Panchayat:Repo18/vol1-page0629: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
(3) സെക്രട്ടറി, (2)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന ഒരു അപേക്ഷയിൻമേൽ അന്വേഷണം നടത്തേ ണ്ടതും അപേക്ഷയിലെ വിവരങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യം വരുന്നപക്ഷം രജിസ്ട്രേഷൻ നൽകേണ്ടതും 3-ാം ചട്ടത്തിലെ (6)-ഉം (7)-ഉം ഉപചട്ടങ്ങളിലെ നടപടികൾ പാലിക്കേണ്ടതുമാണ്.
appended
 
'''5. രജിസ്ട്രേഷൻ പുതുക്കൽ.-'''(1) ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്യൂട്ടോറി യൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി പുതുക്കേണ്ടതും, അപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം 5-ൽ അൻപതു രൂപ രജി സ്ട്രേഷൻ പുതുക്കൽ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതാണ്.
 
(2), (1)-ാം ഉപചട്ടപ്രകാരം രജിസ്ട്രേഷൻ പുതുക്കുന്ന സംഗതിയിൽ, അത് സംബന്ധിച്ച വിവര ങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ഫോറം 3-ൽ ഉള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേ ണ്ടതുമാണ്.
 
'''6. രജിസ്ട്രേഷൻ റദ്ദാക്കൽ.'''-(1) ഏതെങ്കിലും ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുന്ന ആൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് അടിസ്ഥാനമായിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘി ച്ചിട്ടുള്ളിടത്ത് സെക്രട്ടറി, അയാൾക്ക് നിവേദനം നൽകുന്നതിന് ഒരവസരം നൽകിയശേഷം, രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതും രജിസ്റ്ററിൽ നിന്നും ആ സ്ഥാപനത്തിന്റെ പേര് നീക്കം ചെയ്യാവുന്നതുമാണ്.
 
(2) (1)-ാം ഉപചട്ടപ്രകാരമുള്ള സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ, ആ ഉത്തരവ് കൈപ്പറ്റി മുപ്പത് ദിവസത്തിനുള്ളിൽ ആ സ്ഥാപനം നടത്തുന്നയാളിന് ഗ്രാമപഞ്ചായത്ത് മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.
 
'''അനുബന്ധം
ഫോറം  1'''
[3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക
 
'''ട്യട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ
രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ
'''
1. അപേക്ഷകന്റെ പേരും വിലാസവും
 
2. ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും
 
3. സ്ഥാപനം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന തീയതി
 
4. എത്ര വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നു
 
5. നിയമിക്കാൻ ഉദ്ദേശിക്കുന്ന/നിയമിച്ചിട്ടുള്ള അദ്ധ്യാപകരുടെ എണ്ണം
 
6. നിയമിക്കാൻ ഉദ്ദേശിക്കുന്ന/നിയമിച്ചിട്ടുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
 
7. സ്ഥാപനത്തിൽ നടത്തപ്പെടാൻ ഉദ്ദേശിക്കുന്ന കോഴ്സുകളുടെ വിവരം
 
8. രജിസ്ട്രേഷൻ ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ
 
സ്ഥലം:
 
തീയതി:
 
അപേക്ഷകന്റെ ഒപ്പ
 
ആഫീസ് ആവശ്യത്തിന്
 
1. അപേക്ഷ ലഭിച്ച തീയതി
 
2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം

Latest revision as of 14:35, 12 February 2018

appended