Panchayat:Repo18/vol1-page0439: Difference between revisions
No edit summary |
No edit summary |
||
Line 5: | Line 5: | ||
(9) ചോദിച്ച ചോദ്യവും നൽകിയ മറുപടിയും പഞ്ചായത്തിന്റെ യോഗ നടപടിക്കുറിപ്പിൽ രേഖപ്പെടുത്തേണ്ടതാണ്. | (9) ചോദിച്ച ചോദ്യവും നൽകിയ മറുപടിയും പഞ്ചായത്തിന്റെ യോഗ നടപടിക്കുറിപ്പിൽ രേഖപ്പെടുത്തേണ്ടതാണ്. | ||
'''13. പഞ്ചായത്തു യോഗത്തിൽ പ്രമേയം അവതരിപ്പിക്കേണ്ട രീതി.-''' (1) ഒരു പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരംഗം അയാളുടെ ഉദ്ദേശം അറിയിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തെ നോട്ടീസ് രേഖാമൂലം പ്രസിഡന്റിന് നൽകിയിരിക്കേണ്ടതും ആ നോട്ടീസിനോടൊപ്പം അയാൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ കോപ്പി നൽകിയിരിക്കേണ്ടതുമാണ്. | ===== '''13. പഞ്ചായത്തു യോഗത്തിൽ പ്രമേയം അവതരിപ്പിക്കേണ്ട രീതി.-''' ===== | ||
(1) ഒരു പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരംഗം അയാളുടെ ഉദ്ദേശം അറിയിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തെ നോട്ടീസ് രേഖാമൂലം പ്രസിഡന്റിന് നൽകിയിരിക്കേണ്ടതും ആ നോട്ടീസിനോടൊപ്പം അയാൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ കോപ്പി നൽകിയിരിക്കേണ്ടതുമാണ്. | |||
എന്നാൽ പ്രസിഡന്റിന് ഏഴ് ദിവസത്തിൽ കുറഞ്ഞ നോട്ടീസ് പ്രകാരവും കാര്യപരിപാടികളുടെ കൂട്ടത്തിൽ ഒരു പ്രമേയം ഉൾപ്പെടുത്താവുന്നതാണ്. | എന്നാൽ പ്രസിഡന്റിന് ഏഴ് ദിവസത്തിൽ കുറഞ്ഞ നോട്ടീസ് പ്രകാരവും കാര്യപരിപാടികളുടെ കൂട്ടത്തിൽ ഒരു പ്രമേയം ഉൾപ്പെടുത്താവുന്നതാണ്. | ||
Line 32: | Line 33: | ||
(7) 4-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും കാരണത്തിന്മേൽ ഏതെങ്കിലും പ്രമേയം അനുവദിക്കാതിരുന്നാൽ പ്രസിഡന്റ് ബന്ധപ്പെട്ട അംഗത്തെ ആ സംഗതിയും പ്രമേയം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളും അറിയിക്കേണ്ടതാണ്. | (7) 4-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും കാരണത്തിന്മേൽ ഏതെങ്കിലും പ്രമേയം അനുവദിക്കാതിരുന്നാൽ പ്രസിഡന്റ് ബന്ധപ്പെട്ട അംഗത്തെ ആ സംഗതിയും പ്രമേയം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളും അറിയിക്കേണ്ടതാണ്. | ||
{{ | {{Approved}} |
Latest revision as of 10:45, 29 May 2019
(8 എ.) ചോദ്യോത്തര സമയം പഞ്ചായത്ത് യോഗം ആരംഭിച്ച് ഒരു മണിക്കുറിലധികമാകുവാൻ പാടില്ലാത്തതും ഈ സമയത്തിനുള്ളിൽ യോഗത്തിൽ മറുപടി പറയാൻ സാധിക്കാത്ത്, അജണ്ടയിലുൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക്, യോഗത്തിനുശേഷം, അതത് സംഗതി പോലെ, പ്രസിഡന്റോ അഥവാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ രേഖാമൂലം ബന്ധപ്പെട്ട അംഗങ്ങൾക്ക് മറുപടി നൽകേണ്ടതുമാണ്.
(8 ബി.) ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കുന്നതിന്, അതത് സംഗതി പോലെ, പ്രസിഡന്റിന് അഥവാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്, സെക്രട്ടറിയിൽ നിന്നോ, എക്സ് ഒഫിഷ്യോ സെക്രട്ടറിമാരിൽ നിന്നോ, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥന്മാരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.
