Panchayat:Repo18/vol2-page0973
3. അയൽസഭയുടെ കാറം ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ 10% ആയിരിക്കും. 4. യോഗത്തിൽ ചെയർമാൻ അദ്ധ്യക്ഷത വഹിക്കേണ്ടതും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ നിർവ്വാഹകസമിതിയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗം അദ്ധ്യക്ഷത വഹിക്കേണ്ടതുമാണ്. 5. അയൽസഭ പാസ്സാക്കുന്ന എല്ലാ പ്രമേയങ്ങളും തീരുമാനങ്ങളും മിനിടസ് ബുക്കിൽ കൺവീനറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരംഗമോ അയൽസഭ പിരിയുന്നതിന് മുമ്പായി രേഖപ്പെടുത്തേണ്ടതും അയൽസഭയിൽ വായിച്ചുകേൾപ്പിക്കേണ്ടതുമാണ്. മിനിടസ് രേഖപ്പെടുത്തിയതിനുശേഷം അദ്ധ്യക്ഷനും കൺവീനറും ഹാജരായവരിൽ നിന്ന് കുറഞ്ഞത് 10 പേരും അതിൽ ഒപ്പിടേണ്ടതാണ്. 6. അയൽസഭയുടെ കാലാവധി രണ്ടരവർഷം ആയിരിക്കും. വാർഡ് പുനർനിർണ്ണയത്തിനനുസൃത മായി അയൽസഭയും പുനഃസംഘടിപ്പിക്കേണ്ടതാണ്. 6.2.3. അയൽസഭ നിർവ്വാഹക സമിതി 1. അയൽസഭയ്ക്ക് ഒരു നിർവ്വാഹക സമിതി ഉണ്ടായിരിക്കേണ്ടതാണ്. 2. നിർവാഹക സമിതിയിൽ 11 അംഗങ്ങൾ ഉണ്ടായിരിക്കണം. അതിൽ 6 പേർ സ്ത്രീകളായിരിക്കണം. 3. അയൽസഭയാണ് നിർവ്വാഹകസമിതിയെ തെരഞ്ഞെടുക്കേണ്ടത്. 4. നിർവ്വാഹകസമിതിയിൽ നിന്ന് ഒരാളെ ചെയർപേഴ്സസണായും മറ്റൊരാളെ കൺവീനറായും തെര ഞ്ഞെടുക്കണം. ഇതിൽ ഒരാൾ സ്ത്രീയായിരിക്കണം. 5. അയൽസഭ നിർവ്വാഹക സമിതിയുടെ കാലാവധി രണ്ടര വർഷമായിരിക്കും. 6, വാർഡ് പുനർനിർണ്ണയത്തിനനുസൃതമായി നിർവ്വാഹകസമിതി പുനസംഘടിപ്പിക്കേണ്ടതാണ്. 6.2.4. അയൽസഭ നിർവ്വാഹകസമിതിയുടെ ചുമതലകൾ 1. അയൽസഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 2. അയൽസഭ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ മോണിറ്ററിംഗ് നടത്തുന്നതിന് അയൽസഭയെ സഹായിക്കുക. 3. പ്രദേശത്തെ വികസന പ്രവർത്തനത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് തയ്യാറാക്കി അയൽസഭയിൽ അവതരിപ്പിക്കുക. 4. അയൽസഭ പ്രവർത്തനത്തിന്റെ വാർഷിക റിപ്പോർട്ട് തയ്യാറാക്കി അയൽസഭയിൽ അവതരിപ്പിക്കുക. 6.2.5. അയൽസഭ നിർവ്വാഹക സമിതിയുടെ യോഗനടപടികൾ 1. മാസത്തിലൊരിക്കലെങ്കിലും അയൽസഭ നിർവ്വാഹക സമിതിയോഗം ചെയർമാനുമായി കുടി യാലോചിച്ച് കൺവീനർ വിളിച്ചു ചേർക്കേണ്ടതാണ്. യോഗത്തിന്റെ അജണ്ട, സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയ നോട്ടീസ് മൂന്നുദിവസം മുമ്പ് അംഗങ്ങൾക്ക് നൽകേണ്ടതാണ്. 2, യോഗത്തിൽ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗമോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്. 3. ഹാജർ, യോഗതീരുമാനങ്ങൾ രേഖപ്പെടുത്തുന്നതിന് മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടു ത്തിയ മിനിട്സ് ബുക്ക് ഉണ്ടായിരിക്കേണ്ടതും അവ കൺവീനറുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്. 4. യോഗ തീരുമാനങ്ങൾ അംഗങ്ങളെ വായിച്ചു കേൾപ്പിക്കേണ്ടതും, അദ്ധ്യക്ഷനും കുറഞ്ഞത് 3 അംഗങ്ങളും മിനിട്സിൽ ഒപ്പുവെക്കേണ്ടതുമാണ്. 5. അയൽസഭ നിർവ്വാഹകസമിതിയുടെ ക്വാറം 6 ആയിരിക്കും. UNAUTHORISED CONSTRUCTION OF BUSSHELTERSALONGPWD ROADS PROHIBITED - ORDERS ISSUED (G.O. (Rt)No.932/2014/PWD, Tvpm, Dt.3-07-2014] Abstract:- Public Works Department - Unauthorised construction of Bus Shelters along PWD roadsProhibited- Orders issued. Read:- GO (MS) No. 19/13/PWD dated 27.2.2013. ORDER In order to case out the difficulties confronted by the General Public who uses buses as primary mode of transport, Government Constituted a new agency viz. "Pratheeksha Bus Shelters Kerala Ltd" (PBSKL) on CIAL Model which is expected to be a single nodal agency for constructing, developing, maintaining and operating bus shelters at all authorised bus stops in Kerala. 2. Several instances have come to the notice of Government that some agencies other than PWD are constructing bus shelters beside PWD roads without prior sanction of PWD. Government have examined the matter in detail and are pleased to order that the Construction of bus shelters along PWD road is entrusted only
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |