കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 2012
2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 275/2012- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 232-ാം വകുപ്പ്, 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; (ബി) ‘ജൈവവാതക പ്ലാന്റ്' എന്നാൽ അഴുകുന്ന ജൈവവസ്തുക്കളെ അനറോബിക്സ് ഫെർമെന്റേഷന് വിധേയമാക്കി, ജൈവവാതകം (മീതൈൻ), പൂർണ്ണമായി പാകമായ ജൈവവളം എന്നിവയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സംവിധാനം എന്നർത്ഥമാകുന്നു; (സി) ‘കന്നുകാലി’ എന്നാൽ കാള, പശു, പോത്ത്, എരുമ മുതലായ നാൽക്കാലികൾ എന്നർത്ഥമാകുന്നതും അതിൽ അവയുടെ കന്നുകുട്ടികൾ ഉൾപ്പെടുന്നതുമാകുന്നു; (ഡി) ‘കന്നുകാലി ഫാം' എന്നാൽ വംശവർദ്ധനയ്ക്കക്കോ, പാലുൽപ്പാദനത്തിനോ, മാംസാ വശ്യത്തിനോ കന്നുകാലികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; (ഇ) 'ശേഖരണ ടാങ്ക്' എന്നാൽ ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ മൂത്രം ശേഖരിക്കുവാനും അത് ദിനംപ്രതി നീക്കം ചെയ്യുന്നതിനുമായി അവയുടെ ഷെഡ്ഡിനോടു ചേർന്ന് യുക്തമായ വലിപ്പത്തിൽ നിർമ്മിക്കുന്ന ഒരു ടാങ്ക് എന്നർത്ഥമാകുന്നു; (എഫ്) 'കമ്പോസ്റ്റിങ് എന്നാൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലം മാലിന്യങ്ങളെ ജൈവവളമായി മാറ്റുന്നതും, അതിനായി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നതും, രോഗജന്യമായ അണുക്കളുടെയും പ്രാണികളുടെയും നശീകരണം സാദ്ധ്യമാക്കുന്നതുമായ പ്രക്രിയ എന്നും, "കമ്പോസ്റ്റ് കുഴി' എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന കുഴി എന്നും അർത്ഥമാകുന്നു; (ജി), 'ലൈവ്സ്റ്റോക്ക് ഫാം’ അഥവാ ‘ഫാം' എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ, അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർദ്ധനവിനായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെസ്സുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, സ്ഥലം എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(എച്ച്) 'ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു; (ഐ) 'ആട് ഫാം’ എന്നാൽ വംശവർദ്ധനവിനോ പാലുൽപ്പാദനത്തിനോ മാംസാവശ്യ ത്തിനോ വേണ്ടി ആടുകളേയോ ചെമ്മരിയാടുകളേയോ ഇവ രണ്ടിനേയുംകൂടിയോ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; (ജെ) 'ഗ്രാമപഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു; (കെ) 'സംയോജിത ഫാം' എന്നാൽ പാലിനോ മാംസത്തിനോ, മുട്ടയ്ക്കക്കോ, വംശവർദ്ധന വിനോ വേണ്ടി, ഒന്നോ അതിൽ കൂടുതലോ ഇനങ്ങളിൽപ്പെട്ട മൃഗങ്ങളേയോ പക്ഷികളേയോ, രണ്ടി നേയും കൂടിയോ, വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; (എൽ) ‘വളക്കുഴി’ എന്നാൽ യുക്തമായ അളവിലുള്ളതും, രണ്ട് അറകളോടുകൂടിയതും അറകളുടെ അടിഭാഗം ചുടുകട്ട പാകിയതും ഉൾവശങ്ങളിൽ തേനീച്ചക്കൂടിന്റെ മാതൃകയിലുള്ള നിർമ്മിതിയുള്ളതും മുകളിൽ ഈച്ച കടക്കാത്തവിധം വലവിരിച്ചിട്ടുള്ളതും, ഒരു സമയം ഒരു അറയിൽ മാലിന്യങ്ങൾ ശേഖരിക്കാനും അതേ സമയം തന്നെ ശേഖരിക്കപ്പെട്ട മാലിന്യങ്ങൾ ഒരു നിശ്ചിത കാലയളവിനുള്ളിൽ രണ്ടാമത്തെ അറയിൽ അഴുകുന്നത് സാദ്ധ്യമാക്കാനും ഉദ്ദേശിച്ചു കൊണ്ട് തയ്യാറാക്കുന്നതുമായ കുഴി എന്നർത്ഥമാകുന്നു. (എം) 'പന്നി ഫാം’ എന്നാൽ മാംസാവശ്യത്തിനോ വംശവർദ്ധനവിനോ വേണ്ടി പന്നികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; (എൻ) 'പൗൾ(ടി ഫാം’ എന്നാൽ മുട്ടയ്ക്കക്കോ മാംസത്തിനോ വേണ്ടി കോഴികളെയോ, കാടക്കോഴികളെയോ, ടർക്കികളെയോ, താറാവുകളെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു പക്ഷികളെയോ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നതും, അതിൽ ഡീപ് ലിറ്റർ സമ്പ്രദായത്തിലോ കൂടുകളിലോ തീവ്രപരിപാലന സംവിധാനത്തിലുടെ വാണിജ്യാവശ്യത്തിന് കോഴികളെ വളർത്തുന്ന ബ്രോയിലർ ഫാമും മുട്ടവിരിയിക്കുന്ന ഹാച്ചറിയും ഉൾപ്പെടുന്നതുമാകുന്നു; (ഒ) 'മുയൽ ഫാം' എന്നാൽ വംശവർദ്ധനവിനോ മാംസാവശ്യത്തിനോ വേണ്ടി മുയലു കളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; (പി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നർത്ഥമാകുന്നു; (ക്യൂ), 'ഷെഡ്' എന്നാൽ മൃഗങ്ങളെയോ പക്ഷികളെയോ സൂക്ഷിക്കുന്നതിനുവേണ്ടി ഫാമിനുള്ളിൽ നിർമ്മിക്കുന്ന ഷെഡ് എന്നർത്ഥമാകുന്നു; (ആർ) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; (എസ്) 'മാലിന്യം' എന്നാൽ ഫാമിൽനിന്ന് പുറന്തള്ളപ്പെടുന്നതും, വേണ്ടവിധം സംസ്കരിക്കുകയും കൈയ്യൊഴിക്കുകയും ചെയ്യാത്തപക്ഷം വായു-ജല മലിനീകരണമുൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതുമായ ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ ഉള്ള ഏതെങ്കിലും വസ്തു എന്നർത്ഥമാകുന്നതും, അതിൽ ചാണകം, മൂത്രം, കഴുകിക്കളയുന്ന വെള്ളം, ആഹാരാവശിഷ്ടം, പക്ഷിക്കാഷ്ഠം, തുവലുകൾ, ചത്തമൃഗങ്ങളും പക്ഷികളും എന്നിവ ഉൾപ്പെടുന്നതുമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തി ആയിരിക്കുമെന്ന്.- (1) താഴെപ്പറയുന്ന എണ്ണത്തിൽ കൂടുതൽ മൃഗങ്ങളെ യോ, പക്ഷികളെയോ വളർത്തുന്നതോ അഥവാ വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതോ, ആയ ഒരു ലൈവ് സ്റ്റോക്ക് ഫാം സ്ഥാപിക്കുന്നതോ നടത്തിക്കൊണ്ടുപോകുന്നതോ, 1994-ലെ കേരള
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പഞ്ചായത്ത് രാജ് ആക്റ്റ് 232-ാം വകുപ്പുപ്രകാരം ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമായ, അസഹ്യതയുളവാക്കുന്ന ഒരു പ്രവൃത്തിയായിരിക്കുന്നതാണ്,അതായത്
(i) കന്നുകാലി ഫാം : അഞ്ച് മൃഗങ്ങൾ (ii) ആട് ഫാം : ഇരുപത് മൃഗങ്ങൾ (iii) പന്നി ഫാം : അഞ്ച് മൃഗങ്ങൾ (iv) മുയൽ ഫാം : ഇരുപത്തിയഞ്ച് മൃഗങ്ങൾ (v) പൗൾട്രി ഫാം : നൂറ് പക്ഷികൾ
(2) സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും, അപ്രകാരമുള്ള ലൈസൻസിലും ഈ ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധനകൾ പാലിക്കാതെയും യാതൊരാളും (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ എണ്ണം മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്ന ഒരു ലൈവ് സ്റ്റോക്ക് ഫാം സ്ഥാപിക്കുവാനോ നടത്തിക്കൊണ്ടുപോകുവാനോ പാടുള്ളതല്ല. (3) ഒരു പന്നി ഫാം നടത്തുവാൻ ഈ ചട്ടങ്ങൾ പ്രകാരം ലൈസൻസ് സമ്പാദിച്ചിട്ടുള്ള ഒരാൾ 1998-ലെ കേരള പഞ്ചായത്തരാജ് (പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ പ്രകാരം പന്നിയെ വളർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ ലൈസൻസ് വാങ്ങേണ്ട ആവശ്യമില്ലാത്തതാകുന്നു. (4) ദേശാടനപക്ഷികൾ തങ്ങുന്ന ജലാശയങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്തിന് നാലു കിലോമീറ്റർ ചുറ്റളവിനുള്ളിൽ യാതൊരാളും ഒരു പൗൾട്രിഫാം നടത്തുകയോ പൗൾട്രിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുവാൻ പാടുള്ളതല്ല.
4, ലൈവ്സ്റ്റോക്ക് ഫാമുകളുടെ തരംതിരിവും, ഓരോ തരത്തിനും ആവശ്യമായ കുറഞ്ഞ സ്ഥലവിസ്തൃതിയും.- (1) 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ എണ്ണം മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനുള്ള ലൈവ്സ്റ്റോക്ക് ഫാമുകൾ, അവയിൽ വളർത്തുന്നതോ വളർത്താൻ ഉദ്ദേശിക്കുന്നതോ ആയ, സംഗതിപോലെ, മൃഗങ്ങളുടെ അഥവാ പക്ഷികളുടെ എണ്ണത്തിനനുസൃതമായി, അതത് സംഗതിപോലെ, താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രകാരം, തരം (ക്ലാസ്) തിരിക്കപ്പെടേണ്ടതാണ്. അതായത്
പട്ടിക | ||||||
---|---|---|---|---|---|---|
ക്രമ നമ്പർ | ഫാമിന്റെ തരം (ക്ലാസ്) | ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം | ||||
കന്നുകാലികൾ (എണ്ണം) | ആടുകൾ (എണ്ണം) | പന്നികൾ (എണ്ണം) | മുയലുകൾ (എണ്ണം) | പൗൾ(ടി (എണ്ണം) | ||
1 | I | 6-20 | 21-50 | 6-15 | 26-50 | 101-250 |
2 | II | 21-50 | 51-100 | 16-50 | 51-100 | 251-500 |
3 | III | 51-100 | 101-200 | 51-100 | 101-200 | 501-1000 |
4 | IV | 101-200 | 201-500 | 101-200 | 201-400 | 1001-5000 |
5 | V | 201-400 | 501-750 | 201-400 | 401-500 | 5000-10000 |
6 | VI | 400 ൽ കൂടുതൽ | 750 ൽ കൂടുതൽ | 400 ൽ കൂടുതൽ | 500 ൽ കൂടുതൽ | 10000 ൽ കൂടുതൽ |
(2) ഏതെങ്കിലും പ്രത്യേക വിഭാഗത്തിലുള്ള മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിത തരത്തിൽ(ക്ലാസിൽ)പ്പെട്ട ഒരു ലൈവ്സ്റ്റോക്ക് ഫാമോ ഒരു സംയോജിത ഫാമോ സ്ഥാപി ക്കുന്നതിനോ നടത്തിക്കൊണ്ടുപോകുന്നതിനോ, കെട്ടിടങ്ങളോ ഷെസ്സുകളോ ഉള്ളതോ ഇല്ലാത്തതോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്.-
ക്രമ നം | മൃഗം-പക്ഷി | എണ്ണം | സ്ഥല വിസ്തീർണം |
---|---|---|---|
1 | കന്നുകാലി | 1 ന് | 1 സെൻറ് |
2 | ആട് | 4 ന് | 1 സെൻറ് |
3 | പന്നി | 2 ന് | 1 സെൻറ് |
4 | മുയൽ | 10 ന് | 1 സെൻറ് |
5 | കോഴി | 15 ന് | 1 സെൻറ് |
5. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ലൈവ്സ്റ്റോക്ക് ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ. - (1) ഏതെങ്കിലും ഇനത്തിൽപ്പെട്ട മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിത്തരം (ക്ലാസ്) ലൈവ്സ്റ്റോക്ക് ഫാമിൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പ്രകാരം മാലിന്യങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.അതായത്-
പട്ടിക മാലിന്യങ്ങൾ കൈയൊഴിയുന്നതിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ
ക്രമ നം | ഫാമിൻറെ തരം,ക്ലാസ് | കന്നുകാലി ഫാം | ആട് ഫാം | പന്നി ഫാം | മുയൽ ഫാം | പൗൾട്രി ഫാം |
---|---|---|---|---|---|---|
1 | I | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
2 | II | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
3 | III | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
4 | IV | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
5 | V | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി |
6 | VI | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി,ശേഖരണ ടാങ്ക് | വളക്കുഴി,ശേഖരണ ടാങ്ക്,കമ്പോസ്റ്റ് കുഴി,ജൈവ വാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി ,ജഡം സംസ്കരിക്കുന്ന കുഴി |
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
കുറിപ്പ്. (1) IV-ഉം, V-ഉം, VI-ഉം തരങ്ങളിൽ (ക്ലാസുകളിൽ)പ്പെട്ട ഫാമുകളിൽ സ്ഥാപിക്കുന്ന ജൈവവാതക പ്ലാന്റിന് ഇരുപത്തിയഞ്ച് ഘനമീറ്ററിൽ കുറയാതെയും മറ്റു തരങ്ങളിലേതിന് അതിൽ കുറവും ഉള്ളളവ് ഉണ്ടായിരിക്കേണ്ടതാണ്. ജൈവവാതക പ്ലാന്റിനോട് ചേർന്ന്, സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ്, സ്ലറി കൈയൊഴിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
കുറിപ്പ്.- (2) വളക്കുഴി, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാന്റ് എന്നിവയിൽനിന്ന് ദഹന പ്രക്രിയയ്ക്കുശേഷം പുറന്തള്ളപ്പെടുന്ന അവശിഷ്ടം കാർഷികാവശ്യങ്ങൾക്കായി കാലാകാലങ്ങ ളിൽ നീക്കം ചെയ്യപ്പെടേണ്ടതാണ്.
കുറിപ്പ്.- (3) ഒരു സംയോജിത ഫാമിന്റെ കാര്യത്തിൽ ഏർപ്പെടുത്തേണ്ട മാലിന്യ നിർമ്മാർ ജ്ജന സൗകര്യങ്ങൾ, മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള അതതു തരം (ക്ലാസ്) ഫാമു കൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള മാലിന്യനിർമ്മാർജ്ജന സൗകര്യങ്ങൾക്ക് അനുസൃതമായിരിക്കേണ്ടതാണ്.
(2) മനുഷ്യോപയോഗത്തിന് ജലം എടുക്കുന്ന ഒരു ജലസ്രോതസ്സിനു സമീപം ഏതെങ്കിലും മാലിന്യ നിർമ്മാർജ്ജന ക്രമീകരണം ഏർപ്പെടുത്തുവാനോ പരിപാലിക്കുവാനോ പാടുള്ളതല്ല.
