Panchayat:Repo18/vol2-page0535: Difference between revisions

From Panchayatwiki
('30. ജനന രജിസ്ട്രേഷനുശേഷം ഗസറ്റ വിജ്ഞാപനം വഴിയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
30. ജനന രജിസ്ട്രേഷനുശേഷം ഗസറ്റ വിജ്ഞാപനം വഴിയോ മറ്റുവിധത്തിലോ മാതാപിതാക്കളുടെ പേര് മാറ്റിയാൽ പ്രസ്തുത മാറ്റം ജനന രജിസ്റ്ററിൽ വരുത്താവുന്നതാണോ? 15-ാം വകുപ്പിൽ രജിസ്ട്രേഷനുകളിലെ തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനാണ് വ്യവസ്ഥയുള്ളത്. അതിനാൽ മാതാപിതാക്കളുടെ പേരിലോ മറ്റേതെങ്കിലും വിവരങ്ങളിലോ രജിസ്ട്രേഷനുശേഷം വരുത്തുന്ന മാറ്റം രജിസ്റ്ററിൽ വരുത്താൻ കഴിയില്ല. 31. ജനന-മരണ രജിസ്ട്രേഷനുകളിൽ തിരുത്തലുകൾ വരുത്തുന്നതിന് ഫീസ് ഈടാക്കാൻ വ്യവ സ്ഥയുണ്ടോ? ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലോ ചട്ടങ്ങളിലോ തിരുത്തലിന് ഫീസ് ചുമത്തുന്നതിന് വ്യവ സ്ഥയില്ല. 32. രജിസ്ട്രേഷനുകളിൽ ഏതൊക്കെ വിവരങ്ങളിലാണ് തിരുത്തൽ വരുത്താവുന്നത്? ജനന-മരണ രജിസ്ട്രേഷനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജനന/മരണ തീയതി, കുട്ടിയുടെ/മരണ പ്പെട്ടയാളിന്റെ പേര്, കുട്ടിയുടെ സെക്സ്, മാതാപിതാക്കളുടെ പേർ, മേൽവിലാസം തുടങ്ങിയ ഏതൊരു വിവരവും തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്താവുന്നതാണ്. 33. ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 'ജീവൻ’ എന്ന് പേർ ചേർത്ത് സർട്ടിഫിക്കറ്റ് വാങ്ങി. പിന്നീട് ഈ കുട്ടിക്ക് സ്കൂളിൽ ചേർത്തപ്പോൾ "നികുൽ ഭാസ്കർ എന്ന് പേരു നൽകി. ഇതനുസരിച്ച് ജനന രജിസ്റ്ററിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കാമോ? ഗവൺമെന്റ് സർക്കുലർ നമ്പർ 35045/ആർ.ഡി.3/11/തസ്വഭവ തീയതി 1-2-12 പ്രകാരം രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടേയും (പ്രായപൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കുവാനിടയായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽ, തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി, സ്കൂൾ,രേഖയിലെ പോലെ തിരുത്തൽ വരുത്താവുന്നതാണ്. അതിനാൽ മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ കുട്ടിയുടെ പേരിൽ തിരുത്തൽ അനുവദിക്കാവുന്നതാണ്. 34. ഒരു ജനനമോ മരണമോ സംബന്ധിച്ച് എത്ര സർട്ടിഫിക്കറ്റുകൾ നൽകാം? സെക്ഷൻ 12 പ്രകാരം യഥാസമയം (21 ദിവസത്തിനകം) റിപ്പോർട്ടു ചെയ്യുന്ന ജനന-മരണങ്ങൾക്ക് രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ ഒരു സർട്ടിഫിക്കറ്റ് സൗജന്യമായി നൽകേണ്ടതാണ്. എന്നാൽ സെക്ഷൻ 17 അനുസരിച്ച് എത്ര സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടാലും നൽകാവുന്നതാണ്. ഓരോ സർട്ടിഫിക്കറ്റിനും 5 രൂപ വീതം പകർപ്പ് ഫീസ് വാങ്ങേണ്ടതാണ്. 35. ജനന-മരണ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷ നൽകുമ്പോൾ ജനന തീയതി അഥവാ മരണ തീയതി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ തെരച്ചിൽ ഫീസ് ഈടാക്കേണ്ടതുണ്ടോ? അപേക്ഷയിൽ ശരിയായ രജിസ്ട്രേഷൻ തീയതിയോ രജിസ്ട്രേഷൻ നമ്പ്രോ രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിൽ (ജനന തീയതി/മരണതീയതി അല്ല). തെരച്ചിൽ നടത്തേണ്ടതില്ലാത്തതിനാൽ തെരച്ചിൽ ഫീസ് ഈടാക്കേണ്ടതില്ല. പകർപ്പ് ഫീസ് മാത്രം ഈടാക്കിയാൽ മതിയാകും. 36. സർട്ടിഫിക്കറ്റിന് അപേക്ഷിക്കാതെ തെരച്ചിൽ നടത്തുന്നതിനു മാത്രമായി ഒരാൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണോ? 17-ാം വകുപ്പിലും ചട്ടങ്ങളിലും തെരച്ചിൽ നടത്തുന്നതിനും പകർപ്പ വാങ്ങുന്നതിനും വെവ്വേറെ വ്യവ സ്ഥയുള്ളതിനാൽ തെരച്ചിൽ നടത്തുന്നതിനു മാത്രമായി അപേക്ഷിക്കാവുന്നതാണ്. അങ്ങനെയുള്ള അപേ ക്ഷയിൽ രജിസ്ട്രേഷൻ നിലവിലുണ്ടോ എന്ന വിവരം ഉണ്ടെങ്കിൽ രജിസ്ട്രേഷൻ നമ്പരും തീയതിയും സഹിതം അപേക്ഷകനെ അറിയിച്ചാൽ മതിയാകുന്നതാണ്. 37, മരിച്ചുപോയ ഒരാളുടെ ജനനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ? 7(2)-ാം വകുപ്പനുസരിച്ച് എല്ലാ ജനന-മരണങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്. അതിനാൽ മരിച്ചുപോയ വ്യക്തിയുടെ ജനനം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത് രജിസ്റ്റർ ചെയ്യാവുന്ന താണ്. 38. പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട മൃതദേഹം സംബന്ധിച്ച മരണ റിപ്പോർട്ടിൽ പോസ്റ്റമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരണതീയതി '6-1-2007-നും 12-1-2007-നും ഇടയ്ക്ക് എന്ന് രേഖപ്പെടുത്തി കൃത്യമായ മരണതീയതി രേഖപ്പെടുത്താത്ത ഈ മരണം രജിസ്റ്റർ ചെയ്യാമോ? ചെയ്യാം. ജനന-മരണ രജിസ്ട്രേഷൻ നിയമം 8-ാം വകുപ്പു പ്രകാരം ചുമതലപ്പെട്ട വ്യക്തി തന്റെ അറിവിലും ഉത്തമവിശ്വാസത്തിലും യഥാവിധി റിപ്പോർട്ടു ചെയ്യുന്ന വിവരം രജിസ്ട്രാർ രജിസ്റ്റർ ചെയ്യേണ്ട
 
ച്ചതിന് ശേഷമാണ് 13(2)-ാം വകുപ്പ് പ്രകാരമുള്ള നിർദ്ദിഷ്ട അധികാരിയുടെ അനുമതി ലഭ്യമായതെങ്കിലും ആർ.ഡി.ഒ.യുടെ അനുമതി കൂടാതെ തന്നെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
 
22. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം നിലവിൽ വരുന്നതിനു (1-4-1970)-ന് മുമ്പുള്ള ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണോ?
 
നിയമം നിലവിൽ വരുന്നതിനു മുമ്പുള്ള ജനന മരണങ്ങളും സെക്ഷൻ 13 പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്.
 
23. 1-4-1970-നു മുമ്പുള്ള ജനന രജിസ്ട്രേഷനുകളിൽ ഇപ്പോൾ പേരു ചേർക്കാവുന്നതാണോ?
 
സെക്ഷൻ 31(2) പ്രകാരം, മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ അനുസരിച്ച് നടത്തിയിട്ടുള്ള രജിസ്ട്രേഷനുകൾ 1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമ പ്രകാരം നടത്തിയതായി കരുതപ്പെടുമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ പഴയ രജിസ്ട്രേഷനുകളിൽ പേരു ചേർക്കുക, എക്സ്ട്രാക്ട് നൽകുക, തിരുത്തലുകൾ വരുത്തുക മുതലായവ നിലവിലുള്ള നിയമപ്രകാരം നടത്തേണ്ടതാണ്. എന്നാൽ 1-4-1970-ന് മുമ്പുള്ള രജിസ്ട്രേഷനുകളിൽ പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്.
 
24. ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ പേരു ചേർക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്ഷൻ 23(4) പ്രകാരം നടപടി സ്വീകരിക്കാൻ കഴിയുമോ?
 
1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 10(1)-ാം ചട്ടം അനുസരിച്ച് മാതാപിതാ ക്കളോ രക്ഷകർത്താവോ രജിസ്ട്രേഷൻ തീയതി മുതൽ 12 മാസത്തിനകം കുട്ടിയുടെ പേര് സംബന്ധിച്ച് രജിസ്ട്രാർക്ക് വിവരം നൽകേണ്ടതും ചട്ടത്തിൻ കീഴിലുള്ള ക്ലിപ്ത നിബന്ധന അനുസരിച്ച് വിവരം നൽകു ന്നതിൽ വീഴ്ച വരുത്തിയ വ്യക്തിക്കെതിരെ സെക്ഷൻ 23(4) പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്.
 
25. കുട്ടിയുടെ സെക്സ് ശസ്ത്രക്രിയ വഴി മാറ്റം വരുത്തിയാൽ ജനന രജിസ്ട്രേഷനിൽ അതനുസരിച്ച് മാറ്റം വരുത്താമോ?
 
മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷനിൽ കുട്ടിയുടെ സെക്സും ആവശ്യമെങ്കിൽ പേരും മാറ്റാവുന്നതാണ്.
 
