Panchayat:Repo18/vol1-page0740: Difference between revisions
Gangadharan (talk | contribs) No edit summary |
No edit summary |
||
(2 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
== അദ്ധ്യായം 3 == | |||
=== അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടി === | === അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടി === | ||
Line 22: | Line 20: | ||
(ii) അപ്രകാരമുള്ള നിർമ്മാണ മാറ്റങ്ങൾ എന്തുകൊണ്ട് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ വരുത്തുവാൻ സാധിക്കാത്തതിന്റെ കാരണം കാണിക്കുവാനും ആവശ്യപ്പെടാവുന്നതാണ്. | (ii) അപ്രകാരമുള്ള നിർമ്മാണ മാറ്റങ്ങൾ എന്തുകൊണ്ട് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ വരുത്തുവാൻ സാധിക്കാത്തതിന്റെ കാരണം കാണിക്കുവാനും ആവശ്യപ്പെടാവുന്നതാണ്. | ||
{{ | |||
{{Approved}} |
Latest revision as of 08:37, 29 May 2019
അദ്ധ്യായം 3
അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടി
19. നിർമ്മാണ വേളയിലെ പണിയിലെ വ്യതിയാനവും നിർമ്മാണത്തിൽ മാറ്റം വരുത്തുവാൻ ആവശ്യപ്പെടുന്നതിന് സെക്രട്ടറിക്കുള്ള അധികാരവും.- (1) ഒരു അപേക്ഷകൻ ഏതെങ്കിലും കെട്ടിടത്തിന്റെ പണിയിൽ മാറ്റം വരുത്തുവാനോ അല്ലെങ്കിൽ നിർമ്മാണമോ പുനർനിർമ്മാണമോ നടത്താനോ അല്ലെങ്കിൽ ഭൂമിയുടെ വികസനമോ അല്ലെങ്കിൽ പുനർവികസനമോ പണിയോ നടത്തുന്ന വേളയിൽ അംഗീകൃത പ്ലാനിലോ നിർമ്മാണ വിവരണങ്ങളിലോ വ്യതിയാനം വരുത്തിക്കൊണ്ട് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾ വ്യതിയാനം കാണിക്കുന്ന പരിഷ്ക്കരിച്ച പ്ലാനുകളും ഡ്രോയിംഗുകളും സമർപ്പിക്കേണ്ടതും, പരിഷ്ക്കരിച്ച പെർമിറ്റ് നേടേണ്ടതുമാണ്:
എന്നാൽ, ലേഔട്ടുകളുടെ കാര്യത്തിൽ പ്ലോട്ടിലേക്കുള്ള പ്രവേശന മാർഗ്ഗത്തിന്റെ സ്ഥാനം മാറ്റുന്നതും, കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട മുറികളുടെ, കോണിപ്പടികളുടെ, ലിഫ്റ്റുകളുടെ, ജനാലകളുടെ, വാതിലുകളുടെയും സ്ഥാനം, വലുപ്പം എന്നിവ മാറ്റുന്നത് പോലുള്ള ലഘുവ്യതിയാനങ്ങൾ, ഈ ചട്ടങ്ങൾക്ക് വിരുദ്ധമാകാത്ത പക്ഷം, പെർമിറ്റ് ആവശ്യമില്ല എന്നുമാത്രമല്ല, മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയിൽ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ പൂർത്തീകരണ പ്ലാനിൽ ഉൾപ്പെടുത്തി പൂർത്തീകരണ സാക്ഷ്യപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതാണ്.
(2) ഒരു നിർമ്മാണം
(a) അംഗീകൃത പ്ലാനുകൾക്കും നിർമ്മാണവിവരണങ്ങൾക്കും അനുസൃതമല്ലാത്തതാണെന്നും;
(b) ആക്റ്റിനെയോ ഈ ചട്ടങ്ങളെയോ അല്ലെങ്കിൽ അവയ്ക്ക് കീഴിൽ പുറപ്പെടുവിച്ച ബൈലോയിലോ പ്രഖ്യാപനങ്ങളിലേയോ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ടുള്ളതാണെന്നും;
സെക്രട്ടറിയുടെ ശ്രദ്ധയിൽ വരുമ്പോൾ ആർക്ക് വേണ്ടിയാണോ ആ നിർമ്മാണം നടക്കുന്നത് ആ വ്യക്തിക്ക് നോട്ടീസ് മുഖേന അതിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ
(i) ലംഘിക്കപ്പെട്ട വ്യവസ്ഥകൾക്കോ, പ്രത്യേക വിവരണങ്ങൾക്കോ, അംഗീകൃത പ്ലാനുകൾക്കോ അനുസൃതമാക്കുകയെന്ന ഉദ്ദേശത്തോടെ നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്ന രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ;
(ii) അപ്രകാരമുള്ള നിർമ്മാണ മാറ്റങ്ങൾ എന്തുകൊണ്ട് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ വരുത്തുവാൻ സാധിക്കാത്തതിന്റെ കാരണം കാണിക്കുവാനും ആവശ്യപ്പെടാവുന്നതാണ്.