Panchayat:Repo18/vol1-page0989
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തിരഞെടുക്കപ്പെട്ട ഒരംഗം അയാളെ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി (നിറുത്തിയതോ അല്ലെ ങ്കിൽ പിന്തുണ നൽകിയതോ ആയ) രാഷ്ട്രീയകക്ഷിയുടെ അങ്ങനെ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ, അംഗമായി കരുതപ്പെടുന്നതാണ്.
4. കുറുമാറി എന്ന കാരണത്തിനു അയോഗ്യത ഉണ്ടായോ എന്നതിൻമേൽ തീരുമാനം.-(1) ഈ ആക്റ്റ് പ്രകാരം ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഒരംഗത്തിനു അയോഗ്യത ഉണ്ടായോ എന്ന പ്രശ്നം ഉദിക്കുന്നപക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ത്തിലെ ഒരംഗത്തിനോ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷിക്കോ സഖ്യത്തിനോ അത് ഇതിലേക്കായി അധി കാരപ്പെടുത്തുന്ന ആൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തീരുമാനത്തിനായി ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്.
(2) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന് ആവശ്യമെന്നു തോന്നുന്ന പ്രകാരമുള്ള അന്വേഷണ വിചാരണ നടത്തിയതിനുശേഷം അങ്ങനെയുള്ള അംഗം അയോഗ്യതയുള്ളവനായിത്തീർന്നുവെന്നോ ഇല്ലെന്നോ തീരുമാനിക്കേണ്ടതും ആ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.