Panchayat:Repo18/vol1-page0641: Difference between revisions
No edit summary |
No edit summary |

(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ | 1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ | ||

'''എസ്.ആർ.ഒ. നമ്പർ 6/2000-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 271 ആർ വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

'''എസ്.ആർ.ഒ. നമ്പർ 6/2000-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 271 ആർ വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

'''ചട്ടങ്ങൾ''' | |||

'''1. ചുരുക്കപ്പേരും പ്രാരംഭവും-''' (1) ഈ ചട്ടങ്ങൾക്ക് 1999-ലെ തദ്ദേശ സ്വയംഭരണ |
'''1. ചുരുക്കപ്പേരും പ്രാരംഭവും-''' (1) ഈ ചട്ടങ്ങൾക്ക് 1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം:-

'''2. നിർവ്വചനങ്ങൾ-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം:-

Line 11: | Line 11: | ||

(ജി) 'പട്ടിക' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള പട്ടിക എന്നർത്ഥമാകുന്നു;

(ജി) 'പട്ടിക' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള പട്ടിക എന്നർത്ഥമാകുന്നു;

(എച്ച്) ‘വകുപ്പ് എന്നാൽ പഞ്ചായത്ത് ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(എച്ച്) ‘വകുപ്പ് എന്നാൽ പഞ്ചായത്ത് ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ പഞ്ചാ യത്ത് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും മേൽപ്പറഞ്ഞ |
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ പഞ്ചാ യത്ത് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും മേൽപ്പറഞ്ഞ ആക്റ്റുകളിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

'''3. ആസ്ഥാനം.-''' തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കുന്നതാണ്.

'''3. ആസ്ഥാനം.-''' തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കുന്നതാണ്.

'''4. സേവന വേതന വ്യവസ്ഥകൾ.-''' ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും ബത്തയ്ക്കും അർഹതയു ണ്ടായിരിക്കുന്നാണ്.

'''4. സേവന വേതന വ്യവസ്ഥകൾ.-''' ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും ബത്തയ്ക്കും അർഹതയു ണ്ടായിരിക്കുന്നാണ്.

Line 27: | Line 27: | ||

'''14. നമ്പരു നൽകൽ-''' ഓരോ പരാതിക്കും ‘ബി’ ഫാറത്തിൽ ക്രമമായി നമ്പരിടേണ്ടതും അതേ നമ്പർ തന്നെ പരാതിയിലും രേഖപ്പെടുത്തേണ്ടതുമാണ്.

'''14. നമ്പരു നൽകൽ-''' ഓരോ പരാതിക്കും ‘ബി’ ഫാറത്തിൽ ക്രമമായി നമ്പരിടേണ്ടതും അതേ നമ്പർ തന്നെ പരാതിയിലും രേഖപ്പെടുത്തേണ്ടതുമാണ്.

'''15. ന്യൂനതയുള്ള പരാതികൾ-''' പഞ്ചായത്ത് ആക്ടിലെയും ഈ ചട്ടങ്ങളിലെയും വ്യവസ്ഥ കൾ പാലിച്ചിട്ടില്ലാത്ത ഏതൊരു പരാതിയും പരിഗണനാർഹമല്ല

'''15. ന്യൂനതയുള്ള പരാതികൾ-''' പഞ്ചായത്ത് ആക്ടിലെയും ഈ ചട്ടങ്ങളിലെയും വ്യവസ്ഥ കൾ പാലിച്ചിട്ടില്ലാത്ത ഏതൊരു പരാതിയും പരിഗണനാർഹമല്ല

എന്നാൽ ന്യൂനതയുള്ള പരാതികൾ പരാതിക്കാരന് മടക്കി നൽകേണ്ടതും അപ്രകാരം മടക്കി നൽകുന്ന പരാതികളിലുള്ള ന്യൂനതകൾ രേഖാമൂലം അറിയിക്കേണ്ടതുമാണ്. അപ്രകാരം തിരിച്ചു കിട്ടിയ പരാതി ന്യൂനതകൾ പരിഹരിച്ച്, പരാതിക്കാരന് അത് തിരിച്ചുകിട്ടിയ തീയതി മുതൽ പതി നഞ്ചു ദിവസത്തിനകം വീണ്ടും സമർപ്പിച്ചാൽ ആയത് 13-ാം ചട്ടപ്രകാരം സമർപ്പിക്കപ്പെട്ട ഒരു പരാതിയായി |
എന്നാൽ ന്യൂനതയുള്ള പരാതികൾ പരാതിക്കാരന് മടക്കി നൽകേണ്ടതും അപ്രകാരം മടക്കി നൽകുന്ന പരാതികളിലുള്ള ന്യൂനതകൾ രേഖാമൂലം അറിയിക്കേണ്ടതുമാണ്. അപ്രകാരം തിരിച്ചു കിട്ടിയ പരാതി ന്യൂനതകൾ പരിഹരിച്ച്, പരാതിക്കാരന് അത് തിരിച്ചുകിട്ടിയ തീയതി മുതൽ പതി നഞ്ചു ദിവസത്തിനകം വീണ്ടും സമർപ്പിച്ചാൽ ആയത് 13-ാം ചട്ടപ്രകാരം സമർപ്പിക്കപ്പെട്ട ഒരു പരാതിയായി പരിഗണിച്ച് മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

'''16. എതിർ കക്ഷിക്ക് നോട്ടീസ് നൽകൽ-''' ഓംബുഡ്സ്മാൻ, ഒരു പരാതി രജിസ്റ്റർ ചെയ്യു കയും പരാതിക്കാരന് കൈപ്പറ്റ് |
'''16. എതിർ കക്ഷിക്ക് നോട്ടീസ് നൽകൽ-''' ഓംബുഡ്സ്മാൻ, ഒരു പരാതി രജിസ്റ്റർ ചെയ്യു കയും പരാതിക്കാരന് കൈപ്പറ്റ് രസീത് നൽകുകയും ചെയ്തശേഷം പരാതിയിലെ എതിർകക്ഷിക്ക് പരാതിയുടെയും അതിന് ആധാരമായ രേഖകളുടെയും ഒരു പകർപ്പ്, അതേപ്പറ്റി അയാൾക്ക് പറയാനുള്ളതിന്റെ ഒരു പത്രികയും ബന്ധപ്പെട്ട രേഖകളും നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും അപ്രകാരം സമർപ്പിക്കാതിരുന്നാൽ പരാതി എക്സ് പാർട്ടിയായി തീർപ്പാക്കുമെന്നും അറിയിച്ചുകൊണ്ട് ഫാറം 'ഡി'യിലുള്ള നോട്ടീസ് സഹിതം നൽകേണ്ടതാണ്.

'''17. നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള അധികാരം-'''ഓംബുഡ്സ്മാന് പരാതിക്ക് ആധാരമായ ഏതെങ്കിലും പ്രവൃത്തി താൽക്കാലികമായി നിർത്തിവയ്ക്കക്കേണ്ടത് നീതിന്യായ വ്യവസ്ഥകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് ബോധ്യമാകുന്നപക്ഷം അപ്രകാരം നിർത്തിവയ്ക്കുവാൻ ഉത്തരവിടാവുന്നതും, അത് ബന്ധപ്പെട്ട കക്ഷികൾ പാലിക്കേണ്ടതുമാണ്.

'''17. നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള അധികാരം-'''ഓംബുഡ്സ്മാന് പരാതിക്ക് ആധാരമായ ഏതെങ്കിലും പ്രവൃത്തി താൽക്കാലികമായി നിർത്തിവയ്ക്കക്കേണ്ടത് നീതിന്യായ വ്യവസ്ഥകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് ബോധ്യമാകുന്നപക്ഷം അപ്രകാരം നിർത്തിവയ്ക്കുവാൻ ഉത്തരവിടാവുന്നതും, അത് ബന്ധപ്പെട്ട കക്ഷികൾ പാലിക്കേണ്ടതുമാണ്.

'''18. സാക്ഷികളുടെ വിചാരണയും രേഖകൾ ഹാജരാക്കലും-''' (1) ഓംബുഡ്സ്മാന് ഒരു പരാതിക്ക് ആധാരമായ സംഗതിയിൽ ഏതെങ്കിലും വ്യക്തിയെ സാക്ഷിയായി സമൺ ചെയ്യാവുന്നതും പരാതിക്കാരനോ എതിർകക്ഷിയോ ഉൾപ്പെടെ ഏതൊരാളോടും ബന്ധപ്പെട്ട രേഖകളും റിക്കാർഡുകളും (തന്റെ മുൻപാകെ ഹാജരാക്കാൻ ഏർപ്പാടു ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതുമാണ്.

'''18. സാക്ഷികളുടെ വിചാരണയും രേഖകൾ ഹാജരാക്കലും-''' (1) ഓംബുഡ്സ്മാന് ഒരു പരാതിക്ക് ആധാരമായ സംഗതിയിൽ ഏതെങ്കിലും വ്യക്തിയെ സാക്ഷിയായി സമൺ ചെയ്യാവുന്നതും പരാതിക്കാരനോ എതിർകക്ഷിയോ ഉൾപ്പെടെ ഏതൊരാളോടും ബന്ധപ്പെട്ട രേഖകളും റിക്കാർഡുകളും (തന്റെ മുൻപാകെ ഹാജരാക്കാൻ ഏർപ്പാടു ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതുമാണ്.

Line 174: | Line 174: | ||
| ക്രമ നമ്പർ | | ക്രമ നമ്പർ | ||
| പരാതി രജിസ്റ്റർ ചെയ്ത തീയതി | | പരാതി രജിസ്റ്റർ ചെയ്ത തീയതി | ||
| | | പരാതി ക്കാരൻറ പേരും മേൽ വിലാസവും | ||
| | | എതിർ കക്ഷി കളുടെ പേരും മേൽ വിലാസവും | ||
| | | പരാ തിയുടെ ചുരുക്കം | ||
| ഇടക്കാല | | ഇടക്കാല ഉത്തര വിൻറെ തീയതിയും ചുരുക്കവും | ||
| അവസാന ഉത്തരവ് | | അവസാന ഉത്തരവ് പുറപ്പെടു വിച്ച തീയതി | ||
| | | ഉത്തര വിൻറെ ചുരുക്കം | ||
| | | ഓംബു ഡ്സ്മാൻറെ ഒപ്പ് | ||
| റിമാർക്സ് | | റിമാർക്സ് | ||

Line 196: | Line 196: | ||
'''ഫാറം സി''' | '''ഫാറം സി''' | ||
(13-ാം ചട്ടം കാണുക) | (13-ാം ചട്ടം കാണുക) | ||
'''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ, തിരുവനന്തപുരം.''' | '''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ, തിരുവനന്തപുരം.''' | ||
'''രസിത് .''' </center | '''രസിത് .'''  | ||

താങ്കളുടെ ............................. തീയതിയിലെ പരാതി..................... തീയതിയിൽ ലഭിച്ചു. അത്. ................................ ലെ ...................... നമ്പർ പരാതിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

താങ്കളുടെ ............................. തീയതിയിലെ പരാതി..................... തീയതിയിൽ ലഭിച്ചു. അത്. ................................ ലെ ...................... നമ്പർ പരാതിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു
| . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു

Line 224: | Line 224: | ||

{{ | {{Approved}} |
Latest revision as of 04:52, 30 May 2019
1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 6/2000- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 271 ആർ വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും- (1) ഈ ചട്ടങ്ങൾക്ക് 1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം:-
(ബി) 'പരാതി എന്നാൽ പഞ്ചായത്ത് ആക്ടിലെ 271 എഫ് (സ) വകുപ്പ് പ്രകാരമുള്ള ഒരു പരാതി എന്നർത്ഥമാകുന്നു;
(സി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;
(ഇ) 'മുനിസിപ്പാലിറ്റി ആക്ട് എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ 20) എന്നർത്ഥമാകുന്നു;
(എഫ്) 'പഞ്ചായത്ത് ആക്ട് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ജി) 'പട്ടിക' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള പട്ടിക എന്നർത്ഥമാകുന്നു;
(എച്ച്) ‘വകുപ്പ് എന്നാൽ പഞ്ചായത്ത് ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ പഞ്ചാ യത്ത് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും മേൽപ്പറഞ്ഞ ആക്റ്റുകളിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. ആസ്ഥാനം.- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കുന്നതാണ്.
4. സേവന വേതന വ്യവസ്ഥകൾ.- ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും ബത്തയ്ക്കും അർഹതയു ണ്ടായിരിക്കുന്നാണ്.
6. സ്റ്റാഫ്- ഓംബുഡ്സ്മാനിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിൽ അതിനെ സഹായിക്കാനായി സർക്കാർ, ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള പട്ടികയിൽ പറയുന്ന പ്രകാരമുള്ള ഒരു സെക്രട്ടറിയെയും മറ്റു ഉദ്യോഗസ്ഥന്മാരെയും നിയമിക്കേണ്ടതാണ്.
എന്നാൽ സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന സംഗതികളിൽ ഓംബുഡ്സ്മാനുമായി കൂടിയാലോചിച്ച യുക്തമെന്നു തോന്നുന്ന മറ്റ് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും കൂടുതലായി നിയമിക്കാവുന്നതാണ്.
7. പരാതിയുടെ മാതൃക.- പരാതി, എഴുതിയതും കഴിയുന്നിടത്തോളം ഫാറം ‘എ’യിലെ മാതൃകയിലായിരിക്കേണ്ടതുമാണ്.
8. പരാതിയുടെ പകർപ്പുകൾ.- ഓരോ പരാതിയും അതോടൊപ്പമുള്ള രേഖകളും പരാതിയിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും പകർപ്പുകളോടു കൂടിയതായിരിക്കേണ്ടതാണ്.
9. പരാതിയോടൊപ്പമുള്ള ദൃഢപ്രസ്താവന.- ഓരോ പരാതിയോടൊപ്പവും പരാതിയിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ തന്റെ ഉത്തമ വിശ്വാസത്തിലും അറിവിലും പെട്ടിടത്തോളം ശരിയും സത്യവുമാണെന്ന ഒരു ദൃഢപ്രസ്താവന ഉണ്ടായിരിക്കേണ്ടതാണ്.
10. ഹാജരാക്കുന്ന രേഖകളുടെ പകർപ്പുകൾ.- (1) പരാതിക്കാരൻ ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരാതിയോടൊപ്പം, അപ്രകാരമുള്ള രേഖ/രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും പരാതിയിൽ എത്ര എതിർ കക്ഷികളുണ്ടോ അത്രയും അധിക പകർപ്പുകളും സമർപ്പിക്കേണ്ടതാണ്.
(2) സർക്കാരിനുവേണ്ടി സമർപ്പിക്കുന്ന പരാതികൾക്കും (1)-ാം ഉപചട്ടത്തിൽ പറയപ്പെടുന്ന നിബന്ധനകൾ ബാധകമായിരിക്കുന്നതാണ്.
11. പരാതി സമർപ്പിക്കുന്ന രീതി.- ഓംബുഡ്സ്മാൻ മുൻപാകെ സമർപ്പിക്കുന്ന ഓരോ പരാതിയും ഓംബുഡ്സ്മാന്റെ സെക്രട്ടറി മുൻപാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
12. ഫീസ്.- പരാതിക്കാരൻ, പരാതിയുടെ ഫീസായി പത്തു രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് ഓരോ പരാതിയിലും പതിക്കേണ്ടതാണ്.
എന്നാൽ ഒരു പരാതി സർക്കാരിനുവേണ്ടി സർക്കാർ അധികാരപ്പെടുത്തിയ ഒരാൾ സമർപ്പിക്കുകയാണെങ്കിൽ ഫീസ് നൽകേണ്ടതില്ല.
13. പരാതികൾ രജിസ്റ്റർ ചെയ്യൽ.- ഓരോ പരാതിയെയും സംബന്ധിച്ച വിവരം, സെക്രട്ടറി, ഫാറം ‘ബി’യിലുള്ള രജിസ്റ്ററിൽ ചേർക്കേണ്ടതും പരാതി സ്വീകരിച്ചെന്നും അത് രജിസ്റ്റർ ചെയ്തതുവെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കൈപ്പറ്റ് രസീത, ഫാറം ‘സി’യിൽ നൽകുകയോ തപാലിൽ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.
14. നമ്പരു നൽകൽ- ഓരോ പരാതിക്കും ‘ബി’ ഫാറത്തിൽ ക്രമമായി നമ്പരിടേണ്ടതും അതേ നമ്പർ തന്നെ പരാതിയിലും രേഖപ്പെടുത്തേണ്ടതുമാണ്.
15. ന്യൂനതയുള്ള പരാതികൾ- പഞ്ചായത്ത് ആക്ടിലെയും ഈ ചട്ടങ്ങളിലെയും വ്യവസ്ഥ കൾ പാലിച്ചിട്ടില്ലാത്ത ഏതൊരു പരാതിയും പരിഗണനാർഹമല്ല
എന്നാൽ ന്യൂനതയുള്ള പരാതികൾ പരാതിക്കാരന് മടക്കി നൽകേണ്ടതും അപ്രകാരം മടക്കി നൽകുന്ന പരാതികളിലുള്ള ന്യൂനതകൾ രേഖാമൂലം അറിയിക്കേണ്ടതുമാണ്. അപ്രകാരം തിരിച്ചു കിട്ടിയ പരാതി ന്യൂനതകൾ പരിഹരിച്ച്, പരാതിക്കാരന് അത് തിരിച്ചുകിട്ടിയ തീയതി മുതൽ പതി നഞ്ചു ദിവസത്തിനകം വീണ്ടും സമർപ്പിച്ചാൽ ആയത് 13-ാം ചട്ടപ്രകാരം സമർപ്പിക്കപ്പെട്ട ഒരു പരാതിയായി പരിഗണിച്ച് മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
16. എതിർ കക്ഷിക്ക് നോട്ടീസ് നൽകൽ- ഓംബുഡ്സ്മാൻ, ഒരു പരാതി രജിസ്റ്റർ ചെയ്യു കയും പരാതിക്കാരന് കൈപ്പറ്റ് രസീത് നൽകുകയും ചെയ്തശേഷം പരാതിയിലെ എതിർകക്ഷിക്ക് പരാതിയുടെയും അതിന് ആധാരമായ രേഖകളുടെയും ഒരു പകർപ്പ്, അതേപ്പറ്റി അയാൾക്ക് പറയാനുള്ളതിന്റെ ഒരു പത്രികയും ബന്ധപ്പെട്ട രേഖകളും നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും അപ്രകാരം സമർപ്പിക്കാതിരുന്നാൽ പരാതി എക്സ് പാർട്ടിയായി തീർപ്പാക്കുമെന്നും അറിയിച്ചുകൊണ്ട് ഫാറം 'ഡി'യിലുള്ള നോട്ടീസ് സഹിതം നൽകേണ്ടതാണ്.
17. നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള അധികാരം-ഓംബുഡ്സ്മാന് പരാതിക്ക് ആധാരമായ ഏതെങ്കിലും പ്രവൃത്തി താൽക്കാലികമായി നിർത്തിവയ്ക്കക്കേണ്ടത് നീതിന്യായ വ്യവസ്ഥകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് ബോധ്യമാകുന്നപക്ഷം അപ്രകാരം നിർത്തിവയ്ക്കുവാൻ ഉത്തരവിടാവുന്നതും, അത് ബന്ധപ്പെട്ട കക്ഷികൾ പാലിക്കേണ്ടതുമാണ്.
18. സാക്ഷികളുടെ വിചാരണയും രേഖകൾ ഹാജരാക്കലും- (1) ഓംബുഡ്സ്മാന് ഒരു പരാതിക്ക് ആധാരമായ സംഗതിയിൽ ഏതെങ്കിലും വ്യക്തിയെ സാക്ഷിയായി സമൺ ചെയ്യാവുന്നതും പരാതിക്കാരനോ എതിർകക്ഷിയോ ഉൾപ്പെടെ ഏതൊരാളോടും ബന്ധപ്പെട്ട രേഖകളും റിക്കാർഡുകളും (തന്റെ മുൻപാകെ ഹാജരാക്കാൻ ഏർപ്പാടു ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതുമാണ്.
(2) ഒരു പരാതിയിൽ എതിർകക്ഷിയായിട്ടുള്ളവർ അവർ ആശ്രയിക്കുന്ന രേഖകളുംകൂടി ഹാജ രാക്കേണ്ടതാണ്. എന്നാൽ ന്യായമായ കാരണങ്ങളാൽ ഒരു രേഖയുടെ അസ്സൽ ഹാജരാക്കാൻ കഴിയാത്ത സംഗതിയിൽ അതിന്റെ ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പ് പത്രികയോടൊപ്പം ഹാജരാക്കേണ്ടതാണ്.
(3) ഒരു പരാതിയോടൊപ്പം ഹാജരാക്കിയ എല്ലാ രേഖകളും റിക്കാർഡുകളും പരാതി തീർപ്പാക്കിയ ദിവസം മുതൽ രണ്ടു മാസത്തിനു ശേഷം ഒരു മാസത്തിനുള്ളിൽ ആരാണോ അത് ഹാജരാക്കിയത് അയാൾ ഓംബുഡ്സ്മാന്റെ പക്കൽനിന്നും മടക്കി വാങ്ങേണ്ടതാണ്.
19. സൂക്ഷ്മാന്വേഷണം നടത്തുന്നവിധവും നടപടികമവും.- (1) ഓംബുഡ്സ്മാൻ മുൻപാകെ സമർപ്പിക്കപ്പെട്ട പരാതിയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും സംഗതിയിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെയോ മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയോ അഥവാ ഏതെങ്കിലും സാങ്കേതിക വിദഗ്ദ്ധരുടെയോ സൂക്ഷ്മമാന്വേഷണം ആവശ്യമാണെന്ന് ഓംബുഡ്സ്മാന് ബോധ്യമാകുന്ന പക്ഷം, അതത് സംഗതിപോലെ, പോലീസ് ഉദ്യോഗസ്ഥരുടെയോ മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയോ അഥവാ ഏതെങ്കിലും സാങ്കേതിക വിദഗ്ദ്ധരുടെയോ സൂക്ഷമാന്വേഷണത്തിന് അത് വിധേയമാക്കാവുന്നതും അപ്രകാരം ലഭിച്ച അന്വേഷണ റിപ്പോർട്ട് പരാതിയുടെ തീർപ്പാക്കലിന് പരിഗണിക്കാവുന്നതുമാണ്.
(2) അന്വേഷണത്തിന്റെ ഭാഗമായി ഓംബുഡ്സ്മാന്, പരാതിയിൽ ഉൾപ്പെട്ടതോ അതുമായി ബന്ധപ്പെട്ടതോ ആയ കെട്ടിടമോ, ഓഫീസോ, സ്ഥലമോ സന്ദർശിക്കാവുന്നതാണ്.
20. ഓംബുഡ്സ്മാന സൗകര്യപ്രദമായ സ്ഥലത്തും തീയതിയിലും സിറ്റിംഗ് നടത്താ മെന്ന്.- കാര്യനിർവ്വഹണം വേഗത്തിലും ഫലപ്രദമാകുന്നതിനായി ഓംബുഡ്സ്മാന സൗകര്യ പ്രദമായ സ്ഥലത്തും തീയതിയിലും സിറ്റിംഗ് നടത്തി പരാതികൾ തീർപ്പാക്കാവുന്നതാണ്.
