Panchayat:Repo18/vol1-page1014: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(One intermediate revision by one other user not shown)
Line 25: Line 25:
<big><center>ഇൻഫർമേഷൻ കമ്മീഷനുകളുടെ അധികാരങ്ങളും ചുമതലകളും, അപ്പീലും ശിക്ഷകളും</center></big>
<big><center>ഇൻഫർമേഷൻ കമ്മീഷനുകളുടെ അധികാരങ്ങളും ചുമതലകളും, അപ്പീലും ശിക്ഷകളും</center></big>
'''18. കമ്മീഷന്റെ അധികാരങ്ങളും ചുമതലകളും.'''-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്കു വിധേയമായി.-
'''18. കമ്മീഷന്റെ അധികാരങ്ങളും ചുമതലകളും.'''-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്കു വിധേയമായി.-
{{Review}}
{{approved}}

Latest revision as of 03:50, 30 May 2019

ഈ ആക്ടിന്റെ ആവശ്യത്തിന് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെയും മറ്റു തൊഴിലാളികളുടെയും സേവനവ്യവസ്ഥകളും നൽകേണ്ട ശമ്പളവും അലവൻസുകളും നിർണ്ണയിക്കപ്പെടുന്നതുപോലെയായിരിക്കും.

17. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണറെയോ നീക്കം ചെയ്യൽ. (1) (3)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, ഗവർണ്ണർ നടത്തിയ ഒരു റഫറൻസിന്മേൽ സുപ്രീം കോടതി അന്വേഷണം നടത്തി, അതതു സംഗതിപോലെ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ തെളിയിക്കപ്പെട്ട നടപടിദോഷത്തിന്റെയോ പ്രാപ്തിയില്ലായ്മയുടെയോ കാരണത്തിന്മേൽ നീക്കം ചെയ്യാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയാൽ, ഗവർണ്ണറുടെ ഉത്തരവിലൂടെ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ, ഏതെങ്കിലും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്യാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പു പ്രകാരം സുപ്രീംകോടതിയിൽ റഫറൻസ് നടത്തിയിരിക്കുന്നത് ഏത് സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്കോ എതിരെയാണോ അദ്ദേഹത്തെ, അത്തരം റഫറൻസിന്മേൽ സുപ്രീംകോടതിയുടെ റിപ്പോർട്ട് കൈപ്പറ്റി ഗവർണ്ണർ ഉത്തരവുകൾ പാസ്സാക്കുന്നതുവരെ ഗവർണ്ണർക്ക് ഔദ്യോഗിക സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യാവുന്നതും ആവശ്യമെന്ന് കരുതുന്നെങ്കിൽ, അന്വേഷണസമയത്ത് ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിലക്കാവുന്നതുമാണ്.

(3) (1)-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ-

(a) നിർധനനായി നിർണ്ണയിക്കപ്പെടുകയോ, അല്ലെങ്കിൽ
(b) ഗവർണ്ണറുടെ അഭിപ്രായത്തിൽ, സദാചാരലംഘനം ഉൾപ്പെട്ടിരിക്കുന്ന ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ
(c) ഔദ്യോഗിക കാലയളവിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്കു പുറമെ ശമ്പളം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ അല്ലെങ്കിൽ
(d) ഗവർണ്ണറുടെ അഭിപ്രായത്തിൽ മനസ്സിന്റെയോ ശരീരത്തിന്റെയോ വൈകല്യം മൂലം ഔദ്യോഗികസ്ഥാനത്ത് യോഗ്യനല്ലാത്തതായിത്തീരുകയോ, അല്ലെങ്കിൽ
(e) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയിലുള്ള കർത്തവ്യങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തികമോ മറ്റേതെങ്കിലും താൽപ്പര്യമോ നേടുകയോ,

ചെയ്ത സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് ഗവർണ്ണർക്ക് ഉത്തരവുവഴി നീക്കം ചെയ്യാവുന്നതാണ്.

(4) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ, ഒരു ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ മറ്റംഗങ്ങൾക്ക് പൊതുവായുള്ളതോ ഒരു അംഗമെന്ന നിലയ്ക്കുള്ളതോ അല്ലാതെ, സംസ്ഥാന സർക്കാരോ സംസ്ഥാന സർക്കാരിനുവേണ്ടിയോ നടത്തിയ കരാറിലോ ഉടമ്പടിയിലോ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ താൽപ്പര്യമുണ്ടായിരിക്കുകയോ, അതിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിലോ ആനുകൂല്യത്തിലോ അതിന്റെ ലാഭത്തിലോ ഏതെങ്കിലും വിധത്തിൽ പങ്കുകൊള്ളുകയോ ചെയ്താൽ, (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, നടപടിദോഷം വരുത്തിയ കുറ്റക്കാരനായി അദ്ദേഹത്തെ കരുതാവുന്നതാണ്.

അദ്ധ്യായം V
ഇൻഫർമേഷൻ കമ്മീഷനുകളുടെ അധികാരങ്ങളും ചുമതലകളും, അപ്പീലും ശിക്ഷകളും

18. കമ്മീഷന്റെ അധികാരങ്ങളും ചുമതലകളും.-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്കു വിധേയമായി.-

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