Panchayat:Repo18/vol1-page0793

From Panchayatwiki

63. നിലകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന്- അനുവദനീയമായ നിലകളുടെ എണ്ണം മൂന്നായിരിക്കുന്നതും, അതിൽ ഒരു കോണിപ്പടി മുറിയും ഉൾപ്പെടുത്താവുന്നതുമാകുന്നു.

64. കെട്ടിടം പിന്നോട്ട് മാറ്റൽ സംബന്ധിച്ചുള്ള വ്യവസ്ഥകൾ.-(1) ദേശീയ ഹൈവേകൾ സംസ്ഥാന ഹൈവേകൾ, ജില്ലാ റോഡുകൾ, ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റു റോഡുകൾ എന്നിവയല്ലാത്ത ഏതെങ്കിലും തെരുവിനോട് ചേർന്നുള്ള പ്ലോട്ട് അതിർത്തിക്കും ചുറ്റുമതിൽ അല്ലെങ്കിൽ വേലി അല്ലെങ്കിൽ വാതിൽപ്പുറ പ്രദർശന നിർമ്മാണങ്ങളോ അല്ലാതെയുള്ള കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം 2 മീറ്ററായിരിക്കേണ്ടതാണ്.

എന്നാൽ, ആ പ്രദേശത്തേക്ക് തെരുവുഘടനയിലോ, കെട്ടിടനിരയിലോ അല്ലെങ്കിൽ രണ്ടിനും കൂടിയോ എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും വികസനപ്ലാനോ അല്ലെങ്കിൽ മറ്റേതെങ്കിലും ചട്ടങ്ങളോ ബൈലോകളോ ഉണ്ടെങ്കിലും, അവ ഉപചട്ടം (1)-ലെ വ്യവസ്ഥകൾക്കു പുറമേ ഒരേ സമയം അത് എല്ലാ കെട്ടിടങ്ങൾക്കും ബാധകമാണ്.

(2) ഉമ്മറത്തിന് ഏറ്റവും ചുരുങ്ങിയത് 1.80 മീറ്റർ വ്യാപ്തി ഉണ്ടായിരിക്കേണ്ടതാണ്.

എന്നാൽ, പ്ലോട്ടിന്റെ പ്രത്യേക ആകൃതിമൂലം ഉമ്മറത്തിന്റെ ഉടനീളമുള്ള വ്യാപ്തി 1.80 മീറ്റർ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ എല്ലാ ബിന്ദുക്കളിലും ശരാശരി 1.20 മീറ്ററിൽ ചുരുങ്ങാതെ ആകെ അളവ് ശരാശരി 1.80 മീറ്ററിൽ കുറയാതെ മതിയാകുന്നതാണ്.

(3) ഏതെങ്കിലും ഒരു വശത്തിന് ചുരുങ്ങിയത് 0.90 മീറ്ററും മറ്റേ വശത്തിന് ചുരുങ്ങിയത് 0.60 മീറ്ററും ഉണ്ടായിരിക്കേണ്ടതാണ്.

എന്നാൽ, 0.60 മീറ്റർ മാത്രം തുറസ്സായ സ്ഥലമുള്ള വശത്ത് നിലനിരപ്പിൽ നിന്ന് 2.0 മീറ്റർ ഉയരത്തിൽ വെന്റിലേറ്റർ അല്ലാതെ മറ്റൊരു തുറക്കലും പാടില്ലാത്തതാകുന്നു. എന്നുവരികിലും ആ വശത്ത് 0.90 മീറ്റർ തുറസ്സായ സ്ഥലം ഉള്ളപക്ഷം തുറക്കലുകൾ അനുവദിക്കേണ്ടതാണ്.

എന്നുമാത്രമല്ല. 0.90 സെന്റീമീറ്റർ വീതിയുള്ളതല്ലാത്ത ഒരു വശത്തെ തുറസ്സായ സ്ഥലം ആ വശത്തുള്ള പ്ലോട്ടിന്റെ ഉടമ സ്വമേധയാ രേഖാമൂലം സമ്മതിക്കുന്ന പക്ഷം ചുരുക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള തുറക്കലുകൾ ആ വശത്തില്ലാതെ പ്ലോട്ട് അതിർത്തിയോട് ചേർന്നു പണിയുകയോ ചെയ്യാവുന്നതാണ്.

(4) പിന്നാമ്പുറത്തിന് ഏറ്റവും ചുരുങ്ങിയത് 0.50 മീറ്ററോടുകൂടിയ ശരാശരി 1 മീറ്റർ വ്യാപ്തി ഉണ്ടാകേണ്ടതാണ്.

65. ചില വ്യവസ്ഥകൾ ബാധകമല്ലെന്ന്.- തറവിസ്തീർണ്ണ അനുപാതം, പരിധി, റോഡിന്റെ കേന്ദ്ര രേഖയിൽ നിന്നുള്ള അകലം, പ്രവേശന മാർഗ്ഗവീതി, റോഡിന്റെ വീതിയും, റോഡിനോട് ചേർന്നു കിടക്കുന്ന മുറ്റത്തിന്റെ വീതിയും കണക്കിലെടുത്തുകൊണ്ടുള്ള ഉയര നിയന്ത്രണം, കാർപാർക്കിംഗ്, കെട്ടിടനിർമ്മാണഭാഗങ്ങളുടെ അളവുകൾ, പ്രകാശം, വായുസഞ്ചാര മാർഗ്ഗങ്ങൾ എന്നിവയുടെ അളവുകൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ഈ അദ്ധ്യായത്തിൻ കീഴിൽ വരുന്ന കെട്ടിടങ്ങൾക്ക് ബാധകമാകുന്നതല്ല.

അദ്ധ്യായം 9

വരിക്കെട്ടിടങ്ങൾ

66. വരിക്കെട്ടിടങ്ങൾ അനുവദിക്കേണ്ടത് പ്രഖ്യാപിത തെരുവുകളിലാണെന്ന്.- പഞ്ചായത്ത് പ്രസിദ്ധീകരിച്ച പ്രഖ്യാപനത്തിലൂടെയോ അല്ലെങ്കിൽ തീരുമാനത്തിലൂടെയോ വരി ക്കെട്ടിടങ്ങൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ള ഏതെങ്കിലും തെരുവിന്റെ വശങ്ങളുടെയോ ഭാഗത്തിലോ ഗണം A1 പാർപ്പിട വിനിയോഗത്തിൽ മാത്രം വരിക്കെട്ടിടങ്ങളുടെ നിർമ്മാണമോ അല്ലെങ്കിൽ പുനർനിർമ്മാണമോ, സെക്രട്ടറിക്ക് അനുവദിക്കാവുന്നതാണ്.

  1. തിരിച്ചുവിടുക Template:Approved