് ഭരണത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പെർഫോമൻസ് ആഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്:-
(i) നികുതി നിർണ്ണയം യഥാസമയം നടത്തിയിട്ടുണ്ടോ എന്നും വിട്ടുപോയതോ കുറച്ച് നിശ്ചയിച്ചതോ ആയ നികുതി നിർണ്ണയം ഉണ്ടോ എന്ന്;
(ii) നിർണ്ണയിച്ച നികുതി വസൂലാക്കാൻ നടപടിയെടുത്ത് കഴിഞ്ഞിട്ടുണ്ടോ എന്ന്;
(iii) നികുതി ഈടാക്കാൻ നടപടി പൂർത്തിയാക്കിയിട്ടുണ്ടോ എന്ന്;
(iv) നികുതി കുടിശികയുടെ തോത്; മുൻവർഷത്തിൽ എത്ര ശതമാനം നികുതി പിരിച്ചു എന്ന്;
(v) വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന്
(vi) ചെലവുകൾ അധികാരപ്പെടുത്തിയതനുസരിച്ച് തന്നെയാണോ എന്ന്;
(vii) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ എന്നും ഓരോ വികസന മേഖലയ്ക്കും നീക്കി വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുക ആ മേഖലയ്ക്ക് നീക്കിവച്ചിട്ടുണ്ടോ എന്നും അതനുസരിച്ച ചെലവ് ചെയ്തിട്ടുണ്ടോ എന്നും;
(viii) പ്രത്യേക ഘടകപദ്ധതിക്കും (എസ്.സി.പി) ഗിരിവർഗ്ഗ ഉപപദ്ധതിക്കും (ടി.എസ്.പി) വേണ്ടി നീക്കിവച്ച തുക ആ ഇനങ്ങൾക്ക് വേണ്ടിതന്നെ ചെലവഴിച്ചിട്ടുണ്ടോ എന്ന്;
(ix) ചെലവ സംബന്ധിച്ച് രേഖകൾ പൂർണ്ണമാണോ എന്ന്;
(x) നടപടിക്രമം പാലിച്ചുകൊണ്ട് തന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത് എന്ന്;
(xi) പദ്ധതിയേതര ചെലവുകൾ;
(xii) പദ്ധതി ചെലവുകൾ;
(xiii) പഞ്ചായത്തിന്റെ കടബാദ്ധ്യതകളും തിരിച്ചടവ് വിവരങ്ങളും,
(xiv) വാർഷിക ബഡ്ജറ്റും ചെലവുകളും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്ന്;
(xv) സാമ്പത്തിക ഇടപാടുകൾ സുതാര്യമാണോ എന്ന്;
(xvi) കരാർ പണികളും മറ്റ് മരാമത്ത് പണികളും ചട്ട പ്രകാരം നടത്തുന്നുണ്ടോ എന്ന്;
(xvii) പഞ്ചായത്ത് അതിന്റെ അനിവാര്യ ചുമതലകൾ നിർവ്വഹിക്കുന്നുണ്ടോ എന്ന്;
(xviii) പഞ്ചായത്ത് യോഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളും അവയുടെ തീരുമാനങ്ങളും നടപടി ക്രമമനുസരിച്ച് തന്നെയാണോ എന്ന്;
(xix) തീരുമാനങ്ങൾ യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന്;
(xx) ഗ്രാമ പഞ്ചായത്തുകളിൽ ഗ്രാമസഭകൾ നിയമപ്രകാരം കൂടുന്നുണ്ടോ എന്ന്;
(xxi) ആഫീസ് ഭരണത്തിന്റെ കാര്യക്ഷമത,
(xxii) ജീവനക്കാരുടെ ജോലി വിഭജനം പുതുക്കി നിശ്ചയിക്കേണ്ടതുണ്ടോ എന്ന്;
(xxiii) പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തൽ,
7. പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട മറ്റു കാര്യങ്ങൾ.-(1) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ, പഞ്ചായത്തിലെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചും, നടപടി ക്രമങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചുമുള്ള പരാമർശങ്ങൾക്കും നിഗമനങ്ങൾക്കും പുറമേ, നിയമവിധേയമല്ലാത്തതോ നിയമ വിരുദ്ധമായതോ ആയ ഏതെങ്കിലും ചെലവുകൾ പഞ്ചായത്ത് ചെയ്തിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും പഞ്ചായത്തിന് ഏതെങ്കിലും ധനനഷ്ടമോ പാഴ്ചെലവുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും ഏതെങ്കിലും ധനദുർവിനിയോഗം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റിയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും അത്തരം നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്ക് ഉത്തരവാദികളാരാണെന്ന് വ്യക്തമാക്കേണ്ടതുമാണ്.
(2) ഇപ്രകാരം ഉത്തരവാദിത്വം നിർണ്ണയിക്കപ്പെട്ട സംഗതിയിൽ അനന്തര നടപടികളെടുക്കുന്നതിന് പെർഫോമൻസ് ആഡിറ്റ് ടീം വ്യക്തമായ നിർദ്ദേശം പഞ്ചായത്തിന് നൽകേണ്ടതാണ്.
8. പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് പരിഗണിക്കൽ.-(1) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം അത് പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ പരിഗണനയ്ക്ക് വയ്ക്കക്കേണ്ടതും പഞ്ചായത്ത് അത് ചർച്ച ചെയ്ത് മേൽനടപടികൾക്കായി തീരുമാനം എടുക്കേണ്ടതുമാണ്.
(2) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്തിയും ശുപാർശകൾ നടപ്പിലാക്കിയും ഒരു മാസത്തിനുള്ളിൽ പ്രസിഡന്റ് പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മറുപടി നൽകേണ്ടതാണ്.
(3) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിന്റെയും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനത്തിന്റെയും പ്രസിഡന്റ് പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകിയ മറുപടിയുടെയും പകർപ്പുകൾ, സെക്രട്ടറി, ആഡിറ്റർക്ക് നൽകേണ്ടതും അവരുടെ പകർപ്പുകൾ അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും, എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ടതുമാണ്.
( 4) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനവും പ്രസിഡന്റ് നൽകിയ മറുപടിയും പ്രസിദ്ധീകരിച്ചശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്.
(5) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിന് സ്വീകാര്യമല്ലാത്ത ഏതെങ്കിലും നിരീക്ഷണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ സെക്രട്ടറി പ്രത്യേകം അറിയിക്കേണ്ടതും ആ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥന്റെ നിർദ്ദേശം പഞ്ചായത്ത് പരിഗണിക്കേണ്ടതുമാണ്.
(6) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൻമേൽ പഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുന്നപക്ഷം വിവരം ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ അറിയിക്കേണ്ടതും ആവശ്യമായ കൂടുതൽ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം പ്രസ്തുത അതോറിറ്റി സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതും നിയമപരമായ കർത്തവ്യത്തിൽ പഞ്ചായത്ത് വീഴ്ച വരുത്തിയതായി കണ്ടാൽ സർക്കാർ യുക്തമായ നടപടി സ്വീകരിക്കേണ്ടതുമാണ്.
9. പെർഫോമൻസ് ആഡിറ്റ് ടീമിനുള്ള മറ്റ് അവകാശങ്ങൾ- (1) പരിശോധനാ സമയത്ത്, ക്രമക്കേട് ഉണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്ന കാര്യത്തിൽ സെക്രട്ടറിയുടേയോ മറ്റ് ജീവനക്കാരുടെയോ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തി രേഖകൾ അക്കമിടുന്നതിന് പെർഫോമൻസ് ആഡിറ്റ് ടീമിന് അവകാശമുണ്ടായിരിക്കുന്നതും ഇവയെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കാൻ ചുമതല ഉണ്ടായിരിക്കുന്നതുമാണ്.
(2) ഏതെങ്കിലും ക്രമക്കേടിനെപ്പറ്റി തെളിവ് നൽകുന്നതിന് ഏതൊരു പൗരനും സ്വമേധയാ ഹാജരായാൽ സ്റ്റേറ്റമെന്റ് രേഖപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പ്രസിഡന്റിന് പ്രത്യേക റിപ്പോർട്ട് നൽകാൻ പെർഫോമൻസ് ആഡിറ്റ് ടീമിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
വാർഷിക ആഡിറ്റ്
10. വാർഷികാടിസ്ഥാനത്തിൽ വിശദമായും തുടർച്ചയായും ആഡിറ്റ് നടത്തണമെന്ന്- (1) ഈ ചട്ടങ്ങൾ നിലവിൽ വരുന്ന തീയതി മുതൽ പഞ്ചായത്തിന്റെ തൊട്ടുമുൻവർഷത്തെ കണക്കുകൾ ആഡിറ്റർമാർ വിശദമായും തുടർച്ചയായും ആഡിറ്റ് ചെയ്യേണ്ടതും റിപ്പോർട്ടുകൾ തയ്യാറാക്കി നിശ്ചയിക്കപ്പെട്ട പ്രകാരം യഥാസ്ഥാനങ്ങളിൽ നൽകേണ്ടതുമാണ്.
(2) ഇപ്രകാരം ആഡിറ്റ് നടത്തുന്ന സമയത്ത് ആഡിറ്റ് കുടിശികയായി അവശേഷിക്കുന്ന വാർഷിക കണക്കുകളുടെ ഏകദേശ വിവരം ആഡിറ്റർമാർ ശേഖരിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറെ അറിയിക്കേണ്ടതും ഡയറക്ടർ ഈ വിവരം സർക്കാരിനെ ധരിപ്പിച്ച്, സർക്കാർ തീരുമാനിക്കുന്ന തരത്തിലും രീതിയിലും സമയ പരിധിക്കുള്ളിലും മറ്റ് പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായും, ആക്റ്റും അതിൻകീഴിലുള്ള ചട്ടങ്ങളും നിലവിൽ ഇല്ലാതിരുന്നാലെന്നപോലെ എന്നാൽ അന്ന് നിലവിലിരുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായും സംക്ഷിപ്ത ആഡിറ്റ് നടത്തി റിപ്പോർട്ട് പഞ്ചായത്തിലും ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കും അനന്തരനടപടികൾക്കായി പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും നൽകേണ്ടതുമാണ്.
വിശദീകരണം- ആഡിറ്റ് കുടിശിക എന്നാൽ ഒരു പഞ്ചായത്തിനെ സംബന്ധിച്ച് ഏറ്റവും ഒടുവിൽ നടന്ന ആഡിറ്റിനുശേഷം ഈ ചട്ടങ്ങൾ നിലവിൽ വന്നതിന് തൊട്ടുമുൻപുള്ള സാമ്പത്തിക വർഷത്തിന് മുൻപുവരെയുള്ള ആഡിറ്റു കുടിശിക എന്നർത്ഥമാകുന്നു.
11. വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് സമർപ്പിക്കൽ- (1) 215-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ധനകാര്യ സ്റ്റേറ്റമെന്റ് സാമ്പത്തികവർഷം അവസാനിച്ച് നാല് മാസത്തിനകം, അതായത് ജൂലായ് 31-ാം തീയതിക്ക് മുൻപ്, ആ പഞ്ചായത്തിന്റെ കണക്കുകൾ ആഡിറ്റ് ചെയ്യാൻ അധികാരപ്പെടുത്തിയ ആഡിറ്റർക്ക് ആഡിറ്റിനായി നൽകേണ്ടതാണ്.
(2) ഇപ്രകാരം ധനകാര്യ സ്റ്റേറ്റമെന്റ് സമയപരിധിക്കുള്ളിലും ചട്ടപ്രകാരവും ആഡിറ്റിന് സമർപ്പിക്കാനുള്ള ഉത്തരവാദിത്ത്വം സെക്രട്ടറിക്കായിരിക്കുന്നതും വീഴ്ച വരുത്തുന്ന സെക്രട്ടറിയുടെ പേരിൽ 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റ് 9-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരവും പ്രസ്തുത ആക്റ്റിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളിലെ വ്യവസ്ഥകളനുസരിച്ചും നടപടികൾ സ്വീകരിക്കേണ്ടതാണ്.
(3) നിയമാനുസൃതം തയ്യാറാക്കിയിട്ടില്ലാത്തതോ ആവശ്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്തതോ മറ്റ് ന്യൂനതകളുള്ളതോ ആയ വാർഷിക ധനകാര്യ സ്റ്റേറ്റമെന്റുകൾ ആഡിറ്റിന് സമർപ്പിക്കപ്പെട്ടാൽ ആഡിറ്റർ അത്തരം ന്യൂനതകൾ ചൂണ്ടിക്കാട്ടി ഒരാഴ്ചയ്ക്കകം സ്റ്റേറ്റ്മെന്റ് തിരിച്ച് അയക്കേണ്ടതും ന്യൂനതകൾ പരിഹരിച്ചുകൊണ്ടുള്ള വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് ഉടനടി ആഡിറ്റർക്ക് വീണ്ടും സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം പുതുക്കിയ സ്റ്റേറ്റമെന്റ് സമർപ്പിക്കുന്നതുവരെ ബന്ധപ്പെട്ട സെക്രട്ടറി സ്റ്റേറ്റമെന്റ് നൽകിയിട്ടില്ലാ എന്ന് കരുതപ്പെടേണ്ടതാണ്. എന്നാൽ, ഒരു പഞ്ചായത്തിന്റെ വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് കിട്ടിയ തീയതി മുതൽ പതിനഞ്ച് ദിവസം കഴിഞ്ഞാൽ ആഡിറ്റർ ആ ധനകാര്യ സ്റ്റേറ്റമെന്റ് തിരിച്ചയയ്ക്കാൻ പാടില്ലാത്തതും ആവശ്യമായ വിവരങ്ങൾ എഴുതി അറിയിച്ച് വരുത്തേണ്ടതുമാണ്.
(4) ഒരു പഞ്ചായത്ത് ആഡിറ്റ് ചെയ്യുന്നതിനായി ആഡിറ്റർ മുൻകൂട്ടി തീരുമാനിച്ച് തയ്യാറാക്കിയ പരിപാടി അനുസരിച്ചുള്ള തീയതി പ്രസ്തുത പഞ്ചായത്തിന്റെ സെക്രട്ടറിയെ രണ്ടാഴ്ചയ്ക്കു മുമ്പ് അറിയിക്കേണ്ടതാണ്. എന്നാൽ, വിശദമായ ആഡിറ്റിനുപുറമേ സ്പെഷ്യൽ ആഡിറ്റ് നടത്തുന്നതിന് ഇത്തരം നോട്ടീസ് ആവശ്യമില്ലാത്തതാകുന്നു.
(5) ഒരു ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വർഷത്തിലൊരിക്കൽ ആഡിറ്റ് നടത്തി പൂർത്തിയാകത്തക്കവിധം പരിപാടി തയ്യാറാക്കി മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതും അതനുസരിച്ച് ആഡിറ്റ് നടത്തേണ്ടതുമാണ്.
12. രേഖകളും, രജിസ്റ്ററുകളും, കണക്കുകളും ആഡിറ്റർമാർക്ക് നൽകുന്നത് സംബന്ധിച്ച്.- (1) ആഡിറ്റർ രേഖാമൂലം ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്ററുകളും കണക്കുകളും സെക്രട്ടറി നൽകേണ്ടതാണ്.
(2) ബന്ധപ്പെട്ട രേഖകളോ, കണക്കുകളോ നൽകാൻ വീഴ്ച വരുത്തിയാൽ അത്തരം രേഖയോ, കണക്കോ നിലവിലില്ലാ എന്ന് കരുതപ്പെടുന്നതും അതനുസരിച്ചുള്ള നിഗമനത്തിൽ എത്താവുന്നതുമാണ്.
(3) ആഡിറ്റ് സമയത്ത് ശ്രദ്ധയിൽപ്പെടുത്തുന്ന തടസ്സങ്ങളും ചെലവനുവാദം തിരസ്ക്കരിക്കലും ദൂരീകരിക്കുന്നതിനാവശ്യമായ രേഖകൾ ലഭ്യമാണെങ്കിൽ ആഡിറ്റ് സമയത്തുതന്നെ നൽകി ഈ വക കാര്യങ്ങളിൽ റിപ്പോർട്ടിൽ ഉണ്ടാകാവുന്ന പരാമർശം ഒഴിവാക്കുന്നതിനുള്ള ചുമതല സെക്രട്ടറിക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ഉണ്ടായിരിക്കുന്നതാണ്.
(4) ആഫീസ് ഉത്തരവുകളുടെയും പഞ്ചായത്ത് തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ഏൽപ്പിച്ചിട്ടുള്ള കൃത്യങ്ങളിൽ വീഴ്ചവരുത്തിയതുമൂലമുള്ള നഷ്ടങ്ങൾക്കും പാഴ്ചെലവിനും ദുർവിനിയോഗങ്ങൾക്കുമുള്ള ഉത്തരവാദി ജോലി വിഭജനമനുസരിച്ചുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ ആയിരിക്കുന്നതും ഇക്കാര്യങ്ങളിൽ അയാളുടെ മേലുദ്യോഗസ്ഥനും സെക്രട്ടറിക്കും മേൽനോട്ട പിശകിനും ഉത്തരവാദിത്തമുണ്ടായിരിക്കുന്നതുമാണ്.
13. ഭരണവും സാമ്പത്തിക നിയന്ത്രണവും സംബന്ധിച്ചു കാര്യങ്ങൾ പരിശോധിച്ച റിപ്പോർട്ട ചെയ്യണമെന്ന്- (1) ആഡിറ്റർ വിശദമായ വാർഷിക ആഡിറ്റ് നടത്തുന്ന പഞ്ചായത്തിന്റെ ഭരണവും സാമ്പത്തിക നിയന്ത്രണവും സംബന്ധിച്ച് എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതും താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമാണ്;
(i) വാർഷിക ബഡ്ജറ്റും വരവ് ചെലവുകളും,
(ii) ചെലവുകൾക്ക് നിദാനമായ രേഖകൾ,
(iii) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ എന്ന്,
(iv) നികുതി നിർണ്ണയം,
(v) നികുതി വസൂലാക്കൽ,
(vi) പഞ്ചായത്തു നൽകുന്ന ഗ്രാന്റുകൾ, സംഭാവനകൾ,
(vii) പദ്ധതിയേതര ചെലവുകൾ,
(viii) പദ്ധതി ചെലവുകൾ,
(ix) അനിവാര്യ ചുമതലകളും ചെലവുകളും,
(x) പ്രത്യേക ഫണ്ടുകളുടെ വിനിയോഗം,
(xi) ചെലവുകൾ അനുമതിക്കനുസൃതമാണോ എന്ന്,
(xii) നടപടിക്രമം പാലിച്ചുകൊണ്ടുതന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത്,
(xiii) പഞ്ചായത്തിന്റെ സാമ്പത്തിക അച്ചടക്കം.
