Panchayat:Repo18/vol1-page0227: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by one other user not shown) | |||
Line 3: | Line 3: | ||
'''വിശദീകരണം.'''-ഈ വകുപ്പിന്റെയും 205 ഡി മുതൽ 205ജെ വരെയുള്ള (രണ്ടും ഉൾപ്പെടെ) വകുപ്പുകളുടെയും ആവശ്യത്തിനായി, ഒരു ആഫീസ് സ്ഥാപനം, സംരംഭം, എസ്റ്റാബ്ലിഷ്മെന്റ് മുതലായവയെ സംബന്ധിച്ച് ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ എന്ന പ്രയോഗത്തിന് അങ്ങനെയുള്ള ആഫീസിലെയോ സ്ഥാപനത്തിലേയോ സംരംഭത്തിലേയോ എസ്റ്റാബ്ലിഷ്മെന്റിലേയോ ജീവനക്കാർക്ക് ശമ്പളമോ വേതനമോ വാങ്ങി വിതരണം ചെയ്യുവാൻ അധികാരപ്പെടുത്തിയ ആൾ എന്നർത്ഥമാകുന്നു. | '''വിശദീകരണം.'''-ഈ വകുപ്പിന്റെയും 205 ഡി മുതൽ 205ജെ വരെയുള്ള (രണ്ടും ഉൾപ്പെടെ) വകുപ്പുകളുടെയും ആവശ്യത്തിനായി, ഒരു ആഫീസ് സ്ഥാപനം, സംരംഭം, എസ്റ്റാബ്ലിഷ്മെന്റ് മുതലായവയെ സംബന്ധിച്ച് ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ എന്ന പ്രയോഗത്തിന് അങ്ങനെയുള്ള ആഫീസിലെയോ സ്ഥാപനത്തിലേയോ സംരംഭത്തിലേയോ എസ്റ്റാബ്ലിഷ്മെന്റിലേയോ ജീവനക്കാർക്ക് ശമ്പളമോ വേതനമോ വാങ്ങി വിതരണം ചെയ്യുവാൻ അധികാരപ്പെടുത്തിയ ആൾ എന്നർത്ഥമാകുന്നു. | ||
'''206. | ===== '''206. വസ്തു കൈമാറ്റത്തിൻമേലുള്ള കരം .''' ===== | ||
(1) വസ്തു കൈമാറ്റത്തിൻമേലുള്ള കരം താഴെപ്പറയും പ്രകാരം ചുമത്തേണ്ടതാണ്,- | |||
(എ) താഴെപ്പറയുന്ന വിവരണത്തിലുൾപ്പെടുന്നതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാവരവസ്തുവെ സംബന്ധിക്കുന്നതുമായ ഓരോ കരണത്തിനും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള നികുതിയിൻമേലുള്ള ഒരു സർചാർജിന്റെ രൂപത്തിലും; | (എ) താഴെപ്പറയുന്ന വിവരണത്തിലുൾപ്പെടുന്നതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാവരവസ്തുവെ സംബന്ധിക്കുന്നതുമായ ഓരോ കരണത്തിനും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള നികുതിയിൻമേലുള്ള ഒരു സർചാർജിന്റെ രൂപത്തിലും; |
Latest revision as of 10:02, 29 May 2019
നൽകുന്നതിലോ അടയ്ക്കക്കേണ്ടതായ നികുതി അടയ്ക്കുന്നതിലോ വീഴ്ച വരുത്തിയെന്ന് എപ്പോഴെങ്കിലും സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം സെക്രട്ടറി, അതിനുശേഷം ഉടൻതന്നെ അങ്ങനെ വീഴ്ചവരുത്തിയ ആളിനോ ആളുകൾക്കോ എതിരെ ശിക്ഷാ നടപടി എടുക്കേണ്ടതാണ്.
