Panchayat:Repo18/vol1-page0678: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
ഇതനുസരിച്ച് പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതി നിർദ്ദേശങ്ങൾ പഞ്ചായത്ത് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും സർക്കാരിന് അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്. | ഇതനുസരിച്ച് പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതി നിർദ്ദേശങ്ങൾ പഞ്ചായത്ത് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും സർക്കാരിന് അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്. |
Latest revision as of 05:18, 30 May 2019
ഇതനുസരിച്ച് പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതി നിർദ്ദേശങ്ങൾ പഞ്ചായത്ത് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും സർക്കാരിന് അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്.
ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥൻമാരുടെയും അഭിപ്രായം പഞ്ചായത്ത് തേടേണ്ടതും, ഉദ്യോഗസ്ഥൻമാരുടെ ലഭ്യത, ഫണ്ടിന്റെ പര്യാപ്തത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കേണ്ടതുമാണ്.
(3) ഒരു സേവനം ലഭ്യമാക്കുന്നതിന് തീരുമാനിക്കുന്നതോടൊപ്പം ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, അതിന്റെ നടപടിക്രമവും, ഗുണനിലവാരവും, ഈടാക്കേണ്ട ഫീസും (സേവനം സൗജന്യമല്ലെങ്കിൽ) പഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്.
(4) സമയബന്ധിതമായി ലഭ്യമാക്കുവാൻ പഞ്ചായത്ത് തീരുമാനിക്കുന്ന സേവനങ്ങൾ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ പഞ്ചായത്തിനെ സർക്കാർ ഭരമേല്പിച്ചിട്ടുള്ളതോ ആയ ചുമതലകളുമായി ബന്ധപ്പെട്ടവയായിരിക്കേണ്ടതാണ്.
(5) സമയബന്ധിതമായി ലഭ്യമാക്കുന്ന സേവനങ്ങളിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.
(6) ഏതെങ്കിലും ഒരു സേവനം ലഭ്യമാക്കുന്നതിന് ആക്ടിലോ മറ്റേതെങ്കിലും നിയമത്തിലോ ഏതെങ്കിലും ചട്ടങ്ങളിലോ ഒരു സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് നിശ്ചയിക്കുന്ന സമയപരിധി അതിലപ്പുറമാകുവാൻ പാടുള്ളതല്ല.
(7) സമയബന്ധിതമായി ലഭ്യമാക്കാമെന്ന് പഞ്ചായത്ത് തീരുമാനിക്കുന്ന സേവനങ്ങളുടെ വിവരം ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിൽ 'പൗരാവകാശ രേഖ' എന്ന പേരിൽ പഞ്ചായത്ത് തയ്യാറാക്കേണ്ടതും നാലാം ചട്ടത്തിൽ പറയുന്ന പ്രകാരം അത് പ്രസിദ്ധീകരിക്കേണ്ടതുമാണ്.
4. പൗരാവകാശ രേഖ പ്രസിദ്ധീകരിക്കൽ.- (1) മൂന്നാം ചട്ടപ്രകാരം പഞ്ചായത്ത് തയ്യാറാക്കുന്ന പൗരാവകാശ രേഖ പൊതുജനങ്ങളുടെ അറിവിലേക്കായി പഞ്ചായത്താഫീസ് നോട്ടീസ് ബോർഡിലും പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് നോട്ടീസ് ബോർഡുകളിലും പതിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതും അത് അച്ചടിച്ച് പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ടതുമാണ്. ഒരു പൗരാവകാശ രേഖ നിലവിലുള്ള കാലത്തോളം അതിന് പഞ്ചായത്ത് വേണ്ടത്ര പ്രചാരണം നൽകേണ്ടതാണ്. പൗരാവകാശ രേഖയുടെ പകർപ്പ് ആവശ്യപ്പെടുന്നവർക്ക് അത് ലഭ്യമാക്കുവാൻ പഞ്ചായത്ത് നടപടിയെടുക്കേണ്ടതാണ്.
(2) പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയ പൗരാവകാശ രേഖയുടെ രത്നച്ചുരുക്കം ഒരു ബോർഡിൽ പെയിന്റുകൊണ്ടെഴുതി പഞ്ചായത്താഫീസിൽ പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കേണ്ടതാണ്.
(3) പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയ പൗരാവകാശരേഖ തൊട്ടടുത്ത് ആദ്യം വരുന്ന ഗ്രാമസഭാ യോഗങ്ങളിൽ വായിക്കേണ്ടതാണ്.
5. പൗരാവകാശ രേഖയുടെ പ്രാബല്യ കാലാവധി.- യഥാക്രമം മൂന്നും നാലും ചട്ടങ്ങൾ പ്രകാരം പഞ്ചായത്ത് തയ്യാറാക്കിയതും പ്രസിദ്ധപ്പെടുത്തിയതുമായ ഒരു പൗരാവകാശ രേഖയ്ക്ക്, ഒമ്പതാം ചട്ടപ്രകാരമുള്ള പുതുക്കലിന് വിധേയമായി, പ്രസ്തുത പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെയും അതിനുശേഷം പുതിയ പഞ്ചായത്ത് രൂപീകരിച്ച് ഒരു പൗരാവകാശരേഖ പുതുതായി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുന്നതുവരെയും പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
6. സേവനം ലഭ്യമാകുന്നതിനുള്ള അപേക്ഷകൾ.- പൗരാവകാശ രേഖയിൽ പരാമർശിച്ചിട്ടുള്ള ഒരു സേവനം ലഭ്യമാകുന്നതിന്, ആവശ്യക്കാരൻ അതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫാറത്തിൽ, പഞ്ചായത്ത് സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ നൽകേണ്ടതാണ്.
(2) അപേക്ഷ നൽകുന്നതിനുള്ള ഫാറം സൗജന്യമായോ യഥാർത്ഥ വില ഈടാക്കിയോ പഞ്ചായത്ത് ആവശ്യക്കാർക്ക് നല്കേണ്ടതാണ്.
(3) അപേക്ഷാഫാറം വിതരണം ചെയ്യുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നതിനും അപേക്ഷയെ സംബന്ധിക്കുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും അതത് ഓഫീസിൽ ഒരു അന്വേഷണ കൗണ്ടർ പഞ്ചായത്ത് ഏർപ്പെടുത്തേണ്ടതാണ്.
(4) സേവനം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കുന്ന അപേക്ഷകൾക്ക് ക്രമനമ്പർ നൽകേണ്ടതും അപേക്ഷകന്റെ പേര്, അപേക്ഷ കിട്ടിയ തീയതി, അപേക്ഷയിലെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.
(5) ഒരു അപേക്ഷ കിട്ടിയാലുടൻ അപേക്ഷകന് കൈപ്പറ്റ് രസീത്, നൽകേണ്ടതും, അതിൽ സേവനം ലഭ്യമാക്കാവുന്ന ഉദ്ദേശ തീയതി, ഇത് സംബന്ധിച്ച അപേക്ഷകൻ സമീപിക്കേണ്ട ഉദ്യോഗസ്ഥന്റെ പേര്, ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തേണ്ടതുമാണ്.
7. സേവനം ലഭ്യമാക്കുവാനുള്ള ബാദ്ധ്യത.- (1) പൗരാവകാശ രേഖയിൽ പരാമർശിച്ചിട്ടുള്ള ഒരു സേവനം, അതത് സമയപരിധിക്കകം അർഹനായ അപേക്ഷകന് ലഭ്യമാക്കാൻ പഞ്ചായത്തും സെക്രട്ടറിയും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരായിരിക്കുന്നതും വീഴ്ചവരുത്തുന്നത് ഉത്തരവാദിത്തലംഘനമായി കണക്കാക്കപ്പെടുന്നതുമാണ്.
(2) ഒരു സേവനം ഉദ്ദേശിക്കപ്പെട്ട സമയപരിധിക്കകം ഒരപേക്ഷകന് ലഭ്യമാക്കാൻ ന്യയമായ കാരണങ്ങളാൽ സാധിക്കുന്നില്ലെങ്കിൽ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനെ പ്രസ്തുത സമയ പരിധിക്കകം അറിയിക്കേണ്ടതാണ്. അതോടൊപ്പം കഴിയുമെങ്കിൽ, പുതുക്കിയ സമയപരിധി കൂടി അപേക്ഷകനെ അറിയിക്കേണ്ടതാണ്.
(3) ഒരു സേവനം ലഭ്യമാക്കുന്നതിൽ പഞ്ചായത്തിന്റെ ഒരുദ്യോഗസ്ഥൻ വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതായി ഒരു അപേക്ഷകന് തോന്നുന്ന പക്ഷം, അയാൾക്ക് തന്റെ പരാതി പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്നതും അപ്രകാരം പരാതി ലഭിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് അത് നേരിട്ട് പരിശോധിച്ച് തീർപ്പാക്കേണ്ടതുമാണ്.
(4) പൗരാവകാശ രേഖ പ്രകാരം തനിക്ക് അർഹമായ ഒരു സേവനം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അല്ലെങ്കിൽ പഞ്ചായത്തിലെ ഒരംഗം അല്ലെങ്കിൽ പഞ്ചായത്തിന്റെ ഒരുദ്യോഗസ്ഥൻ മനപ്പൂർവ്വമായ വീഴ്ചയോ കാലതാമസമോ വരുത്തിയെന്ന് ഒരു പൗരൻ കരുതുന്ന പക്ഷം, അയാൾക്ക് ബന്ധപ്പെട്ട പഞ്ചായത്ത് അല്ലെങ്കിൽ പഞ്ചായത്തംഗം അല്ലെങ്കിൽ ഉദ്യോഗസ്ഥൻ ആക്ടിലെ 271 എഫ് വകുപ്പ് (ഇ) ഖണ്ഡത്തിൽ നിർവചിച്ചിട്ടുള്ള ദുർഭരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിച്ചുകൊണ്ട് ഓംബുഡ്സ്മാൻ മുമ്പാകെ പരാതി നൽകാവുന്നതാണ്.
8. വിവരങ്ങൾ ലഭ്യമാക്കൽ- ഒരു പൗരാവകാശ രേഖയിൽ പറയുന്ന സേവനങ്ങൾ അപേക്ഷകർക്ക് ലഭ്യമാക്കിയത് സംബന്ധിച്ച ഏതൊരു വിവരവും ആക്ടിലെ 271 എ വകുപ്പിലെ (എ.) ഖണ്ഡത്തിലെ നിർവചനത്തിന്റെ പരിധിയിൽ വരുന്നതും അത് അറിയുവാൻ 271 ബി വകുപ്പ് പ്രകാരം ഏതൊരാളിനും അവകാശമുണ്ടായിരിക്കുന്നതുമാണ്.
9. പൗരാവകാശരേഖ പുതുക്കലും വിലയിരുത്തലും.- (1) മൂന്നാം ചട്ട പ്രകാരം തയ്യാറാക്കിയതും (4)-ാം ചട്ട പ്രകാരം പ്രസിദ്ധീകരിച്ചതുമായ പൗരാവകാശ രേഖ വർഷത്തിലൊരിക്കൽ പഞ്ചായത്ത് ചർച്ച ചെയ്ത് പുതുക്കുകയും കാലാനുസൃതമാക്കുകയും ചെയ്യേണ്ടതാണ്.
(2) പൗരാവകാശ രേഖ ഓരോ വർഷവും പുതുക്കുന്നത്, മുൻവർഷത്തെ അനുഭവത്തെ അടിസ്ഥാനമാക്കി അതിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുവാനും കഴിയുമെങ്കിൽ അതിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുവാനും, സേവനം ലഭ്യമാക്കുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കേണ്ടതാണ്.
(3) പൗരാവകാശ രേഖയുടെ കാര്യത്തിലെന്നപോലെ അതിന്റെ പുതുക്കലും പഞ്ചായത്ത് നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തേണ്ടതും പകർപ്പുകൾ അച്ചടിച്ച് ജനങ്ങൾക്ക് വിതരണം ചെയ്യേണ്ടതുമാണ്,
(4) പൗരാവകാശ രേഖയിൽ പരാമർശിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുരോഗതി പഞ്ചായത്ത് ഇടയ്ക്കിടെ വിലയിരുത്തേണ്ടതും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അതത് സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് നൽകേണ്ടതുമാണ്.
താഴെപ്പറയുന്ന സേവനങ്ങൾ ഈ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരൻമാർക്ക് പഞ്ചായത്ത് സമയബന്ധിതമായി ലഭ്യമാക്കുന്നതാണ്.
ക്രമ
||
നമ്പർ
ലഭ്യമാക്കുന്ന അപേക്ഷകൻ സേവനം ലഭ്യമാക്കുന്നതിനുള്ള നമ്പർ സേവനങ്ങളുടെ വിവരം o IOAfc8866me സമയപരിധി (അപേക്ഷ കിട്ടിയതിനു നിബന്ധനകൾ ശേഷമുള്ള സമയം/ദിവസം) (1) (2) (3) (4)
കുറിപ്പ്.- മേൽപ്പറഞ്ഞ സേവനങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും അപേക്ഷാ ഫാറവും പഞ്ചായത്താഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |