Panchayat:Repo18/vol1-page0424: Difference between revisions
m (Manojk എന്ന ഉപയോക്താവ് Panchayat:Repo18/page0424 എന്ന താൾ Panchayat:Repo18/vol1-page0424 എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
== '''1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ''' == | |||
'''എസ്.ആർ.ഒ.നമ്പർ''' 259/95.- 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994-ലെ 13) 153-ാം വകുപ്പും 254-ാം വകുപ്പും കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- | |||
===== '''ചട്ടങ്ങൾ''' ===== | |||
===== '''1. ചുരുക്കപ്പേരും പ്രാരംഭവും.-''' (1) ===== | |||
ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ എന്നു പേർ പറയാം. | |||
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. | |||
===== '''2. നിർവചനങ്ങൾ.-''' ===== | |||
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- | |||
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994- ലെ 13) എന്ന് അർത്ഥമാകുന്നു; | |||
(ബി) 'ഫോറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫോറം എന്ന് അർത്ഥമാകുന്നു; | |||
(സി) 'വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു; | |||
(ഡി) 'വരണാധികാരി' എന്നാൽ ആക്ടിന്റെ 153-ാം വകുപ്പ് (6)-ാം ഉപവകുപ്പു പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു; | |||
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്. | |||
===== '''3. സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വിവിധ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട രീതി.-''' ===== | |||
സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേക്കോ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കോ, ജില്ലാ പഞ്ചായത്തുകളിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ 153-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ സ്ത്രീകൾക്കായോ, പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായോ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ, തൊട്ടടുത്തുവരുന്ന പൊതു തിരഞ്ഞടുപ്പിൽ അതേ പഞ്ചായത്തുകൾക്കു തന്നെ സംവരണം ചെയ്യപ്പെടുവാൻ പാടില്ലാത്തതാണ്. | |||
(2) 38-ാം വകുപ്പ് (2)-ം ഉപവകുപ്പു പ്രകാരമുള്ള പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ്, സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്യേണ്ടതാണ്. | |||
{{Approved}} |
Latest revision as of 09:25, 29 May 2019
1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ
എസ്.ആർ.ഒ.നമ്പർ 259/95.- 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994-ലെ 13) 153-ാം വകുപ്പും 254-ാം വകുപ്പും കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1)
ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;
(ബി) 'ഫോറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫോറം എന്ന് അർത്ഥമാകുന്നു;
(സി) 'വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;
(ഡി) 'വരണാധികാരി' എന്നാൽ ആക്ടിന്റെ 153-ാം വകുപ്പ് (6)-ാം ഉപവകുപ്പു പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വിവിധ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട രീതി.-
സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേക്കോ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കോ, ജില്ലാ പഞ്ചായത്തുകളിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ 153-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ സ്ത്രീകൾക്കായോ, പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായോ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ, തൊട്ടടുത്തുവരുന്ന പൊതു തിരഞ്ഞടുപ്പിൽ അതേ പഞ്ചായത്തുകൾക്കു തന്നെ സംവരണം ചെയ്യപ്പെടുവാൻ പാടില്ലാത്തതാണ്.
(2) 38-ാം വകുപ്പ് (2)-ം ഉപവകുപ്പു പ്രകാരമുള്ള പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ്, സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്യേണ്ടതാണ്.