Panchayat:Repo18/vol1-page0703: Difference between revisions

From Panchayatwiki
('(xii) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
(xii) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ, ബ്ലോക്ക് പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും പ്രതിനിധീകരിക്കുന്ന അംഗങ്ങൾ;
appended
(xiii) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും പ്രസ്തുത പ്രദേശത്തെ, ജില്ലാ പഞ്ചായത്തിലും, ഗ്രാമപഞ്ചായത്തിലും പ്രതിനിധീകരിക്കുന്ന അംഗങ്ങളും;
(xiv) ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജനാരോഗ്യസ്ഥാപനം സ്ഥിതിചെ യ്യുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശത്താണെങ്കിൽ, പ്രസ്തുത ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും പ്രസ്തുത പ്രദേശത്തെ, ബ്ലോക്ക പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും പ്രതിനിധീകരിക്കുന്ന അംഗ ങ്ങളും. (3) പഞ്ചായത്ത് പ്രസിഡന്റ് മാനേജിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണും, പൊതുജനാരോഗ്യ ത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ അതിന്റെ വൈസ് ചെയർപേഴ്സസണും, പൊതുജനാരോഗ്യ സ്ഥാപനത്തിലെ പ്രധാന മെഡിക്കൽ ആഫീസർ അതിന്റെ മെമ്പർ-സെക്രട്ട റിയും ആയിരിക്കുന്നതാണ്.
(4) പഞ്ചായത്ത് തീരുമാനപ്രകാരം മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പഞ്ചായത്തിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറി കൂടിയായ പ്രധാന മെഡിക്കൽ ആഫീസർ ഒരു ഉത്തരവ് പുറപ്പെ ടുവിക്കേണ്ടതും അതിന്റെ പകർപ്പ് എല്ലാ അംഗങ്ങൾക്കും ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ആഫീ സർക്കും നൽകേണ്ടതും പകർപ്പ് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. മാനേജിംഗ് കമ്മിറ്റിയിൽ നാമനിർദ്ദേശം ചെയ്യപ്പെടേണ്ട അംഗങ്ങളുടെ സ്ഥാനത്തുണ്ടാകുന്ന ഒഴിവുകൾ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിനോ, മാനേജിംഗ് കമ്മിറ്റിയുടെ യോഗങ്ങൾ വിളിച്ചു കൂട്ടുന്നതിനോ തടസ്സമായിരിക്കുന്നതല്ല.
(5) ഒരിക്കൽ രൂപീകരിക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി അതത് പഞ്ചായത്ത് കമ്മിറ്റിയുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിക്കുന്നതാണ്.
(6) മാനേജിംഗ് കമ്മിറ്റിയിൽ അംഗമായ ഒരു പഞ്ചായത്തംഗം പഞ്ചായത്ത് കമ്മിറ്റിയിൽ തന്റെ സ്ഥാനം ഒഴിയുന്ന മുറയ്ക്ക് മാനേജിംഗ് കമ്മിറ്റിയിൽ അംഗമല്ലാതായിത്തീരുന്നതും അയാൾക്ക് പകരം പഞ്ചായത്തിൽ പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആൾ മാനേജിംഗ് കമ്മി റ്റിയിൽ അംഗമായി തീരുന്നതും യഥാസ്ഥാനം വഹിക്കുന്നതുമാണ്.
(7) മാനേജിംഗ് കമ്മിറ്റിയിലെ ഒരു അംഗം, ചെയർപേഴ്സന്റെ മുൻകൂട്ടിയുള്ള അനുവാദമി
ല്ലാതെ അതിന്റെ തുടർച്ചയായ മൂന്നു യോഗങ്ങളിൽ ഹാജരാകാതിരിക്കുന്ന പക്ഷം, മാനേജിംഗ് കമ്മിറ്റിയിലെ അയാളുടെ അംഗത്വം ഒഴിഞ്ഞതായി കരുതപ്പെടുന്നതാണ്.
(8) മാനേജിംഗ് കമ്മിറ്റിയിലെ ഒരു അംഗം, സ്വയം രാജിവയ്ക്കുകയോ, പാപ്പരായി പ്രഖ്യാപി ക്കപ്പെടുകയോ, സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ, ചെയ്താൽ മാനേജിംഗ് കമ്മിറ്റിയിലെ അയാളുടെ അംഗത്വം അവസാനിച്ചതായി കരുതപ്പെടുന്നതാണ്.
(9) (7)-ഉം (8)-ഉം ഉപചട്ടങ്ങൾ പ്രകാരം മാനേജിംഗ് കമ്മിറ്റിയിലെ ഒരാളുടെ അംഗത്വം ഇല്ലാ താകുന്ന സംഗതിയിൽ, ആ വിവരം മെമ്പർ സെക്രട്ടറി പ്രസ്തുത വ്യക്തിയെ രേഖാമൂലം അറിയി ക്കേണ്ടതാണ്.
(10) മാനേജിംഗ് കമ്മിറ്റിയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സ്ഥാനത്തുണ്ടാകുന്ന ഒഴിവുകൾ, യഥാസമയം പുതിയ അംഗങ്ങളെ പഞ്ചായത്ത് തീരുമാനപ്രകാരം നാമനിർദ്ദേശം ചെയ്ത് നികത്തേണ്ടതാണ്.
(11) മാനേജിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ,-
(i) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗം;
{{Create}}

Latest revision as of 07:32, 13 February 2018

appended