|
|
(One intermediate revision by one other user not shown) |
Line 1: |
Line 1: |
| '''5. അപേക്ഷ നിരസിക്കൽ-''' (1) ഒരു പഞ്ചായത്ത് റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ് ലഭിക്കുന്നതിനോ അല്ലെങ്കിൽ അവ പകർത്തിയെടുക്കുന്നതി നുള്ള അനുമതിക്കോ വേണ്ടിയുള്ള ഒരു അപേക്ഷ താഴെപ്പറയുന്ന കാരണങ്ങളാൽ സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിരസിക്കാവുന്നതാണ്.
| | appended |
| | | {{Accept}} |
| (എ) റെക്കാർഡ് ഒരു പരസ്യരേഖയല്ലെങ്കിൽ, അഥവാ,
| |
| | |
| (ബി.) സാദ്ധ്യമായ എല്ലാവിധ തിരച്ചിലിനുശേഷവും റെക്കാർഡ് കണ്ടുകിട്ടുന്നില്ലായെങ്കിൽ;
| |
| അഥവാ,
| |
| | |
| (സി) റെക്കാർഡിന്റെ സൂക്ഷിപ്പിന് നിശ്ചയിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞതിനാൽ അത് നശി പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അഥവാ,
| |
| | |
| (ഡി) റെക്കാർഡിനെപ്പറ്റിയുള്ള അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ; അഥവാ,
| |
| | |
| (ഇ) ആവശ്യമായ തിരച്ചിൽ ഫീസോ പകർപ്പു ഫീസോ അപേക്ഷകൻ അടച്ചിട്ടില്ലായെങ്കിൽ,
| |
| | |
| (2) (1)-ാം ഉപചട്ടം (എ.), (ബി). (സി). (ഡി) ഖണ്ഡങ്ങളിൽ ഏതെങ്കിലും കാരണത്താൽ ഒരു അപേക്ഷ നിരസിക്കപ്പെടുന്ന സംഗതിയിൽ, അപേക്ഷയോടൊപ്പം പകർപ്പ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ, ആയത് അപേക്ഷകന് രേഖാമൂലം തിരികെ നൽകേണ്ടതാണ്.
| |
| | |
| (3) യഥാർത്ഥത്തിൽ നിലവിലുണ്ടായിരുന്നതും പകർപ്പ് ആവശ്യപ്പെട്ടിട്ടുള്ളതുമായ ഒരു റെക്കാർഡ്,
| |
| | |
| (എ) സാദ്ധ്യമായ എല്ലാവിധ തിരച്ചിലിനുശേഷവും കണ്ടുകിട്ടുന്നില്ലായെങ്കിൽ, അത് കണ്ടു കിട്ടുന്നില്ല എന്നും,
| |
| | |
| (ബി) അതിന്റെ സൂക്ഷിപ്പിന് നിശ്ചയിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞതിനാൽ നശിപ്പിക്കപ്പെട്ടി ട്ടുണ്ടെങ്കിൽ അത് നശിപ്പിക്കപ്പെട്ടു എന്നും,
| |
| | |
| കാരണം രേഖപ്പെടുത്തിക്കൊണ്ട് ഒരു സർട്ടിഫിക്കറ്റ് അപേക്ഷകന് സെക്രട്ടറിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നൽകേണ്ടതാണ്.)
| |
| | |
| 6. റെക്കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് തയ്യാറാക്കി നൽകൽ/റെക്കാർഡ് നേരിട്ട കാണാൻ അനുവദിക്കൽ- (1) 5-ാം ചട്ടപ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെടാത്ത സംഗതിയിൽ അപേക്ഷ ലഭിച്ച പതിനഞ്ച് ദിവസത്തിനകം അപേക്ഷയിൻമേൽ തീർപ്പു കൽപ്പിക്കേണ്ടതാണ്.
| |
| | |
| (2) അപേക്ഷകന് നൽകുന്ന പകർപ്പ് ശരിയായതാണെന്നുള്ളതിന്റെ തെളിവിനായി സെക്രട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതിൽ ഒപ്പിട്ടു സാക്ഷ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ അല്ലെങ്കിൽ ബന്ധപ്പെട്ട ആഫീസിന്റെ മുദ്ര അതിൽ പതിക്കേണ്ടതുമാണ്.
| |
| {{Create}} | |