26. ജനന രജിസ്ട്രേഷനിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്തു ചേർത്തിട്ടുള്ള തന്റെ പേര് ഒഴിവാക്കി ക്കിട്ടുന്നതിന് ഒരാൾ അപേക്ഷ സമർപ്പിച്ചാൽ അതിൽ സ്വീകരിക്കേണ്ട നടപടി എന്താണ്?
 
മാതാവിന്റെ നിയമാനുസൃത ഭർത്താവിന്റെ പേരാണ് പിതാവിന്റെ പേരായി ഉൾപ്പെടുത്തിയിട്ടുള്ളതെ ങ്കിൽ പ്രസ്തുത അപേക്ഷ അനുവദിക്കാവുന്നതല്ല. മറിച്ച് തെറ്റായ വിവരം ഉൾപ്പെടുത്തിയതോ മനഃപൂർവ്വം വ്യാജമായ വിവരം ഉൾപ്പെടുത്തിയതോ ആണെങ്കിൽ സെക്ഷൻ 15, ചട്ടം 11 ഇവയിലെ വ്യവസ്ഥകൾ അനു സരിച്ച് നടപടി സ്വീകരിക്കേണ്ടതാണ്.
 
27. 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം നിലവിൽ വരുന്നതിനു മുമ്പ് മറ്റു നിയമങ്ങൾ അനു സരിച്ച് നടത്തിയ ജനന-മരണ രജിസ്ട്രേഷനുകളിൽ ഇപ്പോൾ തിരുത്തൽ വരുത്താൻ കഴിയുമോ? കഴിയുമെങ്കിൽ ഏതു നിയമപ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്?  
 
സെക്ഷൻ 31(2) പ്രകാരം മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ അനുസരിച്ച് നടത്തിയിട്ടുള്ള രജിസ്ട്രേഷനുകൾ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം നടത്തിയതായി കരുതപ്പെടുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാൽ രജിസ്ട്രേഷനുകളിലെ ഉച്ചക്കുറിപ്പുകളിൽ തെറ്റുണ്ടെങ്കിൽ അത് സെക്ഷൻ 15 അനുസരിച്ച് തിരുത്താവുന്നതാണ്.
 
28. ജനന-മരണ രജിസ്ട്രേഷനുകളിലെ ഉൾക്കുറിപ്പുകൾ തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന തിന് രജിസ്ട്രാർക്ക് അധികാരം നൽകുന്ന 15-ാം വകുപ്പിന്റെ പരിധിയിൽ പേരിലെ മാറ്റം ഉൾപ്പെടുന്നുണ്ടോ?
 
രജിസ്റ്ററിൽ അബദ്ധവശാലോ മനഃപൂർവ്വമോ തെറ്റായ പേര് ചേർക്കപ്പെട്ടതാണെങ്കിൽ അത് സെക്ഷൻ 15-ലെയും ചട്ടം 11-ലെയും വ്യവസ്ഥകൾ പാലിച്ചുകൊണ്ട് തിരുത്താവുന്നതാണ്. എന്നാൽ രജിസ്റ്ററിൽ ഒരു പേര് ചേർക്കുകയും പിന്നീട് പേരിൽ മാറ്റം വരുത്തിയശേഷം അതനുസരിച്ച് രജിസ്റ്ററിലും മാറ്റം വരുത്തുന്നതിന് ആവശ്യപ്പെടുകയും ചെയ്താൽ അത് അനുവദിക്കാൻ കഴിയില്ല.
 
29. ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള മാതാപിതാക്കളുടെയോ കുട്ടിയുടെയോ പേരിലെ ഇനിഷ്യൽ വികസിപ്പിച്ച് തിരുത്തൽ വരുത്തണമെന്ന ആവശ്യം അനുവദിക്കാവുന്നതാണോ?
 
പേരിലെ ഇനിഷ്യൽ വികസിപ്പിക്കുന്നത് പേരിൽ മാറ്റം വരുത്തൽ ആയതിനാൽ സെക്ഷൻ 15-ന്റെ പരി ധിയിൽ വരുന്നതല്ല. അതിനാൽ രജിസ്റ്ററിലെ പേരിൽ ഇനിഷ്യൽ വികസിപ്പിക്കുന്നത് അനുവദനീയമല്ല. എന്നാൽ മാതാപിതാക്കളുടെ പേരിൽ ഇനിഷ്യൽ രേഖപ്പെടുത്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയത് തെറ്റും യഥാർത്ഥത്തിൽ അതിന്റെ വികസിത രൂപമാണ് പേരിൽ ഉള്ളതുമെങ്കിൽ സെക്ഷൻ 15 പ്രകാരം തിരുത്തൽ വരുത്താവുന്നതാണ്. ഉദാഹരണമായി, പിതാവിന്റെ പേര് തോമസ് മാത്യു എന്നത് തെറ്റായി തോമസ്. എം എന്ന് ചേർത്താൽ അത് തിരുത്താവുന്നതാണ്.
 
{{create}}
{{create}}

Latest revision as of 12:40, 2 February 2018

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