Panchayat:Repo18/vol1-page0995: Difference between revisions
('വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 5: | Line 5: | ||
(സി) ഒരു രാഷ്ട്രീയകക്ഷിയുടെയോ ഒരു സഖ്യത്തിന്റെയോ സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലെങ്കിൽ അതിന്റെ പിൻതുണയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്വതന്ത്രനാണെങ്കിൽ അക്കാര്യം വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യ പ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ ഒരു സ്വതന്ത്രാംഗമെന്നും; രേഖപ്പെടുത്തി (1)-ാം ഉപചട്ടപ്രകാരമുള്ള രജിസ്റ്റർ വച്ചുപോരേണ്ടതാണ്. | (സി) ഒരു രാഷ്ട്രീയകക്ഷിയുടെയോ ഒരു സഖ്യത്തിന്റെയോ സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലെങ്കിൽ അതിന്റെ പിൻതുണയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്വതന്ത്രനാണെങ്കിൽ അക്കാര്യം വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യ പ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ ഒരു സ്വതന്ത്രാംഗമെന്നും; രേഖപ്പെടുത്തി (1)-ാം ഉപചട്ടപ്രകാരമുള്ള രജിസ്റ്റർ വച്ചുപോരേണ്ടതാണ്. | ||
(3). (2)-ാം ഉപചട്ടപ്രകാരമുള്ള അംഗത്തിന്റെ സത്യപ്രസ്താവന ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള രണ്ടാം ഫാറത്തിലായിരിക്കേണ്ടതും അത് താൻ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ദിവസം തന്നെ നൽകേണ്ടതുമാണ്; | |||
എന്നാൽ ഈ ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അംഗമായിട്ടുള്ള ഏതൊരാളും (2)-ാം ഉപചട്ടപ്രകാരമുള്ള സത്യപ്രസ്താവന, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുമൂലം നിശ്ചയിക്കുന്ന തീയതിക്കകം, താൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തീയതിയിലെ സ്ഥിതിയനുസരിച്ച് നൽകേണ്ടതും, അതനുസരിച്ച് ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. | എന്നാൽ ഈ ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അംഗമായിട്ടുള്ള ഏതൊരാളും (2)-ാം ഉപചട്ടപ്രകാരമുള്ള സത്യപ്രസ്താവന, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുമൂലം നിശ്ചയിക്കുന്ന തീയതിക്കകം, താൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തീയതിയിലെ സ്ഥിതിയനുസരിച്ച് നൽകേണ്ടതും, അതനുസരിച്ച് ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. | ||
'''വിശദീകരണം'''.-1998-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം ഒരു അംഗം സത്യപ്രസ്താവന നൽകുകയും ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത ചട്ടങ്ങൾ പ്രകാരം സൂക്ഷിച്ചു പോരുന്ന രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ ചട്ടങ്ങൾ പ്രകാരം സത്യ പ്രസ്താവന നൽകേണ്ടതാണ്. | '''വിശദീകരണം'''.-1998-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം ഒരു അംഗം സത്യപ്രസ്താവന നൽകുകയും ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത ചട്ടങ്ങൾ പ്രകാരം സൂക്ഷിച്ചു പോരുന്ന രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ ചട്ടങ്ങൾ പ്രകാരം സത്യ പ്രസ്താവന നൽകേണ്ടതാണ്. | ||
(4) (1)-ാം ഉപചട്ടപ്രകാരം സൂക്ഷിച്ചുപോരുന്ന രജിസ്റ്ററും രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുന്നതിലേക്കായി അംഗങ്ങൾ ഹാജരാക്കുന്ന സത്യപ്രസ്താവനകളും, (1)-ാം ഉപചട്ടപ്രകാരം, അധി കാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ സ്വന്തം ഉത്തരവാദിത്വത്തിൽ, തന്റെ പക്കൽ തന്നെ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. 4. രാഷ്ട്രീയകക്ഷിയോ സഖ്യമോ അതിലുൾപ്പെട്ട അംഗത്തിന് നിർദ്ദേശം നൽകേണ്ട വിധം.- | (4) (1)-ാം ഉപചട്ടപ്രകാരം സൂക്ഷിച്ചുപോരുന്ന രജിസ്റ്ററും രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുന്നതിലേക്കായി അംഗങ്ങൾ ഹാജരാക്കുന്ന സത്യപ്രസ്താവനകളും, (1)-ാം ഉപചട്ടപ്രകാരം, അധി കാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ സ്വന്തം ഉത്തരവാദിത്വത്തിൽ, തന്റെ പക്കൽ തന്നെ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. | ||
'''4. രാഷ്ട്രീയകക്ഷിയോ സഖ്യമോ അതിലുൾപ്പെട്ട അംഗത്തിന് നിർദ്ദേശം നൽകേണ്ട വിധം.-''' | |||
(1) ഒരു രാഷ്ട്രീയ കക്ഷിയോ സഖ്യമോ 3-ാം വകുപ്പ് (എ) ഖണ്ഡത്തിലോ (ബി) ഖണ്ഡത്തിലോ പരാമർശിക്കുന്ന പ്രകാരമുള്ള ഒരു തെരഞ്ഞെടുപ്പിലോ വോട്ടെടുപ്പിലോ വോട്ടു ചെയ്യു ന്നതു സംബന്ധിച്ച് ഏതെങ്കിലും നിർദ്ദേശം നൽകുന്നുവെങ്കിൽ അത് രേഖാമൂലമായിരിക്കേണ്ടതും അപ്രകാരമുള്ള ഒരു നിർദ്ദേശം നൽകേണ്ടത്:- | (1) ഒരു രാഷ്ട്രീയ കക്ഷിയോ സഖ്യമോ 3-ാം വകുപ്പ് (എ) ഖണ്ഡത്തിലോ (ബി) ഖണ്ഡത്തിലോ പരാമർശിക്കുന്ന പ്രകാരമുള്ള ഒരു തെരഞ്ഞെടുപ്പിലോ വോട്ടെടുപ്പിലോ വോട്ടു ചെയ്യു ന്നതു സംബന്ധിച്ച് ഏതെങ്കിലും നിർദ്ദേശം നൽകുന്നുവെങ്കിൽ അത് രേഖാമൂലമായിരിക്കേണ്ടതും അപ്രകാരമുള്ള ഒരു നിർദ്ദേശം നൽകേണ്ടത്:- | ||
(i) ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട അംഗത്തിന്റെയോ അതിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗത്തിന്റെയോ കാര്യത്തിൽ പ്രസ്തുത അംഗത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ആ രാഷ്ട്രീയ കക്ഷിയുടേതായ ചിഹ്നം ശുപാർശ ചെയ്യുന്നതിന്, അതതു കാലങ്ങളിൽ, രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ ആയിരിക്കേണ്ടതാണ്. | (i) ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട അംഗത്തിന്റെയോ അതിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗത്തിന്റെയോ കാര്യത്തിൽ പ്രസ്തുത അംഗത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ആ രാഷ്ട്രീയ കക്ഷിയുടേതായ ചിഹ്നം ശുപാർശ ചെയ്യുന്നതിന്, അതതു കാലങ്ങളിൽ, രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ ആയിരിക്കേണ്ടതാണ്. | ||
{{ | {{approved}} |
Latest revision as of 05:23, 30 May 2019
വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യപ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ, അതതു സംഗതിപോലെ, പ്രസ്തുത രാഷ്ട്രീയ കക്ഷിയിലെ അംഗമെന്നോ, രാഷ്ട്രീയ കക്ഷിയുടെ പിൻതുണയുള്ള അംഗമെന്നോ;
(ബി) ഒരു സഖ്യത്തിന്റെ സ്ഥാനാർത്ഥിയായോ ആ സഖ്യത്തിന്റെ പിൻതുണയുള്ള സ്ഥാനാർത്ഥിയായോ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്വതന്ത്രനാണെങ്കിൽ അക്കാര്യം വെളിവാ ക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യപ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ, അതതു സംഗതിപോലെ, പ്രസ്തുത സഖ്യത്തിലെ അംഗമെന്നോ സഖ്യത്തിന്റെ പിൻതുണയുള്ള അംഗമെന്നോ;
(സി) ഒരു രാഷ്ട്രീയകക്ഷിയുടെയോ ഒരു സഖ്യത്തിന്റെയോ സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലെങ്കിൽ അതിന്റെ പിൻതുണയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്വതന്ത്രനാണെങ്കിൽ അക്കാര്യം വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യ പ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ ഒരു സ്വതന്ത്രാംഗമെന്നും; രേഖപ്പെടുത്തി (1)-ാം ഉപചട്ടപ്രകാരമുള്ള രജിസ്റ്റർ വച്ചുപോരേണ്ടതാണ്.
(3). (2)-ാം ഉപചട്ടപ്രകാരമുള്ള അംഗത്തിന്റെ സത്യപ്രസ്താവന ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള രണ്ടാം ഫാറത്തിലായിരിക്കേണ്ടതും അത് താൻ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ദിവസം തന്നെ നൽകേണ്ടതുമാണ്; എന്നാൽ ഈ ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അംഗമായിട്ടുള്ള ഏതൊരാളും (2)-ാം ഉപചട്ടപ്രകാരമുള്ള സത്യപ്രസ്താവന, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുമൂലം നിശ്ചയിക്കുന്ന തീയതിക്കകം, താൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തീയതിയിലെ സ്ഥിതിയനുസരിച്ച് നൽകേണ്ടതും, അതനുസരിച്ച് ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.
വിശദീകരണം.-1998-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം ഒരു അംഗം സത്യപ്രസ്താവന നൽകുകയും ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത ചട്ടങ്ങൾ പ്രകാരം സൂക്ഷിച്ചു പോരുന്ന രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ ചട്ടങ്ങൾ പ്രകാരം സത്യ പ്രസ്താവന നൽകേണ്ടതാണ്.
(4) (1)-ാം ഉപചട്ടപ്രകാരം സൂക്ഷിച്ചുപോരുന്ന രജിസ്റ്ററും രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുന്നതിലേക്കായി അംഗങ്ങൾ ഹാജരാക്കുന്ന സത്യപ്രസ്താവനകളും, (1)-ാം ഉപചട്ടപ്രകാരം, അധി കാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ സ്വന്തം ഉത്തരവാദിത്വത്തിൽ, തന്റെ പക്കൽ തന്നെ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.
4. രാഷ്ട്രീയകക്ഷിയോ സഖ്യമോ അതിലുൾപ്പെട്ട അംഗത്തിന് നിർദ്ദേശം നൽകേണ്ട വിധം.-
(1) ഒരു രാഷ്ട്രീയ കക്ഷിയോ സഖ്യമോ 3-ാം വകുപ്പ് (എ) ഖണ്ഡത്തിലോ (ബി) ഖണ്ഡത്തിലോ പരാമർശിക്കുന്ന പ്രകാരമുള്ള ഒരു തെരഞ്ഞെടുപ്പിലോ വോട്ടെടുപ്പിലോ വോട്ടു ചെയ്യു ന്നതു സംബന്ധിച്ച് ഏതെങ്കിലും നിർദ്ദേശം നൽകുന്നുവെങ്കിൽ അത് രേഖാമൂലമായിരിക്കേണ്ടതും അപ്രകാരമുള്ള ഒരു നിർദ്ദേശം നൽകേണ്ടത്:-
(i) ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട അംഗത്തിന്റെയോ അതിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗത്തിന്റെയോ കാര്യത്തിൽ പ്രസ്തുത അംഗത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ആ രാഷ്ട്രീയ കക്ഷിയുടേതായ ചിഹ്നം ശുപാർശ ചെയ്യുന്നതിന്, അതതു കാലങ്ങളിൽ, രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ ആയിരിക്കേണ്ടതാണ്.