Panchayat:Repo18/vol1-page0879
13. വസ്തതു നികുതി ഡിമാന്റ് രജിസ്റ്റർ-
ഒരു കെട്ടിടത്തിന്റെ വസ്തു നികുതി, കെട്ടിട ഉടമ നൽകിയ വസ്തതു നികുതി റിട്ടേണിന്റെ അടിസ്ഥാനത്തിലോ, സ്ഥലത്ത് പോയി വിവരം ശേഖരിച്ച തിന്റെ അടിസ്ഥാനത്തിലോ നിർണ്ണയിക്കുകയും വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതു കഴിഞ്ഞാൽ അപ്രകാരമുള്ള നികുതി ഈടാക്കുന്നതിലേക്കായി ആവശ്യമായ വിവരങ്ങൾ, ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 8-ൽ ഉള്ള വസ്തതു നികുതി ഡിമാന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
14. ഓരോ നികുതിദായകനും ഡിമാന്റ് നോട്ടീസ് നൽകണമെന്ന്.-
(1) വസ്തു നികുതി നിർണ്ണയം സംബന്ധിച്ച വിവരങ്ങൾ 12-ാം ചട്ടപ്രകാരം വസ്തു നികുതി നിർണ്ണയ രജിസ്റ്ററിലും 13-ാം ചട്ടപ്രകാരം വസ്തതു നികുതി ഡിമാന്റ് രജിസ്റ്ററിലും രേഖപ്പെടുത്തിയശേഷം, അപ്രകാരമുള്ള നികുതി ചുമത്തുന്നതിന്, സെക്രട്ടറി, ഓരോ കെട്ടിട ഉടമയ്ക്കും.-
(എ) കെട്ടിടം സംബന്ധിച്ച്, അഞ്ച് വർഷത്തിനുള്ളിൽ ഓരോ വർഷവും ഒടുക്കേണ്ട വാർഷിക വസ്തു നികുതി തുകയും അതിന്റെ അർദ്ധ വാർഷിക ഗഡുക്കളും;
(ബി) ഏത് കെട്ടിടത്തിന്റെ കാര്യത്തിലാണോ നികുതി ചുമത്തുന്നത് ആ കെട്ടിടത്തിന്റെ വിവരണം (ഉടമയുടെ പേരും, കെട്ടിട നമ്പറും, വാർഡ് നമ്പറും);
(സി) ഓരോ വർഷത്തെയും വാർഷിക വസ്തു നികുതിയുടെ ഗഡുക്കൾ പിഴ കൂടാതെ അടയ്ക്കക്കേണ്ടതായ ഒടുവിലത്തെ തീയതി;
(ഡി) നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലുണ്ടാകുന്ന ബാദ്ധ്യത്; എന്നിവ കാണിച്ചുകൊണ്ട ഒരു ഡിമാന്റ് നോട്ടീസ് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 9-ൽ നൽകേണ്ടതാണ്.
(2) താൽക്കാലികമായി മാത്രം വസ്തുനികുതി നിർണ്ണയിക്കപ്പെട്ടിട്ടുള്ള സംഗതിയിൽ, കെട്ടിട ഉടമയ്ക്ക് നൽകുന്ന ഡിമാന്റ് നോട്ടീസിൽ, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന നികുതി നിർണ്ണയം താൽക്കാലികമാണെന്നും അത് പുനഃപരിശോധനയ്ക്കും ആവശ്യമായി വന്നാൽ ഭേദഗതിക്കും വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിരിക്കേണ്ടതാണ്.
(3) ഡിമാന്റ് നോട്ടീസ് കെട്ടിട ഉടമയ്ക്ക് നൽകിയത്. അയാൾ അല്ലെങ്കിൽ അയാളുടെ ഏജന്റ് കൈപ്പറ്റിയതിന്, ഡിമാന്റ് നോട്ടീസിന്റെ ഒരു പകർപ്പിൽ കൈപ്പറ്റ് രസീത വാങ്ങേണ്ടതാണ്.
15. വസ്തതുനികുതി ഒടുക്കുന്നതിനുള്ള നടപടിക്രമം.-
(1) ഒരു കെട്ടിടത്തിന് നിർണ്ണയിക്ക പ്പെട്ട വാർഷിക വസ്തുനികുതി, രണ്ട് തുല്യ അർദ്ധ വർഷ ഗഡുക്കളായി ഗ്രാമപഞ്ചായത്ത് ആഫീ സിൽ നേരിട്ടോ ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ മുഖേനയോ ഒടുക്കേണ്ട താണ്. അപ്രകാരം ഒടുക്കുന്ന ഓരോ അർദ്ധവർഷത്തെയും നികുതി ഗ്രാമപഞ്ചായത്തിന്റെ കണക്ക് പുസ്തക ങ്ങളിൽ വരവ് വയ്ക്കക്കേണ്ടതും നികുതി ഒടുക്കിയതിന് രസീത നൽകേണ്ടതുമാണ്. എന്നാൽ, വാർഷിക വസ്തതുനികുതി ആദ്യ അർദ്ധ വർഷം തന്നെ ഒറ്റത്തവണയായി നൽകുന്ന തിന് തടസ്സമുണ്ടായിരിക്കുന്നതല്ല.
(2) വാർഷിക വസ്തുനികുതിയുടെ ഓരോ അർദ്ധവർഷത്തേക്കുമുള്ള ഗഡു പ്രസ്തുത അർദ്ധ വർഷത്തെ അവസാന ദിവസമോ അതിന് മുമ്പോ നൽകേണ്ടതും ആ തീയതിക്കകം നികുതി നൽകാതിരുന്നാൽ 209-ഇ വകുപ്പ് പ്രകാരമുള്ള പിഴ തൊട്ടടുത്ത ദിവസം മുതൽ ബാധകമായിരിക്കു ന്നതുമാണ്.
16. അപ്പീലും റിവിഷനും.-
(1) 12-ാം ചട്ടം, (4)-ാം ഉപചട്ടമോ (6)-ാം ഉപചട്ടമോ പ്രകാരം അപ്രകാരമുള്ള വസ്തതുനികുതി നിർണ്ണയത്തിനെതിരെ ആക്ഷേപമുള്ള പക്ഷം, സെക്രട്ടറിയുടെ ഡിമാന്റ് നോട്ടീസ് ലഭിച്ച് മുപ്പത് ദിവസത്തിനകം കെട്ടിട ഉടമയ്ക്കക്കോ അയാൾ അധികാരപ്പെടുത്തിയ ആൾക്കോ രേഖാമൂലം ഗ്രാമ പഞ്ചായത്തിന്റെ, നികുതികാര്യ അപ്പീലുകൾ കൈകാര്യം ചെയ്യുന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ അപ്പീൽ നൽകാവുന്നതാണ്.