Panchayat:Repo18/vol1-page0375

From Panchayatwiki

1994-ലെ കേരള പഞ്ചായത്തരാജ് (അംഗസംഖ്യ നിശ്ചയിക്കൽ)ചട്ടങ്ങ

എസ്.ആർ.ഒ. നമ്പർ 894/94- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 6-ാം വകുപ്പ് (4)-ാം ഉപവകുപ്പും 254-ാം വകുപ്പും മൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ (അംഗസംഖ്യ നിശ്ചയിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) "ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാ കുന്നു;

(സി) ‘വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു

(ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പഞ്ചായത്തുകളിലെ അംഗസംഖ്യ- ഒരു പഞ്ചായത്തിൽ, താഴെ പറയുന്ന തോതനുസ രിച്ച് സർക്കാരോ അല്ലെങ്കിൽ 275-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ 6-ാം വകുപ്പുപ്രകാരം വിജ്ഞാപനം ചെയ്തതേക്കാവുന്ന അത്രയും എണ്ണം അംഗങ്ങൾ,-

(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ'

(i) പതിനയ്യായിരത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് ?(പതിമൂന്ന്) അംഗങ്ങളും;

(ii) പതിനയ്യായിരത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പരമാവധി (ഇരുപത്തിമുന്ന) അംഗങ്ങൾ എന്നതിന് വിധേയമായി, ആദ്യത്തെ പതിനയ്യായിരം ജന സംഖ്യക്ക് (പതിമൂന്ന്) അംഗങ്ങളും, പതിനയ്യായിരത്തിൽ കവിയുന്ന ഓരോ രണ്ടായിരത്തിയഞ്ഞുറ് ജനസംഖ്യക്കും ഓരോ അധിക അംഗം വീതവും:

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ

'[(i) ഒരു ലക്ഷത്തി അൻപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് (പതിമൂന്നി അംഗങ്ങളും;

(ii) ഒരു ലക്ഷത്തി അൻപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പരമാവധി (ഇരുപത്തിമൂന്നി അംഗങ്ങൾ എന്നതിന് വിധേയമായി, ആദ്യത്തെ ഒരു ലക്ഷത്തി അൻപതിനായിരം ജനസംഖ്യക്ക് (പതിമൂന്നി അംഗങ്ങളും ഒരു ലക്ഷത്തി അൻപതിനാ യിരത്തിൽ കവിയുന്ന ഓരോ ഇരുപത്തയ്യായിരം ജനസംഖ്യക്കും ഓരോ അധിക അംഗം വീതവും:

(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ

(i) പത്തു ലക്ഷത്തിൽ കവിയാത്ത ജനസംഖ്യയുള്ള പഞ്ചായത്തു ഭൂപ്രദേശത്തേക്ക് ’(പതിനാറി അംഗങ്ങളും,

(i) പത്തു ലക്ഷത്തിൽ കവിയുന്ന ജനസംഖ്യയുള്ള പഞ്ചായത്ത് ഭൂപ്രദേശത്തേക്ക് പര മാവധി '(മുപ്പത്തിരണ്ട്) അംഗങ്ങൾ) എന്നതിനു വിധേയമായി, ആദ്യത്തെ പത്തുലക്ഷം ജനസം ഖ്യയ്ക്ക് (പതിനാറി അംഗങ്ങളും, പത്തുലക്ഷത്തിൽ കവിയുന്ന ഓരോ ഒരു ലക്ഷം ജനസം ഖ്യയ്ക്കും ഓരോ അധിക അംഗം വീതവും;

അടങ്ങിയിരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