Panchayat:Repo18/vol2-page0793
സംയോജിത നീർത്തട പരിപാലന പരിപാടിയുടെ നിർവ്വഹണത്തിനായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖകളിലെ സംഘടനാ സംവിധാനം പ്രോജക്ട് മാനേജ്മെന്റ്, ധനകാര്യ മാനേജ്മെന്റ് എന്നീ മേഖലകൾ വിഭാവനം ചെയ്യുന്ന അദ്ധ്യായങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ഗ്രാമവികസന മ്മീഷണർ പരാമർശം (3) പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സംയോജിത നീർത്തട പരിപാലന പരിപാടി യുടെ സുഗമമായ നടത്തിപ്പിനായി തയ്യാറാക്കിയിട്ടുള്ള, ഇതോടൊപ്പം ചേർത്തിരിക്കുന്ന പുതുക്കിയ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം (1), (2) പ്രകാരമുള്ള ഉത്തരവുകൾ മേൽ പ്രസ്താവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഭേദഗതികളോടെ നിലനിൽക്കുന്നതാണ്. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ സുഗമമായ നടത്തിപ്പിനു താഴെപ്പറയുന്ന അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സംഘടന സംവിധാനം
നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനു വിവിധ ഏജൻസികളുടെയും സംവിധാനങ്ങളുടെയും ഏകോപനവും കൂട്ടായ പ്രവർത്തനങ്ങളും അനിവാര്യമാണ്. ഇതിന് താഴെപ്പറയുന്ന രീതിയിൽ സംഘടന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു.
സംസ്ഥാനതലം
സംസ്ഥാനത്ത് സംയോജിത നീർത്തട പരിപാലന പരിപാടിയുടെ (IWMP) നിർവ്വഹണത്തിനുള്ള നോഡൽ വകുപ്പ് ഗ്രാമവികസന വകുപ്പായിരിക്കും സംയോജിത നീർത്തട പരിപാലന പരിപാടിയുടെ പ്രോജ ക്സ്ടുകളുടെ അംഗീകാരം നൽകുന്നതിനും ഓരോ പ്രോജക്ടിന്റെ ആസൂത്രണം, നിർവ്വഹണം, മോണിറ്റ റിംഗ് വിലയിരുത്തൽ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കുന്നതിനും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചാ യത്തു തല പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഒരു സംസ്ഥാന തല നോഡൽ ഏജൻസി (SLNA) രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ചെയർമാൻ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ആയിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി കോ-ചെയർമാനായിരിക്കും SLNA -യുടെ ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ, ഗ്രാമവികസന കമ്മീഷണർ ആയിരിക്കും.
സംസ്ഥാനതല നോഡൽ ഏജൻസിയെ സഹായിക്കുന്നതിനും സാങ്കേതികവും ഭരണപരവുമായ സഹായം നൽകുന്നതിനും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും ഒരു IWMP സാങ്കേതിക സഹായ യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്.
ജില്ലാതലം
IWMP-യുടെ ജില്ലാതല ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും മേൽനോട്ടചുമതല ജില്ല ആസൂത്രണ സമിതിക്കാണ് (DPC} ജില്ലാ ആസൂത്രണ സമിതിയെ ഈ പ്രവർത്തനത്തിന് സഹായിക്കുന്നതിന് ഒരു ജില്ലാതല കോ-ഓർഡിനേഷൻ സമിതി (DLCC) രൂപീകരിക്കണം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ ആയ കോ-ഓർഡിനേഷൻ സമിതിയുടെ മെമ്പർ സെക്രട്ടറി ജില്ല കളക്ടർ ആയിരിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ കോ-ഓർഡിനേഷൻ സമിതിയുടെ ടെക്നിക്കൽ കോ-ഓർഡിനേറ്ററും, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പ്രോജക്ട് മാനേജരുമായിട്ടുള്ള ഈ സമിതിയുടെ സെക്രട്ടറിയേറ്റ് ദാരിദ്ര്യ ലഘുകരണ വിഭാഗത്തിന്റെ (PAU) ഓഫീസ് ആയിരിക്കും. ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഘടന (DLCC).
ചെയർമാൻ - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
മെമ്പർ സെക്രട്ടറി - ജില്ലാ കളക്ടർ.
കൺവീനർ - പ്രോജക്ട് മാനേജർ - IWMP ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗങ്ങൾ
1. ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (NREGA)
2.ജില്ലാ പ്ലാനിംഗ് സംരക്ഷണ ഓഫീസർ
3.ജില്ലാ മൃഗ സംരക്ഷണ ഓഫീസർ
4.ജില്ലാ സോയിൽ സർവ്വേ ഓഫീസർ
5. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ
6. ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്
7.എക്സിക്യൂട്ടീവ്, എഞ്ചിനീയർ, മൈനർ ഇറിഗേഷൻ/തദ്ദേശസ്വയംഭരണ വകുപ്പ (LSGD) കേരള വാട്ടർ അതോറിട്ടി
8.ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ
9. ജില്ലാ ഓഫീസർ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |