Panchayat:Repo18/vol2-page1110

From Panchayatwiki

1110 GOVERNMENT ORDERS - 2015-6af പാലിയേറ്റീവ് o, Iola (06m) to iodooco&G)3Od 2.5.3. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളതും എന്നാൽ അത് ലഭിക്കാത്തതുമായ ഒരു രോഗിക്കോ അയാളുടെ കുടുംബാഗത്തിനോ ആയത് ലഭിക്കുന്നതിനായി പി.എം.സി യുടെ മെമ്പർ സെക്രട്ടറിയോട് അപേക്ഷിക്കാവുന്നതാണ്. അപ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ ആ അപേക്ഷയുടെ അർഹത പരിശോ ധിച്ച്, അർഹമാണെന്ന് ബോദ്ധ്യപ്പെടുകയാണെങ്കിൽ ആ രോഗിയെ താല്ക്കാലികമായി രജിസ്റ്റർ ചെയ്യേ ണ്ടതും ആവശ്യമായ പരിചരണം നൽകേണ്ടതുമാണ്. 2.54 ഖണ്ഡിക 2.5.2, 25.3 എന്നിവ പ്രകാരം ചേർക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ തൊട്ടടുത്ത് ചേരുന്ന പി.എം.സി യോഗത്തിൽ അവതരിപ്പിക്കേണ്ടതും, രജിസ്റ്റർ ചെയ്യപ്പെട്ടവർ അർഹതയുള്ളവരാണെന്ന് പി.എം.സി ക്ക് ബോധ്യപ്പെട്ടാൽ ആയതിന് പി.എം.സി അംഗീകാരം നൽകേണ്ടതുമാണ്. 2.5.5. പാലിയേറ്റീവ് പരിചരണത്തിൽ നിന്ന് ഒഴിവാക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും വിവര ങ്ങൾ അതാത് സമയങ്ങളിൽ Nominal Register-ൽ രേഖപ്പെടുത്തണം. Nominal Register നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. സൂക്ഷിപ്പ് ചുമതല പി.എം.സി യുടെ മെമ്പർ സെക്രട്ടറിക്ക് ആയിരിക്കുന്നതാണ്. 2.5.6. ഈ ഉത്തരവ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം Nominal Register ൽ ഉൾപ്പെട്ടിരിക്കുന്ന (രജി സ്റ്റർ ചെയ്യപ്പെട്ടവരിൽ ഒഴിവാക്കപ്പെട്ടവരേയും മരണപ്പെട്ടവരേയും ഒഴിവാക്കിയ ശേഷമുള്ളവർ) രോഗി കളുടെ പേരുവിവരം തദ്ദേശഭരണ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. തുടർന്ന് രജിസ്റ്ററിൽ കാലാകാലങ്ങളിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും അതാത് സമയത്ത് വെബ്സൈറ്റിലുള്ള ലിസ്റ്റിലും വരുത്തേണ്ടതാണ്. വെബ്സൈറ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പാലിയേ റ്റീവ് കെയർ പ്രോജക്ടിൽ നിന്ന് ഈ ഉത്തരവ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുശേഷം തുക ചെലവഴി ക്കാൻ പാടില്ല. 2,5,7, തുടർ പരിചരണം ആവശ്യമായ രോഗികളുടെ വിവരങ്ങൾ നിർദ്ദേശിക്കപ്പെട്ട *1 രീതിയിലുള്ള Patients Status Report- ൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. 2.5.8. നോമിനൽ രജിസ്റ്ററിൽ ഉൾപ്പെട്ട രോഗികളിൽ ഗൃഹപരിചരണം നൽകേണ്ട രോഗികളുടെ വിവ രങ്ങൾ അനുബന്ധം 2 ൽ കൊടുത്ത മാതൃകയിലുള്ള Folow up Home Care Register ൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. 2.6. ലഭ്യമാക്കേണ്ട പ്രാഥമിക പരിചരണ സേവനങ്ങളും അതിനുള്ള സംവിധാനവും 2.6.1. സാന്ത്വന പരിചരണം രോഗികളുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങൾ ലഘുകരിക്കാൻ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഇതിനുള്ള പരിശീലനം ലഭിച്ചവരുടെ സാന്ത്വന പരിചരണ സേവനം രജിസ്റ്റർ ചെയ്യപ്പെട്ട ഓരോ രോഗിക്കും, പ്രത്യേകിച്ച് ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ ശാരീരിക വൈകല്യമുള്ളവർ, മാന സിക രോഗികൾ, ബുദ്ധിമാന്ദ്യമുള്ളവർ എന്നിവർക്ക് ലഭ്യമാക്കേണ്ടതാണ്. ശുശൂഷയിൽ കുടുംബാംഗങ്ങ ളുടെ പങ്ക് ബോധ്യപ്പെടുത്തുകയും രോഗാവസ്ഥ നേരിടാൻ രോഗിയെയും കുടുംബത്തെയും ശക്തരാക്കു കയും സാമൂഹിക പിന്തുണ ഉറപ്പാക്കുകയുമാണ് സന്നദ്ധ പ്രവർത്തകരുടെ ധർമ്മം. ഒരു വാർഡിലുള്ള ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും വാർഡ് വികസന സമിതി അംഗങ്ങളും അയൽസഭാ നിർവാ ഹക സമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ആശാവർക്കർമാരും ചേർന്ന് ആ വാർഡിലുള്ള ഇത്തരം രോഗികളുടെ വീടുകളിൽ കൂടെ കൂടെ നടത്തുന്ന സന്ദർശനം രോഗികൾക്കും കുടുംബാംഗ ങ്ങൾക്കും ഏറെ സാന്ത്വനമേകും. അത്തരം സാന്ത്വനപരിചരണം ഓരോ വാർഡിലും വാർഡബ്ലെമ്പർമാ രുടെ/കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തേണ്ടതാണ്. രജിസ്റ്റർ ചെയ്യപ്പെട്ടവരിൽ കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവരെ സന്ദർശിക്കുന്നതിന് മുൻഗണന നൽകാൻ ശ്രമിക്കേണ്ടതാണ്. ഈ പ്രവർത്തനം പൂർണ്ണമായും സന്നദ്ധാടിസ്ഥാനത്തിൽ ആയിരിക്കേണ്ടതാണ്. 2.6.2. ഹോംകൈയർ (ഗൃഹ പരിചരണം) (1) ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണ രീതി അവരുടെ വീടുകളിൽ ചെന്ന് പഠിപ്പിച്ച് കൊടുക്കാനും ആവശ്യമായ തുടർപരിചരണം ചെയ്തതുകൊടുക്കാനുമായി ഹോംകൈയർ സംവിധാനം ഉണ്ടായിരിക്കേണ്ടതാണ്. രാവിലെ 9.30 ന് ആരംഭിച്ച വൈകുന്നേരം 4.30 വരെ തദ്ദേശഭരണ സ്ഥാപന പരിധിയിൽ, കൂടുതൽ പരിചരണം ആവശ്യമുള്ള 8 രോഗികളെയെങ്കിലും ഒരു ദിവസം സന്ദർശിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം ഹോംകെയർ ആസൂത്രണം ചെയ്യേണ്ടത്. (2) രജിസ്റ്റർ ചെയ്യപ്പെട്ടവരിൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമുള്ള എല്ലാ രോഗി കൾക്കും എ.പി.എൽ/ബി.പി.എൽ പരിഗണന കൂടാതെയും അവർ സ്വീകരിച്ചിട്ടുള്ള ചികിത്സാരീതി അലോ പ്പതിയോ ആയൂർവേദമോ ഹോമിയോപ്പതിയോ എന്ന് പരിഗണിക്കാതെയും ഹോംകെയർ പരിചരണം തുടർച്ചയായി ലഭ്യമാക്കേണ്ടതാണ്. ഓരോ രോഗിയുടെയും ആവശ്യവും ലഭ്യമാക്കേണ്ട പരിചരണവും അനുസരിച്ച് ഓരോ രോഗിക്കും മാസത്തിൽ എത്ര ഹോംകൈയർ നൽകണമെന്ന് ഹോം്കെയറിന്റെ ഭാഗ മായ പാലിയേറ്റീവ് കെയർ നഴ്സ് പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റിയെ അറിയിക്കേണ്ടതും, അതു പ്രകാരം രോഗികളുടെ എണ്ണവും അവരുടെ ആവശ്യങ്ങളും പരിഗണിച്ച് ഓരോ തദ്ദേശഭരണ സ്ഥാപ നത്തിലും ആഴ്ചയിൽ എത്ര ഹോംകെയർ ദിനങ്ങൾ (നാലിൽ കുറയാതെ) വേണമെന്ന് പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