(3) ലൈവ് സ്റ്റോക്ക് ഫാമിന്റെ പരിസരവും കെട്ടിടങ്ങളും ഷെസ്സുകളും, ശുചിത്വം പാലിച്ചു കൊണ്ടും പരിസ്ഥിതിപ്രശ്നങ്ങളില്ലാതെയും പരിപാലിക്കുന്നതിന് ഫാമിന്റെ ഉടമസ്ഥനും നടത്തി പ്പുകാരനും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
6. ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ.- (1) ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുവാനോ അതിനുവേണ്ടിയുള്ള കെട്ടിടമോ ഷെസ്സോ നിർമ്മിക്കുവാനോ ഉദ്ദേശിക്കുന്ന ഏതൊരാളും ഈ ആവശ്യത്തിലേക്ക് ഗ്രാമപഞ്ചായത്തിന്റെ അനുമതിക്കു വേണ്ടി ഫാറം 1-ൽ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.
(2) ഉപചട്ടം (1) പ്രകാരമുള്ള ഒരു അപേക്ഷയിൽ, ഫാമിൽ വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ ഇനങ്ങളും എണ്ണവും, ഈ ആവശ്യത്തിലേയ്ക്ക് ലഭ്യമായ സ്ഥലത്തിന്റെ വിസ്തീർണ്ണം, നിർമ്മിച്ചതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടത്തിന്റെ അഥവാ ഷെഡ്ഡിന്റെ വിവരണം (തറ വിസ്തീർണ്ണം ഉൾപ്പെടെ), ഉദ്ദേശിക്കുന്ന മാലിന്യനിർമ്മാർജ്ജന ക്രമീകരണങ്ങൾ, ചുറ്റുവട്ടത്തുള്ള ജനവാസത്തെപ്പറ്റിയുള്ള വിവരണം എന്നീ കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കെട്ടിടങ്ങളുടെയും ഷെഡ്ഡുകളുടെയും പ്ലാനും സ്ഥലത്തിന്റെ സ്കെച്ചും ഉള്ളടക്കം ചെയ്യേണ്ടതാണ്.
(3) അപേക്ഷ കിട്ടി കഴിയുന്നത്രവേഗം, എന്നാൽ മുപ്പതുദിവസം അവസാനിക്കുന്നതിനുമുമ്പ്,-
(i) ഈ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്കും, ഏർപ്പെടുത്തുന്നത് ഉചിതമെന്ന് കരുതുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൻമേൽ അനുമതി നൽകുകയോ, അഥവാ (ii) സെക്രട്ടറിയുടെ അഭിപ്രായത്തിൽ പ്രസ്തുത പരിസരത്ത് ഫാം സ്ഥാപിക്കുന്നത്, പരിസരമലിനീകരണമോ, ശല്യമോ, പൊതുജനാരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ ഇടയാക്കുമെന്ന കാരണത്താൽ അനുവദനീയമല്ലെന്ന് തോന്നുന്നപക്ഷം ജില്ലാമെഡിക്കൽ ഓഫീസറുടെയോ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാ അധികാരിയുടെയോ പരിശോധന റിപ്പോർട്ട് വാങ്ങി അതുപ്രകാരം അപേക്ഷയിൻമേൽ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) അനുമതി നൽകിക്കൊണ്ടോ നിഷേധിച്ചുകൊണ്ടോ ഉള്ള ഉത്തരവ് സെക്രട്ടറി രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതും അതിനുശേഷം ആദ്യം ചേരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ മുമ്പാകെ വിശദാംശങ്ങൾ സഹിതം അവതരിപ്പിക്കേണ്ടതുമാണ്.
7. ലൈവ്സ്റ്റോക്ക് ഫാം നടത്തുന്നതിന് ലൈസൻസിനുള്ള അപേക്ഷ.- ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് 6-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള ഏതൊരാളും, ഇതിലേക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷം ഫാം നടത്തുന്നതിനുള്ള ലൈസൻസിനായി ഫാറം 2-ൽ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.
(2) സെക്രട്ടറി ആവശ്യമായ അന്വേഷണം നടത്തിയതിൽ ഈ ചട്ടങ്ങളിലും 6-ാം ചട്ടപ്രകാരം നൽകിയ അനുമതി ഉത്തരവിലും അടങ്ങിയിട്ടുള്ള നിബന്ധനകൾ അപേക്ഷകൻ പൂർണ്ണമായി പാലിച്ചിട്ടുണ്ടെന്ന് തനിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം, അയാൾ അപേക്ഷിച്ച പ്രകാരം, ഫാറം 3-ൽ ലൈസൻസ് നൽകുകയോ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം അയാളുടെ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ലൈസൻസ് അനുവദിക്കപ്പെടുന്ന സംഗതിയിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ, ഇപ്രകാരം അനുവദിക്കപ്പെടുന്ന ലൈസൻസിലെ വ്യവസ്ഥകളുടെ ഭാഗമായിരിക്കുന്നതാണ്. അനുവദിക്കപ്പെടുന്ന ലൈസൻസുകളുടെ വിവരം ഇതിനായി വച്ചുപോരുന്ന ഒരു രജിസ്റ്ററിൽ സെക്രട്ടറി എഴുതി സൂക്ഷിക്കേണ്ടതാണ്.
(3) ഉപചട്ടം (2) പ്രകാരം നൽകപ്പെടുന്ന ഓരോ ലൈസൻസിനും താഴെ പട്ടികയിൽ കാണി ച്ചിട്ടുള്ള പ്രകാരം ഫീസ് ഈടാക്കേണ്ടതാണ്.
