Panchayat:Repo18/vol1-page0325
(2) സർക്കാരിന് ഓരോ ജില്ലയിലെയും ഏതെങ്കിലും പഞ്ചായത്തു സംബന്ധിച്ചോ, ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളെ സംബന്ധിച്ചോ, അഥവാ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ ഈ ആക്റ്റൂമൂലമോ അതിൻകീഴിലുണ്ടാക്കപ്പെട്ട ചട്ടങ്ങൾ പ്രകാരമോ നിക്ഷിപ്തമായ ഏതൊരു അധികാരവും വിനിയോഗിക്കുവാൻ അവരിൽ വിജ്ഞാപനംമൂലം ഏതെങ്കിലും ഉദ്യോഗസ്ഥനേയോ അധികാരപ്പെടുത്താവുന്നതും, അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലി ക്കാവുന്നതുമാണ്.
(3) (1)-ാം ഉപവകുപ്പോ 2-ാം ഉപവകുപ്പോ പ്രകാരം ഏൽപ്പിച്ചു കൊടുത്ത ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നത് വിജ്ഞാപനത്തിൽ നിർണ്ണയിച്ചേക്കാവുന്നതായ നിയന്ത്രണങ്ങൾക്കും ഉപാധികൾക്കും വിധേയമായിരിക്കേണ്ടതാണ്. അപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഏതൊരാളുടെയും പ്രവൃത്തികളേയോ നടപടികളേയോ നിയന്ത്രിക്കുവാനും പുനഃപരിശോധന ചെയ്യുവാനും കൂടി സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.
276. അപ്പിലും റിവിഷനും.-(1) 235 ഐ, 235 ജെ, 235 എൻ, 235 ഡബ്ലിയു. 235 എക്സ് എന്നീ വകുപ്പുകളൊഴികെയുള്ള ഈ ആക്റ്റിൻ കീഴിലേയോ, അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ട ങ്ങളിലേയോ ബൈലാകളിലേയോ റഗുലേഷനുകളിലേയോ വ്യവസ്ഥകളനുസരിച്ച നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച പ്രസിഡന്റോ, സെക്രട്ടറിയോ നൽകിയ നോട്ടീസിനോ പാസ്സാക്കിയ ഉത്തരവിനോ എടുത്ത നടപടിക്കോ എതിരെ പഞ്ചായത്തിൽ അപ്പീൽ നൽകാവുന്നതാണ്.
എന്നാൽ, നികുതി സംബന്ധിച്ച കാര്യങ്ങളെപ്പറ്റിയുള്ള അപ്പീൽ ഗ്രാമപഞ്ചായത്തിലെ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഫയൽ ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൻ കീഴിൽ ഫയൽ ചെയ്ത ഒരു അപ്പീൽ തീരുമാനമാകാതെ നിലനിൽക്കുമ്പോൾ പ്രസിഡന്റിന് അപേക്ഷ നൽകുകയാണെങ്കിൽ ഉത്തരവുമൂലം അപ്പീലിനാധാരമായ നോട്ടീസിന്റെയോ ഉത്തരവിന്റെയോ മറ്റ് നടപടികളുടെയോ പ്രവർത്തനം നിർത്തി വയ്ക്കാവുന്നതാണ്. ഉത്തരവ് പാസ്സാക്കിയ ഓരോ കേസും പ്രസിഡന്റ്, അപ്രകാരം ഉത്തരവ് പാസ്സാക്കാനുണ്ടായ കാരണങ്ങൾ സഹിതം പഞ്ചായത്തിന്റെ അടുത്ത സാധാരണ യോഗത്തിൽ പഞ്ചായത്തിന് റിപ്പോർട്ട് നൽകേണ്ടതും പഞ്ചായത്ത്, ആ ഉത്തരവ് ഭേദഗതിയോടുകൂടിയോ അല്ലാതെയോ സ്ഥിരപ്പെടുത്തു കയോ, പിൻവലിക്കുകയോ ചെയ്യേണ്ടതും അല്ലാത്തപക്ഷം അത് റദ്ദായിപോകുന്നതാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരം ഫയൽചെയ്ത ഒരു അപ്പീൽ, അത് ലഭിച്ചശേഷം അറുപത് ദിവസത്തിനകം, പഞ്ചായത്തോ അല്ലെങ്കിൽ സ്റ്റാന്റിംഗ് കമ്മിറ്റിയോ അതിന് യുക്തമെന്ന് തോന്നുന്ന രീതിയിൽ തീർപ്പാക്കേണ്ടതാണ്.
(4)235 ഐ, 235 ജെ, 235 എൻ, 235 ഡബ്ലിയു. 235 എക്സ് എന്നീ വകുപ്പുകൾ പ്രകാരമുള്ള സെക്രട്ടറിയുടെ ഒരു നോട്ടീസിൻമേലോ ഉത്തരവിൻമേലോ നടപടിയിൻമേലോ ഉള്ള ഒരു അപ്പീൽ 271 എസ് വകുപ്പു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ട്രൈബ്യൂണ ലിൽ നൽകേണ്ടതും അതിന്, അപ്പീൽ നിലനിൽക്കുമ്പോൾ, അപേക്ഷയിൻമേൽ, ഒരുത്തരവുമൂലം പ്രസ്തുത നോട്ടീസിന്റെയോ ഉത്തരവിന്റെയോ നടപടിയുടെയോ പ്രവർത്തനം നിർത്തിവയ്ക്കാവുന്നതുമാണ്.
(5) പഞ്ചായത്ത് നൽകിയ ഏതെങ്കിലും നോട്ടീസിൻമേലോ പാസ്സാക്കിയ ഏതെങ്കിലും ഉത്തര വിൻമേലോ എടുത്ത ഏതെങ്കിലും നടപടിയിൻമേലോ ഉള്ള ഒരു അപ്പീലോ, ഏതെങ്കിലും അപ്പീലിൻമേൽ പഞ്ചായത്തോ സ്റ്റേറ്റന്റിംഗ് കമ്മിറ്റിയോ എടുത്ത ഒരു തീരുമാനത്തിൻമേലുള്ള ഒരു റിവിഷനോ 271 എസ് വകുപ്പുപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന് നൽകേണ്ടതും, എന്നാൽ അപ്ര കാരമുള്ള അപ്പീലോ റിവിഷനോ താഴെ പറയുന്ന വിഷയങ്ങളെ സംബന്ധിച്ചും ഇതിലേക്കായി നിർണ്ണ യിക്കപ്പെട്ടേക്കാവുന്ന മറ്റ് വിഷയങ്ങളെ സംബന്ധിച്ചും മാത്രമായിരിക്കുന്നതാണ്, അതായത്.-
(എ.) നികുതിയോ, ഫീസോ, സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും;