Panchayat:Repo18/Law Manual Page0879
(2) സെക്രട്ടറിയുടെ തീർപ്പിന്മേൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ അപ്പീൽ നൽകുന്ന തോടോപ്പം, അപ്പീൽ നൽകപ്പെടുന്ന അർദ്ധ വർഷാവസാനം വരെയുള്ള വസ്തുനികുതി (സെക്രട്ടറി നിർണ്ണയിച്ച പ്രകാരമുള്ളത്) കെട്ടിട ഉടമ ഒടുക്കിയിരിക്കേണ്ടതും അത് സംബന്ധിച്ച തെളിവ് അപ്പീൽ ഹർജിയോടൊപ്പം ഹാജരാക്കേണ്ടതുമാണ്. അപ്രകാരം നികുതി ഒടുക്കിയിട്ടില്ലാത്ത പക്ഷം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസ്തുത അപ്പീൽ നിരസിക്കേണ്ടതാണ്.
(3) സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അപ്പീൽ നൽകുന്നതിനുള്ള സമയപരിധിയിൽ, അതിനാധാരമായ ഡിമാന്റ് നോട്ടീസ് ലഭിക്കുന്ന ദിവസം ഉൾപ്പെടുന്നതല്ല.
(4) ആക്ടിലും ഈ ചട്ടങ്ങളിലും നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമല്ലാതെയും നടപടി ക്രമം പാലിക്കാതെയും സെക്രട്ടറി വസ്തുനികുതി നിർണ്ണയം നടത്തിയിട്ടുണ്ടെങ്കിൽ, പ്രസ്തുത വസ്തുനികുതി നിർണ്ണയം അപ്പീലിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് പുനഃപരിശോധിക്കാവുന്നതും അപ്പീൽ അനുവദിക്കാവുന്നതും ആക്ടിലും ചട്ടങ്ങളിലും നിർദ്ദേശിക്കുന്ന പ്രകാരം വസ്തുനികുതി പുനർ നിർണ്ണയിക്കാവുന്നതുമാകുന്നു. ആക്ടിലും ചട്ടങ്ങളിലും നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരവും നടപടി ക്രമം പാലിച്ചുകൊണ്ടും സെക്രട്ടറി വസ്തുനികുതി നിർണ്ണയം നടത്തിയിട്ടുളള തായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ബോദ്ധ്യമാകുന്ന പക്ഷം അപ്പീൽ നിരസിക്കേണ്ടതാണ്. അപ്പീൽ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുന്നുവെങ്കിൽ അതിനുള്ള കാരണങ്ങൾ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൽ പരാമർശിക്കേണ്ടതാണ്.
(5) ഒരു കെട്ടിടത്തിന്, സെക്രട്ടറി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കുറഞ്ഞ തോതിൽ വസ്ത നികുതി നിർണ്ണയിച്ചുവെന്ന് പരാതിയിന്മേലോ സ്വമേധയായോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ബോധ്യം വന്നാൽ, ഒരു അപ്പീലിലെന്നപോലെ, കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയും അയാളുടെ ആക്ഷേപം പരിഗണിച്ചും, വസ്തുനികുതി നിർണ്ണയം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് പുനഃപരിശോധി ക്കാവുന്നതും, മാനദണ്ഡങ്ങൾക്ക് അനുസൃതമായി വസ്തുനികുതി പുനർ നിർണ്ണയിക്കാവുന്നതുമാണ്.
(6) ഒരു കെട്ടിടത്തിന്റെ വസ്തുനികുതി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നിർണ്ണയിക്കുന്നുവെങ്കിൽ അതിനനുസരിച്ച് വസ്തുനികുതി നിർണ്ണയ രജിസ്റ്ററിലും വസ്തു നികുതി ഡിമാന്റ് രജിസ്റ്ററിലും സെക്രട്ടറി ഭേദഗതികൾ വരുത്തേണ്ടതും കെട്ടിട ഉടമയ്ക്ക് പുതുക്കിയ ഡിമാന്റ് നോട്ടീസ് നൽകേണ്ടതുമാണ്.
(7) (4)-ാം ഉപചട്ടപ്രകാരമോ (5)-ാം ഉപചട്ടപ്രകാരമോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുള്ള ഏതൊരാൾക്കും, മുപ്പത് ദിവസത്തിനകം, 276-ാം വകുപ്പ് (5)-ാം ഉപ വകുപ്പ് പ്രകാരം, ഒരു റിവിഷൻ ഹർജി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ ബോധിപ്പിക്കാവുന്നതാണ്.
17. വസ്തുനികുതി നിർണ്ണയത്തിന് ശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തിലും ഉപയോഗക്രമത്തിലും മറ്റും വരുത്തുന്ന മാറ്റങ്ങൾ.- (1) ഒരു കെട്ടിടത്തിന്റെ വസ്തുനികുതി നിർണ്ണയിക്കപ്പെട്ട ശേഷം, കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തിലോ, 4-ാം ചട്ടത്തിൽ പരാമർശിക്കുന്ന ഉപയോഗക്രമത്തിലോ, 6-ാം ചട്ടത്തിൽ പരാമർശിക്കുന്ന ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലോ, ഏതെങ്കിലും ഘടകത്തിന്റെ തരത്തിന്റെ കാര്യത്തിലോ കെട്ടിട ഉടമ വരുത്തുന്നതോ അല്ലെങ്കിൽ സ്വയം സംഭവിക്കുന്നതോ ആയ ഏതൊരു മാറ്റവും മുപ്പത് ദിവസത്തിനകം കെട്ടിട ഉടമ രേഖാമൂലം സെകട്ടറിയെ അറിയിക്കേണ്ടതും അതോടൊപ്പം 11-ാം ചട്ടപ്രകാരമുള്ള ഒരു പുതുക്കിയ വസ്തുനികുതി റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള തന്റെ ബാദ്ധ്യത, കെട്ടിട ഉടമ നിറവേറ്റാത്തപക്ഷം സെക്രട്ടറിക്ക് അയാളുടെ മേൽ ആയിരം രൂപ അല്ലെങ്കിൽ പുതുക്കിയ വസ്തുനികുതി നിർണ്ണയം മൂലമുണ്ടാകുന്ന നികുതി വർദ്ധനവ്, ഏതാണ് അധികമെങ്കിൽ അത്, പിഴയായി ചുമത്താവുന്നതാണ്.
(3) (1)-ാം ഉപചട്ടപ്രകാരമുള്ള മാറ്റത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ വാർഷിക വസ്ത നികുതി അതത് അർദ്ധവർഷാരംഭം മുതൽ പ്രാബല്യത്തോടെ സെക്രട്ടറി പുനർ നിർണ്ണയിക്കേണ്ടതും, അതിനനുസരിച്ച് വസ്തുനികുതി നിർണ്ണയ രജിസ്റ്ററിലും വസ്തുനികുതി ഡിമാന്റ് രജിസ്റ്ററിലും ഭേദഗതികൾ വരുത്തേണ്ടതും കെട്ടിട ഉടമയ്ക്ക് പുതുക്കിയ ഡിമാന്റ് നോട്ടീസ് നൽകേണ്ടതുമാണ്.