21. പരാതിയിന്മേൽ വാദം കേൾക്കലും തീർപ്പാക്കലും.- (1) ഓംബുഡ്സ്മാൻ, നേരിൽ ബോധിപ്പിക്കാൻ അവസരം വേണമെന്ന് പരാതിക്കാരനോ എതിർകക്ഷിയോ ആവശ്യപ്പെടുന്ന പക്ഷം അപ്രകാരം അവസരം നൽകേണ്ടതും അവർ ഹാജരാക്കിയ രേഖകളും മറ്റു തെളിവുകളും കൂടി പരിശോധിച്ചശേഷം പരാതിയിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതുമാണ്.
(2) ഓംബുഡ്സ്മാൻ, ഏതൊരു പരാതിയിലും അതു സ്വീകരിച്ച തീയതി മുതൽ ആറുമാസത്തിനകം അവസാന തീർപ്പ് കൽപ്പിക്കേണ്ടതാണ്.
22. പ്രോസികൃഷനും അനന്തര നടപടികളും.- (1) ഓംബുഡ്സ്മാൻ ആരോപണ വിധേയനായ ആളിനെതിരെ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന കേസുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കാണുന്ന പക്ഷം, ഓംബുഡ്സ്മാന്റെ സെക്രട്ടറി, പരാതി, ഓംബുഡ്സ്മാന്റെ നിഗമനങ്ങളും ശുപാർശയും സഹിതം ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് അയച്ചു കൊടുക്കേണ്ടതാണ്.
(2) ജില്ലാ പോലീസ് സൂപ്രണ്ട്, (1)-ാം ഉപചട്ടപ്രകാരമുള്ള പരാതിയും ശുപാർശയും അയച്ചു കിട്ടിയാൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതും തുടർ നടപടികളും ഉത്തരവുകളും സംബന്ധിച്ച വിവരം കാലാകാലങ്ങളിൽ വീഴ്ചയില്ലാതെ ഓംബുഡ്സ്മാനെ അറിയിക്കേണ്ടതുമാണ്.
(3) (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നടപടി വീഴ്ചയ്ക്ക് ബന്ധപ്പെട്ടവർക്കെതിരെ ഓംബുഡ്സ്മാന് യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.
23. ഉത്തരവിലെ തെറ്റു തിരുത്തൽ.- ഓംബുഡ്സ്മാന് എപ്പോൾ വേണമെങ്കിലും അതിന്റെ ഉത്തരവിലെ ഏതെങ്കിലും തെറ്റോ വിട്ടുപോകലോ സ്വമേധയായോ ആരുടെയെങ്കിലും അപേക്ഷയിൻമേലോ, അതതു സംഗതിപോലെ, തിരുത്തുകയോ ചേർക്കുകയോ ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരം തിരുത്തുകയോ ചേർക്കുകയോ ചെയ്യുന്നതിനു മുൻപ് ബന്ധപ്പെട്ട കക്ഷികൾക്ക് സങ്കടം ബോധിപ്പിക്കുവാൻ ഒരു അവസരം നൽകേണ്ടതാണ്.
24. നടപടിക്രമങ്ങളിലും ഉത്തരവിലും ഉപയോഗിക്കേണ്ട ഭാഷ.- ഓംബുഡ്സ്മാൻ അതിന്റെ വിചാരണകളിലും നടപടിക്രമങ്ങളിലും ഉത്തരവുകളിലും മലയാളഭാഷയോ ഇംഗ്ലീഷ് ഭാഷയോ ഉപയോഗിക്കേണ്ടതാണ്.
25. ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കാതിരുന്നാലുള്ള നടപടി..- ഓംബുഡ്സ്മാന്റെ ഉത്തരവുകൾ നടപ്പാക്കുവാൻ ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരായിരിക്കുന്നതും, അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഓംബുഡ്സ്മാന് യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്നതുമാണ്.
26. ഉത്തരവിന്റെ പകർപ്പ് നൽകൽ- (1) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതികളുടെ അന്തിമ തീർപ്പിന്റെ പകർപ്പ് പരാതിയിലെ ഓരോ കക്ഷിക്കും തീർപ്പാക്കിയ തീയതി മുതൽ ഒരു മാസത്തിനകം നൽകേണ്ടതാണ്.
എന്നാൽ പരാതിയിലെ ഏതെങ്കിലും കക്ഷിക്ക് തീർപ്പിന്റെ പകർപ്പ് അടിയന്തിരമായി ആവശ്യമാണെന്ന് രേഖാമൂലം അപേക്ഷിച്ചാൽ അത്തരം സന്ദർഭങ്ങളിൽ ഒരാഴ്ചയ്ക്കകം അത് നൽകേണ്ടതാണ്.
(2) ഓംബുഡ്സ്മാൻ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ഓംബുഡ്സ്മാന്റെ കൈയൊപ്പും, ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ നൽകുന്ന സംഗതികളിൽ സെക്രട്ടറിയുടെ കൈയൊപ്പും ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും ആണ്.
(3) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതികളിൽ അന്തിമതീർപ്പായാൽ അപ്രകാരമുള്ള തീർപ്പുകളിൽ തീർപ്പുകളുടെ തീയതിയും, തീർപ്പിന്റെ സ്വഭാവവും അതിന്റെ വിശദാംശങ്ങളും ഫാറം ‘ബി’ രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.
(4) ഓംബുഡ്സ്മാന്റെ ഓഫീസിൽ, ഓരോ പരാതിയെയും സംബന്ധിക്കുന്ന ഫയലുകൾ, രജിസ്റ്ററുകൾ മുതലായ എല്ലാവിധ റിക്കാർഡുകളും രേഖകളും നശിച്ചുപോകാത്തവിധം സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