(9) ചോദിച്ച ചോദ്യവും നൽകിയ മറുപടിയും പഞ്ചായത്തിന്റെ യോഗ നടപടിക്കുറിപ്പിൽ രേഖപ്പെടുത്തേണ്ടതാണ്.
13. പഞ്ചായത്തു യോഗത്തിൽ പ്രമേയം അവതരിപ്പിക്കേണ്ട രീതി.-
(1) ഒരു പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരംഗം അയാളുടെ ഉദ്ദേശം അറിയിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തെ നോട്ടീസ് രേഖാമൂലം പ്രസിഡന്റിന് നൽകിയിരിക്കേണ്ടതും ആ നോട്ടീസിനോടൊപ്പം അയാൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ കോപ്പി നൽകിയിരിക്കേണ്ടതുമാണ്.
എന്നാൽ പ്രസിഡന്റിന് ഏഴ് ദിവസത്തിൽ കുറഞ്ഞ നോട്ടീസ് പ്രകാരവും കാര്യപരിപാടികളുടെ കൂട്ടത്തിൽ ഒരു പ്രമേയം ഉൾപ്പെടുത്താവുന്നതാണ്.
(2) ഒരംഗവും ഒന്നിൽ കൂടുതൽ പ്രമേയം അവതരിപ്പിക്കാൻ പാടുള്ളതല്ല.
(3) എല്ലാ പ്രമേയങ്ങളും പ്രസിഡന്റ് പരിശോധിക്കേണ്ടതും (4)-ാം ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന അഭിപ്രായമുള്ളപക്ഷം പ്രസിഡന്റിന് അങ്ങനെയുള്ള ഏത് പ്രമേയവും അനുവദിക്കാതിരിക്കാൻ അധികാരമുണ്ടായിരിക്കുന്നതുമാണ്.
(4) ഒരു പ്രമേയം അവതരിപ്പിക്കുവാൻ അനുവദിക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാണ്, അതായത്;-
(എ.) അത് പഞ്ചായത്തിന്റെ ഭരണപരമായ പരിധിയിൽ വരുന്ന സംഗതിയെ സംബന്ധിച്ചുള്ളതായിരിക്കണം;
(ബി) അത് വ്യക്തമായും ചുരുക്കത്തിലും പറഞ്ഞിട്ടുള്ളതാകണം;
(സി) അത് ഒരു സംഗതിയെ മാത്രം സംബന്ധിച്ചുള്ളതാകണം;
(ഡി) അതിൽ തർക്കങ്ങളോ, ഊഹാപോഹങ്ങളോ, പരിഹാസ സൂചകമായ വാക്കുകളോ, മാനഹാനി വരുത്തുന്ന പ്രസ്താവനകളോ ഉണ്ടാകരുത്;
(ഇ) അത് പൊതുവായതോ ഔദ്യോഗികമായതോ ആയ നിലവിലില്ലാതെ ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പെരുമാറ്റത്തേയോ, പരാമർശിക്കുന്നതാകരുത്;
(എഫ്) അത് ഏതെങ്കിലും കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു സംഗതിയെ സംബന്ധിച്ചുള്ളതോ പരാമർശിക്കുന്നതോ ആകരുത്.
(5) പ്രമേയങ്ങൾ അനുവദിക്കുന്നതിനും മുൻഗണന നൽകുന്നതിനും പ്രസിഡന്റിന് തീരുമാനമെടുക്കാവുന്നതും ആക്റ്റിന്റെയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളുടെയോ വ്യവസ്ഥകളെ അതിലംഘിക്കുന്നുവെന്ന അഭിപ്രായമുള്ള പക്ഷം പ്രസിഡന്റിന് ഭാഗികമായോ പൂർണ്ണമായോ ഏത് പ്രമേയവും നിരാകരിക്കാവുന്നതും പ്രസിഡന്റിന്റെ തീരുമാനം ആ കാര്യത്തിൽ അന്തിമമായിരിക്കുന്നതുമാണ്.
(6) പ്രസിഡന്റ് അനുവദിച്ച പ്രമേയം യോഗത്തിന്റെ അജണ്ടയിൽ ചേർക്കേണ്ടതാണ്.
(7) 4-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും കാരണത്തിന്മേൽ ഏതെങ്കിലും പ്രമേയം അനുവദിക്കാതിരുന്നാൽ പ്രസിഡന്റ് ബന്ധപ്പെട്ട അംഗത്തെ ആ സംഗതിയും പ്രമേയം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളും അറിയിക്കേണ്ടതാണ്.