Panchayat:Repo18/vol1-page0185: Difference between revisions
Ranjithsiji (talk | contribs) No edit summary |
No edit summary |
||
(4 intermediate revisions by 2 users not shown) | |||
Line 7: | Line 7: | ||
(5) 179-ാം വകുപ്പ് (11)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, കമ്മിറ്റിക്ക് അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതുകൊടുക്കേണ്ടതുമാണ്. | (5) 179-ാം വകുപ്പ് (11)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, കമ്മിറ്റിക്ക് അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതുകൊടുക്കേണ്ടതുമാണ്. | ||
'''162 ബി. സ്റ്റിയറിംഗ് കമ്മിറ്റി.''' | ===== '''162 ബി. സ്റ്റിയറിംഗ് കമ്മിറ്റി.''' ===== | ||
(1) ഓരോ പഞ്ചായത്തിലും അതിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കേണ്ടതുമാണ്. | |||
(2) സ്റ്റിയറിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മോനിട്ടർ ചെയ്യുകയും, പഞ്ചായത്ത് അതിന് | (2) സ്റ്റിയറിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മോനിട്ടർ ചെയ്യുകയും, പഞ്ചായത്ത് അതിന് ഭാരമേൽപ്പിക്കുന്ന മറ്റ് അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്. | ||
163. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.''' | ===== '''163. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.''' ===== | ||
(1) ഓരോ പഞ്ചായത്തും ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, കൃഷി, ശുചീകരണം, വാർത്താവിനിമയം, പൊതു ജനാരോഗ്യം, വിദ്യാഭ്യാസം] തുടങ്ങിയ വിവിധ വിഷയങ്ങൾക്ക്, പഞ്ചായത്ത് അംഗങ്ങളും, പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്തവരുമായ മറ്റാളുകളുമടങ്ങിയ പ്രവർത്തന കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്: | |||
എന്നാൽ, പഞ്ചായത്ത് നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. | |||
(2) പ്രവർത്തന കമ്മിറ്റികളുടെ അധികാരങ്ങളും ചമുതലകളും ഇതിലേക്കായി നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ളവ ആയിരിക്കുന്നതാണ്. | |||
(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ | ===== 164. സബ് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും. ===== | ||
(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ പ്രൊജക്ടോ പ്ലാനോ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിലേക്കായി പഞ്ചായത്തിലെ അംഗങ്ങളും പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്നവരുമായ മറ്റാളുകളുമടങ്ങിയ സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്: | |||
എന്നാൽ, നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. | |||
{{Approved}} |
Latest revision as of 06:31, 29 May 2019
(2) പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക്, ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാൽ നൽകപ്പെട്ട അധികാരങ്ങൾക്കും കർത്തവ്യങ്ങൾക്കും പുറമേ പഞ്ചായത്ത് ഭരമേൽപ്പിക്കുന്ന അതിന്റെ മറ്റ് അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വഹിക്കാവുന്നതാണ്.
(3) സ്റ്റാന്റിംഗ് കമ്മിറ്റി പാസ്സാക്കുന്ന ഏതൊരു പ്രമേയവും പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ വയ്ക്കേണ്ടതും അപ്രകാരമുള്ള പ്രമേയങ്ങളിൽ ആവശ്യമെന്ന് തോന്നുന്ന പക്ഷം വേണ്ട മാറ്റം വരുത്തുവാൻ പഞ്ചായത്തിന് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
(4) ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അതിന്റെ ഭൂരിപക്ഷം അംഗങ്ങളുടെ രാജിമൂലമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ കാര്യക്ഷമമായി അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയാത്തപക്ഷം അങ്ങനെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുനർരൂപീകരണം വരെ അതിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും 162 ബി വകുപ്പ് പ്രകാരമുള്ള സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(5) 179-ാം വകുപ്പ് (11)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, കമ്മിറ്റിക്ക് അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതുകൊടുക്കേണ്ടതുമാണ്.
162 ബി. സ്റ്റിയറിംഗ് കമ്മിറ്റി.
(1) ഓരോ പഞ്ചായത്തിലും അതിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കേണ്ടതുമാണ്.
(2) സ്റ്റിയറിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മോനിട്ടർ ചെയ്യുകയും, പഞ്ചായത്ത് അതിന് ഭാരമേൽപ്പിക്കുന്ന മറ്റ് അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്.
163. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.
(1) ഓരോ പഞ്ചായത്തും ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, കൃഷി, ശുചീകരണം, വാർത്താവിനിമയം, പൊതു ജനാരോഗ്യം, വിദ്യാഭ്യാസം] തുടങ്ങിയ വിവിധ വിഷയങ്ങൾക്ക്, പഞ്ചായത്ത് അംഗങ്ങളും, പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്തവരുമായ മറ്റാളുകളുമടങ്ങിയ പ്രവർത്തന കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:
എന്നാൽ, പഞ്ചായത്ത് നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
(2) പ്രവർത്തന കമ്മിറ്റികളുടെ അധികാരങ്ങളും ചമുതലകളും ഇതിലേക്കായി നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ളവ ആയിരിക്കുന്നതാണ്.
164. സബ് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും.
(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ പ്രൊജക്ടോ പ്ലാനോ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിലേക്കായി പഞ്ചായത്തിലെ അംഗങ്ങളും പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്നവരുമായ മറ്റാളുകളുമടങ്ങിയ സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:
എന്നാൽ, നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.