Panchayat:Repo18/vol2-page1513: Difference between revisions
(' റോഡ് റോളർ ഉപയോഗിച്ച മൺപണി നടത്തുമ്പോൾ പാലിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 15: | Line 15: | ||
(തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 41630/ആർസി4/14/തസ്വഭവ. TVPM, dt. 25-09-2014) | (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 41630/ആർസി4/14/തസ്വഭവ. TVPM, dt. 25-09-2014) | ||
വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പുഴഭാഗം പാട്ടത്തിന് നൽകുന്നതിന്മേൽ മാർഗ്ഗനിർദ്ദേശം - പുറപ്പെടുവിക്കുന്നു. | വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പുഴഭാഗം പാട്ടത്തിന് നൽകുന്നതിന്മേൽ മാർഗ്ഗനിർദ്ദേശം - പുറപ്പെടുവിക്കുന്നു. | ||
{{Create}} |
Latest revision as of 10:04, 5 January 2018
റോഡ് റോളർ ഉപയോഗിച്ച മൺപണി നടത്തുമ്പോൾ പാലിക്കേണ്ട നിയമപരമായ ഒരു വ്യവസ്ഥ അടിയന്തിരമായി ഉണ്ടാക്കുന്നതിലേക്ക് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11) യുടെ 42-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 13-ലെ ശുപാർശയിൽ സമിതി നിർദ്ദേശിക്കുകയുണ്ടായി.
പ്രസ്തുത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ അഭിപ്രായം ആരായുകയും പവർ റോളർ ഉപയോഗിച്ച മണ്ണ ഉറപ്പിക്കൽ (കൺസോളിഡേഷൻ) ചെയ്യുന്ന തിനു മമ്പായി, ആവശ്യമായ വാട്ടറിംഗ് നൽകി, layer by layer ആയി കൺസോളിഡേറ്റ് ചെയ്ത് നിർദ്ദിഷ്ട optimum moisture Content കണക്കാക്കി optimuim dry density കണ്ടെത്തി maximum compaction വരുത്തിയാണ് മണ്ണ് പ്രവൃത്തി ചെയ്യുന്നത്. ഈ അവസരത്തിൽ പൂർണ്ണ രൂപത്തിലുള്ള കൺസോളിഡേഷൻ (അമർത്തൽ) നടക്കുന്നതിനാൽ കൺസോളിഡേറ്റ് ചെയ്ത ശേഷം അളവെടുക്കുന്ന അവസരത്തിൽ Quantity-യിൽ നിന്നും വീണ്ടും ഒരു കുറവ് കൂടി വരുത്തേണ്ട ആവശ്യം ഇല്ലാത്തതാണെന്ന് ചീഫ് എഞ്ചിനീയർ സൂചന (2) പ്രകാരം റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. റോഡ് റോളർ ഉപയോഗിച്ച് കൺസോളിഡേഷൻ ചെയ്ത ശേഷം അളവെടുക്കുന്ന അവസരത്തിൽ എടു ക്കുന്ന അളവിൽ നിന്ന് യാതൊരു കുറവും വരുത്തേണ്ടതില്ലാ എന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് - പെർമിറ്റ് നൽകുന്നതിന് മുമ്പ് നിരാക്ഷേപ പ്രതം വാങ്ങുന്നത് സംബന്ധിച്ച്-സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം,46871/ആർ.എ1/2014/തസ്വഭവ, TVPM, dt.22-08-2014)
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - പെർമിറ്റ് നൽകുന്നതിനു മുമ്പ് നിരാക്ഷേപ പ്രതം വാങ്ങുന്നത് - സംബന്ധിച്ച്
കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം, കെട്ടിടങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നിർമ്മാണാനുമതി നൽകുന്നതിന് മുമ്പ്, കെട്ടിടങ്ങളുടെ ഉപയോഗത്തിന് അനുസൃതമായി പല വകുപ്പുകളിൽ നിന്നും നിരാക്ഷേപ പത്രം വാങ്ങിയിരിക്കണം എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുമ്പോൾ ആവശ്യമായ നിരാക്ഷേപപത്രങ്ങൾ ലഭ്യമാക്കാതെ, അവ നിശ്ചിത കാലയളവിൽ ലഭ്യമാക്കേണ്ടതാണ് എന്ന നിബന്ധനയോടെ പെർമിറ്റ് നൽകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കെട്ടിടനിർമ്മാണം ആരംഭിക്കുകയും, തുടർന്ന് അവ പൂർത്തിയാക്കി, ഒകൃപെൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ നിയമാനുസൃതം ആവശ്യമായ നിരാക്ഷേപപത്രം ലഭ്യമാക്കാത്തതിനാൽ പ്രസ്തുത കെട്ടിടങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾ അനധികൃതമായി കണക്കാക്കിവരുന്നതായും കാണുന്നു. കൂടാതെ, ചില കേസുകളിൽ നിരാക്ഷേപപത്രം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭിക്കാതെ വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും കെട്ടിടങ്ങൾക്ക് ആവശ്യമായ നിരാക്ഷേപപത്രം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ആയത് കെട്ടിട ഉടമയ്ക്ക് വൻ നഷ്ടം ഉണ്ടാക്കുന്നതുമാണ്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ പെർമിറ്റ് നൽകുന്ന തിനു മുമ്പ് നിരാക്ഷേപപത്രം ലഭ്യമാക്കിയിരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുള്ളത് പാലിക്കാതെ ബന്ധ പ്പെട്ട വകുപ്പുകളുടെ നിരാക്ഷേപപത്രം നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് വാങ്ങിയിരിക്കണം എന്ന നിബന്ധനയോടെ പെർമിറ്റ് നൽകുന്നത് നിയമാനുസൃതമല്ല. ചട്ടങ്ങൾക്കനുസൃതമായി ലഭ്യമാക്കേണ്ട നിരാക്ഷേപ പത്രം ലഭ്യമാക്കാതെ നിബന്ധനകളോടെ കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുള്ള വൻ വീഴ്ചയായി കാണുന്നു. മേൽ സാഹചര്യത്തിൽ, കെട്ടിടനിർമ്മാണ അനുമതി നൽകുന്നതിന് മുമ്പ് ചട്ടങ്ങൾക്കനുസൃതമായി നിരാക്ഷേപപത്രം ലഭ്യമാക്കിയതിന് ശേഷം മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടനിര്മ്മാണാനുമതി നൽകാവൂ എന്ന് നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള നിരാക്ഷേപ പത്രങ്ങൾ സൂക്ഷ്മപരിശോധന നടത്തേണ്ടതും അവയുടെ വിശദ വിവരങ്ങൾ കെട്ടിടനിർമ്മാണ അനുമതിയിൽ രേഖപ്പെടുത്തേണ്ടതുമാണ്.
മേൽ നിർദ്ദേശം നടപ്പിലാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാർ കെട്ടിടനിർമ്മാണ അനുമതി നൽകുന്നതിന് മുമ്പ് ഉറപ്പ് വരുത്തേണ്ടതാണ്. പുഴഭാഗം പാട്ടത്തിന് നൽകുന്നതിന്മേൽ മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 41630/ആർസി4/14/തസ്വഭവ. TVPM, dt. 25-09-2014)
വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പുഴഭാഗം പാട്ടത്തിന് നൽകുന്നതിന്മേൽ മാർഗ്ഗനിർദ്ദേശം - പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |