Panchayat:Repo18/vol1-page0546: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ Appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(2 intermediate revisions by the same user not shown)
Line 1: Line 1:
546                  കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും                                Rule 10
Appended
          (iii) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്ക് ലൈസൻസിനു വേണ്ടി അപേക്ഷിക്കുമ്പോൾ അങ്ങനെയുള്ള അപേക്ഷയോടൊപ്പം മുൻ വർഷത്തിലോ അല്ലെങ്കിൽ അപേക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള തുടർച്ചയായ 12 പൂർണ്ണ മാസങ്ങളിലോ ആ മാർക്കറ്റിൽ നിന്നും ഉടമസ്ഥന് കിട്ടിയിട്ടുള്ള മൊത്തം ആദായത്തിന്റെ ഒരു സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതാണ്.
{{Accept}}
      (iv) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസിനുവേണ്ടി അപേക്ഷി ക്കുമ്പോൾ അപേക്ഷയോടൊപ്പം (v)-ാം ഖണ്ഡപ്രകാരം നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നതിന്റെ ചെല വുകൾ വഹിക്കുന്നതിന് പഞ്ചായത്തു നിശ്ചയിക്കുന്ന തുക മുൻകൂറായി അപേക്ഷകൻ നൽകേ ണ്ടതും അപ്രകാരമല്ലാതെയുള്ള അപേക്ഷ നിരസിക്കേണ്ടതുമാണ്.
      (v) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസ് നൽകുന്നതിന് പഞ്ചാ യത്ത് പ്രമേയം പാസ്സാക്കുന്നതിന് മുമ്പായി ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം വല്ല തുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊ ണ്ടുള്ള നോട്ടീസ് പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും പഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലത്തിലും എല്ലാവരും കാണത്തക്ക വിധത്തിലുള്ള സ്ഥാനത്തും പതിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ പഞ്ചായത്തു പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന കൂടുതൽ പ്രചാരമുള്ള ഒരു വർത്തമാനപ്രതത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതും നിശ്ചിത കാലയളവി നുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതും ആകുന്നു.
          (vi) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസ് അനുവദിക്കുന്നതിനു മുമ്പായി 3-ാം ചട്ടം (2)-ാം ഉപചട്ടം അനുസരിച്ചുള്ള നടപടിക്രമം പഞ്ചായത്ത് പാലിച്ചിരിക്കേണ്ടതും, കന്നുകാലി ചന്തയുടെ സംഗതിയിൽ, 3-ാം ചട്ടം (3)-ാം ഉപചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ കൂടി പഞ്ചായത്ത് പാലിച്ചിരിക്കേണ്ടതും ആണ്.                          (2) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസ് നൽകുവാൻ പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, 222-ാം വകുപ്പ് (4)-ാം ഉപവകുപ്പു പ്രകാരം പഞ്ചായത്ത് തീരുമാനി ക്കുന്ന ലൈസൻസ് ഫീസ് അപേക്ഷകൻ പഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും അപ്രകാരം ഫീസ് അടച്ച ശേഷം സെക്രട്ടറി ഒപ്പിട്ട ലൈസൻസ് III-ാം നമ്പർ ഫാറത്തിൽ അപേക്ഷകന് നൽകേണ്ടതും ആണ്.
      (3) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്ക് ലൈസൻസിനു വേണ്ടി യുള്ള അപേക്ഷയിന്മേൽ 222-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരം ലൈസൻസ് പുതു ക്കാൻ പഞ്ചായത്ത് വിസമ്മതിക്കാത്ത സംഗതിയിൽ, പ്രസ്തുത വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന ലൈസൻസ് ഫീസ് അപേക്ഷകൻ പഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും അപ്രകാരം ഫീസ് അടച്ച ശേഷം സെക്രട്ടറി ഒപ്പിട്ട ലൈസൻസ് III-ാം നമ്പർ ഫാറത്തിൽ അപേക്ഷ കന് നൽകേണ്ടതും ആണ്.
    (4) അന്തിച്ചന്തകൾക്കുള്ള ലൈസൻസ് III-ാം നമ്പർ ഫാറത്തിൽ സൗജന്യമായി നൽകേണ്ട താണ്. അങ്ങനെ അനുവദിക്കപ്പെടുന്ന അന്തിച്ചന്തകളിൽ യാതൊരു മാർക്കറ്റു ഫീസും ചുമത്താൻ പാടില്ലാത്തതും ഈ ചട്ടങ്ങളിലെ 11, 18 എന്നീ ചട്ടങ്ങൾ അവയ്ക്ക് ബാധകമായിരിക്കുന്നതും ആണ്.
  (5) ഈ ചട്ടപ്രകാരം നൽകിയിട്ടുള്ള ഓരോ ലൈസൻസും ഏത് സാമ്പത്തിക വർഷത്തിലേക്കു വേണ്ടിയാണോ നൽകപ്പെട്ടിട്ടുള്ളത് ആ സാമ്പത്തിക വർഷാവസാനം കാലഹരണപ്പെടുന്നതാണ്.
10. സ്വകാര്യ മാർക്കറ്റുകളുടെ ലൈസൻസുകാർ പിരിക്കേണ്ട ഫീസ്- ഒരു സ്വകാര്യ മാർക്ക റ്റിന്റെ ലൈസൻസുകാരന് 8-ാം ചട്ടത്തിലെ പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കുകളിൽ കവിയാത്ത ഫീസ് പിരിച്ചെടുക്കാൻ അവകാശം ഉണ്ടായിരിക്കുന്നതാണ്.
11. മാർക്കറ്റുകളിന്മേൽ പഞ്ചായത്തിനുള്ള നിയന്ത്രണാധികാരങ്ങൾ.- (1) ഏതെങ്കിലും വ്യക്തിയോ അയാളുടെ ഏജന്റോ ഒരു മാർക്കറ്റിനെ സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഗതിയിൽ അങ്ങി നെയുള്ള വ്യക്തിയേയോ അദ്ദേഹത്തിന്റെ ഏജന്റിനേയോ മാർക്കറ്റിൽ നിന്നും പുറത്താക്കുന്നതിനോ ആ വ്യക്തിയോ അയാളുടെ ഏജന്റോ സ്റ്റാളുകൾ തുടർന്നു കൈവശം വയ്ക്കുന്നതോ വിപണന പ്രവർത്തനങ്ങളിലേർപ്പെടുന്നതോ കർശനമായി തടയുന്നതിനും പഞ്ചായത്തിന് അധികാരമുണ്ടാ യിരിക്കുന്നതാണ്.
{{create}}

Latest revision as of 06:19, 7 February 2018

Appended