Panchayat:Repo18/vol1-page0744: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(One intermediate revision by one other user not shown)
Line 15: Line 15:
(b) ആഴത്തിലുള്ളതോ, അടിച്ചുതാഴ്ത്തപ്പെടുന്നതോ ആയ പൈലിംഗ് ജോലി നടക്കുന്ന സൈറ്റിന്റെ പരിസരത്ത് കേടുപാടുകൾ സംഭവിക്കാവുന്ന തരത്തിലുള്ള പഴയ കെട്ടിടങ്ങളുണ്ടെങ്കിൽ അത്തരം കെട്ടിടങ്ങളിൽ അവയുടെ പരിശോധനക്കായി സ്വയം പരിശോധനാ യന്ത്രങ്ങൾ (ടെൽ -ടേൽ) സ്ഥാപിക്കുകയും ഏതെങ്കിലും അനിഷ്ടങ്ങൾക്കെതിരായും സമയോചിതമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

(C) കെട്ടിടങ്ങളുടെ നിർമ്മാണം, പുനർനിർമ്മാണം, കേടുപാടുകൾ തീർക്കൽ, കൂട്ടിച്ചേർക്കലുകൾ, വ്യതിയാനങ്ങൾ അല്ലെങ്കിൽ ഭൂവികസനം, പുനർവികസനം എന്നിവയുടെ ഏതെങ്കിലും അവസരത്തിൽ ഉടമ വികസനം നടത്തുന്ന ഏതെങ്കിലും ഡെവലപ്പറെയോ, ഡെവലപ്പർമാരെയോ നിയോഗിച്ചിട്ടുണ്ട് എങ്കിൽ, കരാർ തീയതി (വികസനം നടത്തുന്ന ആളും ഉടമയും തമ്മിൽ ഒപ്പു
(C) കെട്ടിടങ്ങളുടെ നിർമ്മാണം, പുനർനിർമ്മാണം, കേടുപാടുകൾ തീർക്കൽ, കൂട്ടിച്ചേർക്കലുകൾ, വ്യതിയാനങ്ങൾ അല്ലെങ്കിൽ ഭൂവികസനം, പുനർവികസനം എന്നിവയുടെ ഏതെങ്കിലും അവസരത്തിൽ ഉടമ വികസനം നടത്തുന്ന ഏതെങ്കിലും ഡെവലപ്പറെയോ, ഡെവലപ്പർമാരെയോ നിയോഗിച്ചിട്ടുണ്ട് എങ്കിൽ, കരാർ തീയതി (വികസനം നടത്തുന്ന ആളും ഉടമയും തമ്മിൽ ഒപ്പുവച്ചുപൂർത്തീകരിച്ച) മുതൽ ഒരാഴ്ചയ്ക്കകം വികസനം നടത്തുന്ന ആളെ കെട്ടിടങ്ങളുടെ നിർമ്മാണം, പുനർനിർമ്മാണം, കേടുപാടുതീർക്കൽ, കൂട്ടിച്ചേർക്കലുകൾ, വ്യതിയാനങ്ങൾ അല്ലെങ്കിൽ പ്ലോട്ടിനുള്ളിലെ ഭൂവികസനം, പുനർവികസനം എന്നിവ ഉടമയ്ക്കുവേണ്ടി നടത്തുന്നതിന് ചുമതലപ്പെടുത്തുന്ന കരാറിന്റെ പകർപ്പ് സഹിതം സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
{{Accept}}
 
{{Approved}}

Latest revision as of 09:04, 29 May 2019

സെക്രട്ടറിയിൽ നിന്നും അനുബന്ധം G-യിൽ പറഞ്ഞിരിക്കുന്നതു പോലെയുള്ള വികസന സാക്ഷ്യപത്രം വാങ്ങുകയും അല്ലെങ്കിൽ കെട്ടിടത്തിന്റെയോ കെട്ടിടഭാഗത്തിന്റെയോ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ കൂട്ടിച്ചേർക്കലിനോ നിർമ്മാണത്തിൽ മാറ്റം വരുത്തലിനോ ശേഷവും അല്ലെങ്കിൽ കെട്ടിടത്തിന്റെയോ കെട്ടിടഭാഗത്തിന്റെയോ ഏതൊരു ഉപയോഗത്തിനു മുമ്പായും കൈവശം അല്ലെങ്കിൽ കൈവശ ഉപയോഗമാറ്റത്തിനു മുമ്പായും അനുബന്ധം H-ലേതുപോലെ സെക്രട്ടറിയിൽ നിന്നും സാക്ഷ്യപത്രം വാങ്ങേണ്ടതുമാണ്.

