Panchayat:Repo18/vol1-page0173: Difference between revisions

From Panchayatwiki
No edit summary
m (Approved on 29/5/19)
 
(2 intermediate revisions by one other user not shown)
Line 6: Line 6:

(14) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും പ്രസിഡന്റോ വൈസ് പ്രസിഡന്റോ  ഉദ്യോഗം ഏറ്റെടുക്കുന്നതുമുതൽ ആറു മാസത്തിനകം സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.
(14) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും പ്രസിഡന്റോ വൈസ് പ്രസിഡന്റോ  ഉദ്യോഗം ഏറ്റെടുക്കുന്നതുമുതൽ ആറു മാസത്തിനകം സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.
{{create}}
{{Approved}}

Latest revision as of 05:12, 29 May 2019

(11) യോഗനടപടിക്കുറിപ്പിന്റെ പകർപ്പ്, പ്രമേയത്തിന്റെ പകർപ്പും അതിൻമേൽ വോട്ടുചെയ്ത തിന്റെ ഫലവും സഹിതം, യോഗം അവസാനിച്ച ഉടനെതന്നെ (2)-ാം ഉപവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ്.

(12) പഞ്ചായത്തിന് 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത എണ്ണം അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസ്സാക്കുകയാണെങ്കിൽ, അതിനുശേഷം, അതതു സംഗതിപോലെ, പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ ഉദ്യോഗം അവസാനിക്കുന്നതും അവരുടെ സ്ഥാനങ്ങൾ ഉടൻതന്നെ ഒഴിയുന്നതായി കരുതേണ്ടതും (2)-ാം ഉപവകുപ്പ് പ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പ്രസ്തുത സ്ഥാനങ്ങളിൽ ഉണ്ടായ ഒഴിവ് സർക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് ചെയ്യേണ്ടതും ആ വിവരം പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതും അപ്രകാരമുള്ള ഒരു റിപ്പോർട്ട് കിട്ടിയാലുടൻ, സർക്കാർ അതതു സംഗതിപോലെ, പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അവരുടെ സ്ഥാനം ഒഴിഞ്ഞ വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.

(13) മേൽപ്പറഞ്ഞ പ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി പ്രമേയം പാസ്സാക്കാതിരിക്കുകയോ (6)-ാം ഉപവകുപ്പുപ്രകാരമുള്ള കോറം ഇല്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ യോഗത്തിന്റെ തീയതിമുതൽക്കോ പ്രമേയത്തിനായി നിശ്ചയിച്ച തീയതി മുതൽക്കോ ആറുമാസം കഴിയുന്നതുവരെ അതേ പ്രസിഡന്റിന്റെയോ വൈസ് പ്രസി ഡന്റിന്റെയോ പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പിന്നീടുള്ള ഏതെങ്കിലും പ്രമേയത്തിനുള്ള നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.

(14) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതുമുതൽ ആറു മാസത്തിനകം സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