ക്രമ നമ്പർ | ഫാമിന്റെ തരം (ക്ലാസ്) | ലൈസൻസ് ഫീസ് | ||||
---|---|---|---|---|---|---|
കന്നുകാലി ഫാം (രൂപ) | ആട് ഫാം (രൂപ) | പന്നി ഫാം (രൂപ) | മുയൽ ഫാം (രൂപ) | പൌൾട്രി ഫാം (രൂപ) | ||
1 | I | 100 | 100 | 100 | 100 | 100 |
2 | II | 250 | 250 | 250 | 150 | 150 |
3 | III | 300 | 300 | 300 | 200 | 200 |
4 | IV | 500 | 500 | 500 | 250 | 250 |
5 | V | 1000 | 1000 | 1000 | 350 | 350 |
6 | VI | 2000 | 2000 | 2000 | 500 | 500 |
കുറിപ്പ്.- ഒരു സംയോജിത ഫാമിന്റെ കാര്യത്തിൽ ഈടാക്കേണ്ട ലൈസൻസ് ഫീസ്, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ അഥവാ രണ്ടിന്റേയുമോ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, അതതു തരം (ക്ലാസ്) ഫാമുകൾക്ക് ബാധകമായ ലൈസൻസ് ഫീസിന്റെ മൊത്തം തുകയായിരിക്കുന്നതാണ്.
(4) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസിന്റെ കാലാവധി, (5)-ാം ഉപചട്ടപ്രകാരം പുതുക്കിയിട്ടില്ലാത്തപക്ഷം അത് നൽകപ്പെട്ട സാമ്പത്തികവർഷത്തിന്റെ ഒടുവിൽ അവസാനിക്കുന്നതാണ്.
(5) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ അതത് സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുപ്പതു ദിവസത്തിനുമുമ്പ് സെക്രട്ടറിക്ക് നൽകേണ്ടതും, ഈ ചട്ടങ്ങളിലെ നിബന്ധനകളും ഫാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയപ്പോൾ ഏർപ്പെടുത്തിയ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഫാം നടത്തിക്കൊണ്ടു പോകുന്നതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, അടുത്ത സാമ്പത്തികവർഷത്തേക്ക് ലൈസൻസ് പുതുക്കി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നൽകേണ്ടതുമാണ്. ഇപ്രകാരം സെക്രട്ടറിക്ക് തുടർന്നുള്ള സാമ്പത്തികവർഷങ്ങളിലേക്കും ലൈസൻസ് പുതുക്കി നൽകാവുന്നതാണ്.
(6) ഓരോ സാമ്പത്തികവർഷത്തേക്കും ലൈസൻസ് പുതുക്കി നൽകുന്നതിന് (3)-ാം ഉപചട്ടത്തിൽ പറയുന്ന നിരക്കിൽ ഗ്രാമപഞ്ചായത്ത് ഫീസ് ഈടാക്കേണ്ടതാണ്.
8. നിലവിലുള്ള ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് ഏർപ്പെടുത്തൽ.- ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്ന സമയത്ത് ഒരു ലൈവ്സ്റ്റോക്ക് ഫാം സ്വന്തമായി വച്ചുപോരുകയോ നടത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ഏതൊരാളും, ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനുള്ളിൽ ഈ ചട്ടങ്ങളിലെ നിബന്ധനകൾക്ക് വിധേയമായി ഒരു ലൈസൻസ് നേടേണ്ടതും അപ്രകാരം ലൈസൻസ് നേടിയിട്ടില്ലാത്ത പക്ഷം, പ്രസ്തുത കാലപരിധിക്കുശേഷം അപ്രകാരമുള്ള ഫാം നടത്തിക്കൊണ്ടു പോകുവാൻ പാടില്ലാത്തതുമാണ്.
9. മൃഗങ്ങൾക്കോ പക്ഷികൾക്കോ ഉണ്ടാകുന്ന രോഗങ്ങൾ വ്യാപിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ- ഒരു ലൈവ്സ്റ്റോക്ക് ഫാമിന്റെ ഉടമസ്ഥൻ അഥവാ നടത്തിപ്പുകാരൻ, സർക്കാരിന്റെ മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സർജൻ ഉപദേശിക്കുന്നതനുസരിച്ച്, മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടാകുന്ന സാംക്രമികരോഗങ്ങളും, മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളും പടരുന്നതിനെതിരെ, ഔഷധപ്രയോഗം, ക്വാറന്റെയിൻ, അണുനാശിനി പ്രയോഗം, കുത്തിവെയ്പ്, രോഗഭീഷണി ഉയർത്തുന്ന മൃഗങ്ങളേയും പക്ഷികളേയും തിരഞ്ഞു പിടിച്ച് നശിപ്പിക്കൽ മുതലായ ശാസ്ത്രീയ മുൻകരുതൽ നടപടികൾ സമയാസമയങ്ങളിൽ സ്വീകരിക്കേണ്ടതാണ്. അപ്രകാരമുള്ള രോഗങ്ങളിൽ, ബ്രുസല്ലോസിസ്, ലെപ്റ്റ്റ്റോസ്പൈറോസിസ്,ഫുഡ് ആന്റ് മൗത്ത് രോഗം, റിൻഡർപെസ്റ്റ്, റാബിസ്, ബൊവൈൻ പ്ലൂറോ ന്യുമോണിയ, കാപ്രയിൻ പ്ലൂറോ ന്യുമോണിയ, ക്ഷയം, പക്ഷിപ്പനി അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും രോഗം എന്നിവ ഉൾപ്പെടുന്നതാണ്. മേൽപ്പറഞ്ഞ ഏതെങ്കിലും രോഗംമൂലം ചത്തതോ നശിപ്പിക്കപ്പെട്ടതോ ആയ മൃഗങ്ങളുടെയും പക്ഷികളുടെയും ജഡങ്ങൾ, സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശപ്രകാരം സംസ്കരെിക്കേണ്ടതാണ്.
10. സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ലൈവ്സ്റ്റോക്ക് ഫാമിൽ പരിശോധന നടത്തണമെന്ന്.- (1) സെക്രട്ടറിക്കോ, സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, സ്ഥലത്ത് അധികാരമുള്ള വെറ്ററിനറി സർജനോ, പബ്ലിക്സ് ഹെൽത്ത് ആഫീസർക്കോ, ഈ ചട്ടങ്ങൾ പ്രകാരം ലൈസൻസ് നൽകപ്പെട്ട ഏതൊരു ഫാമിലും, സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള ഏതൊരു സമയത്തും, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെയോ പക്ഷികളുടേയോ എണ്ണം തിട്ടപ്പെടുത്തുന്നതിനോ, ഫാമിന്റെ ഉടമസ്ഥൻ അഥവാ നടത്തിപ്പുകാരൻ ഈ ചട്ടങ്ങളിലോ ഗ്രാമ പഞ്ചായത്തിന്റെ അനുമതിയിലോ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനോ വേണ്ടി പരിശോധന നടത്താവുന്നതാണ്.
(2) ഉപചട്ടം (1) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ, ആറുമാസത്തിലൊരിക്കൽ ലൈവ് സ്റ്റോക്ക് ഫാമിൽ പരിശോധന നടത്തേണ്ടതും തന്റെ പരിശോധനാ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മൃഗസംരക്ഷണ വകുപ്പിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥനും നൽകേണ്ടതും, അപ്രകാരം ലഭിക്കുന്ന റിപ്പോർട്ടിൻമേൽ ആവശ്യമെന്നു കാണുന്നപക്ഷം ഗ്രാമപഞ്ചായത്ത് തക്കതായ നടപടി സ്വീകരിക്കേണ്ടതുമാണ്.
(3) മൃഗങ്ങളിൽനിന്നോ പക്ഷികളിൽനിന്നോ പൊട്ടിപ്പുറപ്പെടുന്ന ഒരു സാംക്രമികരോഗത്തിന് ഇടയുണ്ടെന്ന് കരുതുന്ന സന്ദർഭത്തിൽ പൊതുവായോ പ്രത്യേകമായോ സർക്കാർ അധികാരപ്പെടുത്തിയ മൃഗസംരക്ഷണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന, തനിക്ക് യുക്തമെന്ന് തോന്നുന്ന ഏതൊരു സമയത്തും,-
(എ) ഒരു ലൈവ്സ്റ്റോക്ക് ഫാമിന്റെ ഉള്ളിൽ പ്രവേശിച്ച് പരിശോധന, സർവ്വേ, അളവെടുപ്പ്, വിലയിരുത്തൽ, അഥവാ അന്വേഷണം നടത്താവുന്നതും; (ബി) ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി, അതിനകത്തെ ഏതെങ്കിലും എടുപ്പ് നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യാവുന്നതും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(സി) തക്കതായ കാരണങ്ങളാൽ, സെക്രട്ടറിയെ അറിയിച്ചുകൊണ്ട് ലൈവ്സ്റ്റോക്ക് ഫാം അടച്ചുപൂട്ടുന്നതിന് ഉത്തരവാകാവുന്നതും; (ഡി) അനിവാര്യമെന്നു കാണുന്ന മറ്റു നടപടികൾ സ്വീകരിക്കാവുന്നതും, ആകുന്നു.
11. ലൈസൻസ് റദ്ദാക്കൽ- ഒരു ലൈവ്സ്റ്റോക്ക് ഫാം, ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരവും ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ള ലൈസൻസിലെ നിബന്ധനകൾ പാലിച്ചു കൊണ്ടും പ്രവർത്തിപ്പിക്കാതിരിക്കുകയോ പരിപാലിച്ചുപോരാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ, ഫാമിന്റെ ലൈസൻസ് റദ്ദാക്കുന്നതിനാധാരമായ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഉടമസ്ഥന് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകേണ്ടതും, ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുവാൻ അയാൾക്ക് അവസരം നൽകിയശേഷം, ഫാമിന്റെ ലൈസൻസ് റദ്ദാക്കേണ്ടതും, അപ്രകാരം ലൈസൻസ് റദ്ദാക്കപ്പെട്ടാൽ ഫാമിന്റെ ഉടമസ്ഥൻ ഉടനടി ഫാം അടച്ചുപൂട്ടേണ്ടതുമാകുന്നു.
12. ശിക്ഷകൾ- ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കോ, നൽകപ്പെട്ട ലൈസൻസിലെ നിബന്ധനകൾക്കോ വിരുദ്ധമായി ഒരാൾ ഒരു ലൈവ്സ്റ്റോക്ക് ഫാം പ്രവർത്തിപ്പിക്കുന്ന പക്ഷം, കുറ്റ സ്ഥാപനത്തിൻമേൽ, ആയിരം രൂപയിൽ കവിയാത്ത തുക പിഴ ചുമത്തി ശിക്ഷിക്കപ്പെടേണ്ടതും കുറ്റം തുടർന്നുപോരുന്ന സംഗതിയിൽ, അങ്ങനെ കുറ്റം തുടർന്നുപോരുന്ന ഓരോ ദിവസത്തേക്കും അമ്പതു രൂപയിൽ കവിയാത്ത തുക അധികപിഴയായി ചുമത്തേണ്ടതുമാകുന്നു.
