Panchayat:Repo18/vol1-page0280: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(2 intermediate revisions by one other user not shown)
Line 5: Line 5:
(ii) ആ അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാതിരിക്കുകയോ അത് ആ വിധത്തിൽ തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;

(iii) 235 എഫ് വകുപ്പിൽ പറഞ്ഞ ഏതെങ്കിലും രേഖയിൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാ ക്കിയ ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടവിധം ഒപ്പുവച്ചിട്ടില്ലാതിരിക്കുക  
(iii) 235 എഫ് വകുപ്പിൽ പറഞ്ഞ ഏതെങ്കിലും രേഖയിൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടവിധം ഒപ്പുവച്ചിട്ടില്ലാതിരിക്കുക  

(iv) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;

Line 14: Line 14:

(2) കെട്ടിടത്തിനുള്ള സ്ഥാനം അംഗീകരിക്കുവാനോ കെട്ടിടം നിർമ്മിക്കുവാനോ പുനർ നിർമ്മിക്കുവാനോ ഉള്ള അനുവാദത്തിനോ വേണ്ടിയുള്ള യാതൊരു അപേക്ഷയും വിസമ്മതിക്കുന്നതിനുള്ള കാരണങ്ങൾ പറയാതെ നിരസിക്കുവാൻ പാടുള്ളതല്ല.

'''235 എം.  അനുവാദം കാലഹരണപ്പെട്ടുപോകൽ'''.-നിർദ്ദിഷ്ട കാലത്തിനുള്ളിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിമ്മാണമോ പൂർത്തിയാക്കാത്തിടത്ത്, നിർദ്ദിഷ്ടകാലം അവസാനിക്കുന്നതിനു മുൻപ്, സമയം നീട്ടിക്കിട്ടുന്നതിനുള്ള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം, അനുവാദം കാലഹരണപ്പെട്ടുപോകുന്നതാണ്.  

'''235.എൻ. പണിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിന് സെക്രട്ടറിക്കുള്ള അധികാരം'''.-(1) ഒരു പണി
'''235.എൻ. പണിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിന് സെക്രട്ടറിക്കുള്ള അധികാരം'''.-(1) ഒരു പണി-

(എ) അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരങ്ങൾക്കോ അനുസൃതമായിട്ടല്ലെന്നോ;  

Line 22: Line 23:
(ബി) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിലെയോ ബൈലായിലെയോ ഉത്തരവിലെയോ പ്രഖ്യാപനത്തിലെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടുള്ളതാണെന്നോ,

സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നാൽ, അദ്ദേഹത്തിന് നോട്ടീസുമൂലം അങ്ങനെയുള്ള പണി ആർക്കുവേണ്ടിയാണോ ചെയ്യുന്നത്, അയാളോട് നോട്ടീസിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ
സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നാൽ, അദ്ദേഹത്തിന് നോട്ടീസുമൂലം അങ്ങനെയുള്ള പണി ആർക്കുവേണ്ടിയാണോ ചെയ്യുന്നത്, അയാളോട് നോട്ടീസിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ,-
 
(1) ആ പണി മേൽപ്പറഞ്ഞ അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരണങ്ങൾക്കോ അല്ലെങ്കിൽ അപ്രകാരം ലംഘിക്കപ്പെട്ട വ്യവസ്ഥകൾക്കോ അനുസൃതമാക്കിത്തീർക്കുന്നതിനായി പ്രസ്തുത നോട്ടീസിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ വരുത്തുവാനോ,

(ii) അങ്ങനെയുള്ള മാറ്റങ്ങൾ എന്തുകൊണ്ടു വരുത്തിക്കൂടാ എന്നുള്ളതിനു കാരണം കാണിക്കുവാനോ,

ആവശ്യപ്പെടാവുന്നതാണ്.
ആവശ്യപ്പെടാവുന്നതാണ്:
{{Accept}}
{{Approved}}

Latest revision as of 04:32, 30 May 2019

235 എൽ. കെട്ടിടസ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമെന്ന്.-(1) ഒരു കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുന്നതിനോ പുനർനിർമ്മിക്കുന്നതിനോ ഉള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമോ ആ കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്:-

