Panchayat:Repo18/vol2-page1088

From Panchayatwiki

1088 GOVERNAMENT ORDERS അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം നിലനിറുത്തിക്കൊണ്ട് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാവുന്നതാണ്. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ വിശദീകരണം കിട്ടുന്ന മുറയ്ക്ക് സാംഖ്യയിൽ ക്രമീകരണം ചെയ്യാവുന്നതാണ്. 5. പരാമർശം 1 മുഖാന്തിരം ഉത്തരവായ ഫണ്ട് കൈമാറ്റം സംബന്ധിച്ച നടപടികമങ്ങൾ അനു സരിച്ച സാംഖ്യയിൽ വരുത്തേണ്ട മാറ്റങ്ങളും അക്കൗണ്ടിംഗ് നിർദ്ദേശങ്ങളും പരാമർശം (1)-ലെ ഉത്തരവ് പ്രകാരം പഞ്ചായത്തുകളുടെ I, II, III എ, ബി, സി, എന്നീ അക്കൗണ്ടുകൾ ഇല്ലാതാവുകയാണ്. ഇതു സംബന്ധിച്ച സാംഖ്യയിലും അക്കൗണ്ടിംഗിലും താഴെപ്പറയുന്ന മാറ്റങ്ങൾ വരു അബ, i. നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ബില്ലുകളും അലോട്ടമെന്റുകളും പ്രൊസീഡിംഗ്സും ഓൺലൈനായി ലഭിക്കേണ്ടതിനുള്ള നടപടികൾ ഐ.കെ.എം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കേണ്ടതാണ്. ii. വികസന ഫണ്ടും മെയിന്റനൻസ് ഗ്രാന്റും പിൻവലിക്കുന്നതിന് ട്രഷറിയിൽ fully vouched contingent bill ആണ് സമർപ്പിക്കേണ്ടത്. അതനുസരിച്ച ബിൽ സാംഖ്യയിൽ നിന്ന് ജനറേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം സാംഖ്യയിൽ ക്രമീകരിക്കേണ്ടതാണ്. ii. വികസന ഫണ്ടും മെയിന്റനൻസ് ഗ്രാന്റും കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പിൻവലിച്ചു തുട ങ്ങുമ്പോൾ ‘ബി’ ഫണ്ട് കൈകാര്യം ചെയ്യുന്ന രീതിയിൽ വേണം കൈകാര്യം ചെയ്യേണ്ടത്. സാംഖ്യ യിലും അതനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതാണ്. iv. ജനറൽ പർപ്പസ് ഗ്രാന്റ് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പിൻവലിച്ച് റ്റി.എസ്.ബി അക്കൗ ണ്ടിൽ നിക്ഷേപിക്കുന്നതിന് TR59A ജനറേറ്റ് ചെയ്യുന്നതിന് നിലവിൽ സാംഖ്യയിലുള്ള രീതി തന്നെ തുട രാവുന്നതാണ്. v. റ്റി.എസ്.ബി അക്കൗണ്ടിൽ നിന്നും ഡിഡി/ഫ്രണ്ട് ട്രാൻസാക്ഷൻ എങ്ങനെ നടത്തണമെന്നത് സംബ ന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് നൽകുന്നതാണ്. vi. ഇനിമേൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശമ്പളം ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും നൽകുന്നതിന് പഞ്ചായത്തുകൾ പ്രത്യേക പ്രോജക്ട്ടുകൾ വയ്ക്കക്കേണ്ടതില്ല. vi്. അസിസ്റ്റന്റ് എഞ്ചിനീയറുടെ ശമ്പളം രേഖപ്പെടുത്തുന്നതിന് നിലവിൽ മുനിസിപ്പാലിറ്റികൾക്ക് അക്കൗണ്ട് ഹെസ്സ് സാംഖ്യയിൽ നൽകിയിരിക്കുന്നതുപോലെ പഞ്ചായത്തുകൾക്കും നൽകേണ്ടതാണ്. viii. പുതിയ റ്റി.എസ്.ബി അക്കൗണ്ടിന് സാംഖ്യയിൽ പുതിയ അക്കൗണ്ട് ഹെസ്സ് നൽകിയിട്ടുണ്ട്. പഞ്ചായത്തുകൾ 45025010 എന്ന അക്കൗണ്ട് ഹെഡും മുനിസിപ്പാലിറ്റികൾ 450250101 എന്ന അക്കൗണ്ട് ഹെഡുമാണ് ഉപയോഗിക്കേണ്ടത്. 6. വസ്തു നികുതി സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച സാംഖ്യയിൽ വരുത്തേണ്ട മാറ്റങ്ങളും അക്കൗണ്ടിംഗ് നിർദ്ദേശങ്ങളും നിലവിൽ പഞ്ചായത്തുകളിൽ വാർഷിക ധനകാര്യ പ്രതിക കൊടുക്കുന്നതിന് വസ്തു നികുതി പോസ്റ്റിംഗ് സഞ്ചയ സോഫ്ട്വെയറിൽ ചെയ്യണമെന്നായിരുന്നു സഞ്ചയ സെല്ലിന്റെ നിലവിലുള്ള നിർദ്ദേ ശം. എന്നാൽ സഞ്ചയയിൽ പോസ്റ്റിംഗ് പൂർത്തിയാകുന്ന പ്രവൃത്തി ഇനിയും വൈകുന്നതിനാൽ വാർഷിക ധനകാര്യ പ്രതിക സമർപ്പിക്കുന്നതിനു വേണ്ടി താഴെ പറയുന്ന നിർദ്ദേശങ്ങൾ നല്കുന്നു. 1. സഞ്ചയയിൽ നിലവിൽ ലഭ്യമായിട്ടുള്ള ഡിമാന്റ് ഒരു സ്പെഡ് ഷീറ്റിൽ ഡൗൺലോഡ് ചെയ്ത പോസ്റ്റിംഗ് നടത്തേണ്ടതാണ്. 2, 31-3-2015 വരെ ജനറേറ്റ് ചെയ്തിട്ടുള്ള ഡിമാന്റ് മാത്രം എടുത്താൽ മതി അക്രൂവൽ ഇടാനും ഈ ഡിമാന്റ് മതിയാകും. 3. ഇത് ബൈൻഡ് ചെയ്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. 4. പുതിയ ഡിമാന്റ് കൊടുക്കാതെ പഴയ നികുതി അടച്ചിട്ടുണ്ടെങ്കിൽ ആയത് മുൻകൂർ ആയിട്ട അക്കൗണ്ട് ചെയ്യുക. 5. പോസ്റ്റിംഗ് നടത്തി കണക്കുകൾ ശരിയാക്കി അക്രൂവൽ എൻട്രികളും അഡ്ജസ്റ്റ്മെന്റ് എൻട്രികൾ ആവശ്യമെങ്കിൽ അവയും നടത്തി വാർഷിക ധനകാര്യ പ്രതിക സമർപ്പിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ പ്ലേറ്റ് നൽകുന്നതിന് നമ്പർ പ്ലേറ്റുകളുടെ ഗുണനിലവാരം, നിരക്ക് എന്നിവ പരിശോധിച്ച് അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ.(സാധാ)നം. 1974/2015/തസ്വഭവ, TVPM, dt. 30-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് ഏകീകൃത തിരി ച്ചറിയൽ നമ്പർ പ്ലേറ്റ നൽകുന്നതിന് നമ്പർ പ്ലേറ്റുകളുടെ ഗുണനിലവാരം, നിരക്ക് എന്നിവ പരിശോധിച്ച അംഗീകരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച ഉത്തരവാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