Panchayat:Repo18/vol1-page0111: Difference between revisions
No edit summary |
mNo edit summary |
||
(One intermediate revision by one other user not shown) | |||
Line 6: | Line 6: | ||
എന്നാൽ, മൂന്നിലധികം നാമനിർദ്ദേശപ്രതികകൾ ഏതെങ്കിലും സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ സമർപ്പിക്കുകയോ വരണാധികാരി സ്വീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല. | എന്നാൽ, മൂന്നിലധികം നാമനിർദ്ദേശപ്രതികകൾ ഏതെങ്കിലും സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ സമർപ്പിക്കുകയോ വരണാധികാരി സ്വീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല. | ||
{{ | {{Approved}} |
Latest revision as of 05:53, 29 May 2019
സംബന്ധിച്ചോ ഉള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ കൈത്തെറ്റോ സാങ്കേതികമായോ അച്ചടിയിലുള്ളതോ ആയ പിശകോ വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ ഉള്ള ഏതെങ്കിലും ആളുടെ വോട്ടർ പട്ടിക നമ്പരുകൾ സംബന്ധിച്ച കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അങ്ങനെയുള്ള ആളുടെ പേരോ അങ്ങനെയുള്ള സ്ഥലമോ സംബന്ധിച്ച വിവരണം സാധാരണയായി മനസ്സിലാകുന്ന വിധത്തിലുള്ളതായിരിക്കുന്ന ഏതെങ്കിലും സംഗതിയിൽ ആ ആളെയോ സ്ഥലത്തേയോ സംബന്ധിച്ച വോട്ടർപട്ടികയുടേയോ നാമനിർദ്ദേശ പ്രതികയുടേയോ പൂർണ്ണമായ പ്രവർത്തനത്തെ ബാധിക്കുന്നതല്ലാത്തതും, വരണാധികാരി, അങ്ങനെയുള്ള ഏതെങ്കിലും പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ തിരുത്താൻ അനുവദിക്കേണ്ടതും, ആവശ്യമുള്ളിടത്ത് വോട്ടർ പട്ടികയിലോ നാമനിർദ്ദേശപ്രതികയിലോ ഉള്ള അങ്ങനെയുള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അവഗണിക്കേണ്ടതാണെന്ന് നിർദ്ദേശിക്കേണ്ടതുമാണ്.
(5) സ്ഥാനാർത്ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത്, ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയുടേയോ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ ഒരു പകർപ്പോ അങ്ങനെയുള്ള പട്ടികയിലെ പ്രസക്ത ഉൾക്കുറിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ, അത് നാമനിർദ്ദേശപ്രതിക സഹിതം സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരിയുടെ മുൻപാകെ ഹാജരാക്കേണ്ടതാണ്.
(6) ഈ വകുപ്പിലെ യാതൊന്നും തന്നെ ഏതെങ്കിലും സ്ഥാനാർത്ഥിയെ ഒന്നിലധികം നാമ നിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിൽനിന്നും തടയുന്നതല്ല.
എന്നാൽ, മൂന്നിലധികം നാമനിർദ്ദേശപ്രതികകൾ ഏതെങ്കിലും സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ സമർപ്പിക്കുകയോ വരണാധികാരി സ്വീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.