Panchayat:Repo18/vol2-page1474

From Panchayatwiki

12-ാം പഞ്ചവത്സര പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥർ, പ്രോജക്ടുകൾക്ക് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർ എന്നിവരെ സംബന്ധിച്ച സ്പഷ്ടീകരണം - സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 72484/ഡിഎ1/2012/തസ്വഭവ. Tvpm, തീയതി 10-12-2012)

വിഷയം :- 12-ാം പഞ്ചവത്സര പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥർ, പ്രോജക്റ്റടുകൾക്ക് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർ എന്നിവരെ സംബന്ധിച്ച സ്പഷ്ടീകരണം. സൂചന:-

1) സ.ഉ.(എം.എസ്.) നമ്പർ 225/12 തസ്വഭവ തീയതി 18-8-2012.

2) സ.ഉ (എം.എസ്.) നമ്പർ 243/12 തസ്വഭവ തീയതി 24-9-2012.

3) സ.ഉ (എം.എസ്.) നമ്പർ 277/12 തസ്വഭവ തീയതി 30-10-2012.

4) സർക്കുലർ നമ്പർ 67212/ഡിഎ1/12 തസ്വഭവ തീയതി 17-11-2012.

സൂചന ഒന്നിലെ സർക്കാർ ഉത്തരവിൽ വർക്കിംഗ് ഗ്രൂപ്പുകളുടെ കൺവീനർമാർ ആരൊക്കെയാണെന്ന് അനുബന്ധം 3(1), 3(2) എന്നിവയിൽ പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ വർക്കിംഗ് ഗ്രൂപ്പു കൺവീനർമാർ തന്നെയാണോ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നുള്ള സംശയവും നിർവ്വഹണ ഉദ്യോഗസ്ഥരുടെ പ്രോജ ക്സ്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ടത് നിർവ്വഹണ ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥരോ, വിഷയ മേഖല ഉദ്യോഗസ്ഥരോ ആണെന്നുള്ള സംശയവും വിവിധ തലങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. ആയതിന് താഴെ പറയുന്ന പ്രകാരം സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.

നിർവ്വഹണ ഉദ്യോഗസ്ഥർ വർക്കിംഗ് ഗ്രൂപ്പു കൺവീനർമാർ തന്നെ നിർവ്വഹണ ഉദ്യോഗസ്ഥർ ആയിരിക്കണമെന്നില്ല. കൺ വീനർമാർ നിർവ്വഹണ ഉദ്യോഗസ്ഥനാകുന്ന സാഹചര്യവും അല്ലാത്ത സാഹചര്യവും ഉണ്ടാകാം. ഉദാ: വൈദ്യുതി സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ കൺവീനർ എഞ്ചിനീയറാണെങ്കിലും തെരുവ വിളക്കുകൾ സംബന്ധിച്ച പ്രോജക്ടടുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ സെക്രട്ടറിയായിരിക്കും. എന്നാൽ വീടുകളുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട സബ്സിഡി നൽകുന്ന സംഗതികളിൽ വി.ഇ.ഒ-നെ നിർവ്വഹണ ഉദ്യോഗസ്ഥനായും നിശ്ചയിക്കാവുന്നതാണ്. സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത ലഘു വായ പ്രോജക്ടുകളുടെ സംഗതികളിൽ ഓരോ പ്രോജക്ടിന്റെയും നിർവ്വഹണ ഉദ്യോഗസ്ഥനായും നിശ്ച യിക്കാവുന്നതാണ്. സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത ലഘുവായ പ്രോജക്ടടുകളുടെ സംഗതി കളിൽ ഓരോ പ്രോജക്ടിന്റെയും നിർവ്വഹണ ഉദ്യോഗസ്ഥനെ ഭരണസമിതിയാണ് നിശ്ചയിക്കേണ്ടത്.

പ്രോജക്ടുകളുടെ പരിശോധനയും അംഗീകാരവും

ഓരോ നിർവ്വഹണ ഉദ്യോഗസ്ഥന്റെയും പ്രോജക്ടടുകൾ നിർവ്വഹണ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥനൊ അതോ വിഷയമേഖല മേലുദ്യോഗസ്ഥനോ പരിശോധിച്ച് അംഗീകാരം നൽകേണ്ടതെന്ന് തീരുമാനിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ജില്ലാ കളക്ടറാണ്. അതുകൊണ്ട് പ്രോജക്ടടുകളുടെ നിർവ്വഹണ ഉദ്യോഗ സ്ഥർ, വിഷയമേഖല ഉദ്യോഗസ്ഥർ തന്നെ പരിശോധിച്ച് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടാവുന്ന തല്ല. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള പരിശോധന ഉദ്യോഗസ്ഥർ നിർവ്വഹണ ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന പ്രോജക്ടടുകൾ പരിശോധിച്ച അനുമതി നൽകേണ്ടതാണ്. അപൂർണ്ണമായ കാരണങ്ങളല്ലാതെ മടക്കുവാൻ പാടില്ലാത്തതാണ്. പ്രോജക്ട് പരിശോധന കഴിഞ്ഞ് അംഗീകാരം ലഭിക്കുന്നതിന് കാലതാ മസം നേരിടുകയാണെങ്കിൽ ടി വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.


സേവന (സിവിൽ രജിസ്ട്രേഷൻ) - ഇലക്ട്രോണിക്സ് രജിസ്റ്റ്റ് തിരുത്തൽ - നടപടി ക്രമം ആവിഷ്കരിക്കുന്നത് സംബന്ധിച്ച് സർക്കുലർ


(പഞ്ചായത്ത് ഡയറക്ടറാഫീസ്, നം. ബി1-24056/2012. Tvpm, തീയതി 23-01-2013) (Kindly seepage no. 510 for the Circular)


കേരള കോസ്സൽ സോൺ മാനേജ്മെന്റ് അതോറിറ്റി- തീരദേശ മേഖലയിലെ കെട്ടിട നിർമ്മാണം - CRZ ക്ലിയറൻസിനുള്ള നടപടിക്രമങ്ങൾ - സംബന്ധിച്ച് സർക്കുലർ


(ശാസ്ത്രസാങ്കേതിക (എ) വകുപ്പ്, നം. 1722/എ2/2012/ശാ.സാ.വ. TVpm, തീയതി 26-01-2013)

വിഷയം -

ശാസ്ത്ര സാങ്കേതിക വകുപ്പ്-കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിതീരദേശ മേഖലയിലെ കെട്ടിട നിർമ്മാണം- CRZ ക്ലിയറൻസിനുള്ള നടപടിക്രമങ്ങൾസംബന്ധിച്ച്.

സൂചന:-

1, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 6-1-11-ലെ S.O. No. 19(E) തീരദേശ നിയന്ത്രണ വിജ്ഞാപനം 2011

2. 4-11-2010-ലെ 67370/ആർ.എ1/2012/തസ്വഭവ നമ്പർ സർക്കുലർ.

3. 6-10-2012-ലെ മത്സ്യ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ Sy. 62/12/മ.തു. പരി.വ. നമ്പർ അഔ. കുറിപ്പ്.

1991 ഫെബ്രുവരി 19-ലെ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ എസ്.ഒ. 114(ഇ) നമ്പർ വിജ്ഞാപനം മരവിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2011 ജനുവരി 6-ലെ ഭാരതീയ ഗസറ്റ്, അസാധാരണം ഭാഗം 2, വിഭാഗം 3, ഉപവിഭാഗം (ii)-ൽ CRZ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1986-ലെ പരിസ്ഥിതി (സംരക്ഷണം)