(3) ഓരോ ഉടമസ്ഥനും, ഭൂവികസനമോ പുനർവികസനമോ അല്ലെങ്കിൽ കെട്ടിടനിർമ്മാണമോ പുനർനിർമ്മാണമോ കൂട്ടിച്ചേർക്കലോ പണിയിലെ മാറ്റം വരുത്തലോ പൂർത്തിയാക്കിയാലുടൻ തന്നെ, പണി നടത്തിക്കൊണ്ടിരുന്ന പ്ലോട്ടിലോ, പ്ലോട്ടുകളിലോ നിന്നും അല്ലെങ്കിൽ പണിക്കുള്ള സാധനങ്ങളും അവശിഷ്ടങ്ങളും നിക്ഷേപിക്കുവാൻ ഉപയോഗിക്കുമായിരുന്ന തൊട്ടടുത്തുള്ള ഏതെങ്കിലും ഭൂമിയിൽ നിന്നും എല്ലാ ചപ്പുചവറുകളും ഉപയോഗശൂന്യമായി തള്ളിയ വസ്തുക്കളും അല്ലെങ്കിൽ ഏതൊരു വിവരണങ്ങളിലും പെടുന്ന അവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടതാണ്.

(4) ഓരോ ഉടമസ്ഥനും പെർമിറ്റ്, അംഗീകൃത പ്ലാനുകൾ, ഡ്രോയിംഗുകൾ, നിർമ്മാണ വിവരണങ്ങൾ നിർമ്മാണത്തിനുപയോഗിച്ച ഏതെങ്കിലും വസ്തുവിന്റെ പരിശോധനാഫലങ്ങളുണ്ടെങ്കിൽ അതും സുരക്ഷിതമായി സൂക്ഷിക്കേണ്ടതും ആവശ്യപ്പെടുമ്പോൾ സെക്രട്ടറിയുടെ അല്ലെങ്കിൽ അദ്ദേഹം സ്ഥലപരിശോധനയ്ക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ, അല്ലെങ്കിൽ സർക്കാരിന്റെ മുമ്പാകെ പരിശോധനക്കായി ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.

(5) ഓരോ ഉടമസ്ഥനും സൈറ്റിനുള്ളിൽ വ്യക്തമായി കാണുന്ന സ്ഥലത്ത് ദൃശ്യമായ രീതിയിൽ പെർമിറ്റും അംഗീകൃത ഡ്രോയിംഗും പ്രദർശിപ്പിക്കേണ്ടതാണ്.

(6) ഓരോ ഉടമസ്ഥനും നിർമ്മാണത്തിന്റെയോ പുനർനിർമ്മാണത്തിന്റെയോ കുട്ടിച്ചേർക്കലിന്റെയോ, പണിയിൽ മാറ്റം വരുത്തലിന്റെയോ, അറ്റകുറ്റപണിയുടെയോ, അല്ലെങ്കിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിന്റെയോ എല്ലാ ഘട്ടങ്ങളിലും നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിലുണ്ടാകുന്ന അപകടകരമായ അനന്തരഫലങ്ങളിൽ നിന്ന് ജോലിക്കാരുടെയും പൊതുജനത്തിന്റെയും ജീവൻ സുരക്ഷിതമാക്കുന്നതിന് പര്യാപ്തമായ സുരക്ഷാ മുൻകരുത്തലുകൾ സ്വീകരിക്കേണ്ടതാണ്.

(7) ഓരോ ഉടമസ്ഥനും, നിർമ്മാണം നടക്കുമ്പോൾ അടുത്തുള്ള വസ്തുവകകളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സംരക്ഷണ ഉപാധികളെല്ലാം താഴെ പറയും പ്രകാരം പര്യാപ്തവും പരിരക്ഷ ഉറപ്പാക്കുന്നതും, കൂടാതെ അവ ഉത്തമാവസ്ഥയിലുമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

(a) പൈലിംഗ് നടക്കുന്നുണ്ടെങ്കിൽ, ഘടനകളുടെ നിർമ്മാണഗതി, മണ്ണിന്റെ അവസ്ഥ, സർവ്വീസ് ലൈനുകൾ എന്നിവയുടെ സ്വഭാവം അനുസരിച്ച് അടുത്തുള്ള ഘടനകൾക്കും സർവ്വീസ് ലൈനുകൾക്കും പൈലിംഗ് യന്ത്രങ്ങളുടെ ചലനതരംഗം മൂലം കേടുപാടുകൾക്ക് കാരണമായേക്കാം. സാധ്യമായിടത്തോളം അത്തരത്തിലുള്ള എല്ലാ നാശനഷ്ടങ്ങളും എന്തൊക്കെയാണെന്ന് മുൻകൂട്ടി നിശ്ചയിക്കുകയും പൈലിംഗിന്റെ രീതിയും പ്രവർത്തനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഉചിതമായ നടപടികൾ ആസൂത്രണം ചെയ്ത ശേഷം മാത്രമേ പൈലിംഗ ആരംഭിക്കാവു.

(b) ആഴത്തിലുള്ളതോ, അടിച്ചുതാഴ്ത്തപ്പെടുന്നതോ ആയ പൈലിംഗ് ജോലി നടക്കുന്ന സൈറ്റിന്റെ പരിസരത്ത് കേടുപാടുകൾ സംഭവിക്കാവുന്ന തരത്തിലുള്ള പഴയ കെട്ടിടങ്ങളുണ്ടെങ്കിൽ അത്തരം കെട്ടിടങ്ങളിൽ അവയുടെ പരിശോധനക്കായി സ്വയം പരിശോധനാ യന്ത്രങ്ങൾ (ടെൽ -ടേൽ) സ്ഥാപിക്കുകയും ഏതെങ്കിലും അനിഷ്ടങ്ങൾക്കെതിരായും സമയോചിതമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

(C) കെട്ടിടങ്ങളുടെ നിർമ്മാണം, പുനർനിർമ്മാണം, കേടുപാടുകൾ തീർക്കൽ, കൂട്ടിച്ചേർക്കലുകൾ, വ്യതിയാനങ്ങൾ അല്ലെങ്കിൽ ഭൂവികസനം, പുനർവികസനം എന്നിവയുടെ ഏതെങ്കിലും അവസരത്തിൽ ഉടമ വികസനം നടത്തുന്ന ഏതെങ്കിലും ഡെവലപ്പറെയോ, ഡെവലപ്പർമാരെയോ നിയോഗിച്ചിട്ടുണ്ട് എങ്കിൽ, കരാർ തീയതി (വികസനം നടത്തുന്ന ആളും ഉടമയും തമ്മിൽ ഒപ്പുവച്ചുപൂർത്തീകരിച്ച) മുതൽ ഒരാഴ്ചയ്ക്കകം വികസനം നടത്തുന്ന ആളെ കെട്ടിടങ്ങളുടെ നിർമ്മാണം, പുനർനിർമ്മാണം, കേടുപാടുതീർക്കൽ, കൂട്ടിച്ചേർക്കലുകൾ, വ്യതിയാനങ്ങൾ അല്ലെങ്കിൽ പ്ലോട്ടിനുള്ളിലെ ഭൂവികസനം, പുനർവികസനം എന്നിവ ഉടമയ്ക്കുവേണ്ടി നടത്തുന്നതിന് ചുമതലപ്പെടുത്തുന്ന കരാറിന്റെ പകർപ്പ് സഹിതം സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