27. ഓംബുഡ്സ്മാന്റെ ചില അധികാരങ്ങൾ- ഓംബുഡ്സ്മാന്, തങ്ങളുടെ മുൻപാകെയുള്ള പരാതി തീർപ്പാക്കുന്നതിന്, നടപടിക്രമങ്ങൾ ഈ ചട്ടങ്ങളിൽ പ്രത്യേകമായി പ്രതിപാദിച്ചിട്ടില്ലാത്ത സംഗതികളിൽ, യുക്തമായ നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണ്.
28. പുനഃപരിശോധന- ഓംബുഡ്സ്മാന്, സ്വമേധയായോ അല്ലെങ്കിൽ ഉത്തരവു തീയതി മുതൽ അറുപതു ദിവസത്തിനകം സമർപ്പിക്കപ്പെടുന്ന ഹർജിയിന്മേലോ അതിന്റെ ഏതൊരു തീരുമാനവും പുനഃപരിശോധിക്കാവുന്നതാണ്.
29. സംശയനിവാരണം വരുത്തൽ- സർക്കാരിന്, ഉത്തരവുമൂലം ഈ ചട്ടങ്ങളിലെ വ്യവ സ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ അല്ലാതെയോ ഉള്ള സംശയം നിവാരണം വരുത്താവുന്നതാണ്.
ക്രമ നമ്പർ | തസ്തിക | തസ്തികയുടെ എണ്ണം | നിയമന രീതി |
(1) | (2) | (3) | (4) |
1. | സെക്രട്ടറി | 1 | സെക്രട്ടറിയേറ്റിലെ നിയമവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ |
2. | അഡ്മിനിസ്ട്രേറ്റീവ് ആഫീസർ | 1 | സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ |
3. | ഫിനാൻസ് ആഫീസർ | 1 | സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ. |
4. | സെക്ഷൻ ആഫീസർ | 1 | സെക്രട്ടറിയേറ്റിലെ സെക്ഷൻ ആഫീസറുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ, നിയമബിരുദമുള്ളവരായിരിക്കണം. |
5. | കോർട്ട് ആഫീസർ | 1 | ഹൈക്കോടതിയിലെ കോർട്ട് ഓഫീസറുടെയോ സീനിയർ ഗ്രേഡ് അസിസ്റ്റന്റിന്റേയോ ജില്ലാ കോടതിയിലെ ശിരസ്തദാരുടെയോ തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ. |
6. | അസിസ്റ്റന്റ് | 3 | സെക്രട്ടറിയേറ്റിലെ ലീഗൽ അസിസ്റ്റന്റിന്റെയോ അസിസ്റ്റന്റിന്റെയോ തസ്തികയിൽനിന്നോ നീതിന്യായ വകുപ്പിലെ അഥവാ സർക്കാരിന്റെ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിൽനിന്നോ ഡെപ്യൂട്ടേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. |
7. | കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | 3 | സെക്രട്ടറിയേറ്റിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റ തസ്തികയിൽ നിന്നോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തതികയിൽ നിന്നോ ഡെപ്യൂട്ടേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. |
8. | ടൈപ്പിസ്റ്റ് | 2 | സെക്രട്ടറിയേറ്റിലെ ടൈപ്പിസ്റ്റിന്റെ തസ്തികയിൽനിന്നോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിൽ നിന്നോ ഡെപ്യൂട്ടേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. |
9. | ഡ്രൈവർ | 2 | സബോർഡിനേറ്റ് സർവീസിലെ ഡ്രൈവറുടെ തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ. |
1O. | പ്യൂൺ | 5 | സബോർഡിനേറ്റ് സർവീസിലെ പ്യൂണിന്റെ തസ്തികയിൽ നിന്ന് ഡെപ്യൂട്ടേഷൻ |
11. | പാർട്ട്ടൈം സ്വീപ്പർ | 1 | കേരള പാർട്ട്-ടൈം-കണ്ടിജന്റ് സർവീസ് റുൾസിൽ വ്യവസ്ഥ ചെയ്ത പ്രകാരം |
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994ലെ 13) 271 ജി വകുപ്പ് പ്രകാരം രൂപീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ
പരാതിനമ്പർ......................................................
(പേരും മേൽവിലാസവും) : പരാതിക്കാരൻ
(പേരും മേൽവിലാസവും) : എതിർകക്ഷി/കക്ഷികൾ
1. പരാതിക്കാരന്റെ പേര് :...............................................
2. അച്ഛന്റെയോ/ഭർത്താവിന്റെയോ പേര്: .............................................
3. (എ) വയസ്സ് :..................................................
(ബി) ഉദ്യോഗം :.............................................
4. സ്ഥിരം മേൽവിലാസം .............................................
(എ) പേര് ....................................................
(ബി) വീട്ടുപേർ/നമ്പർ ....................................................
(സ) വില്ലേജ് ....................................................
(ഡി) പോസ്റ്റ് ഓഫീസ് . ....................................................
