Panchayat:Repo18/vol1-page0121: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 5: | Line 5: | ||
എന്നാൽ, ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ, തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൻകീഴിൽ കരുതൽത്തടങ്കലിനു വിധേയനാക്കപ്പെട്ട ആൾക്ക് ബാധകമാകുന്നതല്ല. | എന്നാൽ, ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ, തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൻകീഴിൽ കരുതൽത്തടങ്കലിനു വിധേയനാക്കപ്പെട്ട ആൾക്ക് ബാധകമാകുന്നതല്ല. | ||
==={{Act|77. വോട്ടെണ്ണൽ.-}}=== | |||
വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ വരണാധികാരിയാലോ അയാളുടെ മേൽനോട്ടത്തിനും നിർദ്ദേശത്തിനും കീഴിലോ എണ്ണപ്പെടേണ്ടതും മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെണ്ണൽ ഏജന്റുമാർക്കും, എണ്ണൽ സമയത്ത് സന്നിഹിതരായിരിക്കാൻ അവകാശമുണ്ടായിരിക്കുന്നതുമാകുന്നു. | |||
==={{Act|78. എണ്ണൽ സമയത്ത് ബാലറ്റ് പേപ്പറുകളുടെ നാശം, നഷ്ടം മുതലായവ.-}}=== | |||
(1) വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപ് ഏതെങ്കിലും സമയത്ത് ഒരു പോളിങ്ങ് സ്റ്റേഷനിലോ, വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും ബാലറ്റ് പേപ്പറുകൾ വരണാധികാരിയുടെ അധീനതയിൽ നിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തെയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം, യാദൃശ്ചികമായോ മനഃപൂർവ്വമായോ, നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടനടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാണ്. | |||
(2) അതിനെത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം- | (2) അതിനെത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം- | ||
Line 16: | Line 20: | ||
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യവോട്ടെടുപ്പിനെന്നപോലെ ബാധകമാകുന്നതുപോലെ ബാധകമായിരിക്കുന്നതാണ്. | (3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യവോട്ടെടുപ്പിനെന്നപോലെ ബാധകമാകുന്നതുപോലെ ബാധകമായിരിക്കുന്നതാണ്. | ||
{{ | {{Approved}} |
Latest revision as of 11:30, 29 May 2019
ണ്ടെങ്കിൽ തന്നെയും ഒന്നിലധികം പ്രാവശ്യം വോട്ടുചെയ്യുവാൻ പാടില്ലാത്തതും, അയാൾ അപ്രകാരം വോട്ട് ചെയ്യുന്നുവെങ്കിൽ ആ നിയോജകമണ്ഡലത്തിലെ അയാളുടെ എല്ലാ വോട്ടുകളും അസാധുവായിരിക്കുന്നതുമാണ്.
(5) ഒരാൾ ജയിലിൽ അടക്കപ്പെട്ടിരിക്കയാണെങ്കിൽ അത് തടവിനോ നാടുകടത്തലിനോ ഉള്ള ഒരു ശിക്ഷാവിധിക്കു കീഴിലായിരുന്നാലും മറ്റു വിധത്തിലായിരുന്നാലും ശരി, അഥവാ നിയമാനുസൃതമായ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയാണെങ്കിൽ, അയാൾ യാതൊരു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുവാൻ പാടുള്ളതല്ല;
എന്നാൽ, ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ, തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൻകീഴിൽ കരുതൽത്തടങ്കലിനു വിധേയനാക്കപ്പെട്ട ആൾക്ക് ബാധകമാകുന്നതല്ല.
77. വോട്ടെണ്ണൽ.-
വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ വരണാധികാരിയാലോ അയാളുടെ മേൽനോട്ടത്തിനും നിർദ്ദേശത്തിനും കീഴിലോ എണ്ണപ്പെടേണ്ടതും മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെണ്ണൽ ഏജന്റുമാർക്കും, എണ്ണൽ സമയത്ത് സന്നിഹിതരായിരിക്കാൻ അവകാശമുണ്ടായിരിക്കുന്നതുമാകുന്നു.
78. എണ്ണൽ സമയത്ത് ബാലറ്റ് പേപ്പറുകളുടെ നാശം, നഷ്ടം മുതലായവ.-
(1) വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപ് ഏതെങ്കിലും സമയത്ത് ഒരു പോളിങ്ങ് സ്റ്റേഷനിലോ, വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും ബാലറ്റ് പേപ്പറുകൾ വരണാധികാരിയുടെ അധീനതയിൽ നിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തെയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം, യാദൃശ്ചികമായോ മനഃപൂർവ്വമായോ, നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടനടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാണ്.
(2) അതിനെത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
(എ) വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന് നിർദ്ദേശിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും സമയവും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട തീയതിയും സമയവും യുക്തമെന്ന് കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ; അല്ലെങ്കിൽ
(ബി) ആ പോളിങ്ങ് സ്റ്റേഷനിലെയോ സ്ഥലത്തിലെയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, വോട്ടെണ്ണൽ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നതിനും, ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചാണോ വോട്ടുകൾ എണ്ണപ്പെട്ടത്, ആ തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തിപ്പിനും പൂർത്തീകരണത്തിനും സമുചിതമെന്ന് കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകുകയോ ചെയ്യേണ്ടതാകുന്നു.
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യവോട്ടെടുപ്പിനെന്നപോലെ ബാധകമാകുന്നതുപോലെ ബാധകമായിരിക്കുന്നതാണ്.