Panchayat:Repo18/vol2-page1476: Difference between revisions

From Panchayatwiki
('ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ.കാർഡ് ലഭിക്കാത്ത കുടുംബങ്ങൾക്ക് അധിക വിഹിതമായി അനുവദിച്ച ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിനായി റേഷൻ കാർഡിൽ അധിക വിവരം രേഖപ്പെ ടുത്തണമെന്ന് സിവിൽ സപ്ലെസ് ഡയറക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ കാർഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷൻ കാർഡിലെ മൂന്നാം പേജിൽ "ഈ കുടുംബം 2009-ലെ ബി.പി.എൽ ലിസ്റ്റിൽ . ാം നമ്പറായി ഉൾപ്പെട്ടിട്ടുണ്ട്' എന്ന രേഖപ്പെടുത്തൽ നടത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം സാക്ഷ്യപ്പെടുത്തി നൽകുന്നതിന്
ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ.കാർഡ് ലഭിക്കാത്ത കുടുംബങ്ങൾക്ക് അധിക വിഹിതമായി അനുവദിച്ച ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിനായി റേഷൻ കാർഡിൽ അധിക വിവരം രേഖപ്പെ ടുത്തണമെന്ന് സിവിൽ സപ്ലെസ് ഡയറക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ കാർഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷൻ കാർഡിലെ മൂന്നാം പേജിൽ "ഈ കുടുംബം 2009-ലെ ബി.പി.എൽ ലിസ്റ്റിൽ ________ാം നമ്പറായി ഉൾപ്പെട്ടിട്ടുണ്ട്' എന്ന രേഖപ്പെടുത്തൽ നടത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം സാക്ഷ്യപ്പെടുത്തി നൽകുന്നതിന്
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾക്ക് നിർദ്ദേശം നൽകുന്നു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾക്ക് നിർദ്ദേശം നൽകുന്നു.



Latest revision as of 10:56, 4 January 2018

ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ.കാർഡ് ലഭിക്കാത്ത കുടുംബങ്ങൾക്ക് അധിക വിഹിതമായി അനുവദിച്ച ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിനായി റേഷൻ കാർഡിൽ അധിക വിവരം രേഖപ്പെ ടുത്തണമെന്ന് സിവിൽ സപ്ലെസ് ഡയറക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ കാർഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷൻ കാർഡിലെ മൂന്നാം പേജിൽ "ഈ കുടുംബം 2009-ലെ ബി.പി.എൽ ലിസ്റ്റിൽ ________ാം നമ്പറായി ഉൾപ്പെട്ടിട്ടുണ്ട്' എന്ന രേഖപ്പെടുത്തൽ നടത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം സാക്ഷ്യപ്പെടുത്തി നൽകുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾക്ക് നിർദ്ദേശം നൽകുന്നു.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 6507/ഡിഡി2/2013/തസ്വഭവ, Typm, തീയതി 05-02-2013)

വിഷയം :- തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ,

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പിലാക്കുവാൻ ഗ്രാമപഞ്ചായത്തുകൾക്ക് ചുവടെ കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ പുറ പ്പെടുവിക്കുന്നു.

1. നെൽകൃഷി, ഇടവിളകൃഷികൾ എന്നിവ ചെയ്യുന്നതിന് അതതുസമയത്ത് കർഷക തൊഴിലാളി കളെ ലഭ്യമാകത്തക്ക രീതിയിൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി പ്രകാരം രജി സ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നെൽകൃഷി, ഇടവേള കൃഷികൾ എന്നിവ ചെയ്തതിനുശേഷമുള്ള സമ യങ്ങളിൽ പദ്ധതി പ്രകാരമുള്ള തൊഴിൽ ലഭ്യമാക്കുവാനുതകുന്ന രീതിയിൽ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുക.

2. മുകളിൽ പറഞ്ഞ രീതിയിൽ വിവിധ കാലക്രമത്തിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികളും അവ നടപ്പി ലാക്കാനായുള്ള തൊഴിലാളികളുടെ വിവരങ്ങളും അടങ്ങുന്ന സീസണാലിറ്റി കലണ്ടർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കി അതിൻപ്രകാരം തൊഴിൽ ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണം.

3, ഗ്രാമസഭ തെരഞ്ഞെടുത്ത പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോൾ, സ്ഥായിയായ ആസ്തി കൾ (ജലസേചന കനാൽ, കുളം, മറ്റു ജല മണ്ണു സംരക്ഷണ പ്രവൃത്തികൾ) നിർമ്മിക്കത്തക്ക രീതിയി ലുള്ള പ്രവർത്തികൾ മുൻഗണനാ ക്രമത്തിൽ ഏറ്റെടുത്ത് ചെയ്യുവാനുള്ള നടപടി സ്വീകരിക്കണം. പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുവാൻ ബ്ലോക്ക് തലത്തിലും ജില്ലാ തല ത്തിലും മാസംതോറും അവലോകന യോഗങ്ങൾ നടത്തുകയും ആയതിന്റെ റിപ്പോർട്ട് മിഷൻ ഡയറക്ടർ സംസ്ഥാനതലത്തിൽ ക്രോഡീകരിച്ചു സമാഹ്യത റിപ്പോർട്ട് മാസംതോറും സർക്കാരിനു ലഭ്യമാക്കേണ്ട തുമാണ്.


നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണം സ്പഷ്ടീകരണം സംബന്ധിച്ച സർക്കുലർ


(തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, നം. 1663/ആർ.എ1/2013/തസ്വഭവ. Tvpm, തീയതി 05-02-2013)


വിഷയം - തദ്ദേശസ്വയംഭരണ വകുപ്പ്- നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണംസ്പഷ്ടീകരണം സംബന്ധിച്ച

സൂചന -

1) 31-7-2008-ലെ 45846/ആർഎ1/08/തസ്വഭവ നമ്പർ സർക്കുലർ, ‌

2) 23-9-2008-ലെ 59655/ആർഎ1/08/തസ്വഭവ നമ്പർ സർക്കുലർ.

3) 27-10-2012-ലെ 61519/ആർ.എ1/2011/തസ്വഭവ നമ്പർ സർക്കുലർ

സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും നിബന്ധനകളോടെ നികത്തി വീട് വച്ചശേഷം ആയത് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപ്രകാരം നിർമ്മിക്കപ്പെടുന്ന വീടുകൾക്ക് 10 വർഷത്തേയ്ക്ക് ഉപയോഗമാറ്റം വരുത്തരുതെന്ന് സൂചന 3-ലെ സർക്കുലറിൽ നിഷ്കർഷിച്ചിരുന്നു. എന്നാൽ ഉപയോഗമാറ്റം എന്നത് സംബന്ധിച്ച് സംശയം ഉണ്ടായ സാഹചര്യത്തിൽ സർക്കാർ ഈ വിഷയം പുനഃപരിശോധിച്ചു. വീടു നിർമ്മിക്കുവാൻ മറ്റു ഭൂമി ഇല്ലാത്ത വരെ സഹായിക്കുന്നതിന് അർഹരായ അപേക്ഷകർക്കുവേണ്ടി മാത്രമാണ് സൂചനയിലെ സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ടി സ്ഥലമോ വീടോ കൈമാറ്റം ചെയ്യാൻ പരാമർശ സർക്കു ലറുകൾ പ്രകാരം ഉദ്ദേശിക്കുന്നില്ല. ആയതിനാൽ, സൂചനയിലെ സർക്കുലറുകളുടെ അടിസ്ഥാനത്തിൽ കെട്ടിടനിർമ്മാണത്തിന് അനുമതി ലഭിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശമാറ്റവും കെ.എം.ബി.ആർ/ കെ.പി.ബി.ആർ ചട്ടങ്ങൾ പ്രകാരമുള്ള ഒക്യുപെൻസി മാറ്റവും, പത്ത് വർഷത്തേക്ക് അനുവദിക്കുന്നതല്ല.