|
|
(One intermediate revision by one other user not shown) |
Line 1: |
Line 1: |
| എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റിയെ ഏതെങ്കിലും കാര്യം അധികാരപ്പെടുത്തിയിട്ടുണ്ടോ എന്ന സംഗതിയിൽ സംശയമോ തർക്കമോ ഉണ്ടാവുകയാണെങ്കിൽ, സെക്രട്ടറി അത് സർക്കാരിനെ അറി യിക്കേണ്ടതും അക്കാര്യത്തിൻമേലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
| | appended |
| | |
| | |
| (9) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കോറം മൂന്നായിരിക്കുന്നതും കോറമില്ലാതെ കമ്മിറ്റി കൂടുവാൻ പാടില്ലാത്തതുമാണ്.
| |
| | |
| | |
| (എന്നാൽ, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലോ അതിൽ കുറവോ ആണെങ്കിൽ അങ്ങനെയുള്ള കമ്മിറ്റിയുടെ ക്വാറം രണ്ട് ആയിരിക്കുന്നതാണ്.)
| |
| | |
| | |
| (10) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങിലും യോഗത്തിൽ പങ്കെ ടുക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുപ്രകാരം തീരുമാനമെടുക്കേണ്ടതും എന്നാൽ, തുല്യ വോട്ട വരുന്ന സന്ദർഭങ്ങളിൽ അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് വിനിയോഗിക്കാവുന്നതുമാണ്.
| |
| | |
| | |
| (11) സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നടപടിക്രമങ്ങൾ രേഖപ്പെടുത്താൻ ഒരു മിനിടസ് ബുക്ക് ഉണ്ടാ യിരിക്കേണ്ടതും, കമ്മിറ്റിയുടെ തീരുമാനങ്ങൾ സെക്രട്ടറിയോ സെക്രട്ടറിയുടെ നിർദ്ദേശത്തിൻമേൽ 179-ാം വകുപ്പ് (11)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ്-ഒഫീഷ്യോ സെക്രട്ടറിയോ മിനിടസ് ബുക്കിൽ രേഖപ്പെടുത്തേണ്ടതും അദ്ധ്യക്ഷൻ അടിയിൽ ഒപ്പിടേണ്ടതുമാണ്.
| |
| | |
| | |
| (12) മിനിടസ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം സെക്രട്ടറി ഏർപ്പെടുത്തേണ്ടതാണ്.
| |
| | |
| | |
| (13) സെക്രട്ടറി, സ്റ്റാന്റിംഗ് കമ്മിറ്റി പാസ്സാക്കുന്ന ഏതൊരു പ്രമേയവും പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ വയ്ക്കക്കേണ്ടതാണ്.
| |
| | |
| | |
| '''17. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രമേയം റദ്ദ് ചെയ്യുകയോ ഭേദഗതി വരുത്തുകയോ ചെയ്യൽ.-''' സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഏതൊരു പ്രമേയവും ഈ ആവശ്യത്തിനായി പ്രത്യേകം വിളിച്ചു കൂട്ടിയ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലല്ലാതെയും 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള അംഗങ്ങളുടെ പകുതിയിലധികം അംഗങ്ങളുടെ പിന്തുണയോടെയുള്ള പ്രമേയം വഴിയല്ലാതെയും ഭേദഗതി ചെയ്യുവാനോ റദ്ദ് ചെയ്യാനോ പാടില്ലാത്തതാണ്.
| |
| എന്നാൽ, സ്റ്റാന്റിംഗ് കമ്മിറ്റി അതിന്റെ ഒരു പ്രമേയവും അത് പാസ്സാക്കിയ തീയതി മുതൽ മൂന്നു മാസത്തിനു ശേഷം ഭേദഗതി ചെയ്യുവാനോ റദു ചെയ്യുവാനോ പാടില്ലാത്തതാണ്.
| |
| | |
| '''18. പൊരുത്തമില്ലാത്ത സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ.-''' സെക്രട്ടറി, രണ്ടോ അതിലധി കമോ സ്റ്റാന്റിംഗ് കമ്മിറ്റികൾ ഒരേ വിഷയത്തിൻമേൽ പരസ്പര വിരുദ്ധമായ തീരുമാനങ്ങൾ എടു ക്കുന്ന സംഗതിയിൽ ആയത് പഞ്ചായത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കേണ്ടതും അക്കാര്യത്തിൻമേ ലുള്ള പഞ്ചായത്തിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അപ്രകാരമുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കക്കേണ്ടതുമാണ്.
| |
| | |
| | |
| 19. റിക്കാർഡുകൾ മുതലായവ ആവശ്യപ്പെടുവാൻ കമ്മിറ്റിക്കുള്ള അധികാരം.- ഒരു സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അതിന് ഏൽപിച്ചു കൊടുത്തിട്ടുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനായി സെക്രട്ടറിയോടോ എക്സ് ഒഫീഷ്യോ സെക്രട്ടറിയോടോ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരോടോ ഏതെങ്കിലും റിക്കാർഡോ, റിപ്പോർട്ടോ, റിട്ടേണോ, രേഖയോ, മറ്റു വിശദാംശ ങ്ങളോ ഹാജരാക്കാൻ ആവശ്യപ്പെടാവുന്നതും അതിന് യുക്തമെന്നു തോന്നുന്ന കൂടുതൽ വിശദീ കരണം തേടുന്നതിനായി കമ്മിറ്റി യോഗത്തിൽ ഹാജരാകുവാൻ ആവശ്യപ്പെടാവുന്നതും അങ്ങനെ ആവശ്യപ്പെട്ടാൽ അവർ അത് പാലിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്.
| |
| | |
| | |
| 20. ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിഷയങ്ങളിലുള്ള നടപടിക്രമം.- സ്റ്റാന്റിംഗ് കമ്മിറ്റിയെ സംബന്ധിച്ച ഈ ചട്ടങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഏതെങ്കിലും സംഗതികളിൽ പഞ്ചാ യത്തിന് ആക്റ്റിലെ 256-ാം വകുപ്പിനു വിധേയമായി ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.
| |
| {{Create}}
| |