Panchayat:Repo18/vol1-page0578: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)

(One intermediate revision by the same user not shown)
Line 1: Line 1:
(i) പണിയുടെ പേരും വിശദവിവരങ്ങളും;

appended
(ii) പണി പൂർത്തിയാക്കാനുള്ള കാലാവധി;

{{Accept}}
(iii) സുമാർ കരാർ തുക;

(iv) ടെണ്ടർ ഫോറം ലഭിക്കുന്ന സ്ഥലം

; (v) ടെൻഡർ ലഭിക്കേണ്ട അവസാന തീയതിയും സമയവും

; (vi) ആർക്കാണ് ടെൻഡർ സമർപ്പിക്കേണ്ടത് എന്ന്

; (vii) ഏതെല്ലാം സമയങ്ങളിൽ എവിടെവച്ച് പ്ലാനും എസ്റ്റിമേറ്റും കരാർ നിബന്ധനകളും പരി ശോധിക്കാമെന്ന്;

(viii) ടെൻഡറിൽ, പണിക്ക് ഖണ്ഡിതമായ തുക രേഖപ്പെടുത്തണമെന്നോ, മതിപ്പ് നിരക്കു കളിൽ താഴെയോ മുകളിലോ ഉള്ള നിശ്ചിത ശതമാനം രേഖപ്പെടുത്തണമെന്നോ, എസ്റ്റിമേറ്റിൽ ഉൾപ്പെ ടുത്തിയ ഓരോ ഇനം പണിക്കും വെവ്വേറെ നിരക്കുകൾ പറഞ്ഞിരിക്കണമെന്നോ ഉള്ള വിവരം;

(ix) ടെൻഡറുകൾ എപ്പോൾ എവിടെ വച്ച് തുറക്കുമെന്ന്;

(x) ടെൻഡറിനോടൊപ്പം സമർപ്പിക്കേണ്ട നിരതദ്രവ്യത്തിന്റെ തുകയും, ടെൻഡർ സ്വീകരി ക്കപ്പെടുകയാണെങ്കിൽ അടയ്ക്കക്കേണ്ട ജാമ്യത്തുകയും;

(xi) ഏതൊരു ടെൻഡറും അഥവാ എല്ലാ ടെൻഡറുകളും കാരണം പറയാതെ നിരസിക്കു വാൻ പഞ്ചായത്തിന് അവകാശമുണ്ടായിരിക്കുമെന്ന്.

(3) ടെൻഡർ നോട്ടീസിന്റെ സംക്ഷിപ്ത രൂപം താഴെപ്പറയും പ്രകാരം ദിനപ്പത്രത്തിൽ പരസ്യ പ്പെടുത്തേണ്ടതാണ്, അതായത്:-

(എ) മതിപ്പ് ചെലവ് ഒരു ലക്ഷം രൂപയ്ക്കും പത്തു ലക്ഷം രൂപയ്ക്കും ഇടയ്ക്ക് വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ, കുറഞ്ഞത് പത്ത് ദിവസത്തെ സമയം നൽകി പഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു പത്രത്തിൽ നിർബന്ധമായും, ആവശ്യമെ ങ്കിൽ മറ്പത്രങ്ങളിലും,

(ബി) മതിപ്പ് ചെലവ് പത്തു ലക്ഷം രൂപയ്ക്കും അൻപത് ലക്ഷം രൂപയ്ക്കും ഇടയ്ക്ക് വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ, കുറഞ്ഞത് ഇരുപത് ദിവസത്തെ സമയം നൽകി സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് മലയാള പത്രങ്ങളിൽ നിർബന്ധമായും ആവശ്യമെങ്കിൽ മറ്റ് പത്രങ്ങളിലും;

(സി) മതിപ്പ് ചെലവ് അൻപത് ലക്ഷം രൂപയിൽ കവിയുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ കുറഞ്ഞത് ഇരുപത് ദിവസത്തെ സമയം നൽകി സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് മലയാള ദിനപത്രങ്ങളിലും ദേശീയ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും നിർബന്ധമായും ആവശ്യമെങ്കിൽ മറ്റു പ്രതങ്ങളിലും.

'''10. ടെൻഡർ സ്വീകരിക്കൽ:-'''(1) ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥൻ മുൻപാകെ യാണ് മുദ്രവച്ച് കവറിൽ അടക്കം ചെയ്ത ടെൻഡർ സമർപ്പിക്കേണ്ടത് എന്നാൽ സർക്കാർ നിർദ്ദേ ശിക്കുന്ന രീതിയിൽ പോസ്റ്റൽ ടെൻഡറും അയയ്ക്കാവുന്നതാണ്.

(2) ടെൻഡറിനോടൊപ്പം, ടെൻഡർ നോട്ടീസിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യമുണ്ടായിരി ക്കേണ്ടതും അത് പണമായോ ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റായോ സർക്കാർ നിശ്ചയിച്ചി ട്ടുള്ള മറ്റേതെങ്കിലും ഉറപ്പ് പ്രതമായോ സമർപ്പിക്കാവുന്നതുമാണ്.

(3) അൻപതിനായിരം രൂപയിൽ അധികം മതിപ്പ് ചെലവ് വരുന്ന പൊതുമരാമത്ത് പണിയുടെ ടെൻഡറിനോടൊപ്പം, സർക്കാർ നിർദ്ദേശിക്കുന്ന മാതൃകയിലുള്ള ഒരു പ്രാഥമിക കരാർ അടക്കം ചെയ്തിരിക്കേണ്ടതാണ്.

(4) ടെൻഡറിൽ, ടെൻഡർ നിരക്കുകൾ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ്.

(5) നിരതദ്രവ്യമായി ലഭിക്കുന്ന പണത്തിന്റെയും മറ്റു രേഖകളുടെയും ലിസ്റ്റ് ടെൻഡറുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ടതാണ്.
{{create}}

Latest revision as of 06:52, 12 February 2018

appended