(i) പണിയോ, പണിക്കുവേണ്ടിയുള്ള സ്ഥാനത്തിന്റെ ഉപയോഗമോ അഥവാ സൈറ്റ് പ്ലാനിലോ, ഗ്രൗണ്ട് പ്ലാനിലോ, എലിവേഷനിലോ (Elevation) പാർശ്വപടങ്ങളിലോ പ്രത്യേക വിവരണങ്ങളിലോ ഉൾക്കൊള്ളുന്ന ഏതെങ്കിലും വിവരങ്ങളോ ഏതെങ്കിലും നിയമത്തിലെയോ, ഏതെങ്കിലും നിയമപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ പ്രഖ്യാപനത്തിനോ ബൈലായ്തക്കോ വിരുദ്ധമായിരിക്കുക;

(ii) ആ അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാതിരിക്കുകയോ അത് ആ വിധത്തിൽ തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;

(iii) 235 എഫ് വകുപ്പിൽ പറഞ്ഞ ഏതെങ്കിലും രേഖയിൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടവിധം ഒപ്പുവച്ചിട്ടില്ലാതിരിക്കുക

(iv) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;

(v) ഉദ്ദിഷ്ട കെട്ടിടം സർക്കാരിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ ഭൂമിയിൻമേൽ ഉള്ള ഒരു കയ്യേറ്റമായിരിക്കുക; അല്ലെങ്കിൽ

(vi) ഭൂമി വിലയ്ക്കെടുക്കൽ നടപടികളിൽപ്പെട്ടതായിരിക്കുക.

(2) കെട്ടിടത്തിനുള്ള സ്ഥാനം അംഗീകരിക്കുവാനോ കെട്ടിടം നിർമ്മിക്കുവാനോ പുനർ നിർമ്മിക്കുവാനോ ഉള്ള അനുവാദത്തിനോ വേണ്ടിയുള്ള യാതൊരു അപേക്ഷയും വിസമ്മതിക്കുന്നതിനുള്ള കാരണങ്ങൾ പറയാതെ നിരസിക്കുവാൻ പാടുള്ളതല്ല.

235 എം. അനുവാദം കാലഹരണപ്പെട്ടുപോകൽ.-നിർദ്ദിഷ്ട കാലത്തിനുള്ളിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിമ്മാണമോ പൂർത്തിയാക്കാത്തിടത്ത്, നിർദ്ദിഷ്ടകാലം അവസാനിക്കുന്നതിനു മുൻപ്, സമയം നീട്ടിക്കിട്ടുന്നതിനുള്ള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം, അനുവാദം കാലഹരണപ്പെട്ടുപോകുന്നതാണ്.

235.എൻ. പണിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിന് സെക്രട്ടറിക്കുള്ള അധികാരം.-(1) ഒരു പണി-

(എ) അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരങ്ങൾക്കോ അനുസൃതമായിട്ടല്ലെന്നോ;

(ബി) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിലെയോ ബൈലായിലെയോ ഉത്തരവിലെയോ പ്രഖ്യാപനത്തിലെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടുള്ളതാണെന്നോ,

സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നാൽ, അദ്ദേഹത്തിന് നോട്ടീസുമൂലം അങ്ങനെയുള്ള പണി ആർക്കുവേണ്ടിയാണോ ചെയ്യുന്നത്, അയാളോട് നോട്ടീസിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ,-

(1) ആ പണി മേൽപ്പറഞ്ഞ അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരണങ്ങൾക്കോ അല്ലെങ്കിൽ അപ്രകാരം ലംഘിക്കപ്പെട്ട വ്യവസ്ഥകൾക്കോ അനുസൃതമാക്കിത്തീർക്കുന്നതിനായി പ്രസ്തുത നോട്ടീസിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ വരുത്തുവാനോ,

(ii) അങ്ങനെയുള്ള മാറ്റങ്ങൾ എന്തുകൊണ്ടു വരുത്തിക്കൂടാ എന്നുള്ളതിനു കാരണം കാണിക്കുവാനോ, ആവശ്യപ്പെടാവുന്നതാണ്:

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