Panchayat:Repo18/vol1-page0397

From Panchayatwiki

(2) വോട്ടിംഗ് യന്ത്രവും പായ്ക്കറ്റുകളും മറ്റ് പേപ്പറുകളും സാമഗ്രികളും സുരക്ഷിതമായി എത്തി ക്കുന്നതിനും വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെ അവയുടെ സുരക്ഷിതമായ സൂക്ഷിപ്പിന് ആവശ്യ മായ ഏർപ്പാടുകൾ വരണാധികാരി ചെയ്യേണ്ടതാണ്.)

44. വോട്ടെണ്ണൽ സ്ഥലത്തെ അനുചിതമായ പെരുമാറ്റം.- വോട്ടെണ്ണൽ സ്ഥലത്തും സമയത്തും അനുചിതമായി പെരുമാറുകയോ വരണാധികാരിയുടെ നിയമാനുസൃതമായ നിർദ്ദേശ ങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും, വരണാധികാരിക്കോ, ഡ്യൂട്ടിയിലുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ, വരണാധികാരി ഇതിലേക്ക് അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ, വോട്ടെണ്ണൽ സ്ഥലത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്

45. വോട്ടെണ്ണലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ- വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് വരണാധികാരി, അവിടെ ഹാജരായിട്ടുള്ള ആളുകളുടെ അറിവിലേക്കായി, 125-ാം വകുപ്പിലെ വ്യവസ്ഥകൾ വായിച്ചു കേൾപ്പിക്കേണ്ടതാണ്.

46. ബാലറ്റു പെട്ടികളുടെ സൂക്ഷ്മ പരിശോധനയും തുറക്കലും.- (1) ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികൾ വരണാധികാരിക്ക് ഒരേസമയം തുറക്കാവുന്നതും, അതിലെ വോട്ടുകൾ ഒരുമിച്ച് എണ്ണാവുന്നതുമാണ്.

(2) വോട്ടെണ്ണൽ മേശയിൽ വച്ച് ഒരു ബാലറ്റുപെട്ടി തുറക്കുന്നതിന് മുമ്പ് ആ മേശയ്ക്കരികിൽ സന്നിഹിതരായിരിക്കുന്ന വോട്ടെണ്ണൽ ഏജന്റുമാരെ അതിൽ പതിച്ചിട്ടുള്ള പേപ്പർ സീലോ അഥവാ മറ്റേതെങ്കിലും സീലോ പരിശോധിക്കുന്നതിനും അവയെല്ലാം ഭദ്രമാണെന്ന് ബോദ്ധ്യപ്പെ ടുന്നതിനും അനുവദിക്കേണ്ടതാണ്.

(3) ഒരു ബാലറ്റ് പെട്ടിക്കും കേടു പറ്റിയിട്ടില്ലെന്ന് വരണാധികാരി സ്വയം ബോദ്ധ്യപ്പെടേണ്ട താണ്.

(4) ഏതെങ്കിലും ബാലറ്റു പെട്ടിക്ക് കേടു വന്നിട്ടുണ്ടെന്ന് വരണാധികാരിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, 78-ാം വകുപ്പു പ്രകാരമുള്ള നടപടികൾ പാലിക്കേണ്ടതാണ്.

46.എ. ഇലക്സ്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന:- (1) ഒന്നില ധികം പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിച്ച വോട്ടിംഗ് യന്ത്രത്തിലെ കൺട്രോൾ യൂണിറ്റുകൾ വര ണാധികാരിക്ക് സൂക്ഷ്മപരിശോധന നടത്തി, അതിലെ വോട്ടുകൾ ഒരുമിച്ച് എണ്ണാവുന്നതാണ്.

(2) വോട്ടെണ്ണൽ മേശയിൽ വച്ച് വോട്ടിംഗ് യന്ത്രത്തിലുള്ള കൺട്രോൾ യൂണിറ്റ് തുറക്കുന്നതി നുമുൻപ് ആ മേശക്കരികിൽ സന്നിഹിതരായിരിക്കുന്ന വോട്ടെണ്ണൽ ഏജന്റുമാരെ അതിൽ പതിപ്പി ച്ചിട്ടുള്ള പേപ്പർ സീലോ അഥവാ മറ്റേതെങ്കിലും സീലോ പരിശോധിക്കുന്നതിനും അവയെല്ലാം ഭദ്ര മാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിനും അനുവദിക്കേണ്ടതാണ്.

(3) ഒരു വോട്ടിംഗ് യന്ത്രത്തിനും കേടുപറ്റിയിട്ടില്ലെന്ന് വരണാധികാരി സ്വയം ബോദ്ധ്യപ്പെടേ ണ്ടതാണ്.

(4) ഏതെങ്കിലും വോട്ടിംഗ് യന്ത്രത്തിന് കേട് വന്നിട്ടുണ്ടെന്ന് വരണാധികാരിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം 8-ാം വകുപ്പു പ്രകാരമുള്ള നടപടികൾ പാലിക്കേണ്ടതാണ്.

47. ബാലറ്റു പേപ്പറുകളുടെ സൂക്ഷ്മപരിശോധനയും തള്ളിക്കളയലും.- (1) വരണാധി കാരി, ഓരോ ബാലറ്റ് പെട്ടിയിൽ നിന്നും പുറത്തെടുക്കുന്ന ബാലറ്റു പേപ്പറുകൾ സൗകര്യപ്രദമായ കെട്ടുകളാക്കി ക്രമീകരിക്കേണ്ടതും, സൂക്ഷമ പരിശോധന നടത്തേണ്ടതുമാണ്.

(2) വരണാധികാരി)-

(എ.) സമ്മതിദായകനെ തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള എന്തെങ്കിലും അടയാളമോ എഴുത്തോ ഏതെങ്കിലും ബാലറ്റുപേപ്പറിൽ ഉണ്ടെങ്കിൽ; അഥവാ

(ബി) അതിൽ വോട്ടു രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ; അഥവാ

(സി) ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ; അഥവാ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