Panchayat:Repo18/vol1-page1013: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by one other user not shown) | |||
Line 11: | Line 11: | ||
(5) നൽകേണ്ട ശമ്പളവും അലവൻസുകളും മറ്റു സേവന വ്യവസ്ഥകളും | (5) നൽകേണ്ട ശമ്പളവും അലവൻസുകളും മറ്റു സേവന വ്യവസ്ഥകളും | ||
(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് ഇലക്ഷൻ കമ്മീഷണറുടേതു പോലെയും; | :(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് ഇലക്ഷൻ കമ്മീഷണറുടേതു പോലെയും; | ||
(b) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്ക് സംസ്ഥാന സർക്കാരിന്റെ ചീഫ് സെക്രട്ടറിയുടേതുപോലെയും; | :(b) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്ക് സംസ്ഥാന സർക്കാരിന്റെ ചീഫ് സെക്രട്ടറിയുടേതുപോലെയും; | ||
ആയിരിക്കും: | ആയിരിക്കും: | ||
Line 24: | Line 24: | ||
(6) ഈ ആക്ടുപ്രകാരമുള്ള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെയോ ചുമതലകൾ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കേന്ദ്രസർക്കാർ അവർക്ക് നല്കേണ്ടതാണ്. | (6) ഈ ആക്ടുപ്രകാരമുള്ള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെയോ ചുമതലകൾ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കേന്ദ്രസർക്കാർ അവർക്ക് നല്കേണ്ടതാണ്. | ||
{{ | {{approved}} |
Latest revision as of 03:48, 30 May 2019
എന്നാൽ, ഈ ഉപവകുപ്പ് പ്രകാരം ഔദ്യോഗികസ്ഥാനത്തുനിന്ന് ഒഴിയുമ്പോൾ എല്ലാ സംസ്ഥാന ഇൻഫർമേഷൻകമ്മീഷണർമാരും, 15-ാം വകുപ്പിലെ 3-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന രീതിയിൽ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കപ്പെടാൻ അർഹനാണ്.
എന്നുമാത്രമല്ല, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കുമ്പോൾ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്കും സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ ആകെയുള്ള ഔദ്യോഗിക കാലാവധി അഞ്ചുവർഷത്തിൽ കവിയാൻ പാടില്ലാത്തതാണ്.
(3) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, ഗവർണറുടെയോ അതിനുവേണ്ടി അദ്ദേഹം നിയോഗിക്കുന്ന മറ്റൊരാളുടെയോ മുമ്പാകെ, ഒന്നാമത്തെ പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന ഫോറത്തിനനുസൃതമായി ശപഥമോ പ്രതിജ്ഞയോ ചെയ്യേണ്ടതാണ്.
(4) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്കോ ഏതുസമയത്തും, തന്റെ കൈപ്പടയിൽ രേഖാമൂലം രാജി നൽകി ഗവർണ്ണർക്ക് ഔദ്യോഗിക സ്ഥാനത്തുനിന്ന് ഒഴിയാവുന്നതാണ്.
എന്നാൽ, 17-ാം വകുപ്പിൽ പറയുന്ന രീതിയിൽ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ നീക്കം ചെയ്യാവുന്നതാണ്.
(5) നൽകേണ്ട ശമ്പളവും അലവൻസുകളും മറ്റു സേവന വ്യവസ്ഥകളും
- (a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് ഇലക്ഷൻ കമ്മീഷണറുടേതു പോലെയും;
- (b) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്ക് സംസ്ഥാന സർക്കാരിന്റെ ചീഫ് സെക്രട്ടറിയുടേതുപോലെയും;
ആയിരിക്കും:
എന്നാൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ നിയമിക്കപ്പെടുന്ന സമയത്ത് ഇന്ത്യാസർക്കാരിലെയോ സംസ്ഥാനസർക്കാരിലെയോ മുൻകാലസേവനത്തെ സംബന്ധിച്ചുള്ള പെൻഷൻ (അവശതയ്ക്കക്കോ പരിക്കിനോ ഉള്ള പെൻഷൻ അല്ലാ ത്തത്) സ്വീകരിക്കുന്നുണ്ടെങ്കിൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് കമ്മ്യൂട്ട് ചെയ്ത പെൻഷന്റെ ഭാഗവും, റിട്ടയർമെന്റ് ഗ്രാറ്റുവിറ്റിക്ക് തുല്യമായ പെൻഷൻ ഒഴികെയുള്ള മറ്റു തരം റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് തുല്യമായ പെൻഷനും ഉൾപ്പെടെയുള്ള പെൻഷൻതുക കുറയ്ക്കേണ്ടതാണ്.
എന്നുമാത്രമല്ല, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ, നിയമിക്കപ്പെടുന്ന സമയത്ത്, കേന്ദ്രനിയമത്താലോ സംസ്ഥാനനിയമത്താലോ അവയ്ക്കു കീഴിലോ സ്ഥാപിച്ച ഒരു കോർപ്പറേഷനിലോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഒരു സർക്കാർ കമ്പനിയിലോ ചെയ്ത മുൻകാലസേവനത്തിനുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയിലെ സേവനത്തിനുള്ള അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് തുല്യമായ പെൻഷൻ തുക കുറയ്ക്കക്കേണ്ടതാണ്.
എന്നുതന്നെയുമല്ല, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെയും നിയമനത്തിനുശേഷം, അവരുടെ ശമ്പളം, അലവൻസു കൾ, മറ്റു സേവന വ്യവസ്ഥകൾ എന്നിവ അവർക്ക് ദോഷകരമാകുംവിധം മാറ്റാനാവില്ല.
(6) ഈ ആക്ടുപ്രകാരമുള്ള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെയോ ചുമതലകൾ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കേന്ദ്രസർക്കാർ അവർക്ക് നല്കേണ്ടതാണ്.