|
|
(One intermediate revision by the same user not shown) |
Line 1: |
Line 1: |
| സംഗതിയിൽ ആറുമാസക്കാലയളവ് എന്നത് ആവശ്യമെങ്കിൽ അതത് അദ്ധ്യായന വർഷാവസാനം വരെ എന്നു കണക്കാക്കാവുന്നതാണ്.
| | appended |
| | |
| 4, ഉദ്യോഗസ്ഥൻമാരുടെ മേൽ ലഘുശിക്ഷകൾ ചുമത്തൽ. (1) ഒരു ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുകയോ, അച്ചടക്കം ലംഘിക്കുകയോ, പഞ്ചായത്തിന്റെ നിയമാനുസൃത തീരുമാനം നടപ്പിൽ വരുത്തുവാൻ വിസമ്മതിക്കുകയോ, അത് നടപ്പിൽ വരുത്തുന്നതിന് ബോധപൂർവ്വം തടസ്സം സൃഷ്ടിക്കുകയോ പ്രസിഡന്റിന്റെ നിയമാനുസ്യത ഉത്തരവോ നിർദ്ദേശമോ പാലിക്കാതിരിക്കുകയോ ചെയ്താൽ, അല്ലെങ്കിൽ, ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റദൂഷ്യത്തിനോ സ്വഭാവദൂഷ്യത്തിനോ പ്രസ്തുത ഉദ്യോഗസ്ഥന്റെ പേരിൽ പഞ്ചായത്തിന് അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതും അയാളുടെ മേൽ താഴെപ്പറയുന്ന ലഘുശിക്ഷകളിലൊന്ന് ചുമ ത്താവുന്നതുമാണ്; അതായത്,-
| |
| | |
| (1) സെൻഷർ,
| |
| | |
| 2) ഫൈൻ,
| |
| | |
| 3) ഇൻക്രിമെന്റ് താല്ക്കാലികമായി തടഞ്ഞുവയ്ക്കൽ,
| |
| | |
| (4) ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കൽ,
| |
| | |
| 5) ശമ്പളത്തിൽ നിന്ന് തുക വസൂലാക്കൽ,
| |
| | |
| കുറിപ്പുകൾ:- (i) ലാസ്റ്റ് ഗ്രേഡിലോ പാർട്ട്ടൈം അല്ലെങ്കിൽ ഫുൾടൈം കണ്ടിജന്റ് തസ്തികയിലോ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ മേൽ ഫൈൻ ചുമത്തുവാൻ പാടുള്ളതല്ല. ഭീമമായ തുക ഫൈൻ ആയി ചുമത്തുകയോ ഇടയ്ക്കക്കിടെ നിസ്സാരമായ ഫൈൻ ചുമത്തുകയോ ചെയ്യാൻ പാടില്ല.
| |
| | |
| (ii) ഇൻക്രിമെന്റ് തടഞ്ഞു വയ്ക്കുന്ന കാലയളവ് മൂന്നുമാസത്തിൽ കുറയാനോ മൂന്നു വർഷത്തിൽ കൂടാനോ പാടുള്ളതല്ല. ഇൻക്രിമെന്റ് തടഞ്ഞുവയ്ക്കുമ്പോൾ അതിന് സഞ്ചിത പ്രാബല്യമില്ലാതിരിക്കുന്നതും ഭാവി ഇൻക്രിമെന്റുകൾ മാറ്റിവയ്ക്കപ്പെടാത്തതുമാകുന്നു.
| |
| | |
| (iii) ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കുന്നത് താല്ക്കാലികമായി ഒരു നിശ്ചിത കാലയളവിലേക്കായിരിക്കേണ്ടതും ഈ കാലയളവ് ആറ് മാസത്തിൽ കുറയാനോ മൂന്നു വർഷത്തിൽ കൂടാനോ പാടില്ലാത്തതുമാണ്.
| |
| | |
| (iv) ഇൻക്രിമെന്റോ ഉദ്യോഗക്കയറ്റമോ തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ കാലാവധിയൊന്നും പറഞ്ഞിട്ടില്ലെങ്കിൽ ആയത് യഥാക്രമം മൂന്നു മാസത്തേക്കും ആറു മാസത്തേക്കും ആണെന്ന് കരുതേണ്ടതാണ്.
| |
| | |
| (v) ഇൻക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുന്നത് പ്രായോഗികമല്ലാത്ത സംഗതിയിൽ തടഞ്ഞുവയ്ക്കുവാൻ ഉത്തരവായ ഇൻക്രിമെന്റിന് സമമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കേണ്ടതാണ്.
| |
| | |
| (vi) ഒരു ശിക്ഷ എന്ന നിലയിൽ ശമ്പളത്തിൽ നിന്ന് തുക വസൂലാക്കുന്നത് ഉദ്യോഗസ്ഥന്റെ നടപടിമൂലം പഞ്ചായത്തിന് നഷ്ടം സംഭവിച്ചിരിക്കുമ്പോൾ മാത്രമായിരിക്കേണ്ടതാണ്.
| |
| | |
| (vii) ഉദ്യോഗക്കയറ്റം തടയുന്നതുമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയാൾ തത്സമയം ജോലി ചെയ്യുന്ന തസ്തികയിൽ സീനിയോറിറ്റി നഷ്ടപ്പെടുന്നതല്ല.
| |
| | |
| (viii) ഉദ്യോഗക്കയറ്റം തടയപ്പെട്ട ഒരു ഉദ്യോഗസ്ഥന് ഭാവിയിൽ ഒരു ഹയർ ഗ്രേഡിലേക്കോ ഹയർടൈം സ്കെയിലിലേക്കോ ഉദ്യോഗക്കയറ്റം നൽകപ്പെടുമ്പോൾ ആ ഗ്രേഡിലെ അയാളുടെ സീനിയോറിറ്റി ഏറ്റവും താഴെ ആയി നിശ്ചയിക്കേണ്ടതാണ്.
| |
| | |
| (2) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരന്റെ മേൽ ഒരു കുറ്റത്തിന് പഞ്ചായത്ത് അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ സെക്രട്ടറിയും, 182-ാം വകുപ്പ് (x) ഖണ്ഡ പ്രകാരം സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ പഞ്ചായത്തും അതേ കുറ്റത്തിന് അയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ പാടുള്ളതല്ല.
| |
| | |
| (3) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും സെക്രട്ടിയുടേയോ, 176ാം വകുപ്പ (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം
| |
| {{Accept}} | | {{Accept}} |