Panchayat:Repo18/vol1-page0595: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)

(One intermediate revision by the same user not shown)
Line 1: Line 1:
(2) സർക്കാരിലേക്ക് നൽകപ്പെടുന്ന റിപ്പോർട്ടിൽ, ആരുടെയൊക്കെ പേരിലാണോ ബാദ്ധ്യത കണക്കാക്കിയിരിക്കുന്നത് അവരുടെ പേരു വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.

appended
3) സർക്കാരിന് ഇക്കാര്യത്തിൽ പരാതിയോ നിവേദനമോ നേരിട്ട് ലഭിക്കുന്നിടത്ത് അത്തരം പരാതിയോ നിവേദനമോ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ് അതോ റിറ്റിക്കോ അധികാരപ്പെടുത്തിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ റിപ്പോർട്ടിനായി നൽകേണ്ടതും പ്രത്യേകം അന്വേഷണത്തിനു ശേഷം ലഭിച്ച റിപ്പോർട്ടിൻമേൽ സർക്കാർ നടപടി എടുക്കേണ്ടതുമാണ്.

{{Accept}}
'''24. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത തിട്ടപ്പെടുത്തൽ.''' (1) 23-ാം ചട്ടപ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത ഈടാക്കാതിരിക്കാൻ കാരണം ചോദിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് ബാദ്ധ്യത ആരോപിക്കപ്പെട്ടിട്ടുള്ള ആൾക്ക് സർക്കാർ നൽകേണ്ടതും ഈ നോട്ടീസിനോ ടൊപ്പം ആരോപണങ്ങളുടെയും ബാദ്ധ്യതയ്ക്ക് ആധാരമായ രേഖകളുടെയും ബാദ്ധ്യതയുടെ പൊതു സ്വഭാവത്തെപ്പറ്റിയും ഒരു സംക്ഷിപ്തവിവരണം അടങ്ങിയിരിക്കേണ്ടതുമാണ്.

(2) നോട്ടീസ് ലഭിച്ച് മുപ്പത് (30) ദിവസത്തിനുള്ളിൽ ആരോപണവിധേയൻ വിശദീകരണം നൽകേ ണ്ടതാണ്. ആവശ്യപ്പെട്ടാൽ ആരോപണവിധേയന് നേരിൽ കേൾക്കാനുള്ള ഒരവസരം സർക്കാർ നൽകേണ്ടതുമാണ്.

(3) വിശദീകരണം പരിശോധിച്ചശേഷവും ബാദ്ധ്യത നിലനിൽക്കുന്നു എന്നു കണ്ടാൽ സർക്കാർ തുക തിട്ടപ്പെടുത്തി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും തിട്ടപ്പെടുത്തിയ തുക നിശ്ചിത തീയ തിക്കു മുമ്പ് പഞ്ചായത്തിന് തിരികെ കൊടുക്കുവാൻ ബാദ്ധ്യസ്ഥനായ ആളോട് രേഖാമൂലം നിർദ്ദേ ശിക്കേണ്ടതുമാണ്.

(4) ഉത്തരവ് ലഭിച്ചാൽ മുപ്പത് (30) ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ തുക അടച്ച് രസീത് വാങ്ങിക്കൊളേളണ്ടതും പ്രസ്തുത കാലയളവിനുള്ളിൽ തുക അടയ്ക്കുകയോ 253-ാം വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത തുക ബാദ്ധ്യതപ്പെട്ടയാളിൽ നിന്ന് ഭൂമിയിൻമേലുള്ള നികുതി കുടിശിക എന്നപോലെ ഈടാക്കി പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതാണ്.

'''25. അന്വേഷണ ഉദ്യോഗസ്ഥൻ. കക്ഷിയായിരിക്കുമെന്ന്.'''- 24-ാം ചട്ടം (3)-ാം ഉപചട്ടപ്രകാരം സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവിനെതിരെ ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുന്ന സംഗ തിയിൽ സർക്കാരിന് പുറമേ തർക്കത്തിലുള്ള ബാദ്ധ്യതയെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട സമർപ്പിച്ച ഉദ്യോഗസ്ഥനെക്കുടി എതിർകക്ഷിയാക്കേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥൻ സർക്കാരി നുവേണ്ടി കോടതി മുമ്പാകെ വസ്തുതകൾ സമർപ്പിക്കേണ്ടതുമാണ്.
'''പലവക'''

'''26. പഞ്ചായത്തുകൾക്ക് സർക്കാർ വിട്ടുകൊടുത്ത സ്ഥാപനങ്ങളിലെ പരിശോധന.'''- (1) യഥാക്രമം ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും മുഖേന ഒരു പഞ്ചായത്തിൽ നടത്തുന്ന ആഡിറ്റിനും പെർഫോമൻസ് ആഡിറ്റിനും പുറമേ 166-ാം വകുപ്പു പ്രകാരമോ 172-ാം വകുപ്പുപ്രകാരമോ 173-ാം വകുപ്പുപ്രകാരമോ 181-ാം വകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിന് സർക്കാർ കൈമാറിയ ഒരു സ്ഥാപനത്തിൽ പരിശോധന നടത്തുവാൻ ആ സ്ഥാപന ത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെ മേധാവിക്കോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരമുണ്ടായിരിക്കുന്നതാണ്.

(2) വകുപ്പുതല് പരിശോധനയുടെ റിപ്പോർട്ടിന്റെ പകർപ്പ് പരിഗണിക്കുന്നതിനും നടപടിക്കുമായി പഞ്ചായത്തിന് അയച്ചുകൊടുക്കേണ്ടതാണ്.

'''27, ആഡിറ്റും പെർഫോമൻസ് ആഡിറ്റും വകുപ്പുതല പരിശോധനയും തമ്മിലുള്ള ബന്ധം.-''' 188-ാം വകുപ്പുപ്രകാരമുള്ള പെർഫോമൻസ് ആഡിറ്റ്, 215-ാം വകുപ്പുപ്രകാരമുള്ള ആഡിറ്റ്, 26-ാം ചട്ടപ്രകാരമുള്ള വകുപ്പുതല പരിശോധന എന്നിവ സ്വതന്ത്രവും, അതേസമയം പരസ്പരം ബന്ധ പ്പെടുത്താവുന്നതും, ഒരു റിപ്പോർട്ടിലെ നിഗമനങ്ങൾ മറ്റൊരു റിപ്പോർട്ടിന്റെ ആവശ്യത്തിലേക്കായി ആശയിക്കാവുന്നതും പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കാവുന്നതുമാണ്.
{{create}}

Latest revision as of 08:47, 12 February 2018

appended