Panchayat:Repo18/vol1-page0528: Difference between revisions

From Panchayatwiki
(' 528 കേരള പഞ്ചായത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
                                                            528                കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും                          Rule 40A
appended
                  (8) തുക്കുന്നതിന് എടുത്ത ഇറച്ചിയുടെ ബാക്കി മേശപ്പുറത്ത് വയ്ക്കാതെ കൊളുത്തിൽ തന്നെ തുക്കിയിടേണ്ടതാണ്.
                  (9) ഇറച്ചി വിൽപ്പനക്കാരന്റെ കടയിൽ ഉപയോഗിക്കുന്ന ത്രാസ്, തൂക്കുന്നതിനുള്ള ലോഹക്കട്ട കൾ, കൊളുത്തുകൾ, മറ്റു സാധനസാമഗ്രികൾ എന്നിവ എപ്പോഴും വെടിപ്പായി സൂക്ഷിക്കേണ്ടതാണ്. കടയിൽ കാണുന്ന വെടിപ്പില്ലാത്ത എല്ലാ സാധന സാമഗ്രികളും സെക്രട്ടറിയോ അദ്ദേഹം അധികാ രപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ നീക്കം ചെയ്യേണ്ടതാണ്.
                (10) എല്ലുകളും മറ്റ് അവശിഷ്ടങ്ങളും പുറത്തെറിയാതെ അത് സൂക്ഷിക്കാനായി വച്ചിട്ടുള്ള പാത്രത്തിൽ ഇടേണ്ടതാണ്.
                (11) ഉപയോഗമില്ലാത്ത സമയങ്ങളിൽ മേശയും മറ്റുപകരണങ്ങളും പക്ഷികളോ ജന്തുക്കളോ മലിനമാക്കാത്തവിധം മുടി സൂക്ഷിക്കേണ്ടതാണ്.
                (12) പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ ഇറച്ചി കടയിൽ പ്രദർശിപ്പിക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. 
                (40 എ. അവശിഷ്ടങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നതിനുള്ള നിരോധനം.- ഉടമ സ്ഥനോ കശാപ്പുശാലയുടെയോ ഇറച്ചിക്കടയുടെയോ ലൈസൻസിയോ കശാപ്പുകാരനോ മൃഗങ്ങ ളുടെയോ പക്ഷികളുടെയോ അവശിഷ്ടങ്ങൾ, മാംസം എന്നിവ അത് നിക്ഷേപിക്കാനായി ഗ്രാമപ ഞ്ചായത്ത് അംഗീകരിച്ചിട്ടുള്ള സ്ഥലത്തും രീതിയിലും അല്ലാതെ മറ്റൊരിടത്തും നിക്ഷേപിക്കുവാനോ കുഴിച്ചുമൂടുവാനോ ഒഴുക്കി വിടുവാനോ പാടില്ലാത്തതും അപ്രകാരം അനുവദിക്കാനോ കാരണക്കാ രാകാനോ പാടില്ലാത്തതുമാണ്.
                  40 ബി. ലൈസൻസ് റദ്ദാക്കൽ- ഗ്രാമപഞ്ചായത്തിന് ഈ ചട്ടങ്ങളിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുന്ന ഏതൊരാളുടെയും ലൈസൻസ് മുൻകൂർ നോട്ടീസ് നൽകിയ ശേഷം റദ്ദാക്കാവുന്ന താണ്.
                  41. ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ.- “"[3, 12, 14, 15, 16, 17, 18, 19, 20, 22, 23, 26, 38, 40, 40 (എ.) എന്നീ ചട്ടങ്ങൾ) ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊ രാളും ഒരു മജിസ്ട്രേറ്റിനു മുമ്പാകെ കുറ്റസ്ഥാപനത്തിനുമേൽ ആയിരം രൂപയിൽ കൂടാത്ത പിഴയ്ക്കും വിധേയനായിരിക്കുന്നതാണ്.
ഫാറം 1 (ചട്ടം 6 കാണുക)  ഗ്രാമപഞ്ചായത്ത് ലൈസൻസ് നമ്പർ. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾക്കും 1996- ലെ കേരള പഞ്ചാ യത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾക്കും വിധേയമായി, മുൻകൂറായി ഒടുക്കി യിട്ടുള്ള ഫീസ് അൻപതു രൂപ പരിഗണിച്ച . താലൂക്കിൽ ........................ വില്ലേജിൽ സർവ്വേ നമ്പർ. ൽ ആഹാരമായി വിൽക്കുന്നതിന് ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ കശാപ്പുചെയ്യുന്നതിനോ അല്ലെ ങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ വെട്ടിനുറുക്കുകയോ ചെയ്യുന്ന (οδία). (മേൽവിലാസം) എന്ന വ്യക്തിയെ ഇതിനാൽ അനുവദിച്ചിരിക്കുന്നു. 2, ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തി ലൈസൻസ് കൈവശം സൂക്ഷിക്കേണ്ടതും പ്രസിഡന്റോ സെക്രട്ടറിയോ അല്ലെങ്കിൽ പരിശോധനാ അധികാരിയോ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതു ርZ)Q6ሽ፲) . (n)shalo.................................... സെക്രട്ടറി, തീയതി........... .ഗ്രാമപഞ്ചായത്ത്
{{create}}

Latest revision as of 05:31, 14 February 2018

appended