വിശദീകരണം.-ഈ വകുപ്പിന്റെയും 205 ഡി മുതൽ 205ജെ വരെയുള്ള (രണ്ടും ഉൾപ്പെടെ) വകുപ്പുകളുടെയും ആവശ്യത്തിനായി, ഒരു ആഫീസ് സ്ഥാപനം, സംരംഭം, എസ്റ്റാബ്ലിഷ്മെന്റ് മുതലായവയെ സംബന്ധിച്ച് ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ എന്ന പ്രയോഗത്തിന് അങ്ങനെയുള്ള ആഫീസിലെയോ സ്ഥാപനത്തിലേയോ സംരംഭത്തിലേയോ എസ്റ്റാബ്ലിഷ്മെന്റിലേയോ ജീവനക്കാർക്ക് ശമ്പളമോ വേതനമോ വാങ്ങി വിതരണം ചെയ്യുവാൻ അധികാരപ്പെടുത്തിയ ആൾ എന്നർത്ഥമാകുന്നു.
206. വസ്തു കൈമാറ്റത്തിൻമേലുള്ള കരം .
(1) വസ്തു കൈമാറ്റത്തിൻമേലുള്ള കരം താഴെപ്പറയും പ്രകാരം ചുമത്തേണ്ടതാണ്,-
(എ) താഴെപ്പറയുന്ന വിവരണത്തിലുൾപ്പെടുന്നതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാവരവസ്തുവെ സംബന്ധിക്കുന്നതുമായ ഓരോ കരണത്തിനും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള നികുതിയിൻമേലുള്ള ഒരു സർചാർജിന്റെ രൂപത്തിലും;
(ബി) താഴെ അത്തരം കരണങ്ങൾക്ക് നേരെ പറഞ്ഞിരിക്കുന്ന തുകയുടെ അഞ്ചുശതമാനത്തിൽ കവിയാതെ സർക്കാർ നിശ്ചയിക്കാവുന്ന നിരക്കിലും ചുമത്തേണ്ടതാകുന്നു.
കരണത്തിന്റെ വിവരണം | ഏതു തുകയ്ക്കാണോ നികുതി ചുമത്തേണ്ടത് ആ തുക | |
(1) | (2) | |
(i) | സ്ഥാവരവസ്തു വിൽപ്പന | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വിൽപ്പന യ്ക്കുള്ള പ്രതിഫലത്തിന്റെ സംഖ്യ അഥവാ വില. |
(ii) | സ്ഥാവര വസ്തുവിന്റെ പരസ്പരകൈമാറ്റം | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഏറ്റവും കൂടുതൽ വിലയുള്ള വസ്തുവിന്റെ വില. |
(iii) | സ്ഥാവരവസ്തുവിന്റെ ഇഷ്ടദാനം | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വസ്തു വില. |
(iv) | സ്ഥാവരവസ്തു സംബന്ധിച്ചുള്ള കൈവശപ്പണയം | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം പണയം മൂലം ഉറപ്പിച്ച സംഖ്യ. |
(iv എ) | സ്ഥാവര വസ്തുവിന്റെ കീഴ്ചപാട്ടം അല്ലാതെയുള്ള മറ്റ് പാട്ടച്ചാർത്തിന്റെ കൈമാറ്റം | കൈമാറ്റത്തിനുള്ള പ്രതിഫല സംഖ്യയ്ക്ക് തുല്യമായ പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്ര പ്പത്ര ആക്റ്റിന്റെ പട്ടികയിലെ അതത് സംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാര ത്തിനുള്ള മുദ്രവിലതന്നെ |
(v) (എ) | സ്ഥാവര വസ്തുവിന്റെ ഒരു കൊല്ലത്തിൽ കുറഞ്ഞ പാട്ടച്ചാർത്ത് | ആ പാട്ടച്ചാർത്ത് പ്രകാരം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യേണ്ടുന്ന ഒട്ടാകെ സംഖ്യയ്ക്ക് (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ 14-ാം ക്രമനമ്പർ) കപ്പൽ പണയാധാരത്തിനുള്ള മുദ്ര വിലതന്നെ. |