Panchayat:Repo18/vol1-page0242
ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും പോരായ്മയോ ക്രമക്കേടോ പഞ്ചായത്ത് ഉടൻതന്നെ പരിഹരിക്കേണ്ടതും, എടുത്ത നടപടി സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
(8) ആഡിറ്റർമാർക്ക്, ഈ ആക്റ്റിൻകീഴിലുള്ള അവരുടെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ, 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻ കീഴിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിക്കുള്ള താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതെങ്കിലും ആളെ സമൺ ചെയ്യുന്നതിനും ഹാജരാകാൻ നിർബന്ധിക്കുന്നതിനും ശപഥത്തിൻമേൽ വിസ്തരിക്കുന്നതിനും,
(ബി) ഏതെങ്കിലും രേഖ കണ്ടെത്തുവാനും ഹാജരാക്കുവാനും ആവശ്യപ്പെടുന്നതിനും;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും;
(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും;
(ഇ) നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റു സംഗതികൾക്കും..
(9) ആഡിറ്റർമാർ, ബന്ധപ്പെട്ട ആൾക്കു അയാളെ സംബന്ധിക്കുന്ന സംഗതി വിശദീകരിക്കുന്നതിന് ന്യായമായ അവസരം നൽകിയതിനുശേഷം നിയമവിരുദ്ധമായി ചെലവാക്കിയ ഏതൊരു ഇനം ചെലവും അനുവദിക്കാതിരിക്കേണ്ടതും അങ്ങനെയുള്ള ചെലവ് ചെയ്യുകയോ ചെലവാക്കുന്നതിനു അധികാരം നല്കുകയോ ചെയ്യുന്ന ആളുടെമേൽ സർച്ചാർജ്ജ് ചെയ്യാവുന്നതും അയാളുടെ ഉപേക്ഷയോ നടപടിദൂഷ്യമോമൂലം ഉണ്ടായ ഏതെങ്കിലും കുറവിന്റേയോ, നഷ്ടത്തിന്റേയോ അഥവാ ലാഭകരമല്ലാത്ത ചെലവു സംബന്ധിച്ചുള്ളതോ അഥവാ അയാൾ കണക്കിൽ കൊള്ളിക്കേണ്ടതും എന്നാൽ കൊള്ളിച്ചിട്ടില്ലാത്തതും ആയതോ ആയ ഏതെങ്കിലും തുക അതിനുത്തരവാദിയായ ഏതെങ്കിലും ആളുടെ മേൽ ചുമത്താവുന്നതും അങ്ങനെയുള്ള ഏതൊരു സംഗതിയിലും, അങ്ങനെയുള്ള ആളിൽനിന്നും ലഭിക്കേണ്ട തുക സർട്ടിഫൈ ചെയ്യേണ്ടതുമാകുന്നു.
എന്നാൽ പ്രസ്തുത ചെലവുചെയ്ത തീയതി മുതൽ നാലുവർഷത്തിനു ശേഷം ഈ ഉപവകുപ്പു പ്രകാരം യാതൊരു സർച്ചാർജ്ജം ചെയ്യുവാൻ പാടില്ല.