Panchayat:Repo18/vol1-page1004: Difference between revisions
Unnikrishnan (talk | contribs) No edit summary |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 22: | Line 22: | ||
::(ii) മറ്റൊരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനങ്ങളുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വിഷയമോ, | ::(ii) മറ്റൊരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനങ്ങളുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വിഷയമോ, | ||
ആകുമ്പോൾ, അത്തരം അപേക്ഷ നൽകുന്നത് ഏതു പബ്ലിക് അതോറിറ്റിക്കാണോ, ആ അതോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക്സ് അതോറിറ്റിക്ക് കൈമാറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് ഉടൻ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്. | ആകുമ്പോൾ, അത്തരം അപേക്ഷ നൽകുന്നത് ഏതു പബ്ലിക് അതോറിറ്റിക്കാണോ, ആ അതോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക്സ് അതോറിറ്റിക്ക് കൈമാറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് ഉടൻ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്. | ||
{{approved}} | |||
{{ |
Latest revision as of 11:46, 29 May 2019
എന്നാൽ, വിവരത്തിനായുള്ള അപേക്ഷയോ അപ്പീലോ, അതതു സംഗതിപോലെ, ഒരു കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ നൽകുമ്പോൾ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൻ കീഴിൽ പരമാർശിച്ചിരിക്കുന്ന മറുപടിക്കുവേണ്ടിയുള്ള കാലാവധി കണക്കുകൂട്ടുമ്പോൾ അഞ്ചു ദിവസക്കാലയളവ് അതിനോട് കൂട്ടേണ്ടതാണ്.
(3) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോ വിവരം തേടുന്നവരിൽ നിന്നുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുകയും അത്തരം വിവരം തേടുന്നവർക്ക് ന്യായമായ സഹായം നൽകുകയും ചെയ്യേണ്ടതാണ്.
(4) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, അദ്ദേഹത്തിന്റെയോ അവരുടെയോ കർത്തവ്യങ്ങൾ ശരിയായി നിർവ്വഹിക്കുന്നതിന് ആവശ്യമെന്ന് അദ്ദേഹമോ അവരോ കരുതുന്നതുപോലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ സഹായം തേടാവുന്നതാണ്.
(5) (4)-ാം ഉപവകുപ്പുപ്രകാരം ഏത് ഉദ്യോഗസ്ഥന്റെ സഹായമാണോ തേടിയത് ആ ഉദ്യോഗസ്ഥൻ, അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ സഹായം തേടുന്ന, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, എല്ലാ സഹായവും നൽകേണ്ടതാണ്. ഈ ആക്റ്റിന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെടുകയാണെങ്കിൽ, അങ്ങനെയുള്ള ഉദ്യോഗസ്ഥനെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ കരുതേണ്ടതാണ്.
6. വിവരം നേടുന്നതിനുള്ള അപേക്ഷ. (1) ഈ ആക്റ്റു പ്രകാരം എന്തെങ്കിലും വിവരം നേടുന്നതിന് ആഗ്രഹിക്കുന്ന ആൾ,-
- (a) ബന്ധപ്പെട്ട പബ്ലിക് അതോറിറ്റിയിലെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ;
- (b) അതതു സംഗതിപോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ
അയാളോ അവളോ തേടുന്ന വിവരത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് രേഖാ മൂലമോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ, ഇംഗ്ലീഷിലോ ഹിന്ദിയിലോ, അപേക്ഷ നൽകിയ പ്രദേശത്തെ ഔദ്യോഗിക ഭാഷയിലോ ഉള്ള അപേക്ഷ, നിർണ്ണയിച്ചിരിക്കുന്ന ഫീസോടൊപ്പം നൽകേണ്ടതാണ്.
എന്നാൽ, അത്തരം അപേക്ഷ രേഖാമൂലം നൽകാനാവാതെ വരുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ വാക്കാൽ അപേക്ഷ നടത്തുന്ന ആൾക്ക് അത് എഴുതി നൽകാൻ എല്ലാ ന്യായമായ സഹായങ്ങളും നൽകേണ്ടതാണ്.
(2) ഒരു വിവരത്തിനുവേണ്ടി അഭ്യർത്ഥന നടത്തുന്ന അപേക്ഷകൻ, വിവരത്തിനായി അപേക്ഷിക്കാനുള്ള കാരണമോ അയാളെ ബന്ധപ്പെടാൻ ആവശ്യമുള്ളവയല്ലാത്ത മറ്റെന്തെങ്കിലും വ്യക്തിപരമായ വിവരങ്ങളോ നൽകേണ്ടതില്ല. (3) ഒരു വിവരത്തിനുവേണ്ടി ഒരു പബ്ലിക് അതോറിറ്റിയോട് അപേക്ഷ നടത്തുമ്പോൾ,-
- (i) മറ്റൊരു പബ്ലിക് അതോറിറ്റി കൈവശം വച്ചിട്ടുള്ള വിവരമോ, അല്ലെങ്കിൽ
- (ii) മറ്റൊരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനങ്ങളുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വിഷയമോ,
ആകുമ്പോൾ, അത്തരം അപേക്ഷ നൽകുന്നത് ഏതു പബ്ലിക് അതോറിറ്റിക്കാണോ, ആ അതോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക്സ് അതോറിറ്റിക്ക് കൈമാറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് ഉടൻ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.