(ഇ) താലൂക്ക് ....................................................
(എഫ്) ജില്ല : ....................................................
5. പരാതിയുടെ സ്വഭാവവും വിശദീകര
ണങ്ങളും വിശദാംശങ്ങളും ....................................................
6. പരാതിയെ സംബന്ധിക്കുന്ന
വസ്തുതകൾ അറിയാമെന്ന
പരാതിക്കാരൻ കരുതുകയും
ഓംബുഡ്സ്മാൻ മുമ്പാകെ
സമൺ ചെയ്യപ്പെടണമെന്ന്
പരാതിക്കാരൻ ആഗ്രഹിക്കുകയും
ചെയ്യുന്ന വ്യക്തികളുടെ
(അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ)
പേരും മേൽവിലാസവും
7, പരാതിയോടൊപ്പം വച്ചിട്ടുള്ള രേഖകളുടെ വിവരണം.
1. ............................................ 2. ............................................
3. ............................................ 4. .........................................
5. ............................................ 6 ............................................
7. ............................................ 8. ............................................
9. ............................................ 10..................................................
സ്ഥലം :
തിയ്യതി: പരാതിക്കാരന്റെ ഒപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ എന്റെ/ഞങ്ങളുടെ അറിവിലും ഉത്തമവിശ്വാസത്തിലും സത്യവും ശരിയുമാണെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
. ഒപ്പ്
. തീയതി :
(കുറിപ്പ് പരാതിക്കാരന് ഈ ഫാറം വെള്ള കടലാസിൽ പകർത്തിയെടുക്കാവുന്നതാണ്. പരാതിയുടെ സ്വഭാവവും വിവരണവും നൽകുന്നതിന് ആവശ്യമായത്ര കൂടുതൽ പേജുകൾ കുട്ടിച്ചേർക്കാവുന്നതാണ്.)
ക്രമ നമ്പർ | പരാതി രജിസ്റ്റർ ചെയ്ത തീയതി | പരാതി ക്കാരൻറ പേരും മേൽ വിലാസവും | എതിർ കക്ഷി കളുടെ പേരും മേൽ വിലാസവും | പരാ തിയുടെ ചുരുക്കം | ഇടക്കാല ഉത്തര വിൻറെ തീയതിയും ചുരുക്കവും | അവസാന ഉത്തരവ് പുറപ്പെടു വിച്ച തീയതി | ഉത്തര വിൻറെ ചുരുക്കം | ഓംബു ഡ്സ്മാൻറെ ഒപ്പ് | റിമാർക്സ് |
(1) | (2) | (3) | (4) | (5) | (6) | (7) | (8) | (9) | (10) |
താങ്കളുടെ ............................. തീയതിയിലെ പരാതി..................... തീയതിയിൽ ലഭിച്ചു. അത്. ................................ ലെ ...................... നമ്പർ പരാതിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു
. വേണ്ടിയുള്ള ഓംബുഡ്സ്മാനുവേണ്ടി
. സെക്രട്ടറി
സ്ഥലം :
തിയ്യതി :
പരാതിക്കാരന്
(പരാതിക്കാരന്റെ പേരും വിലാസവും)
പരാതിക്കാരൻ...............................
എതിർകക്ഷി/കക്ഷികൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ മുകളിൽ പേർ/ പേരുകൾ പറഞ്ഞിരിക്കുന്നവർ ഒരു പരാതി സമർപ്പിച്ചിരിക്കുന്നതിനാൽ,
താങ്കൾ ഈ നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതിനഞ്ചുദിവസത്തിനകം അതേപ്പറ്റി താങ്കൾക്ക് ബോധിപ്പിക്കാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു. മുകളിൽ പറഞ്ഞ കാലപരിധിക്കുള്ളിൽ പ്രതിക സമർപ്പിക്കാൻ താങ്കൾ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പരാതി എക്സ്പാർട്ടിയായി കണക്കാക്കി തീർപ്പാക്കുന്നതാണ്.
എതിർകക്ഷി പഞ്ചായത്ത്/മുനിസിപ്പാലിറ്റി ആണെങ്കിൽ അതിന്റെ പ്രതികയോടൊപ്പം ബന്ധപ്പെട്ട ഫയലുകളും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്. അവ ഹാജരാക്കാൻ ന്യായമായ തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അത് വ്യക്തമാക്കിക്കൊണ്ട് റിക്കാർഡുകളുടെ ശരിപകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
പരാതിക്കാരൻ സമർപ്പിച്ച പരാതിയുടെയും രേഖകളുടെയും ഓരോ പകർപ്പുകൾ ഇതോടൊപ്പം വയ്ക്കുന്നു.
................................... മാസം ........................... തീയതി ചെയർമാന്റെ കൈയൊപ്പോടും മുദ്രയോടുംകൂടി നൽകിയത്.
. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു
. വേണ്ടിയുള്ള ഓംബുഡ്സ്മാൻ
എതിർകക്ഷി