Panchayat:Repo18/vol1-page0494

From Panchayatwiki

(3) കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മോട്ടോർ ഉൾപ്പെടെയുള്ള വൈദ്യുത പ്രതിഷ്ടാപനങ്ങൾ;

(4) കാർഷികാവശ്യങ്ങൾ സംബന്ധിച്ച സ്ഥാപിച്ചിട്ടുള്ളതും, രണ്ടു കുതിര ശക്തിയിൽ കവിയാ ത്തതുമായ വൈദ്യുതേതര പ്രതിഷ്ടാപനങ്ങൾ;

(5) സാധാരണയായി പ്രവർത്തിപ്പിക്കാനാളല്ലാതെ നിശ്ചലമായി കിടക്കുന്ന ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ;

(6) സാധാരണയായി പ്രവർത്തിപ്പിക്കാനാളില്ലാത്ത കണ്ടൻസർ സ്റ്റേഷനുകൾ;

(7) സാധാരണയായി പ്രവർത്തിപ്പിക്കാനാളില്ലാത്ത റെക്ടിഫയർ സ്റ്റേഷനുകൾ;

(8) വൈദ്യുത ബോർഡ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികൾ. സെക്രട്ടറിക്ക്, കാർഷികാവശ്യങ്ങൾക്ക് മാത്രമായി സ്ഥാപിക്കുന്നതും, രണ്ടു കുതിര ശക്തിയിൽ കവിയുന്നതുമായ വൈദ്യുതേതര യന്ത്ര സാമഗ്രികൾ സ്ഥാപിക്കുന്നതിന് യാതൊരു ചാർജ്ജുമി ല്ലാത്ത അനുവാദം നൽകാവുന്നതാണ്.

17. വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രസാമഗ്രികൾ.- വൈദ്യുതികൊണ്ടു പ്രവർത്തി പ്പിക്കുന്ന ഏതെങ്കിലും യന്ത്രസാമഗ്രിയോ, നിർമ്മാണയന്ത്രമോ വല്ല പുരയിടത്തിലും സ്ഥാപിക്കു വാൻ 233-ാം വകുപ്പ് പ്രകാരം അനുവാദം നൽകുന്നതിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന II-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു. എന്നാൽ ഈ ചട്ടപ്രകാരം ചുമത്താവുന്ന ഫീസ്, വൈദ്യുതി കൊണ്ടല്ലാതെ മറ്റു വിധത്തിൽ നടത്തപ്പെടുന്ന അതേ കുതിരശക്തിയിലുള്ള ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ സ്ഥാപിക്കുന്നതിന് വേണ്ടി ചുമത്തുന്ന ഫീസിൽ കവിയാൻ പാടുള്ളതല്ല.

18. വൈദ്യുതി കൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ ഉപ യോഗിക്കുന്ന സ്ഥലത്തിനുള്ള പരമാവധി ഫീസ്. വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന ഏതെ ങ്കിലും യന്ത്രസാമഗ്രിയോ, നിർമ്മാണ യന്ത്രമോ ഉപയോഗിക്കുന്ന സ്ഥലത്തിന് 232-ാം വകുപ്പു പ്രകാരം ഒരു കൊല്ലത്തേക്ക് ലൈസൻസ് നൽകുകയോ പുതുക്കുകയോ ചെയ്യുന്നതിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന III-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതാകുന്നു. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസും ഒരു വർഷത്തിൽ കുറഞ്ഞ കാലത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന പക്ഷം, അതേ യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ സംബന്ധിച്ച അതേ സ്ഥലത്തിന് ഏതെങ്കിലും വർഷം ചുമത്താവുന്ന മൊത്തം ഫീസ്, അതിന്റെ കാര്യത്തിൽ ഒരു കൊല്ലത്തേക്ക് നൽകുകയോ പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസിൽ കവിയാൻ പാടുള്ളതല്ല. എന്നു മാത്രമല്ല, ഈ ചട്ടപ്രകാരം ചുമത്താവുന്ന ഫീസ്, വൈദ്യുതി കൊണ്ടല്ലാതെ മറ്റു വിധ ത്തിൽ നടത്തപ്പെടുന്ന അതേ കുതിരശക്തിയുള്ള ഏതെങ്കിലും യന്ത്രസാമഗ്രിക്കോ, നിർമ്മാണ യന്ത്രത്തിനോ ചുമത്തുന്നതിൽ കവിയാൻ പാടുള്ളതല്ല.

19. അധിക ഫീസ്.- ഈ ചട്ടങ്ങളോട് ചേർന്ന III-ാം പട്ടികയിൽ പറഞ്ഞ പരമാവധി ഫീസ് യഥാസമയത്ത് സമർപ്പിക്കുന്ന അപേക്ഷയ്ക്കു മാത്രമേ ബാധകമാവുകയുള്ളൂ, താമസിച്ച് സമർപ്പി ക്കുന്ന അപേക്ഷയുടെ സംഗതിയിൽ പട്ടികയനുസരിച്ച് കൊടുക്കേണ്ട ലൈസൻസ് ഫീസിന്റെ 25 ശതമാനം അധിക ഫീസ് ചുമത്താവുന്നതാണ്.

20. വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ടു നടത്തപ്പെടുന്ന യന്ത്ര സാമഗ്രികൾ- വൈദ്യു തിയല്ലാതെ ശക്തികൊണ്ട് നടത്തപ്പെടുന്ന ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ ഏതെങ്കിലും പുരയിടത്തിൽ സ്ഥാപിക്കുവാൻ ആക്ട് 233-ാം വകുപ്പു പ്രകാരം അനുവാദം നൽകുന്നതിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന് IV-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയുവാൻ പാടുള്ളതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