Panchayat:Repo18/vol1-page0955
നൽകേണ്ടതുമാണ്. ഇപ്രകാരം സെക്രട്ടറിക്ക് തുടർന്നുള്ള സാമ്പത്തികവർഷങ്ങളിലേക്കും ലൈസൻസ് പുതുക്കി നൽകാവുന്നതാണ്.
(6) ഓരോ സാമ്പത്തികവർഷത്തേക്കും ലൈസൻസ് പുതുക്കി നൽകുന്നതിന് (3)-ാം ഉപചട്ടത്തിൽ പറയുന്ന നിരക്കിൽ ഗ്രാമപഞ്ചായത്ത് ഫീസ് ഈടാക്കേണ്ടതാണ്.
8. നിലവിലുള്ള ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് ഏർപ്പെടുത്തൽ.- ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്ന സമയത്ത് ഒരു ലൈവ്സ്റ്റോക്ക് ഫാം സ്വന്തമായി വച്ചുപോരുകയോ നടത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ഏതൊരാളും, ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനുള്ളിൽ ഈ ചട്ടങ്ങളിലെ നിബന്ധനകൾക്ക് വിധേയമായി ഒരു ലൈസൻസ് നേടേണ്ടതും അപ്രകാരം ലൈസൻസ് നേടിയിട്ടില്ലാത്ത പക്ഷം, പ്രസ്തുത കാലപരിധിക്കുശേഷം അപ്രകാരമുള്ള ഫാം നടത്തിക്കൊണ്ടു പോകുവാൻ പാടില്ലാത്തതുമാണ്.
9. മൃഗങ്ങൾക്കോ പക്ഷികൾക്കോ ഉണ്ടാകുന്ന രോഗങ്ങൾ വ്യാപിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ- ഒരു ലൈവ്സ്റ്റോക്ക് ഫാമിന്റെ ഉടമസ്ഥൻ അഥവാ നടത്തിപ്പുകാരൻ, സർക്കാരിന്റെ മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സർജൻ ഉപദേശിക്കുന്നതനുസരിച്ച്, മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടാകുന്ന സാംക്രമികരോഗങ്ങളും, മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളും പടരുന്നതിനെതിരെ, ഔഷധപ്രയോഗം, ക്വാറന്റെയിൻ, അണുനാശിനി പ്രയോഗം, കുത്തിവെയ്പ്, രോഗഭീഷണി ഉയർത്തുന്ന മൃഗങ്ങളേയും പക്ഷികളേയും തിരഞ്ഞു പിടിച്ച് നശിപ്പിക്കൽ മുതലായ ശാസ്ത്രീയ മുൻകരുതൽ നടപടികൾ സമയാസമയങ്ങളിൽ സ്വീകരിക്കേണ്ടതാണ്. അപ്രകാരമുള്ള രോഗങ്ങളിൽ, ബ്രുസല്ലോസിസ്, ലെപ്റ്റ്റ്റോസ്പൈറോസിസ്,ഫുഡ് ആന്റ് മൗത്ത് രോഗം, റിൻഡർപെസ്റ്റ്, റാബിസ്, ബൊവൈൻ പ്ലൂറോ ന്യുമോണിയ, കാപ്രയിൻ പ്ലൂറോ ന്യുമോണിയ, ക്ഷയം, പക്ഷിപ്പനി അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും രോഗം എന്നിവ ഉൾപ്പെടുന്നതാണ്. മേൽപ്പറഞ്ഞ ഏതെങ്കിലും രോഗംമൂലം ചത്തതോ നശിപ്പിക്കപ്പെട്ടതോ ആയ മൃഗങ്ങളുടെയും പക്ഷികളുടെയും ജഡങ്ങൾ, സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശപ്രകാരം സംസ്കരെിക്കേണ്ടതാണ്.
10. സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ലൈവ്സ്റ്റോക്ക് ഫാമിൽ പരിശോധന നടത്തണമെന്ന്.- (1) സെക്രട്ടറിക്കോ, സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, സ്ഥലത്ത് അധികാരമുള്ള വെറ്ററിനറി സർജനോ, പബ്ലിക്സ് ഹെൽത്ത് ആഫീസർക്കോ, ഈ ചട്ടങ്ങൾ പ്രകാരം ലൈസൻസ് നൽകപ്പെട്ട ഏതൊരു ഫാമിലും, സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള ഏതൊരു സമയത്തും, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെയോ പക്ഷികളുടേയോ എണ്ണം തിട്ടപ്പെടുത്തുന്നതിനോ, ഫാമിന്റെ ഉടമസ്ഥൻ അഥവാ നടത്തിപ്പുകാരൻ ഈ ചട്ടങ്ങളിലോ ഗ്രാമ പഞ്ചായത്തിന്റെ അനുമതിയിലോ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനോ വേണ്ടി പരിശോധന നടത്താവുന്നതാണ്.
(2) ഉപചട്ടം (1) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ, ആറുമാസത്തിലൊരിക്കൽ ലൈവ് സ്റ്റോക്ക് ഫാമിൽ പരിശോധന നടത്തേണ്ടതും തന്റെ പരിശോധനാ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മൃഗസംരക്ഷണ വകുപ്പിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥനും നൽകേണ്ടതും, അപ്രകാരം ലഭിക്കുന്ന റിപ്പോർട്ടിൻമേൽ ആവശ്യമെന്നു കാണുന്നപക്ഷം ഗ്രാമപഞ്ചായത്ത് തക്കതായ നടപടി സ്വീകരിക്കേണ്ടതുമാണ്.
(3) മൃഗങ്ങളിൽനിന്നോ പക്ഷികളിൽനിന്നോ പൊട്ടിപ്പുറപ്പെടുന്ന ഒരു സാംക്രമികരോഗത്തിന് ഇടയുണ്ടെന്ന് കരുതുന്ന സന്ദർഭത്തിൽ പൊതുവായോ പ്രത്യേകമായോ സർക്കാർ അധികാരപ്പെടുത്തിയ മൃഗസംരക്ഷണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന, തനിക്ക് യുക്തമെന്ന് തോന്നുന്ന ഏതൊരു സമയത്തും,-
(എ) ഒരു ലൈവ്സ്റ്റോക്ക് ഫാമിന്റെ ഉള്ളിൽ പ്രവേശിച്ച് പരിശോധന, സർവ്വേ, അളവെടുപ്പ്, വിലയിരുത്തൽ, അഥവാ അന്വേഷണം നടത്താവുന്നതും; (ബി) ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി, അതിനകത്തെ ഏതെങ്കിലും എടുപ്പ് നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യാവുന്നതും;