(xiv) ഭരണപരമായ കാര്യക്ഷമത,
(xv) നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ബാദ്ധ്യതാ വിവരങ്ങളും,
(xvi) മരാമത്ത് പണികളിലെ കുറ്റങ്ങളും കുറവുകളും,
(xvii) കടബാദ്ധ്യതകളും തിരിച്ചടവ് വിവരങ്ങളും,
(xviii) ഓരോ വികസന മേഖലയ്ക്കും നീക്കി വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുക ആ മേഖലയ്ക്ക് നീക്കി വച്ചിട്ടുണ്ടോ എന്നും അതനുസരിച്ച ചെലവ് ചെയ്തിട്ടുണ്ടോ എന്നും,
(xix) പ്രത്യേക ഘടകപദ്ധതി, ഗിരിവർഗ്ഗ ഉപപദ്ധതി എന്നിവയ്ക്ക് വേണ്ടി നീക്കിവച്ച തുക ആ ഇനങ്ങൾക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടോ എന്ന്,
(xx) തടസ്സങ്ങൾ (ഒബ്ജക്ഷൻസ്), ചെലവ്, അനുമതി നിരാകരിക്കൽ (ഡിസ് അലവൻസ്) സർചാർജ് ഇനങ്ങൾ,
14. ആഡിറ്റ് റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ച്-(1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റ് പൂർത്തിയാക്കി കഴിയുന്നതും വേഗം, എന്നാൽ മൂന്ന് മാസം കവിയുന്നതിനുള്ളിൽ, 215-ാം വകുപ്പ (4)-ാം ഉപവകുപ്പിൽ നിഷ്ക്കർഷിച്ചിരിക്കുന്ന വിധത്തിൽ പഞ്ചായത്തിനും സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും നൽകേണ്ടതാണ്. ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റർക്കും നൽകേണ്ടതാണ്.
(2) പഞ്ചായത്തിന് ലഭിച്ച ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് അതിൻമേൽ സെക്രട്ടറി തയ്യാറാക്കിയ കുറിപ്പോടുകൂടി ഇതിലേയ്ക്ക് പ്രത്യേകം വിളിച്ചുകൂട്ടിയ പഞ്ചായത്ത് യോഗത്തിൽ പരിഗണനയ്ക്കായി വയ്ക്കക്കേണ്ടതാണ്.
(3) ആഡിറ്റ് റിപ്പോർട്ട് പഞ്ചായത്തിന് ലഭിച്ച ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിന്റെ പ്രത്യേകം യോഗം കൂടേണ്ടതും റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിലെ പ്രസക്ത പരാമർശങ്ങളിൻമേൽ വ്യക്തമായ തീരുമാനമെടുക്കേണ്ടതുമാണ്.
15, ആഡിറ്റ് റിപ്പോർട്ടിൻമേലുള്ള പഞ്ചായത്ത് തീരുമാനം.-(1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് എടുത്ത തീരുമാനവും അത്തരം തീരുമാനം എടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ പെർഫോമൻസ് ആഡിറ്റർക്ക് നൽകേണ്ടതും, അദ്ദേഹം പ്രസ്തുത റിപ്പോർട്ടും തീരുമാനങ്ങളും വിശദമായി പഠിച്ച് റിപ്പോർട്ടിൻമേലുള്ള തീരുമാനങ്ങളുടെ വെളിച്ചത്തിൽ പഞ്ചായത്ത് കൈക്കൊളേളണ്ട നടപടികളെപ്പറ്റി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതും മേൽ നടപടികൾ നിരീക്ഷിക്കേണ്ടതുമാണ്.
(2) ആഡിറ്റ് റിപ്പോർട്ടിന്റെയും അതിൻമേൽ പഞ്ചായത്ത് എടുത്ത തീരുമാനങ്ങളുടെയും പകർപ്പ അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും, എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ടതുമാണ്.
(3) ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തിയശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്.
16. പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ആഡിറ്റ്- ഒരു പഞ്ചായത്തിന്റെ ഏതൊരു സ്ഥാപനവും സന്ദർശിച്ച് അവിടെ സൂക്ഷിച്ചിരിക്കുന്ന രേഖകളും രജിസ്റ്ററുകളും പരിശോധിക്കുവാൻ, ആഡിറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതും അത്തരം പരിശോധനകളിൽ വെളിപ്പെടുന്ന കാര്യങ്ങൾ ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
17. പ്രത്യേക ഫണ്ടുകൾ.- പഞ്ചായത്ത് ഫണ്ടിൽ നിന്ന് വേറിട്ട് പഞ്ചായത്ത് സൂക്ഷിച്ചിരിക്കുന്ന ഏതൊരു ഫണ്ടിന്റെയും വരവ് ചെലവ് കണക്കുകൾ ആഡിറ്റിന് വിധേയമാക്കേണ്ടതാണ്.
18. ഇളവ് അനുവദിക്കൽ- ഈ ചട്ടങ്ങളിൽ, എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഈടാക്കേണ്ടതാണെന്ന് ആഡിറ്റർ, സാക്ഷ്യപ്പെടുത്തിയിട്ടുള്ള അഞ്ഞുറ് (500) രൂപയിൽ കവിയാത്ത തുക, പണമിടപാടിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് എഴുതി തള്ളുന്നതിന് ആഡിറ്റർക്ക് പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്.
19. പ്രത്യേക ആഡിറ്റുകൾ.- പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജക്കണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും പെർഫോമൻസ് ആഡിറ്ററോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രാഥമിക അന്വേഷണം നടത്തിയശേഷം ഏതൊരു സമയത്തും ഏതൊരു പഞ്ചായത്തിന്റെയും കണക്ക് ഒരു പ്രത്യേക കാലത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേണ്ടതും ഇത്തരം ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ പഞ്ചായത്തിനും പെർഫോമൻസ് ആഡിറ്റർക്കും, സർക്കാരിനും സമർപ്പിക്കേണ്ടതുമാണ്.
20. അവസാനിപ്പിച്ച ആഡിറ്റ് പുനഃപരിശോധിക്കാൻ പാടില്ലെന്ന്.- ഒരു പ്രത്യേക ആഡിറ്റിലല്ലാതെ അവസാന റിപ്പോർട്ട് നൽകിയ ഒരു ആഡിറ്റ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ലാത്തതാകുന്നു.
21. ക്രമക്കേടുകളും ന്യൂനതകളും പരിഹരിക്കൽ. (1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പഞ്ചായത്തിന് ലഭിച്ച് അതിനുമേൽ പഞ്ചായത്ത് തീരുമാനങ്ങളെടുത്തശേഷം രണ്ട് മാസത്തിനുള്ളിൽ അതിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ന്യൂനതകളും പഞ്ചായത്ത് പരിഹരിക്കേണ്ടതും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് കൈക്കൊണ്ട നടപടികളെ സംബന്ധിച്ച ഒരു റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്കും അതിന്റെ പകർപ്പ് പെർഫോമൻസ് ആഡിറ്റർക്കും സർക്കാരിനും നൽകേണ്ടതാണ്.
(2) റെക്റ്റിഫിക്കേഷൻ റിപ്പോർട്ട് ആഡിറ്റർക്ക് കിട്ടിയതിനുശേഷം അഥവാ അത് കിട്ടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുശേഷം ആഡിറ്റ് റിപ്പോർട്ടിൻമേൽ ഉള്ള അനന്തരനടപടികൾ 1996-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ആഡിറ്റർ കൈക്കൊളേളണ്ടതാണ്.
(3) ആക്റ്റിലോ ഈ ചട്ടങ്ങളിലോ പരാമർശിക്കപ്പെടാത്ത, പഞ്ചായത്തിന്റെ ആഡിറ്റും അതു മായി ബന്ധപ്പെട്ട കാര്യങ്ങളും 1994-ലെ കേരളാ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റിലേയും (1994ലെ 14) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകളും നിബന്ധനകളും നടപടി ക്രമങ്ങളും അനുസരിച്ച് നടത്തേണ്ടതാണ്.
നഷ്ടം മുതലായവയ്ക്കുള്ള ബാദ്ധ്യത
22. നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്കുള്ള ബാദ്ധ്യതയും പെരുമാറ്റ ദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ കൊണ്ടുള്ള ബാദ്ധ്യതയും.-(1) ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പ്രവർത്തിക്കാതിരുന്നതിനാലോ വിരുദ്ധമായി പ്രവർത്തിച്ചതിനാലോ സെക്രട്ടറിയുൾപ്പെടെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിന് പുറമേ പെരുമാറ്റദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ നിമിത്തം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ, അംഗങ്ങളോ, സെക്രട്ടറിയോ പഞ്ചായത്ത് ഫണ്ട് അഥവാ പഞ്ചായത്തിലെ ചെലവിലേക്കായി സർക്കാർ ലഭ്യമാക്കിയ ഫണ്ട് നഷ്ടപ്പെടുത്തുകയോ അഥവാ പാഴായി ചെലവാക്കുകയോ അഥവാ ദുർവിനിയോഗം ചെയ്യുകയോ, അഥവാ ഇതിലേതെങ്കിലും സംഭവിക്കാൻ ഇടയാക്കുകയോ ചെയ്താൽ, അത്തരം നഷ്ടത്തിനോ, പാഴാക്കലിനോ ദുർവിനിയോഗത്തിനോ അവയ്ക്കിടയാക്കലിനോ ഉത്തരവാദിയായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അംഗം, സെക്രട്ടറി ആയതിന് ബാദ്ധ്യസ്ഥനാകുന്നതും ആ ബാദ്ധ്യത ഈടാക്കാൻ 253-ാം വകുപ്പു പ്രകാരം സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.
(2) 253-ാം വകുപ്പ് അനുസരിച്ചുള്ള ബാദ്ധ്യതകളിൽ,-
(i) തീരുമാനമെടുക്കുന്നതിന് മുമ്പ്, ചെലവിടൽ നഷ്ടമുണ്ടാക്കാനിടയുണ്ടെന്ന് സെക്രട്ടറിയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥനോ ചൂണ്ടിക്കാണിച്ചശേഷം, അഥവാ പണമിടപാട് നഷ്ടത്തിൽ കലാശിക്കുമെന്ന് സ്വാഭാവികമായി കരുതാൻ ഇടയുള്ള കാര്യങ്ങളിൽ ചെലവ് ചെയ്യുന്നത് നഷ്ടമായും;
(ii) നടപടിക്രമങ്ങൾ അധികാരപ്പെടുത്തിയ രീതിയിലല്ലാതെ അഥവാ ചെലവ് ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യുകയില്ലായെന്ന് സാധാരണ ഗതിയിൽ വിചാരിക്കാൻ സാഹചര്യമുണ്ടായിരിക്കെ ചെലവ് ചെയ്യുന്നത് പാഴ്ചചെലവായും;
(iii) ഏതെങ്കിലും ഇനത്തിൽ ഫണ്ട് ചെലവ് ചെയ്യുന്നത്,-
(എ) പ്ലാൻ പദ്ധതിക്കുള്ള തുക പദ്ധതിയേതര ചെലവിനങ്ങൾക്കുവേണ്ടി വകമാറ്റിയോ;
(ബി) അധികാരപ്പെടുത്തിയതോ ബഡ്ജറ്റിൽ വകകൊളളിച്ചതോ അല്ലാതെ വകമാറ്റിയോ;
(സി ) പ്രത്യേക ഫണ്ടിൽ നിന്നുദ്ദേശിച്ചിട്ടുള്ളത് വകമാറ്റിയോ,
(ഡി) പ്രത്യേക ഘടകപദ്ധതിക്കും ഗിരിവർഗ്ഗ ഉപപദ്ധതിക്കും നീക്കിവച്ച തുക ആ ഇനങ്ങൾക്ക് ചെലവാക്കാതെ വകമാറ്റിയോ;
(ഇ) നിയമവും ചട്ടവും, സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചല്ലാതെയോ, പഞ്ചായത്തിന്റെ കർത്തവ്യങ്ങൾക്കനുസൃതമല്ലാതെയോ അധികാരപ്പെടുത്തിയ കാര്യങ്ങൾക്കല്ലാതെയോ,
ആകുന്നുവെങ്കിൽ ദുർവിനിയോഗമായും;
കണക്കാക്കപ്പെടുന്നതും അതനുസരിച്ച് ബാദ്ധ്യത ഈടാക്കാൻ നടപടി എടുക്കേണ്ടതുമാണ്.
കുറിപ്പ്- ഈ ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം ആയിരിക്കുന്നതും ചെലവിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് മറ്റ് ഏതൊരു നഷ്ടവും പാഴ്ചെലവും ദുർവിനിയോഗവും അന്വേഷണത്തിൽ വ്യക്തമാക്കുന്ന നിലയ്ക്ക് ബന്ധപ്പെട്ട ആളുടെ ബാദ്ധ്യതയായി സർക്കാരിന് തിട്ടപ്പെടുത്താവുന്നതുമാണ്.
23. ബാദ്ധ്യത പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും ആഡിറ്ററും റിപ്പോർട്ട് ചെയ്യണമെന്ന്.- (1) ഒരു പഞ്ചായത്തിൽ പരിശോധന നടത്തുന്ന ആഡിറ്ററോ പെർഫോമൻസ് ആഡിറ്റ് ടീമോ 253-ാം വകുപ്പ് അനുസരിച്ച ഒരു ബാദ്ധ്യത ആകാവുന്ന പണമിടപാടിന്റെ വിവരം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടനടി അതത് സംഗതിപോലെ, ലോക്കൽഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ അതോറിറ്റിക്കോ റിപ്പോർട്ട് ചെയ്യേണ്ടതും കൂടുതൽ പരിശോധനയ്ക്കുശേഷം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അഥവാ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകേ ണ്ടതുമാണ്.
(2) സർക്കാരിലേക്ക് നൽകപ്പെടുന്ന റിപ്പോർട്ടിൽ, ആരുടെയൊക്കെ പേരിലാണോ ബാദ്ധ്യത കണക്കാക്കിയിരിക്കുന്നത് അവരുടെ പേരുവിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.
(3) സർക്കാരിന് ഇക്കാര്യത്തിൽ പരാതിയോ നിവേദനമോ നേരിട്ട് ലഭിക്കുന്നിടത്ത് അത്തരം പരാതിയോ നിവേദനമോ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കോ അധികാരപ്പെടുത്തിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ റിപ്പോർട്ടിനായി നൽകേണ്ടതും പ്രത്യേകം അന്വേഷണത്തിനു ശേഷം ലഭിച്ച റിപ്പോർട്ടിൻമേൽ സർക്കാർ നടപടി എടുക്കേണ്ടതുമാണ്.
24. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത തിട്ടപ്പെടുത്തൽ. (1) 23-ാം ചട്ടപ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത ഈടാക്കാതിരിക്കാൻ കാരണം ചോദിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് ബാദ്ധ്യത ആരോപിക്കപ്പെട്ടിട്ടുള്ള ആൾക്ക് സർക്കാർ നൽകേണ്ടതും ഈ നോട്ടീസിനോടൊപ്പം ആരോപണങ്ങളുടെയും ബാദ്ധ്യതയ്ക്ക് ആധാരമായ രേഖകളുടെയും ബാദ്ധ്യതയുടെ പൊതു സ്വഭാവത്തെപ്പറ്റിയും ഒരു സംക്ഷിപ്തവിവരണം അടങ്ങിയിരിക്കേണ്ടതുമാണ്.
(2) നോട്ടീസ് ലഭിച്ച് മുപ്പത് (30) ദിവസത്തിനുള്ളിൽ ആരോപണവിധേയൻ വിശദീകരണം നൽകേണ്ടതാണ്. ആവശ്യപ്പെട്ടാൽ ആരോപണവിധേയന് നേരിൽ കേൾക്കാനുള്ള ഒരവസരം സർക്കാർ നൽകേണ്ടതുമാണ്.
(3) വിശദീകരണം പരിശോധിച്ചശേഷവും ബാദ്ധ്യത നിലനിൽക്കുന്നു എന്നു കണ്ടാൽ സർക്കാർ തുക തിട്ടപ്പെടുത്തി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും തിട്ടപ്പെടുത്തിയ തുക നിശ്ചിത തീയതിക്കു മുമ്പ് പഞ്ചായത്തിന് തിരികെ കൊടുക്കുവാൻ ബാദ്ധ്യസ്ഥനായ ആളോട് രേഖാമൂലം നിർദ്ദേശിക്കേണ്ടതുമാണ്.
(4) ഉത്തരവ് ലഭിച്ചാൽ മുപ്പത് (30) ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ തുക അടച്ച് രസീത് വാങ്ങിക്കൊളേളണ്ടതും പ്രസ്തുത കാലയളവിനുള്ളിൽ തുക അടയ്ക്കുകയോ 253-ാം വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത തുക ബാദ്ധ്യതപ്പെട്ടയാളിൽ നിന്ന് ഭൂമിയിൻമേലുള്ള നികുതി കുടിശിക എന്നപോലെ ഈടാക്കി പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതാണ്.
25. അന്വേഷണ ഉദ്യോഗസ്ഥൻ. കക്ഷിയായിരിക്കുമെന്ന്.- 24-ാം ചട്ടം (3)-ാം ഉപചട്ടപ്രകാരം സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവിനെതിരെ ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുന്ന സംഗതിയിൽ സർക്കാരിന് പുറമേ തർക്കത്തിലുള്ള ബാദ്ധ്യതയെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട സമർപ്പിച്ച ഉദ്യോഗസ്ഥനെ കൂടി എതിർകക്ഷിയാക്കേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥൻ സർക്കാരിനുവേണ്ടി കോടതി മുമ്പാകെ വസ്തുതകൾ സമർപ്പിക്കേണ്ടതുമാണ്.
പലവക
26. പഞ്ചായത്തുകൾക്ക് സർക്കാർ വിട്ടുകൊടുത്ത സ്ഥാപനങ്ങളിലെ പരിശോധന.- (1) യഥാക്രമം ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും മുഖേന ഒരു പഞ്ചായത്തിൽ നടത്തുന്ന ആഡിറ്റിനും പെർഫോമൻസ് ആഡിറ്റിനും പുറമേ 166-ാം വകുപ്പു പ്രകാരമോ 172-ാം വകുപ്പുപ്രകാരമോ 173-ാം വകുപ്പുപ്രകാരമോ 181-ാം വകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിന് സർക്കാർ കൈമാറിയ ഒരു സ്ഥാപനത്തിൽ പരിശോധന നടത്തുവാൻ ആ സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെ മേധാവിക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരമുണ്ടായിരിക്കുന്നതാണ്.
(2) വകുപ്പുതല് പരിശോധനയുടെ റിപ്പോർട്ടിന്റെ പകർപ്പ് പരിഗണിക്കുന്നതിനും നടപടിക്കുമായി പഞ്ചായത്തിന് അയച്ചുകൊടുക്കേണ്ടതാണ്.
27, ആഡിറ്റും പെർഫോമൻസ് ആഡിറ്റും വകുപ്പുതല പരിശോധനയും തമ്മിലുള്ള ബന്ധം.- 188-ാം വകുപ്പുപ്രകാരമുള്ള പെർഫോമൻസ് ആഡിറ്റ്, 215-ാം വകുപ്പുപ്രകാരമുള്ള ആഡിറ്റ്, 26-ാം ചട്ടപ്രകാരമുള്ള വകുപ്പുതല പരിശോധന എന്നിവ സ്വതന്ത്രവും, അതേസമയം പരസ്പരം ബന്ധപ്പെടുത്താവുന്നതും, ഒരു റിപ്പോർട്ടിലെ നിഗമനങ്ങൾ മറ്റൊരു റിപ്പോർട്ടിന്റെ ആവശ്യത്തിലേക്കായി ആശ്രയിക്കാവുന്നതും പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കാവുന്നതുമാണ്.