Panchayat:Repo18/vol1-page0349: Difference between revisions
No edit summary |
No edit summary |
||
Line 25: | Line 25: | ||
['''12. ആക്ഷേപങ്ങളും അവകാശവാദങ്ങളും ബോധിപ്പിക്കേണ്ട രീതി.'''- (1) വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫാറം 4-ൽ ഉള്ള അപേക്ഷയും, ഉൾക്കുറിപ്പിലുള്ള വിശദാംശത്തിനെതിരെയുള്ള ഫാറം 6-ലെ ആക്ഷേപവും വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള ഫാറം 7-ലെ അപേക്ഷയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. | ['''12. ആക്ഷേപങ്ങളും അവകാശവാദങ്ങളും ബോധിപ്പിക്കേണ്ട രീതി.'''- (1) വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫാറം 4-ൽ ഉള്ള അപേക്ഷയും, ഉൾക്കുറിപ്പിലുള്ള വിശദാംശത്തിനെതിരെയുള്ള ഫാറം 6-ലെ ആക്ഷേപവും വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള ഫാറം 7-ലെ അപേക്ഷയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. | ||
{{ | {{Approved}} |
Latest revision as of 07:02, 29 May 2019
(സി) ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനത്ത് ഒരു ചിഹ്നം പ്രത്യേകമായി നീക്കിവച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ ഓരോ പ്രത്യേക ഭാഗത്തിന്റെയും രണ്ടു പകർപ്പുകൾ സൗജന്യമായി നൽകേണ്ടതും ആണ്.
10. അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിനുള്ള കാലയളവ്.- 8-ാം ചട്ടപ്രകാരമുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പതിനഞ്ച് ദിവസത്തെ കാലയളവിനുള്ളിൽ [പ്രസ്തുത] പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള എല്ലാ അവകാശവാദവും അതിലുള്ള ഉൾക്കുറിപ്പുകളെ കുറിച്ചുമുള്ള എല്ലാ ആക്ഷേപങ്ങളും ബോധിപ്പിക്കേണ്ടതാണ്.
എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഗസറ്റ് വിജ്ഞാപനം വഴി ഒരു നിയോജക മണ്ഡലത്തെ സംബന്ധിച്ച് പൂർണ്ണമായോ അതിന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ചോ മേൽപ്പറഞ്ഞ കാലയളവ് നീട്ടാവുന്നതാണ്.
11. ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുന്നതിനുള്ള ഫാറം.- (1) അവകാശവൈദങ്ങളും ഉന്നയിക്കുന്നതിനുള്ള ഫാറം- (എ) ഫാറം 4-ലും; (ബി) പേര് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആൾ '[ഒപ്പിട്ടിട്ടുള്ളതും ആയിരിക്കേണ്ടതാണ്]; (സി)°[x x x) (2) പട്ടികയിൽ [പേര് ഉൾപ്പെടുത്തുന്നതിൻമേലോ ഉൾപ്പെടുത്തിയതിൻമേലോ ഉള്ള ആക്ഷേപം]- (എ) ഫാറം 5-ലും; (ബി) ഉന്നയിക്കുന്നത് പട്ടികയിൽ ഇതിനോടകം പേരു ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ആൾ തന്നെ ആയിരിക്കേണ്ടതും; (സി) ആക്ഷേപം ഉന്നയിക്കപ്പെട്ട പേര് കാണുന്ന പട്ടികകളിൽ, ഇതിനോടകം പേര് ഉൾപ്പെ ടുത്തപ്പെട്ടിട്ടുള്ള മറ്റൊരു വ്യക്തി മേലൊപ്പ് വച്ചിട്ടുള്ളതും, ആയിരിക്കേണ്ടതാണ്. (3) പട്ടികയിലുള്ള ഒരു രേഖപ്പെടുത്തലിന്റെ വിശദാംശത്തെയോ വിശദാംശങ്ങളെയോ കുറിച്ചുള്ള ആക്ഷേപം.-
(എ) ഫാറം 6-ലും;
(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ ഉന്നയിക്കേണ്ടതും; ആകുന്നു.
[(4) [xx] വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ.-
(എ) ഫാറം 7-ലും;
(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ സമർപ്പിക്കേണ്ടതും ആകുന്നു.]
[12. ആക്ഷേപങ്ങളും അവകാശവാദങ്ങളും ബോധിപ്പിക്കേണ്ട രീതി.- (1) വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫാറം 4-ൽ ഉള്ള അപേക്ഷയും, ഉൾക്കുറിപ്പിലുള്ള വിശദാംശത്തിനെതിരെയുള്ള ഫാറം 6-ലെ ആക്ഷേപവും വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള ഫാറം 7-ലെ അപേക്ഷയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.