13. അപ്പീൽ- (1) ഒരു ലൈവ്സ്റ്റോക്ക് ഫാം ആരംഭിക്കുന്ന കാര്യത്തിൽ 6-ാം ചട്ടപ്രകാരം എടുത്ത തീരുമാനത്തിനെതിരെയോ പുറപ്പെടുവിച്ച ഉത്തരവിനെതിരെയോ ആക്ഷേപമുള്ള ഏതൊരാൾക്കും, അപ്രകാരമുള്ള ഉത്തരവ് ലഭിച്ച് അറുപതു ദിവസത്തിനകം, ഗ്രാമപഞ്ചായത്തു മുമ്പാകെ ഒരു അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.
(2) ഉപചട്ടം (1) പ്രകാരം ബോധിപ്പിക്കപ്പെട്ട അപ്പീലിൻമേൽ ഗ്രാമപഞ്ചായത്ത് പാസ്സാക്കിയ ഉത്തരവിനെതിരെ, ആക്ഷേപമുള്ള ഏതൊരാൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യണൽ മുമ്പാകെ റിവിഷൻ ബോധിപ്പിക്കാവുന്നതാണ്.
14, ഒഴിവാക്കൽ- മൃഗസംരക്ഷണ വകുപ്പോ, ക്ഷീരവികസന വകുപ്പോ, കാർഷിക സർവ്വകലാശാലയോ, ജില്ലാ പഞ്ചായത്തോ, ഏതെങ്കിലും സർക്കാർ ഏജൻസിയോ സംരംഭമോ സ്ഥാപിച്ചിട്ടുള്ളതും പ്രവർത്തിപ്പിച്ച് പോരുന്നതുമായ ഏതൊരു ലൈവ്സ്റ്റോക്ക് ഫാമും, ഈ ചട്ടങ്ങൾ പ്രകാരം ഗ്രാമപഞ്ചായത്തിൽനിന്ന് ലൈസൻസ് നേടുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
എന്നാൽ, അപ്രകാരമുള്ള ഒരു ഫാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ എണ്ണം, മാലിന്യങ്ങൾ കൈയ്യൊഴിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ, ഫാമിന്റെ ഭൂവിസ്തൃതി, ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പത്രിക ഓരോ വർഷവും ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
1. അപേക്ഷകന്റെ പേരും വിലാസവും:
2. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം
(കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത ഫാമിന്റെകാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ ഇനവും രേഖപ്പെടുത്തേണ്ടതാണ്):
3. വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം :
4. ലഭ്യമായ ഭൂവിസ്തൃതി, അതിന്റെ സർവ്വേ നമ്പർ,
വില്ലേജ് (ലൊക്കേഷൻ സ്കെച്ച് അടക്കം ചെയ്യണം) :
5. ലഭ്യമായതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടങ്ങളുടെ/
ഷെസ്സുകളുടെ വിവരണം (സൈറ്റ് പ്ലാൻ അടക്കം ചെയ്യണം) :
6. ഫാമിന്റെ അതിർത്തിയിൽനിന്ന് 10 മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി
ചെയ്യുന്ന വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും വിവരണം :
7. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഏർപ്പെടുത്തുന്ന
ക്രമീകരണങ്ങളുടെ വിവരണം:
8. ഫാം സ്ഥാപിക്കപ്പെടുന്നതുമൂലം ഏതെങ്കിലും ശല്യമോ, പരിസ്ഥിതിപ്രശ്നങ്ങളോ,
ആരോഗ്യപ്രശ്നങ്ങളോ ഉത്ഭവിക്കുവാൻ ഇടയുണ്ടോ എന്ന്:
സ്ഥലം:
തീയതി :...........................
അപേക്ഷകന്റെ ഒപ്പ് : |
ആഫീസ് ആവശ്യത്തിന്
1. അപേക്ഷ നമ്പർ/ഫയൽ നമ്പർ:
2. അപേക്ഷയിൻമേൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും :
3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ റിപ്പോർട്ട് അടക്കം ചെയ്യണം) :
4. ഗ്രാമപഞ്ചായത്ത് തീരുമാനവും അതിന്റെ നമ്പരും തീയതിയും ;
സെക്രട്ടറിയുടെ ഒപ്പ് (തീയതി സഹിതം) : |
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
1. അപേക്ഷകന്റെ പേരും വിലാസവും:
2. ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കുവാൻ അനുമതി
നൽകിക്കൊണ്ടുള്ള ഗ്രാമപഞ്ചായത്തിന്റെ ഉത്തരവിന്റെ നമ്പരും തീയതിയും:
3. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം
(കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) ; (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ ഇനവും രേഖപ്പെടുത്തേണ്ടതാണ്) :
4.വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം :
5. ലഭ്യമായ ഭൂവിസ്തൃതി, അതിന്റെ സർവ്വേ നമ്പർ, വില്ലേജ്:
6. കെട്ടിടങ്ങളുടെ/ഷെഡ്ഡുകളുടെ വിവരണം:
7.ഫാമിന്റെ അതിർത്തിയിൽനിന്ന് 10 മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി
ചെയ്യുന്ന വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും വിവരണം:
8. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഫാമിൽ ഏർപ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങളുടെ വിവരണം
(വളക്കുഴി, കളക്ഷൻ ടാങ്ക്, ജൈവവാതക പ്ലാന്റ്, കമ്പോസ്റ്റ് കുഴി മുതലായവ :
9. ഫാം പ്രവർത്തിച്ച് തുടങ്ങുമ്പോൾ ഏതെങ്കിലും ശല്യമോ, പരിസ്ഥിതിപ്രശ്നങ്ങളോ,
ആരോഗ്യപ്രശ്നങ്ങളോ ഉത്ഭവിക്കുവാൻ ഇടയുണ്ടോ എന്ന്:
സ്ഥലം :
തീയതി : .....................................................................................
