Panchayat:Repo18/vol1-page0925: Difference between revisions
No edit summary |
No edit summary |
||
Line 25: | Line 25: | ||
'''27. ചെലവുകളുടെ അക്രൂവൽ'''.- (1) പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള ഏതൊരു ചെലവും വർക്ക് ഓർഡർ/സപ്പ്ലെ ഓർഡർ/ഇന്റന്റ് പരിശോധിച്ച ശേഷം ക്രമത്തിലാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരു ജേണൽ വൗച്ചർ വഴി അക്രൂ ചെയ്യേണ്ടതാണ്. എന്നാൽ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകളുടെ | '''27. ചെലവുകളുടെ അക്രൂവൽ'''.- (1) പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള ഏതൊരു ചെലവും വർക്ക് ഓർഡർ/സപ്പ്ലെ ഓർഡർ/ഇന്റന്റ് പരിശോധിച്ച ശേഷം ക്രമത്തിലാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരു ജേണൽ വൗച്ചർ വഴി അക്രൂ ചെയ്യേണ്ടതാണ്. എന്നാൽ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകളുടെ | ||
{{ | {{Approved}} |
Latest revision as of 10:30, 29 May 2019
22. ബാങ്ക് സ്വീകരിക്കാത്ത ചെക്കുകൾ.- (1) ബാങ്കുകൾ ഏതെങ്കിലും ചെക്ക് സ്വീകരിക്കാതെ മടക്കുയാണെങ്കിൽ അതിനു വേണ്ടി നൽകിയ രസീതിന്റെ ആഫീസ് കോപ്പി റദ്ദ് ചെയ്യേണ്ടതും ചെക്ക് നൽകിയ ആളെ പഞ്ചായത്തിൽ നിന്ന് നൽകിയ രസീത്, ക്യാൻസൽ ചെയ്ത വിവരം അറിയിക്കേണ്ടതുമാണ്. ബന്ധപ്പെട്ട തുക, ബാങ്ക് ഏതെങ്കിലും ചാർജ്ജ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് ഉൾപ്പെടെ, കാഷ് ആയോ ഡിമാന്റ് ഡ്രാഫ്റ്റ് ആയോ പഞ്ചായത്തിൽ അടയ്ക്കണമെന്നും ആവശ്യപ്പെടേണ്ടതാണ്.
(2) അപ്രകാരം അടയ്ക്കുന്ന തുകയ്ക്ക് ഒരു പുതിയ രസീത് നൽകേണ്ടതാണ്.
(3) ബാങ്ക് മടക്കിയ ചെക്ക് സെക്രട്ടറി സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട കക്ഷി പണം അടയ്ക്കുന്നതുവരെ മറ്റാർക്കും നൽകാൻ പാടില്ലാത്തതുമാണ്. (4) സ്വീകരിക്കാത്ത ചെക്ക് സംബന്ധിച്ച് ബാങ്കിൽ നിന്ന് ലഭിച്ച അറിയിപ്പിന്റേയോ സ്റ്റേറ്റമെന്റിന്റെയോ അടിസ്ഥാനത്തിൽ അക്കൗണ്ട് ബുക്കുകളിൽ അക്കൗണ്ടന്റ് റിവേഴ്സ് എൻട്രി വരുത്തേണ്ടതാണ്.
23. ലഭിച്ച തുകകൾ നിക്ഷേപിക്കൽ- കാഷ്, മണിയോർഡർ, ചെക്ക്, ഡാഫ്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ ലഭിക്കുന്ന തുകകൾ 500 രൂപയിൽ അധികരിക്കുകയാണെങ്കിൽ അതേ ദിവസം തന്നെയോ തൊട്ടടുത്ത പ്രവൃത്തി ദിവസമോ ബന്ധപ്പെട്ട ബാങ്ക്/ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. വിദൂര പ്രദേശങ്ങളുമായി സർക്കാർ നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ തുക അടയ്ക്കുന്നതിനുള്ള പരമാവധി സമയം ഒരാഴ്ച ആയിരിക്കുന്നതാണ്.
24. ലഭിച്ച തുകകൾ അക്കൗണ്ട് ചെയ്യൽ.- (1) അക്കൗണ്ട് ശീർഷകങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിദിന സ്റ്റേറ്റമെന്റ് കാഷ്യർ തയ്യാറാക്കേണ്ടതും അക്കൗണ്ടിന് സമർപ്പിക്കേണ്ടതുമാണ്.
(2) ലഭിച്ച തുകകൾ, സ്റ്റേറ്റമെന്റിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ രസീത് വൗച്ചർ വഴി അക്കൗണ്ട് ചെയ്യേണ്ടതുമാണ്.
25. തുകകൾ തിരികെ നൽകൽ,- (1) പഞ്ചായത്ത് പിരിച്ചെടുത്തവയിൽ നിന്ന് തിരികെ നൽകേണ്ടുന്ന തുകകൾ, സാദ്ധ്യമാണെങ്കിൽ, ഭാവി വരവുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടതാണ്. തുകകൾ തിരിച്ച് നൽകുന്ന കാര്യത്തിൽ, പ്രസിഡന്റ് അധികൃതമാക്കിയ ശേഷം സെക്രട്ടറി അവ തിരിച്ചു നൽകേണ്ടതാണ്.
26. പണം സൂക്ഷിക്കൽ- (1) തറയിലോ ചുമരിലോ ഉറപ്പിച്ചതും വ്യത്യസ്ത രീതിയിലുള്ള രണ്ട് പൂട്ടുകൾ ഉള്ളതുമായ ബലമുള്ള കാഷ് ചെസ്റ്റിലായിരിക്കണം പഞ്ചായത്തിന്റെ കാഷ് ബാലൻസ് സൂക്ഷിക്കേണ്ടത്. കാഷ് ചെസ്റ്റിന്റെ ഒരു താക്കോൽ അക്കൗണ്ടന്റ് സൂക്ഷിക്കേണ്ടതും മറ്റേ താക്കോൽ സെക്രട്ടറിയോ കാഷ് കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സൂക്ഷിക്കേണ്ടതാണ്.
(2) കാഷ്യർ അല്ലെങ്കിൽ പണം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ, പണം ലഭിച്ച ദിവസം തന്നെയോ തൊട്ടടുത്ത പ്രവൃത്തി ദിവസമോ ട്രഷറിയിൽ/ബാങ്കിൽ കാഷ്, ചെക്ക്. ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ ഒടുക്കിയിട്ടുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടത് അക്കൗണ്ടിന്റെ ചുമതലയാണ്.
(3) ട്രഷറി, ബാങ്ക് സ്റ്റേറ്റമെന്റുകൾ ഓരോ മാസാന്ത്യത്തിലും ശേഖരിക്കേണ്ടതും ലഭിച്ച തുകകൾ പൂർണ്ണമായി ബാങ്ക്/ട്രഷറി അക്കൗണ്ടുകളിൽ ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അക്കൗണ്ടന്റിന്റെ ചുമതലയാണ്. പണം ഒടുക്കിയതിൽ തകരാറുകൾ ഉണ്ടെങ്കിൽ അവ ഉടൻതന്നെ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
27. ചെലവുകളുടെ അക്രൂവൽ.- (1) പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള ഏതൊരു ചെലവും വർക്ക് ഓർഡർ/സപ്പ്ലെ ഓർഡർ/ഇന്റന്റ് പരിശോധിച്ച ശേഷം ക്രമത്തിലാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരു ജേണൽ വൗച്ചർ വഴി അക്രൂ ചെയ്യേണ്ടതാണ്. എന്നാൽ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകളുടെ