Panchayat:Repo18/vol1-page0819
(2) മതിലിന് അല്ലെങ്കിൽ ഗ്രില്ലിന് ചുരുങ്ങിയത് 120 മീറ്റർ ഉയരം ഉണ്ടായിരിക്കേണ്ടതും കതക സ്ഥാപിച്ചിട്ടുണ്ടെങ്കിൽ താഴും താക്കോലുമിട്ട് പൂട്ടി സൂക്ഷിക്കേണ്ടതുമാണ്.
124. മിന്നലിൽ നിന്നുള്ള സംരക്ഷണം.-
ഓരോ വാർത്താവിനിമയ ഗോപുരത്തിനും l.S. 2303-1969 Code of Practice-നും കാലാകാലങ്ങളിലുള്ള ഭേദഗതിക്കും അനുസ്യതമായുള്ള പര്യാപ്തമായ മിന്നൽ പ്രതിരോധ സംരക്ഷണം സ്ഥാപിക്കേണ്ടതാണ്.
125. മുന്നറിയിപ്പ് ലൈറ്റുകളും വർണ്ണ വിവരണങ്ങളും,-
(1) ഓരോ വാർത്താവിനിമയ ഗോപുരത്തിനും ഭൂനിരപ്പിൽ നിന്ന് 40 മീറ്റർ ഉയരത്തിലും, 70 മീറ്റർ ഉയരത്തിലുമായി രണ്ട് ലൈറ്റുകൾ വീതവും, ഗോപുരത്തിന്റെ ഏറ്റവും മുകളിലായി ഒന്ന് എന്ന ക്രമത്തിൽ വിമാനയാത്ര മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കേണ്ടതാണ്. 40 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന രണ്ട് ലൈറ്റുകൾ ഒരു സൈറ്റ് വിപരീതമൂലകളിലും 70 മീറ്റർ ഉയരത്തിലുള്ളത് മറുഭാഗത്ത് വിപരീത മൂലകളിലും സ്ഥാപിക്കേണ്ടതുമാണ്.
(2) ഓരോ വാർത്താവിനിമയ ഗോപുരവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ള ഓറഞ്ച് നിറവും വെള്ള നിറവും കൊണ്ട് പെയിന്റ് ചെയ്യേണ്ടതാണ്. ഏറ്റവും മുകളിൽ ഓറഞ്ച് നിറത്തിൽ ആരംഭിച്ച് 5 മീറ്റർ ബാൻഡായി ഒന്നിടവിട്ട് ഓരോ നിറവും പെയിന്റ് ചെയ്യേണ്ടതാണ്.
126. നാശനഷ്ടവും ബാധ്യതയും.-
വാർത്താവിനിമയ ഗോപുരത്തിന്റെയും അത് നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെയും ഘടനാപരമായ ദൃഢതയ്ക്കും അപര്യാപ്തമായ സുരക്ഷാ സംവിധാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും അപേക്ഷകൻ/ഉടമസ്ഥൻ ഉത്തരവാദിയായിരി ക്കുന്നതാണ്.
127. കെട്ടിടം നിയമാനുസൃതമാകണമെന്നത്.-
വാർത്താവിനിമയ ഗോപുരത്തിന്റെയോ അല്ലെങ്കിൽ തുണ് ഘടനകളുടെയോ അല്ലെങ്കിൽ അനുബന്ധമുറികളുടെയോ നിർമ്മാണം നിയമാനുസ്യത കെട്ടിടങ്ങളുടെ മുകളിൽ മാത്രമേ അനുവദിക്കുവാൻ പാടുള്ള.
128. രാജ്യരക്ഷാ സ്ഥാപനം തുടങ്ങിയവയിൽ നിന്നുമുള്ള ക്ലിയറൻസ്-
നിർദ്ദിഷ്ട വാർത്താവിനിമയ ഗോപുരത്തിന്റെ നിർമ്മാണം രാജ്യരക്ഷാ സ്ഥാപനം പരിപാലിക്കുന്ന ഏതെങ്കിലും വസ്തുവിൽ നിന്ന് 200 മീറ്ററിനുള്ളിലും, ഏതെങ്കിലും റെയിൽവെ വകുപ്പ് പരിപാലിക്കുന്ന വസ്തുവിൽ നിന്ന് 100 മീറ്ററിനുള്ളിലോ ആണെങ്കിൽ ബന്ധപ്പെട്ട അധികാരിയിൽ നിന്ന് അല്ലെങ്കിൽ അധികാരമുള്ള ഉദ്യോഗസ്ഥനിൽ നിന്നോ, ഏതാണെന്ന് വച്ചാൽ പെർമിറ്റ് ലഭിക്കുന്നതിന് മുമ്പ് ക്ലിയറൻസ് നേടേണ്ടതാണ്.
129. സൈറ്റ് അംഗീകാരം മുതലായവ.-
(1) വാർത്താവിനിമയ ഗോപുരങ്ങളുടെയോ, വാർത്താവിനിമയ തുണ ഘടനകളുടെയോ അല്ലെങ്കിൽ ഇത്തരം സേവനങ്ങൾക്ക് ആവശ്യമായ അനുബന്ധ മുറികളുടെയോ നിർമ്മാണത്തിന് സൈറ്റ് അംഗീകാരം ആവശ്യമില്ല.
(2) കൈവശാവകാശഗണം കണക്കാക്കാതെ തന്നെ വാർത്താവിനിമയ ഗോപുരങ്ങളുടെയോ, തുണ ഘടനകളുടെയോ അല്ലെങ്കിൽ അനുബന്ധ മുറികളുടെയോ ഏതെങ്കിലും കെട്ടിടത്തിനു മുകളിലോ അനുവദിക്കാവുന്നതാണ്.
130. അപേക്ഷ സമർപ്പിക്കലും അതിന്റെ തീർപ്പാക്കലും.-
(1) പെർമിറ്റിനു വേണ്ടിയുള്ള അപേക്ഷ അനുബന്ധം A-യിലുള്ള ഫോറത്തിൽ സൈറ്റ് പ്ലാനിന്റെയും ലൊക്കേഷന്റെയും എലിവേഷന്റേയും സെക്ഷനുകളുടെയും ഘടന ദൃഢതാ സർട്ടിഫിക്കറ്റിന്റെയും വാർത്താ വിനിമയ വകുപ്പുമായി നടത്തിയിട്ടുള്ള ഉടമ്പടി പകർപ്പിന്റെയും അല്ലെങ്കിൽ കാലാകാലങ്ങളിൽ ഇൻഡ്യാ സർക്കാർ അംഗീകാരമുള്ള അതോറിറ്റി നൽകുന്ന ലൈസൻസിന്റെയും അല്ലെങ്കിൽ പെർമിറ്റിന്റെയും ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണത്തിന്റെയും രണ്ട് പ്രതികളോട് കൂടി സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
കുറിപ്പ്.- (1) ഉടമസ്ഥാവകാശ പ്രമാണം ഒരു വില്യാധാരമോ, പണയാധാരമോ, ഉടമ്പടി പ്രമാണമോ അല്ലെങ്കിൽ ലൈസൻസോ സമ്മതപത്രമോ മുതലായവ ആകാവുന്നതാണ്.