|
|
(One intermediate revision by the same user not shown) |
Line 1: |
Line 1: |
| Rule 7 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ 543
| | appended |
| (2) പുതിയ ഒരു പൊതു മാർക്കറ്റ് ഏർപ്പെടുത്തുന്നതിന് മുമ്പായി, ആ സ്ഥലത്ത് അങ്ങനെ ഒരു മാർക്കറ്റ് ഏർപ്പെടുത്തുന്നതുമൂലം ഉണ്ടായേക്കാവുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം പഞ്ചായത്ത് ആരായേണ്ടതാണ്.
| | {{Accept}} |
| (3) കന്നുകാലി ചന്ത ഏർപ്പെടുത്തുന്നതിനു മുമ്പായി അത് ഏർപ്പെടുത്താനുദ്ദേശിക്കുന്ന സ്ഥാനം, സ്ഥലത്തിന്റെ വിസ്തീർണ്ണം, വിൽപ്പനക്കായി കൊണ്ടുവരുന്ന കന്നുകാലി വർഗ്ഗങ്ങളുടെ വിവരണം, കന്നുകാലികൾക്കുവേണ്ടി ഏർപ്പെടുത്താനുദ്ദേശിക്കുന്ന സൗകര്യങ്ങൾ മുതലായ വിവരങ്ങൾ സഹിതം ജില്ലാ വെറ്ററിനറി ഓഫീസറെ പഞ്ചായത്ത് അറിയിക്കേണ്ടതും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭി പ്രായം ആരായേണ്ടതുമാണ്.
| |
| 4. പ്രത്യേക വിഭാഗത്തിൽപ്പെട്ട ചരക്കുകൾക്കുവേണ്ടി പ്രത്യേകം സ്റ്റാളുകൾ നീക്കി വയ്ക്കൽ.- പച്ചക്കറികൾ, കോഴികൾ, കന്നുകാലികൾ, മൽസ്യം, മാംസം തുടങ്ങിയ ഓരോ ഇന ങ്ങൾക്കും പ്രത്യേകം പ്രത്യേകം സ്റ്റാളുകളോ, തുറസ്സായ സ്ഥലങ്ങളോ, അഥവാ രണ്ടും കൂടിയോ നീക്കിവയ്ക്കാൻ, സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസിക്കും, പൊതു മാർക്കറ്റുക ളുടെ കാര്യത്തിൽ പഞ്ചായത്തിനും അധികാരമുണ്ടായിരിക്കുന്നതാണ്.
| |
| 5. പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം പാട്ടത്തിനു നൽകൽ- (1) പഞ്ചായത്തിന്, നില വിലുള്ള കുത്തകപാട്ടത്തിനോ മറ്റു അവകാശങ്ങൾക്കോ വിധേയമായി ഒരു പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം വേർതിരിക്കാവുന്നതും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ, സ്റ്റാളോ താഴെ പറ യുന്ന നിബന്ധനകൾക്കു വിധേയമായി ലേലം ചെയ്തതോ മറ്റു വിധത്തിലോ പാട്ടത്തിനു കൊടുക്കാ വുന്നതാണ്, അതായത്:-
| |
| (എ.) സാധാരണ ഗതിയിൽ ഏതെങ്കിലും ഭാഗമോ, സ്റ്റാളോ, സ്ഥലമോ പാട്ടത്തിനു കൊടു ക്കുന്നത് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് ആയിരിക്കണം;
| |
| (ബി) പാട്ടം അനുവദിക്കുന്നത് ഒരു സമയം ഒരു വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് ആയിരിക്കണം;
| |
| (സി) സെക്രട്ടറി ഒപ്പിട്ട പെർമിറ്റ് 1-ാം നമ്പർ ഫാറത്തിൽ പാട്ടക്കാരന് നൽകേണ്ടതും അതിലെ വ്യവസ്ഥകൾ പാട്ടക്കാരൻ അനുസരിക്കേണ്ടതുമാണ്.
| |
| (2) പെർമിറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഏതെങ്കിലും സാധനങ്ങളോ വസ്തുക്കളോ പാട്ടത്തി നെടുത്ത സ്ഥലത്തോ, സ്റ്റാളിലോ, അതിനോടു ചേർന്നുള്ള സ്ഥലത്തുവച്ചോ വിൽക്കാനോ വിൽപ്പന ക്കായി പ്രദർശിപ്പിക്കുവാനോ പാടില്ലാത്തതാകുന്നു.
| |
| (3) പ്രസിഡന്റിന്റെ രേഖാമൂലമായ അനുവാദം കൂടാതെ സ്റ്റാളോ, സ്ഥലമോ കൈവശം വച്ചിരി ക്കുന്ന ആൾ അവ മറ്റൊരാൾക്ക് നൽകുകയോ വാടകയ്ക്കു കൊടുക്കുകയോ വിട്ടു കൊടുക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
| |
| (4) സ്റ്റാളിന്റെയോ സ്ഥലത്തിന്റെയോ കൈവശക്കാരൻ അവ വൃത്തിയായും ശുചിയായും സംര ക്ഷിക്കേണ്ടതും, പൊതുജനത്തിനോ മറ്റു കച്ചവടക്കാർക്കോ അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിൽ ചപ്പുചവറുകളോ, വർജ്യവസ്തുക്കളോ ഉപയോഗ ശൂന്യമായ സാധനങ്ങളോ നിക്ഷേപി ക്കുവാൻ പാടില്ലാത്തതാകുന്നു.
| |
| 6. പെർമിറ്റ് റദ്ദാക്കാനുള്ള അധികാരം.- പെർമിറ്റിലെ വ്യവസ്ഥകളോ ഈ ചട്ടങ്ങളോ പഞ്ചാ യത്തിന്റെ ബൈലായോ പാട്ടക്കാരൻ ലംഘിക്കുന്ന സംഗതിയിൽ, പെർമിറ്റ്, പഞ്ചായത്തിന്റെ അംഗീ കാരത്തോടെ സെക്രട്ടറിക്ക് റദ്ദാക്കാവുന്നതാണ്.
| |
| 7, താൽക്കാലിക കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി സ്ഥലം വേർതിരിക്കൽ.- 5-ാം ചട്ടപ്രകാരം അനുവദിക്കപ്പെട്ട സ്ഥലവും, വണ്ടിത്താവളങ്ങൾക്കുവേണ്ടി ഏതെങ്കിലും സ്ഥലം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഒഴികെയുള്ള സ്ഥലങ്ങൾ താൽക്കാലിക കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഉപയോഗത്തിനുവേണ്ടി വിട്ടുകൊടുക്കേണ്ടതാണ്.
| |
| {{create}} | |