അപേക്ഷൻറെ ഒപ്പ് : |
1. അപേക്ഷ നമ്പർ/ഫയൽ നമ്പർ:
2. അപേക്ഷയിൻമേൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും:
3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ: റിപ്പോർട്ട് അടക്കം ചെയ്യണം):
4, ഫാം സ്ഥാപിക്കുവാൻ അനുമതി നല്കിക്കൊണ്ടുള്ള ഗ്രാമപഞ്ചായത്ത് തീരുമാനത്തിന്റെ നമ്പരും തീയതിയും:
5. ഫാമിന്റെ തരവും (ക്ലാസ്) സ്വഭാവവും:
6. ഈടാക്കേണ്ട ലൈസൻസ് ഫീസ് (ഈടാക്കിയെങ്കിൽ രസീത് നമ്പരും തീയതിയും രേഖപ്പെടുത്തണം):
സെക്രട്ടറിയുടെ ഒപ്പ് (തീയതി സഹിതം)
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
1.ലൈസൻസ് നമ്പർ:
2.ലൈസൻസിയുടെ പേരും വിലാസവും:
3.കെട്ടിട നമ്പർ ,വാർഡ് നമ്പർ ,സർവ്വേ നമ്പർ:
4, ലൈസൻസ് നൽകപ്പെടുന്ന ഫാമിന്റെ സ്വഭാവം
(കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം):
5. ഫാമിന്റെ തരം (ക്ലാസ്):
6. ഫാമിൽ വളർത്താൻ അനുവദിക്കപ്പെടുന്ന മൃഗങ്ങളുടെ/
പക്ഷികളുടെ പരമാവധി എണ്ണം (V1-ാം തരം ഫാമിന്റെ കാര്യത്തിൽ കൂടിയ പരിധി ബാധകമല്ല):
7.ഫാമിൽ പാലിച്ചു പോരേണ്ട മാലിന്യനിർമ്മാർജ്ജന
ക്രമീകരണങ്ങൾ (വിശദ വിവരങ്ങൾ നൽകണം): 1..................................................................................................... 2..................................................................................................... 3.....................................................................................................
8.ലൈസൻസിന്റെ കാലാവധി :
9.ഈടാക്കിയ ലൈസൻസ്ഫീസ്:
10.ലൈസൻസ് ഫീസ് അടച്ചതിന്റെ രസീത് നമ്പരും തീയതിയും:
സ്ഥലം : തീയതി....................................... സെക്രട്ടറിയുടെ ഒപ്പ്
ലൈസൻസ് പുതുക്കൽ വിവരങ്ങൾ | |||||
---|---|---|---|---|---|
ലൈസൻസ് നമ്പർ | ലൈസൻസ് പുതുക്കിയ തീയതി | കാലാവധി (എന്നു മുതൽ എന്നു വരെ) | ഈടാക്കിയ ഫീസ് | രസീത് നമ്പർ,തീയതി | സെക്രട്ടറിയുടെ ഒപ്പ് |
കുറിപ്പ്.- ഈ ലൈസൻസിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ എണ്ണം മൃഗങ്ങളെയോ പക്ഷികളെയോ ഫാമിൽ വളർത്തുന്നതിന്, പുതിയ അപേക്ഷ നൽകേണ്ടതും പുതിയ ലൈസൻസ് സമ്പാദിക്കേണ്ടതുമാണ്.
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾ നടത്തുന്നതിന് ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് നേടുന്നതു സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കുവാൻ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 232-ാം വകുപ്പും 254-ാം വകുപ്പും സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. അതനുസരിച്ച് സർക്കാർ, 1996-ലെ കേരള പഞ്ചായത്ത് രാജ് (ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ലൈവ് സ്റ്റോക്ക് ഫാമുകൾ നടത്തുമ്പോൾ അവയിൽ നിന്ന് ഉത്ഭവിക്കുന്ന മാലിന്യങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, രോഗങ്ങൾ പടരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളെ മുൻനിർത്തി അപ്രകാരമുള്ള ഫാമുകൾ സ്ഥാപിക്കുന്നതും നടത്തിക്കൊണ്ടു പോകുന്നതും അവയ്ക്ക് ലൈസൻസ് നൽകുന്നതും സംബന്ധിച്ച പ്രത്യേകമായി ചട്ടങ്ങൾ ഉണ്ടാക്കേണ്ടതാണെന്ന് സർക്കാർ കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ആ വിജ്ഞാപനം.